2013: വർഷം

വാർത്തകൾ 2013

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ചൊവ്വാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2013 (MMXIII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2013-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിമൂന്നാമത്തെയും വർഷമാണിത്.

  • 1987ന് ശേഷം ആദ്യമായാണ് 4 അക്കങ്ങളും വ്യത്യസ്തമായി ഒരു വർഷം വരുന്നത്, 2013.
  • ഐക്യരാഷ്ട്രസഭ ജലസഹകരണ വർഷമായി (International Year of Water Co-opertion) പ്രഖ്യാപിച്ചു.
  • മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ സംഘടന (Commonwealth of Independent States) പരിസ്ഥിതി സംസ്കാരത്തിന്റെ വർഷമായി കണക്കാക്കുന്നു.
സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
  • 1990-കൾ
  • 2000-കൾ
  • 2010-കൾ
  • 2020-കൾ
  • 2030-കൾ
വർഷങ്ങൾ:
  • 2010
  • 2011
  • 2012
  • 2013
  • 2014
  • 2015
  • 2016

ജനുവരി

വാർത്തകൾ 2013

ജനുവരി 2

ജനുവരി 3

ജനുവരി 5

ജനുവരി 6

  • വെനസ്വേലൻ പാർലമെന്റായ നാഷണൽ അസംബ്ലിയുടെ സ്പീക്കറായി ദിയോസ്¬ഡാഡോ കാബെല്ലോയെ തിരഞ്ഞെടുത്തു.

ജനുവരി 7

ജനുവരി 8

ജനുവരി 14

ജനുവരി 22

  • ഹരിയാനയിൽ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ‌മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയേയും മകൻ അജയ് ചൗട്ടാലയേയും പത്തുകൊല്ലം വീതം തടവിന് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു.

ഫെബ്രുവരി

വാർത്തകൾ 2013

ഫ‌െബ്രുവരി 2

    • ഇറ്റാവയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ കേരളം തുടർച്ചയായി 16-ആം തവണയും കിരീടം നേടി
    . 33 സ്വർണ്ണവും 26 വെള്ളിയും 18 വെങ്കലവുമുൾപ്പെടെ 304 പോയിന്റാണ് കേരളം നേടിയത്.

    ഫ‌െബ്രുവരി 6

  • ഫ‌െബ്രുവരി 10

    • ഉത്തർപ്രദേശിലെ അലഹാബാദിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 36 ലധികം പേർ മരിച്ചു.
    • കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും യു.എസ്സിലെ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒൻപതുപേർ മരിച്ചു. വൈദ്യുതി ബന്ധം തകരാറിലായതിനാൽ ഏഴുലക്ഷം പേർ ഇരുട്ടിലാണ്.
    • 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റി.

    ഫ‌െബ്രുവരി 11

  • * 2013 ഫിബ്രവരി 28 ന് സ്ഥാനമൊഴിയുമെന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ.

    മാർച്ച്

    വാർത്തകൾ 2013

    മാർച്ച് 3

  • ഫെഡറേഷൻ കപ്പ് വോളിയിൽ പുരുഷ വനിതാ കിരീടങ്ങൾ കേരളം നേടി. പുരുഷന്മാരുടെ ഫൈനലിൽ കേരളം തമിഴ്‌നാടിനെയും, വനിതകളുടെ ഫൈനലിൽ ആന്ധ്രപ്രദേശിനെയുമാണു തോൽപ്പിച്ചത്.
  • സന്തോഷ് ട്രോഫി ഫൈനലിൽ ടൈബ്രേക്കറിൽ കേരളത്തെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ച് സർവ്വീസസ് ജേതാക്കളായി.

    മാർച്ച് 5

  • മുൻ തെന്നിന്ത്യൻ നടിയും പ്രശസ്ത നർത്തകിയുമായ രാജസുലോചന (77) ചെന്നൈയിൽ അന്തരിച്ചു.

    മാർച്ച് 6

  • വെനസ്വേലൻ പ്രസിഡൻറ് ഹ്യൂഗോ ഷാവെസ് അന്തരിച്ചു.
  • മേഘാലയ മുഖ്യന്ത്രിയായി കോൺഗ്രസ്സ് നേതാവ് മുകുൾ സാങ്മയും നാഗാലാൻഡ് മുഖ്യമന്ത്രിയായി നാഗ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻ.പി.എഫ്) നെയ്ഫു റിയോയും ചുമതലയേറ്റു.
  • ത്രിപുര മുഖ്യമന്ത്രിയായി മണിക് സർക്കാർ തുടർച്ചയായ നാലാം തവണയും സത്യപ്രതിജ്ഞ ചെയ്തു.

    മാർച്ച് 8

  • ഐക്യരാഷ്ട്ര രക്ഷാസമിതി ഉത്തര കൊറിയയ്‌ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ ദക്ഷിണകൊറിയയുമായുള്ള സമാധാനക്കരാറിൽ നിന്ന് ഉത്തരകൊറിയ പിന്മാറി.

    മാർച്ച് 11

  • കേരളത്തിൽ സർക്കാർ ജോലി സ്ഥിരപ്പെടാൻ മലയാളം പഠനം നിർബന്ധമാക്കണമെന്ന സർക്കാർ ശുപാർശ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ചു.
  • കഥകളി ആചാര്യൻ കലാമണ്ഡലം രാമൻകുട്ടി നായർ അന്തരിച്ച

    മാർച്ച് 12

  • ഇറ്റലിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് നാട്ടിൽ പോയ കടൽക്കൊല കേസിലെ പ്രതികൾ തിരിച്ചുവരില്ലെന്ന് ഇറ്റാലിയൻ വിദേശമന്ത്രാലയം വ്യക്തമാക്കി.
  • മാർപാപ്പയെ തിരഞ്ഞെടുക്കാൻ കർദിനാൾമാരുടെ കോൺക്ലേവ് വത്തിക്കാനിൽ ആരംഭിച്ചു.

    മാർച്ച് 13

  • ദക്ഷിണ അറ്റ്‌ലാൻറിക് ദ്വീപായ ഫോക് ലൻഡിനു വേണ്ടിയുള്ള അർജൻറീനയുടെ അവകാശവാദത്തിന് വിരുദ്ധമായി ബ്രിട്ടിഷ്ഭരണം തുടരാനാണ് തങ്ങൾക്ക് താത്പര്യമെന്ന് ഹിതപരിശോധനയിൽ ഫോക് ലൻഡ് ജനത വ്യക്തമാക്കി.
  • കശ്മീരിൽ ശ്രീനഗറിന് സമീപമുള്ള സി.ആർ.പി.എഫ്. ക്യാമ്പിനുനേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർ കൊല്ലപ്പെട്ടു.

    മാർച്ച് 14

  • 266-ാമത്തെ മാർപാപ്പയായി അർജന്റീനയിലെ കർദിനാൾ ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസിസ് എന്നാണ് പുതിയ മാർപാപ്പ അറിയപ്പെടുക.
  • നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സുപ്രീംകോടതി ജസ്റ്റിസായ ഖിൽരാജ് റെഗ്മി അധികാരമേറ്റു.
  • ചൈനയുടെ പുതിയ പ്രസിഡന്റായി ഷി ജിൻപിങിനെ തെരഞ്ഞെടുത്തു.

    മാർച്ച് 17

  • ഫോർമുല വൺ ഓസ്‌ട്രേലിയൻ കിമി റെയ്‌കോന് കിരീടം.
  • സൈന നേവാൾ സ്വിസ് ഓപ്പൺ ഗ്രാൻഡ്പ്രീ ഗോൾഡ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ വനിതാ സെമിയിൽ പരാജയപ്പെട്ടു.
  • 100 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ സൗരോർജ പ്ളാൻറ് ‘ശംസ് 1’ അബുദാബിയിലെ മദീന സായിദിൽ ഉദ്ഘാടനം ചെയ്തു.

    മാർച്ച് 18

  • ഇറ്റാലിയൻ സഥാനപതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയൊരുത്തരവുണ്ടാകുംവരെ ഇന്ത്യ വിടരുതെന്നും സുപ്രീംകോടതി.
  • ഈ വർഷത്തെ സരസ്വതി സമ്മാനം കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിക്ക്. മണലെഴുത്ത് എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.
  • 2012-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാൻസിങ് ടോമർ മികച്ച ചിത്രം. മലയാളത്തിന് ആകെ 13 പുരസ്കാരങ്ങൾ.

    മാർച്ച് 19

  • മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്ത് ബസ് നദിയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു.
  • ശ്രീലങ്കൻ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡി.എം.കെ., കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
  • റിസർവ് ബാങ്ക് റിപ്പോനിരക്ക് കാൽശതമാനം കുറച്ചു.
  • ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി സ്ഥാനമേറ്റു.
  • ഭക്ഷ്യസുരക്ഷ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

    മാർച്ച് 23

    കേരളത്തിന്റെ പുതിയ ഗവർണറായി നിഖിൽ കുമാർ സത്യപ്രതിജ്ഞ ചെയ്തു.

    ഏപ്രിൽ

    വാർത്തകൾ 2013

    ഏപ്രിൽ 2

  • കേരള വനം - സിനിമ മന്ത്രി കെ.ബി. ഗണേശ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു.

    ഏപ്രിൽ 5

  • കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ സമർപ്പിച്ചു.
  • ഉത്തരകൊറിയയുടെ ആണവഭീഷണി നേരിടാൻ ശാന്തസമുദ്രമേഖലയിൽ അമേരിക്ക മിസൈൽ പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു.

    ഏപ്രിൽ 7

  • ആണവ മിസൈൽ അഗ്നി രണ്ട് വിജകരമായി പരീക്ഷിച്ചു.

    ഏപ്രിൽ 8

    2013: അവലംബം 
    മാർഗരറ്റ് താച്ചർ
  • അഫ്ഗാനിസ്ഥാനിൽ നാറ്റോ സേന നടത്തിയ വ്യോമാക്രമണത്തിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടു.
  • കാലിഫോർണിയയിൽ നടത്താനിരുന്ന അമേരിക്കയുടെ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം മാറ്റിവെച്ചു.
  • മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ (ചിത്രത്തിൽ) അന്തരിച്ചു.

    ഏപ്രിൽ 11

  • കേരളത്തിൽ ഇ.കെ. ഭരത് ഭൂഷണെ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • ടെസ്റ്റ് ട്യൂബ് ശിശുവിന്റെ' പിതാവായി അറിയപ്പെടുന്ന റോബർട്ട് എഡ്വേഡ്‌സ് അന്തരിച്ചു

    ഏപ്രിൽ 12

    2013: അവലംബം 
    പ്രാൺ
  • പ്രാണിന്(ചിത്രത്തിൽ) ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം.

    ഏപ്രിൽ 15

  • വെനിസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിക്കോളാസ് മഡുറോ വിജയിച്ചു.

    ഏപ്രിൽ 16

  • പുലിറ്റ്‌സർ പുരസ്‌കാരം ദക്ഷിണ ഫ്ലോറിഡയിലെ ദിനപത്രമായ സൺ സെൻറിനലിന്.
  • ഇറാനിലെ തെക്ക് കിഴക്കൻ മേഖലയിൽ ഭൂകമ്പമാപിനിയിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി.

    ഏപ്രിൽ 17

  • പശ്ചിമഘട്ടത്തെ പരിസ്ഥിതി മേഖല, ജനവാസ മേഖല എന്നിങ്ങനെ രണ്ടായി തിരിക്കാൻ ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശ.
  • തെലുങ്ക് സാഹിത്യകാരൻ റാവൂരി ഭരദ്വാജയ്ക്ക് 2012 ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചു.

    ഏപ്രിൽ 18

  • ഇറ്റലിയിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആദ്യറൗണ്ടിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും ലഭിച്ചില്ല.

    ഏപ്രിൽ 19

  • ഭൂമിക്ക് സമാനമായ മൂന്ന് അന്യഗ്രഹങ്ങളെ, നാസയുടെ കെപ്ലെർ ദൗത്യം വഴി കണ്ടെത്തി. മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതും ഇവയുടെ പ്രത്യേകതയാണ്.
  • അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ രാസവള നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ച് പേർ മരിച്ചു.
  • പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവെസ് മുഷറഫിനെ അറസ്റ്റുചെയ്തു.

    ഏപ്രിൽ 20

  • കൂടംകുളം ആണവ നിലയത്തിന്റെ യൂണിറ്റ് ഒന്നിലെ കേടുവന്ന നാല് വാൽവുകൾ മാറ്റിസ്ഥാപിച്ചുവെന്ന് ആറ്റോമിക് എനർജി റഗുലേറ്ററി ബോർഡിന്റെ വെളിപ്പെടുത്തൽ.
  • ജപ്പാനിലും റഷ്യയിലും ശക്തമായ ഭൂചലനം.

    ഏപ്രിൽ 21

  • ഐക്യ ജനാധിപത്യ മുന്നണി വിടാൻ ജെ.എസ്.എസ്. തീരുമാനിച്ചു.
  • തൃശൂർ പൂരം ഇന്ന്.
  • മനുഷ്യ കമ്പ്യൂട്ടർ എന്ന വിശേഷണമുള്ള പ്രശസ്ത ഗണിതശാസ്ത്രജ്ഞയും ജ്യോതിഷപണ്ഡിതയുമായ ശകുന്തളാ ദേവി (84) അന്തരിച്ചു.

    ഏപ്രിൽ 22

  • പ്രമുഖ വയലിൻ വിദ്വാൻ ലാൽഗുഡി ജയരാമൻ (82) അന്തരിച്ചു.

    ഏപ്രിൽ 23

  • പരാഗ്വേയുടെ പുതിയ പ്രസിഡന്റായി ഹൊറാഷിയോ കാർടിസിനെ തെരഞ്ഞെടുത്തു.
  • മ്യാൻമാറിൽ 2012 ജൂൺമുതൽ നടക്കുന്നത് റോഹിങ്ക്യ മുസ്‌ലിങ്ങൾക്കെതിരെയുള്ള വംശഹത്യയാണെന്ന് 'ഹ്യുമൻ റൈറ്റ് വാച്ച്' റിപ്പോർട്ടുചെയ്തു.
  • ഹിന്ദി ചലച്ചിത്ര പിന്നണി ഗായിക ഷംഷാദ് ബീഗം അന്തരിച്ചു.

    ഏപ്രിൽ 24

    2013: അവലംബം 
    എൻറികൊ ലെറ്റ
  • ഇറ്റലിയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് എൻറികൊ ലെറ്റ (ചിത്രത്തിൽ) പുതിയ പ്രധാനമന്ത്രിയാകും.

    ഏപ്രിൽ 25

  • ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം കെട്ടിടം തകർന്ന് നൂറിലേറെ പേർ മരിച്ചു.

    മേയ്

    വാർത്തകൾ 2013

    മേയ് 1

  • പാകിസ്ഥാൻ മുൻപ്രസിഡൻറ് പർവേസ് മുഷറഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പെഷവാർ ഹൈക്കോടതി ആജീവനാന്ത വിലക്കേർപ്പെടുത്തി.
  • ഗുരുതരാവസ്ഥയിൽ കഴിയുന്ന പാക്കിസ്ഥാനിലെ ഇന്ത്യൻ തടവുകാരൻ സരബ് ജിത്ത് സിങ്ങിന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ലാഹോറിലെ ജിന്ന ആസ്പത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
  • ഉത്തരേന്ത്യയിലും പാകിസ്താനിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.

    മേയ് 2

  • പാക്കിസ്ഥാൻ ജയിലിൽ മർദ്ദനത്തിന് വിധേയനായ ഇന്ത്യൻ തടവുകാരൻ സരബ്ജിത് സിങ് മരിച്ചു.

    മേയ് 5

  • ലഡാക്കിലെ ദൗലത് ബെഗ് ഓൾഡിയിൽ നിന്ന് ചൈനീസ് സേന പിന്മാറി.

    മേയ് 6

  • കൂടംകുളം ആണവനിലയത്തിന് സുപ്രീംകോടതി പ്രവർത്തനാനുമതി നൽകി.

    മേയ് 7

  • 2012-13-ലെ ഐ-ലീഗ് ഫുട്ബോൾ കിരീടം ചർച്ചിൽ ബ്രദേഴ്സ് ഗോവ കരസ്ഥമാക്കി.

    മേയ് 8

  • കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം.

    മേയ് 9

  • ജമ്മു ജയിലിൽ ഇന്ത്യൻ തടവുകാരന്റെ മർദ്ദനത്തിന് ഇരയായി ചികിത്സയിൽ കഴിയുകയായിരുന്ന പാക് തടവുകാരൻ സനാവുള്ള രഞ്ജായി മരിച്ചു.

    മേയ് 10

    2013: അവലംബം 
    പവൻ കുമാർ ബൻസൽ
  • അഴിമതിയാരോപണത്തെത്തുടർന്ന് റെയിൽവെ മന്ത്രി പവൻ കുമാർ ബൻസാലും കൽക്കരിപ്പാടവിതരണത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയ നിയമന്ത്രി അശ്വിനി കുമാറും കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.

    മേയ് 11

  • കർണാടകത്തിന്റെ 28-ാമത്തെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
  • പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു.

    മേയ് 12

  • മേയ് 11-ന് നടന്ന പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

    മേയ് 14

    2013: അവലംബം 
    അസ്ഗർ അലി എഞ്ചിനീയർ
  • ഇസ്‌ലാമിക പണ്ഡിതൻ അസ്ഗർ അലി എഞ്ചിനീയർ അന്തരിച്ചു.

    മേയ് 16

    2013: അവലംബം 
    ശ്രീശാന്ത്
  • വാതുവെപ്പ് വിവാദത്തെത്തുടർന്ന് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് ക്രിക്കറ്റ് കളിക്കാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

    മേയ് 23

  • മാൻ ബുക്കർ പുരസ്‌കാരത്തിന് അമേരിക്കൻ എഴുത്തുകാരി ലിഡിയ ഡേവിസ് (65) അർഹയായി.
  • മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി.

    മേയ് 26

  • ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 23 റൺസിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ജേതാക്കളായി.

    മേയ് 30

    2013: അവലംബം 
    ഋതുപർണ ഘോഷ്
  • ബംഗാളി ചലച്ചിത്ര സംവിധായകനായ ഋതുപർണ ഘോഷ് (ചിത്രത്തിൽ) അന്തരിച്ചു.

    മേയ് 31

  • മെക്‌സിക്കൻ പർവതാരോഹകനായ ഡേവിഡ് ലിയാനൊ ഗോൺസാലെസ് ഒരേ സീസണിൽത്തന്നെ ഇരുവശത്തുകൂടിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വ്യക്തിയെന്ന ബഹുമതി കരസ്ഥമാക്കി.

    ജൂൺ

    വാർത്തകൾ 2013

    ജൂൺ 1

  • തുടർച്ചയായി ആറാംതവണയും സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജർ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജനായ അരവിന്ദ് മഹങ്കാളി വിജയിച്ചു.
  • യൂറോ മേഖലയിൽ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോഡ് വർധനവ്. യൂറോ പൊതുകറൻസിയായി അംഗീകരിച്ച 17 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് 12.2 ശതമാനമായി.

    ജൂൺ 2

  • ക്രൊയേഷ്യയിൽ നടന്ന കിക്ക് ബോക്‌സിങ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ മിഥുൻ ജിത്തിന് ഇരട്ട മെഡൽ.

    ജൂൺ 3

  • പൊടിപടലങ്ങളിൽ മൂടിക്കിടന്നിരുന്ന 15 പുതിയ താരാപഥങ്ങളെ എ.എൽ.എം.എ. ടെലിസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തി.

    ജൂൺ 4

  • ഭക്ഷ്യ സുരക്ഷാ ഓർഡിനൻസിൽ കേന്ദ്ര നിയമ മന്ത്രാലയം ഒപ്പുവെച്ചു.
  • പാലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി റമി ഹംദല്ലയെ പലസ്തീനിയൻ അതോറിറ്റി പ്രസിഡൻറ് മഹമൂദ് അബാസ് നിയമിച്ചു.
  • കേന്ദ്രസർക്കാറിൽനിന്ന് ഗണ്യമായി സാമ്പത്തികസഹായം ലഭിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

    ജൂൺ 5

  • കേരളത്തിലെ മുൻമന്ത്രി ലോനപ്പൻ നമ്പാടൻ (78) അന്തരിച്ചു.
  • പാകിസ്താന്റെ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് (ചിത്രത്തിൽ )സ്ഥാനമേറ്റു.

    ജൂൺ 8

  • കൊച്ചി മെട്രോ റെയിൽവേ പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു.
  • ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം കിരീടം സെറീന വില്യംസിന്.

    ജൂൺ 10

  • എൽ.കെ. അദ്വാനി ബി.ജെ.പി.യിലെ എല്ലാ പദവികളും രാജിവെച്ചു.
  • രൂപയുടെ മൂല്യം ഡോളറിനെതിരെ 57.54 ലേക്കെന്ന റെക്കോർഡ് നിരക്കിലേക്ക് താഴ്ന്നു.
  • തുർക്കിയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു.

    ജൂൺ 12

  • അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ വളർച്ചാ അനുമാനം സ്ഥിരതയുള്ളതായും ക്രെഡിറ്റ് റേറ്റിങ് ബിബിബി- ആക്കുകയും ചെയ്തു.

    ജൂൺ 14

  • ബ്രിട്ടനിലെ വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധമെന്ന് ഡി.എൻ.എ. ഫലം.

    ജൂൺ 15

  • മനുഷ്യജീനുകൾ 'പ്രകൃതിയുടെ സൃഷ്ടിയാണെ'ന്നും, അത് ആർക്കും പേറ്റന്റ് ചെയ്ത് സ്വന്തമാക്കാൻ കഴിയില്ലെന്നും യു.എസ്.സുപ്രീംകോടതി വിധി.
    2013: അവലംബം 
    ഹസ്സൻ റൂഹാനി
  • ഇറാനിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഹസ്സൻ റൂഹാനി (ചിത്രത്തിൽ) വിജയിച്ചു.

    ജൂൺ 16

  • കേന്ദ്രമന്ത്രിസഭാ പുനഃസംഘനയുടെ ഭാഗമായി കേന്ദ്രമന്ത്രിമാരായ അജയ് മാക്കൻ, സി.പി ജോഷി എന്നിവർ രാജിവച്ചു. പുന:സംഘടന നാളെയുണ്ടായേക്കും.
  • ഐക്യജനതാദൾ എൻഡിഎ സഖ്യം വിട്ടു. എൻ.ഡി.എ കൺവീനറായിരുന്ന ശരദ് യാദവ് സ്ഥാനം രാജിവെച്ചു.

    ജൂൺ 17

  • കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. ഓസ്‌കാർ ഫെർണാണ്ടസ്, ഗിരിജാവ്യാസ്, ശീശ്രാം ഓല, കെ എസ് റാവു എന്നീ കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ഉൾപ്പെടെ എട്ട് പുതിയ മന്ത്രിമാർ.

    ജൂൺ 18

  • ജൂൺ 17, 18 തീയതികളിൽ നടക്കുന്ന മുപ്പത്തിയൊൻപതാമത് ജി-8 ഉച്ചകോടിക്ക് വടക്കൻ അയർലൻഡിൽ തുടക്കമായി.

    ജൂൺ 19

  • ഉത്തരേന്ത്യയിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 131 ആയി. 500 പേരെ കാണാനില്ലെന്നും റിപ്പോർട്ട്

    ജൂൺ 20

  • ലോകത്ത് പലായനം ചെയ്തവരും അഭയാർഥികളുമായി 4.52 കോടിപ്പേരുണ്ടെന്ന് യു.എൻ. അഭയാർഥിവിഭാഗം.
  • ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 60 രൂപയ്ക്ക് ഒരു ഡോളറെന്ന നിലയിലേക്ക് താഴ്ന്നു.

    ജൂൺ 22

  • 750ലധികം പേർ മരണമടയുകയും14,000 പേരെ കാണാതാവുകയും ചെയ്ത ഉത്തരാഖണ്ഡിൽ ജൂൺ 25 മുതൽ വീണ്ടും പേമാരിയുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
  • ഫുട്‌ബോളിനായി പണം ധൂർത്തടിക്കുന്നെന്ന് ആരോപിച്ച് ബ്രസീലിലാരംഭിച്ച പ്രക്ഷോഭം വ്യാപിക്കുന്നു.

    ജൂൺ 23

  • സ്വിസ് ബാങ്കുകളിൽ വിദേശനിക്ഷേപങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 70-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് സ്വിസ് ദേശീയ ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പരാമർശം.
  • താലിബാനുമായി സമാധാന ചർച്ച നടത്തുന്നതിന് യു.എസ്. പ്രത്യേകപ്രതിനിധി ജെയിംസ് ഡോബിൻസ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെത്തി. 'ഇസ്‌ലാം എമിററ്റസ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന പേരിൽ ദോഹയിൽ താലിബാൻ ഓഫീസ് തുറന്നിരുന്നു.

    ജൂൺ 24

  • ജമ്മുകശ്മീരിലെ ശ്രീനഗറിൽ സൈനിക വാഹനത്തിന് നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ നാലു സൈനികർ കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    ജൂൺ 25

  • 18 വർഷത്തെ ഭരണം പൂർത്തിയാക്കിയ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി രാജ്യഭരണം നാലാമത്തെ മകൻ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്(ചിത്രത്തിൽ) കൈമാറി.
  • ഉത്തരാഖണ്ഡിലെ പേമാരിയിലും മണ്ണിടിച്ചിലിലും പത്ത് മലയാളികളെ കാണാതായി.

    ജൂൺ 26

  • വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ വില 60.38 എന്നനിലയിലെത്തി.
  • മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്ന കെ. നാരായണക്കുറുപ്പ് അന്തരിച്ചു.
  • ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളിജവാനായജോമോൻ ജോർജുടക്കം 20 പേർ മരിച്ചു.

    ജൂൺ 27

  • മുൻമന്ത്രിയും എൻസിപി ദേശീയ പ്രവർത്തകസമിതി അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ എ.സി.ഷൺമുഖദാസ് അന്തരിച്ചു.
  • പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഏറ്റുവാങ്ങി.
    2013: അവലംബം 
    കെവിൻ റുഡ്
  • ഓസ്‌ട്രേലിയയുടെ 28-ാമത് പ്രധാനമന്ത്രിയായി കെവിൻ റുഡ് (ചിത്രത്തിൽ) സത്യപ്രതിജ്ഞ ചെയ്തു.

    ജൂൺ 30

  • സുപ്രീംകോടതി ചീഫ് ജസ്റ്റീസായി പി. സദാശിവത്തെ നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി.

    ജൂലൈ

    ജൂലൈ 1

  • സ്പെയിനിനെ പരാജയപ്പെടുത്തി ബ്രസീൽ തുടർച്ചയായ മൂന്നാം വട്ടവും കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായി.
  • 'മുല്ലപ്പൂ വിപ്ലവ'ത്തെ ഓർമപ്പെടുത്തി ഈജിപ്തിൽ വീണ്ടും പ്രതിഷേധം. പ്രസിഡൻറ് മുഹമ്മദ് മുർസി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ റാലികളിൽ ഞായറാഴ്ച രാജ്യം സ്തംഭിച്ചു.

    ജൂലൈ 2

  • തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ പി.എസ്.എൽ.വി. സി-22 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

    ജൂലൈ 3

  • സൌദി അറേബ്യയിൽ നിതാഖാത്ത് സമയപരിധി നാലുമാസത്തേക്ക് നീട്ടി.
  • ഇന്ത്യയുടെ ജർമനിയിലെ നയതന്ത്രപ്രതിനിധി സുജാത സിങ് അടുത്ത വിദേശകാര്യസെക്രട്ടറിയാകും.

    ജൂലൈ 4

    2013: അവലംബം 
    മുഹമ്മദ് മുർസി
  • രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവിൽ ഈജിപ്തിൽ പ്രസിഡൻറ് മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഭരണഘടന കോടതിയുടെ ചീഫ് ജസ്റ്റിസ് താത്കാലിക പ്രസിഡന്റ്.

    ജൂലൈ 7

  • ബിഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ നടന്ന സ്‌ഫോടനപരമ്പരയിൽ രണ്ടു സന്യാസിമാരുൾപ്പടെ അഞ്ചുപേർക്ക് പരിക്ക്.

    ജൂലൈ 18

  • കുട്ടിയായി കണക്കാക്കാനുള്ള പ്രായപരിധി 18 വയസ്സിൽനിന്ന് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
  • രണ്ട് വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ സിറിയയിൽ ഇതുവരെ കൊല്ലപ്പെട്ടത് ഒരു ലക്ഷം പേരെന്ന് ഐക്യരാഷ്ട്രസഭ.

    ജൂലൈ 27

  • കാലാവസ്ഥാനിരീക്ഷണത്തിലും പ്രകൃതിദുരന്തമുന്നറിയിപ്പുകൾ ലഭിക്കുന്നതിനും സഹായകരമായ ഇന്ത്യയുടെ ഇൻസാറ്റ് 3-ഡി ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കൗറുവിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു.

    ഓഗസ്റ്റ്

    വാർത്തകൾ 2013

    ഓഗസ്റ്റ് 2

  • സംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി അന്തരിച്ചു.

    ഓഗസ്റ്റ് 14

  • ഭാരതീയ നാവിക സേനയുടെ അന്തർവാഹിനി ഐ.എൻ.എസ്. സിന്ധുരക്ഷക് സ്ഫോടനത്തിൽ തകർന്നു.

    ഓഗസ്റ്റ് 24

  • കർണാടക ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചു.

    ഓഗസ്റ്റ് 31

  • നൊബേൽ സമ്മാന ജേതാവും ഐറിഷ് കവിയുമായ ഷീമസ് ഹീനി അന്തരിച്ചു.

    സെപ്റ്റംബർ

    വാർത്തകൾ 2013

    സെപ്റ്റംബർ 2

  • സിറിയയ്‌ക്കെതിരായ സൈനികനടപടിക്ക് അമേരിക്കൻ കോൺഗ്രസ്സിന്റെ അനുമതി തേടാൻ പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനം.
  • പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം ചുരുക്കി ഉപഭോഗം നിയന്ത്രിക്കാൻ പെട്രോളിയം നൽകിയ ശുപാർശ സർക്കാർ തള്ളി.

    സെപ്റ്റംബർ 3

  • സിറിയയിൽ അമേരിക്ക യുദ്ധസന്നാഹം ആരംഭിച്ചതായി റിപ്പോർട്ടിനെത്തുടർന്ന് ഓഹരിവിപണികൾ തകർന്നു. ക്രൂഡോയിൽ വിലയിൽ വർധനവ്.

    സെപ്റ്റംബർ 6

  • സിറിയയിൽ സൈനിക നടപടി പാടില്ലെന്ന് ജി 20 ഉച്ചകോടിയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

    സെപ്റ്റംബർ 7

  • ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് സെൻറ്പീറ്റേഴ്‌സ്ബർഗിൽ സമാപനം. ആഗോള സാമ്പത്തികരംഗം മാന്ദ്യത്തിൽനിന്ന് കരകയറുകയാണെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്ന് വിലയിരുത്തൽ.

    സെപ്റ്റംബർ 8

  • 2020ലെ ഒളിമ്പിക്‌സ് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ നടക്കും.
  • ഓസ്ട്രേലിയയിൽ പ്രതിപക്ഷനേതാവ് ടോണി അബട്ടിന്റെ യാഥാസ്ഥിതിക പാർട്ടി നേതൃത്വം നൽകുന്ന ദേശിയസഖ്യം അധികാരത്തിൽ. ref>"ഓസ്‌ട്രേലിയയിൽ യാഥാസ്ഥിതിക സഖ്യം അധികാരത്തിലേക്ക്". മാതൃഭൂമി.
  • ചന്ദ്രനിലെ പൊടിപടലങ്ങൾക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിന് നാസയുടെ 'ലാഡി' എന്ന് പേരിട്ട ചെറു പര്യവേക്ഷണപേടകം വിജയകരമായി വിക്ഷേപിച്ചു.

    സെപ്റ്റംബർ 10

  • നോർവെയിലെ പൊതുതിരഞ്ഞെടുപ്പിൽ എർണ സോൾബർഗിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് വൻ വിജയം.
  • രാസായുധങ്ങൾ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാൽ സിറിയൻ ആക്രമണം മാറ്റിവെക്കാമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.
  • മാംനൂൻ ഹുസൈൻ പാകിസ്ഥാനിലെ 12-ാമത് പ്രസിഡൻറായി അധികാരമേറ്റു.

    സെപ്റ്റംബർ 11

  • അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി മുൻ ജർമൻ ഫെൻസിങ് ഒളിമ്പിക് സ്വർണമെഡൽ ജേതാവ് തോമസ് ബാക് തിരഞ്ഞെടുക്കപ്പെട്ടു.

    സെപ്റ്റംബർ 12

  • ലോകത്ത് ഏറ്റവും ഉയരത്തിലുള്ള സൈനികേതര വിമാനത്താവളം ടിബറ്റൻ മേഖലയിലെ ക്വിൻഹായ് പ്രവിശ്യയിലുള്ള ദാവുവിൽ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കുന്നു.

    സെപ്റ്റംബർ 13

  • അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ കോൺസുലേറ്റിനെതിരെ നടത്തിയ തീവ്രവാദി ആക്രമണത്തിൽ ഒരു കോൺസുലേറ്റ് ജീവനക്കാരൻ മരിച്ചു.

    സെപ്റ്റംബർ 14

  • 2013ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അർഹനായി.
  • സിറിയയിൽ രാസായുധ പ്രയോഗം നടന്നതായി ഐക്യരാഷ്ട്രസഭയുടെ പരിശോധകർക്ക് വിവരം ലഭിച്ചെന്ന് സെക്രട്ടറി ജനറൽ ബാൻ കി മൂൺ .

    സെപ്റ്റംബർ 15

  • സിറിയയിൽ വിമതർ ഇടക്കാല പ്രധാനമന്ത്രിയായി അഹമ്മദ് ദുമെയെ പ്രഖ്യാപിച്ചു.
  • ഇന്ത്യയുടെ ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു.

    സെപ്റ്റംബർ 16

  • സിറിയയിലെ രാസായുധശേഖരം 2014 പകുതിയോടെ നശിപ്പിക്കാനുള്ള അമേരിക്ക-റഷ്യ ജനീവ ഉടമ്പടിയെ സിറിയൻ സർക്കാർ സ്വാഗതം ചെയ്തു.

    സെപ്റ്റംബർ 17

  • ജപ്പാനിൽ പ്രവർത്തിക്കുന്ന അവസാനത്തെ ആണവനിലയവും ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് അടച്ചു.
  • വാഷിങ്ടണിൽ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടു.

    സെപ്റ്റംബർ 18

    2013: അവലംബം 
    വെളിയം ഭാർഗവൻ
  • മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാർഗവൻ അന്തരിച്ചു.
  • ടോണി ആബട്ട് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.

    സെപ്റ്റംബർ 20

  • രാസായുധശേഖരത്തിന്റെ വിശദാംശങ്ങൾ സിറിയ കൈമാറിത്തുടങ്ങിയെന്ന് രാസായുധനിരോധന സംഘടനയായ ഒ.പി.സി.ഡബ്ല്യു. അറിയിച്ചു.

    സെപ്റ്റംബർ 21

  • റിസർവ്ബാങ്ക് റിപ്പോനിരക്ക് കാൽശതമാനം ഉയർത്തി.

    സെപ്റ്റംബർ 23

  • ജർമനിയിൽ ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ ആൻ‍ഗെല മേർക്കെലിന് മുൻതൂക്കം.

    സെപ്റ്റംബർ 24

  • ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് പാർട്ടിയെ കോടതി നിരോധിച്ചു.

    സെപ്റ്റംബർ 25

  • തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 217 പേ‍ർ മരിച്ചു.

    സെപ്റ്റംബർ 27

  • ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി വൈറ്റ്ഹൗസിൽ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

    സെപ്റ്റംബർ 28

  • ആഗോളതാപനത്തിന്റെ മുഖ്യ കാരണക്കാർ മനുഷ്യർ തന്നെയെന്ന് യു.എന്നിന്റെ കാലാവസ്ഥാ വിഭാഗം റിപ്പോർട്ട്.

    സെപ്റ്റംബർ 30

  • 162 മരുന്നുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നത് നിർത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
  • കാലിത്തീറ്റ കുംഭകോണക്കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി.

    ഒക്ടോബർ

    വാർത്തകൾ 2013

    ഒക്ടോബർ 2

  • അമേരിക്കയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എട്ട് ലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിലായി.

    ഒക്ടോബർ 3

  • കാലിത്തീറ്റ അഴിമതിക്കേസിൽ മുൻകേന്ദ്രമന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവ്.
  • തെലങ്കാന സംസ്ഥാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി. ആദ്യത്തെ പത്തുവർഷം ഹൈദരാബാദ് സീമാന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനമാകും.

    ഒക്ടോബർ 4

  • ഇറ്റലിയിലേക്ക് ആഫ്രിക്കയിൽനിന്നുള്ള അഭയാർഥികളുമായി വന്ന ബോട്ട് മുങ്ങി 133 പേർ മരിച്ചു.

    ഒക്ടോബർ 5

  • ഈവർഷത്തെ വയലാർ അവാർഡ് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിന് ലഭിച്ചു.
    2013: അവലംബം 
    ജനറൽ ഗിയാപ്
  • വിയറ്റ്‌നാം സ്ഥാപകനും വിയറ്റ്‌നാമിന്റെ മണ്ണിൽ നിന്ന് പാശ്ചാത്യശക്തികളെ ഒളിപ്പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ജനറൽ വോ എൻഗൂയെൻ ഗിയാപ് (102) അന്തരിച്ചു.

    ഒക്ടോബർ 7

  • കോശങ്ങൾ രാസവസ്തുക്കൾ നിർമിച്ച് കൃത്യസമയത്ത് ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ ജയിംസ് റോത്ത്മാൻ , റാൻഡി ഷെക്മാൻ ,തോമസ് സുഥോഫ് എന്നീ ഗവേഷകർക്ക് 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം.

    ഒക്ടോബർ 8

    2013: അവലംബം 
    പീറ്റർ ഹിഗ്സ്
  • 'ദൈവകണ'മെന്ന വിശേഷണമുള്ള ഹിഗ്ഗ്‌സ് ബോസോൺ കണത്തെ തിരിച്ചറിഞ്ഞ ബെൽജിയം സ്വദേശി ഫ്രാൻകോയ്‌സ് ഇൻഗ്ലെർട്ട്, ബ്രിട്ടീഷ് ഗവേഷകൻ പീറ്റർ ഹിഗ്സ്(ചിത്രത്തിൽ) എന്നിവർക്ക് 2013 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം.
  • തിരഞ്ഞെടുപ്പിൽ പോളിങ്ബൂത്തിലെത്തി വോട്ടുചെയ്താലുടനെ ആർക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്നുള്ള രസീത് വോട്ടർക്ക് നൽകണമെന്ന് സുപ്രീം കോടതി.

    ഒക്ടോബർ 9

  • രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരായ മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, അരിയ വാർഷൽ എന്നിവർ കരസ്ഥമാക്ക.ref>"'ദൈവകണ' പഠനത്തിന് ഭൗതികശാസ്ത്ര നൊബേൽ". മാതൃഭൂമി. Retrieved 2013 ഒക്ടോബർ 9.

    ഒക്ടോബർ 10

  • സാഹിത്യത്തിനുള്ള 2013 ലെ നൊബേൽ സമ്മാനം കനേഡിയൻ സാഹിത്യകാരിആലിസ് മൺറോയ്ക്ക് ലഭിച്ചു.
  • പതിനൊന്നാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി ബ്രൂണെയിൽ ആരംഭിച്ചു.

    ഒക്ടോബർ 11

  • സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഒ.പി.സി.ഡബ്ല്യു. 2013 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന് അർഹമായി.
  • സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്‌കാരം പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം.എസ്. വല്യത്താന്.

    ഒക്ടോബർ 12

  • ഇന്ത്യയുടെ പകുതിയോളം വലുപ്പമുള്ള ഫൈലിൻ കൊടുംകാറ്റ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്ന് ഉറപ്പായി. ഒഡീഷയിലും ആന്ധ്രയിലും കനത്ത നാശം വിതച്ചേക്കുമെന്ന ഭീതിയെത്തുടർന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി.

    ഒക്ടോബർ 13

  • ശനിയാഴ്ച്ച ഫൈലിൻ ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പനാമേനിയൻ ചരക്കുകപ്പൽ കാണാതായി.
  • മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരിക്കിലൂംപെട്ട് 60ലധികം പേർ മരിച്ചു.

    ഒക്ടോബർ 14

  • ശൈശവ വിവാഹവും പ്രായപൂർത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിർബന്ധ വിവാഹവും തടയുന്നത് ഐക്യരാഷ്ട്രസഭ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല.
  • മുൻ കേന്ദ്രമന്ത്രിയും ആസൂത്രണ ബോർഡ് ഉപാധ്യക്ഷനും പത്മവിഭൂഷൺ ജേതാവുമായ ഡോ. മോഹൻധാരിയ അന്തരിച്ചു.
  • അമേരിക്കൻ ഗവേഷകരായ യൂജിൻ എഫ്.ഫാമ, ലാർസ് പീറ്റർ ഹാൻസെൻ , റോബർട്ട് ജെ ഷില്ലർ എന്നിവർക്ക് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

    ഒക്ടോബർ 16

  • ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ന്യൂസിലൻഡ് എഴുത്തുകാരി ഇല്യാനോർ കാറ്റന് ലഭിച്ചു.

    ഒക്ടോബർ 17

  • ഫിലിപ്പൈൻസിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 156 ആയി ഉയർന്നു.

    ഒക്ടോബർ 18

  • പ്രശസ്ത ആയുർവേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യൻ വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി അന്തരിച്ചു.

    ഒക്ടോബർ 19

  • സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ അന്തരിച്ചു.
  • യു. എൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്കുപുറമേയുള്ള അഞ്ചംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ യോഗ്യതനേടിയ സൌദി അറേബ്യ അംഗത്വം സ്വീകരിക്കുന്നതിൽനിന്നും പിന്മാറി .

    ഒക്ടോബർ 20

  • റഷ്യ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി മൻമോഹൻസിങ് യാത്ര തിരിച്ചു .
  • പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്ക്കരിക്കും.

    ഒക്ടോബർ 22

  • കൂടംകുളം ആണവനിലയത്തിൽ വൈദ്യുതി ഉത്പാദനം തുടങ്ങി. |url=http://www.mathrubhumi.com/story.php?id=399813%7Caccessdate=2013 ഒക്ടോബർ 22|newspaper=മാതൃഭൂമി}}

    ഒക്ടോബർ 23

  • നിയന്ത്രണരേഖയിലെ സംഘർഷങ്ങളും സൈനികനീക്കങ്ങളും ഒഴിവാക്കാനായി ഇന്ത്യയും ചൈനയും അതിർത്തി പ്രതിരോധസഹകരണ കരാർ ഒപ്പിട്ടു.

    ഒക്ടോബർ 24

  • ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായകനായിരുന്ന മന്ന ഡേ അന്തരിച്ചു.

    ഒക്ടോബർ 26

  • ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറിൽ പ്രസിഡൻറ് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടന്നു.

    ഒക്ടോബർ 27

  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്ന് ഒരാഴ്ചയായി തുടരുന്ന പേമാരിയിൽ ആന്ധ്രയിലും ഒഡിഷയിലും മരിച്ചവരുടെ എണ്ണം അറുപതായി.

    ഒക്ടോബർ 28

    2013: അവലംബം 
    ലൂ റീഡ്
  • പ്രശസ്ത റോക്ക് ഗായകൻ ലൂ റീഡ് ന്യൂയോർക്കിൽ അന്തരിച്ചു.

    ഒക്ടോബർ 29

  • റിസർവ് ബാങ്ക് തുടർച്ചയായി രണ്ടാം തവണയും റിപോ, റിവേഴ്‌സ് റിപോ നിരക്കുകൾ കാൽ ശതമാനം വീതം കൂട്ടി.

    ഒക്ടോബർ 30

  • ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിച്ച് തുർക്കിയിൽ കടലിനടിയിലൂടെ നിർമിച്ച ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികൾ ഓടിത്തുടങ്ങി.

    ഒക്ടോബർ 31

  • അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുകയും രൂപയുടെ മൂല്യം ഉയരുകയും ചെയ്തതിനെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 1.15 രൂപ കുറച്ചു. എന്നാൽ ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടി.

    നവംബർ

    വാർത്തകൾ 2013

    നവംബർ 1

  • രാസായുധ ഉത്പാദനസാമഗ്രികൾ സിറിയ പൂർണമായും നശിപ്പിച്ചെന്ന് രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു.) അറിയിച്ചു.
  • കഴിഞ്ഞ 800 കോടി വർഷമായി നമ്മുടെ ഗാലക്സിയായ ആകാശഗംഗ പുതിയ നക്ഷത്രങ്ങൾക്ക് രൂപംനൽകാനായി കാന്തികകവചത്താൽ പൊതിയപ്പെട്ട ഭീമൻ പ്രാപഞ്ചികവാതകപടലങ്ങളെ വലിച്ചെടുത്ത് 'ഗുളികകൾ ' ( 'pills' ) പോലെ 'വിഴുങ്ങുന്നതായി' കണ്ടെത്തി.

    നവംബർ 2

    2013: അവലംബം 
    എം.കെ. സാനു
  • കേരള സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം എം.കെ. സാനുവിനു് ലഭിച്ചു. <

    നവംബർ 3

  • പാക് താലിബാൻ തലവൻ ഹക്കിമുള്ള മെഹ്സുദിനെ കൊലപ്പെടുത്തിയ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അമേരിക്കയുമായുള്ള പാകിസ്ഥാന്റെ എല്ലാ സഹകരണ കരാറുകളും ഉഭയകക്ഷി ബന്ധവും പുനഃപരിശോധിക്കുമെന്നും പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ പറഞ്ഞു.

    നവംബർ 4

  • നിതാഖാത്ത് ഇളവുകാലം തീർന്നതോടെ സൗദിയിൽ തിങ്കൾ മുതൽ കർശന പരിശോധന തുടങ്ങുന്നു.

    നവംബർ 5

  • ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ പേടകമായ മംഗൾയാനുമായി പി.എസ്.എൽ വി - സി 25 യാത്രയായി.

    നവംബർ 6

  • ബംഗ്ലാദേശ് അതിർത്തിരക്ഷാ സേനയുടെ (ബംഗ്ലാദേശ് റൈഫിൾസ്) ആസ്ഥാനമന്ദിരത്തിൽ 2009-ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിൽ 152 അർധസൈനികർക്ക് വധശിക്ഷ.

    നവംബർ 7

  • കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ രൂപവത്ക്കരണം ഭരണഘടനാ വിരുദ്ധമാണന്ന് ഗുവാഹത്തി ഹൈക്കോടതി വിധിച്ചു.

    നവംബർ 9

  • ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകമായ മംഗൾയാന്റെ ഭ്രമണപഥം മൂന്നാംതവണയും വിജയകരമായി വികസിപ്പിച്ചു.
  • സി.ബി.ഐയ്ക്ക് നിയമസാധുതയില്ലെന്ന ഗുവാഹാട്ടി ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
  • കേരള സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

    നവംബർ 10

  • ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ഹയാൻ ചുഴലിക്കാറ്റ് 10000ത്തിലേറെ പേരുടെ മരണത്തിനിടയാക്കി.

    നവംബർ 11

  • ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലുള്ള 18 മണ്ഡലങ്ങളിൽ ഇന്ന് പോളിങ് തുടങ്ങി.

    നവംബർ 12

  • പശ്ചിമഘട്ടത്തിലെ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകാൻ ഗാഡ്ഗിൽ കമ്മിറ്റി മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണൽ ഭേദഗതി ചെയ്തു.

    നവംബർ 14

  • പ്രശസ്ത നടനും നിർമ്മാതാവുമായ അഗസ്റ്റിൻ അന്തരിച്ചു.
  • ഏകദിന ഇന്ത്യാസന്ദർശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ബുധനാഴ്ച രാത്രി ന്യൂഡൽഹിയിലെത്തി.

    നവംബർ 17

  • മാലിദ്വീപിൽ അവസാനഘട്ട തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി നേതാവ് അബ്ദുള്ള യമീൻ(ചിത്രത്തിൽ) വിജയിച്ചു.
  • സച്ചിൻ തെണ്ടുൽക്കർക്കും വിഖ്യാത രസതന്ത്രജ്ഞൻ പ്രൊഫ. സി.എൻ.ആർ. റാവുവിനും ഭാരതരത്‌ന ബഹുമതി പ്രഖ്യാപിച്ചു.

    നവംബർ 18

  • ബ്രിട്ടീഷ് സാഹിത്യകാരിയും നൊബേൽ ജേത്രിയുമായ ഡോറിസ് ലെസ്സിങ് അന്തരിച്ചു.

    നവംബർ 19

  • യു.എസ്. ബഹിരാകാശ ഏജൻസിയുടെ ചൊവ്വാപര്യവേക്ഷണ പേടകമായ മാവെൻ വിജയകരമായി വിക്ഷേപിച്ചു.

    നവംബർ 20

  • 44 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിലെ പനജിയിൽ ആരംഭിച്ചു.

    നവംബർ 21

  • മേഖലയിലെ ധനവും വിഭവങ്ങളും സമന്വയിപ്പിച്ച് സാമ്പത്തികപുരോഗതി കൈവരിക്കുക എന്ന പ്രമേയത്തോടെ മൂന്നാമത് അറബ്-ആഫ്രിക്കൻ ഉച്ചകോടി കുവൈത്തിൽ സമാപിച്ചു.
  • ജീനോമിക്‌സിന്റെ പിതാവായി അറിയപ്പെടുന്ന പ്രസിദ്ധ ബയോകെമിസ്റ്റും രണ്ടു പ്രാവശ്യം നൊബേൽ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത ഫ്രഡ്രിക് സാങ്ങർ അന്തരിച്ചു.

    നവംബർ 22

  • നിലവിലെ ലോക ചെസ് ചാമ്പ്യൻ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി നോർവീജിയൻ ചെസ് താരം മാഗ്നസ് കാൾസൺ ലോക ചെസ് കിരീടം കരസ്ഥമാക്കി.

    നവംബർ 25

  • ജനീവയിൽ നടന്ന ചർച്ചയെത്തുടർന്ന്, ഇറാന്റെ ആണവപദ്ധതികൾ നിയന്ത്രിക്കാനുള്ള ചരിത്രപ്രധാന കരാറായി.
  • മിസോറം, മധ്യപ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു.

    നവംബർ 29

  • ദക്ഷിണ ഇറാനിൽ ആണവനിലയത്തിന് സമീപമുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചു.

    അവലംബം

    ഡിസംബർ

    വാർത്തകൾ 2013

    ഡിസംബർ 1

  • ഇറാന്റെ എണ്ണവില്പനയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ ഉപരോധങ്ങളിൽനിന്ന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആറു മാസത്തേക്ക് കൂടി ഇളവ്.
  • മകാവു ഓപ്പൺ ഗ്രാൻപ്രീ ഗോൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു കിരീടം നേടി.

    ഡിസംബർ 5

    2013: അവലംബം 
    നെൽസൺ മണ്ടേല
  • നെൽ‌സൺ മണ്ടേല അന്തരിച്ചു

    ഡിസംബർ 6

  • പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകിയ സംഭാവനയ്ക്ക് അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന യുഎൻ മനുഷ്യാവകാശ പുരസ്‌കാരം മലാല യൂസഫ്‌സായിക്ക് ലഭിച്ചു.

    ഡിസംബർ 7

  • ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ദരിദ്രർക്കായി ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള രാജ്യങ്ങളുടെ അവകാശം ബാലിയിൽ നടക്കുന്ന ഡബ്ല്യു.ടി.ഒ. സമ്മേളനത്തിൽ അംഗീകരിച്ചു.

    ഡിസംബർ 14

  • ഉഭയസമ്മതപ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡൽഹി ഹൈക്കോടതി വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി.

    ഡിസംബർ 14

  • പ്രശസ്ത ചിത്രകാരൻ സി.എൻ കരുണാകരൻ അന്തരിച്ചു.

    ഡിസംബർ 16

  • ചിലിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മിഷേൽ ബാഷ്‌ലെ (ചിത്രത്തിൽ) വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

    ഡിസംബർ 17

  • ലോക്പാൽ ബിൽ രാജ്യസഭ പാസാക്കി.

    ഡിസംബർ 18

  • 2013-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എം.എൻ. പാലൂരിന്റെ ആത്മകഥയായ കഥയില്ലാത്തവന്റെ കഥ എന്ന കൃതിക്ക് ലഭിച്ചു.

    ഡിസംബർ 21

  • കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ രാജിവച്ചു.

    ഡിസംബർ 28

    2013: അവലംബം 
    റോസമ്മ പുന്നൂസ്
  • കേരളനിയമസഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജിക റോസമ്മ പുന്നൂസ് അന്തരിച്ചു.
  • ഡൽഹിയുടെ മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ അധികാരമേറ്റു.

    അവലംബം

    അവലംബം


    ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
    2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
  • Tags:

    2013 അവലംബം2013

    🔥 Trending searches on Wiki മലയാളം:

    നാഡീവ്യൂഹംപ്രീമിയർ ലീഗ്മാപ്പിളപ്പാട്ട്ചെറുകഥഡെങ്കിപ്പനിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽആസ്മആറാട്ടുപുഴ പൂരംആദായനികുതിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്രക്താതിമർദ്ദംമാലിദ്വീപ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമഹേന്ദ്ര സിങ് ധോണിഗുരുവായൂർ സത്യാഗ്രഹംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംബി 32 മുതൽ 44 വരെഅന്തരീക്ഷമലിനീകരണംസ്വയംഭോഗംകെ. സുധാകരൻവൈക്കം സത്യാഗ്രഹംകേരള നവോത്ഥാന പ്രസ്ഥാനംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഭാരതീയ സ്റ്റേറ്റ് ബാങ്ക്പത്ത് കൽപ്പനകൾക്ഷേത്രപ്രവേശന വിളംബരംറിയൽ മാഡ്രിഡ് സി.എഫ്ടോട്ടോ-ചാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതിരുവിതാംകൂർആർട്ടിക്കിൾ 370ആധുനിക കവിത്രയംസഞ്ജു സാംസൺഫിസിക്കൽ തെറാപ്പികേരളത്തിലെ നാടൻപാട്ടുകൾഹോർത്തൂസ് മലബാറിക്കൂസ്വാഗമൺഉടുമ്പ്സക്കറിയമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഫിയോദർ ദസ്തയേവ്‌സ്കിഗൗതമബുദ്ധൻസ്ത്രീ സുരക്ഷാ നിയമങ്ങൾജിമെയിൽതൃശൂർ പൂരംകന്നി (നക്ഷത്രരാശി)ഇന്ത്യാചരിത്രംഖിലാഫത്ത് പ്രസ്ഥാനംതദ്ദേശ ഭരണ സ്ഥാപനങ്ങൾദീപിക പദുകോൺമകം (നക്ഷത്രം)നിർദേശകതത്ത്വങ്ങൾതിരുവഞ്ചിക്കുളം ശിവക്ഷേത്രംമല്ലികാർജുൻ ഖർഗെകയ്യോന്നിബാലസാഹിത്യംജയറാംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകേരളകലാമണ്ഡലംസിന്ധു നദീതടസംസ്കാരംസ്വാതിതിരുനാൾ രാമവർമ്മദന്തപ്പാലകരൾഒരു സങ്കീർത്തനം പോലെസച്ചിദാനന്ദൻവെള്ളിവരയൻ പാമ്പ്എയ്‌ഡ്‌സ്‌മാനസികരോഗംകുടുംബശ്രീഎച്ച്ഡിഎഫ്‍സി ബാങ്ക്ചെറൂളകാസർഗോഡ് ജില്ലനസ്ലെൻ കെ. ഗഫൂർസാറാ ജോസഫ്വിദ്യ ബാലൻഊട്ടിലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഇന്ത്യയിലെ ഗോവധം🡆 More