ഏപ്രിൽ

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം നാലാമത്തെ മാസമാണ്‌ ഏപ്രിൽ.30 ദിവസമുണ്ട് ഏപ്രിൽ മാസത്തിന്‌.

പ്രധാന ദിവസങ്ങൾ

ഏപ്രിൽ 1

ഏപ്രിൽ 2

ഏപ്രിൽ 3

1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.

ഏപ്രിൽ 4

ഏപ്രിൽ 5

ഏപ്രിൽ 6

  • ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം
  • 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്.
  • 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി.
  • 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു.
  • 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി.
  • 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു.
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി.
  • 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി.
  • 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു.
  • 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ മന്ദിരങ്ങൾ ആക്രമിച്ചു.
  • 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി.
  • 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.

ഏപ്രിൽ 7

  • 1795 - മീറ്റർ, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാൻസ് അംഗീകരിച്ചു.
  • 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അൽബേനിയയിൽ അധിനിവേശം നടത്തി.
  • 1940 - ബുക്കർ ടി. വാഷിങ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കൻ അമേരിക്കൻ വംശജനായി.
  • 1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി.
  • 1946 - സിറിയ, ഫ്രാൻസിൽ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
  • 1948 - ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യസംഘടന നിലവിൽ വന്നു.
  • 1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മർസ്കോൾഡ് തെരഞ്ഞെടുക്കപ്പെട്ടു.
  • 1955 - കൺസർവേറ്റീവ് പാർട്ടിയിലെ അന്തോണി ഈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിൻ പിൻവലിച്ഛു.
  • 1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി.
  • 1969 - ഇന്റർനെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആർ.എഫ്.സി.-1 പ്രസിദ്ധീകരിച്ചു.
  • 1978 - ന്യൂട്രോൺ ബോംബിന്റെ നിർമ്മാണപ്രവർത്തനങ്ങൾ, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ തടഞ്ഞു.
  • 1989 - സോവിയറ്റ് അന്തർവാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോർവേ തീരത്ത് മുങ്ങി.
  • 2003 - അമേരിക്കൻ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി.

ഏപ്രിൽ 8

ഏപ്രിൽ 9

ഏപ്രിൽ 10

ഏപ്രിൽ 11

  • 1957 - സിംഗപ്പൂരിന്‌ സ്വയംഭരണം നൽകാനുള്ള വ്യവസ്ഥ ബ്രിട്ടൺ അംഗീകരിച്ചു.

ഏപ്രിൽ 12

  • 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
  • 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
  • 1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.

ഏപ്രിൽ 13

  • 1111 - ഹെന്രി അഞ്ചാമൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
  • 1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.
  • 1849 - ഹംഗറി റിപ്പബ്ലിക്കായി.
  • 1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
  • 1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.

ഏപ്രിൽ 14

  • 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത് ആണ്‌ ലിങ്കണെ വെടിവച്ചത്. പിറ്റേദിവസം രാവിലെ അദ്ദേഹം അന്തരിച്ചു.
  • 1915 - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി.
  • 1944 - ബോംബേ തുറമുഖത്ത് 300-ഓളം പേർ മരിച്ച സ്ഫോടനം.
  • 1962 - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
  • 1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
  • 2003 - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂർത്തീകരിച്ചു.

ഏപ്രിൽ 15

  • 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
  • 1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
  • 1912 - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.
  • 1955 - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.

ഏപ്രിൽ 16

ഏപ്രിൽ 17

  • 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.
  • 1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
  • 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.

ഏപ്രിൽ 18

  • 1946 - ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.
  • 1954 - ഗമാൽ അബ്ദൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
  • 1980 - റിപ്പബ്ലിക്ക് ഓഫ് സിംബാബ്വേ നിലവിൽ വന്നു. റൊഡേഷ്യ എന്ന പേരിലായിരുന്നു ഈ രാജ്യം മുൻപ് അറിയപ്പെട്ടിരുന്നത്. കനാൻ ബനാന, രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ടായി.
  • 1983 - ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.
  • 1993 - പാകിസ്താൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.

ഏപ്രിൽ 19

ഏപ്രിൽ 20

ഏപ്രിൽ 21

  • ബി.സി.ഇ. 753 - റോമുലസും റെമസും റോം നഗരം സ്ഥാപിച്ചു.
  • 1944 - ഫ്രാൻസിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.
  • 1960 - ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാലത്ത് 9:30-ന്‌ റിപ്പബ്ലിക്കിലെ മൂന്നു അധികാരകേന്ദ്രങ്ങളും ഒരേ സമയം പഴയ തലസ്ഥാനമായ റിയോ ഡി ജെനീറോയിൽ നിന്നും ബ്രസീലിയയിലേക്ക് മാറ്റി.
  • 1967 - ഗ്രീസിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, കേണൽ ജോർജ് പപാഡോപലസ് ഒരു അട്ടിമറിയിലൂടെ സൈനികഭരണകൂടം സ്ഥാപിച്ചു. ഇത് ഏഴു വർഷം നിലനിന്നു.
  • 2019 - ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ബോംബാക്രമണങ്ങളിൽ നൂറൂകണക്കിന് പേർ കൊല്ലപ്പെട്ടു.

ഏപ്രിൽ 22

ഏപ്രിൽ 23

  • 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
  • 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
  • 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.
  • 1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
  • 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
  • 1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
  • 2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.

ഏപ്രിൽ 24

  • 1967 സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
  • 1990 ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.
  • 2006 നേപ്പാളിലെ ഗ്യാനേന്ദ്ര മഹാരാജാവ് 2002-ൽ പിരിച്ചുവിട്ട പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടി.

ഏപ്രിൽ 25

  • 1859 - ബ്രിട്ടന്റേയും ഫ്രാൻസിന്റേയും എഞ്ചിനീയർമാർ ചേർന്ന് സൂയസ് കനാലിന്റെ പണി തുടങ്ങി
  • 1901 - ന്യൂയോർക്ക് ആദ്യമായി അമേരിക്കയിൽ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയ സംസ്ഥാനമായി
  • 1953 - ഫ്രാൻസിസ് ക്രിക്ക്, ജെയ്ംസ് ഡി വാട്സൺ എന്നിവർ ഡി.എൻ.ഏയുടെ ഇരട്ട ഹെലിക്സ് രൂപം വിശദീകരിച്ചുകൊണ്ടുള്ള ശാസ്ത്രലേഖനം പ്രസിദ്ധീകരിച്ചു.
  • 1990 - ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി.

ഏപ്രിൽ 26

ഏപ്രിൽ 27

ഏപ്രിൽ 28

ഏപ്രിൽ 29

  • 1429 - ഓർലിയൻസിനെ മോചിപ്പിക്കാനായി ജോൻ ഓഫ് ആർക്ക് എത്തിച്ചേർന്നു.
  • 1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാൻസിലെ ലൂയി പതിനാലാമാൻ നെതർലന്റിലേക്ക് അധിനിവേശം നടത്തി.
  • 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടലിലെത്തിച്ചേർന്നു.
  • 1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബർലിനിൽ പരീക്ഷിക്കപ്പെട്ടു
  • 1903 - കാനഡയിലെ ആൽബെർട്ടയിൽ ഏകദേശം മൂന്നു കോടി ഘനമീറ്റർ മണ്ണിടിഞ്ഞ് 70 പേർ മരണമടഞ്ഞു.
  • 1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യൻ ഡിവിഷൻ കുത്തിൽ വച്ച് ഒട്ടോമാൻ പടയോട് കീഴടങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിൽ വച്ച് ജർമൻ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻ‌ഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
  • 1946 - ജപ്പാന്റെ പൂർ‌വപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു 28 ജപ്പാനീസ് നേതാക്കളേയും യുദ്ധക്കുറ്റത്തിന്റെ പേരിൽ വിചാരണ നടത്തി.
  • 1967 - മതപരമായ കാരണങ്ങളാൽ അമേരിക്കൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന്‌ മുഹമ്മദ് അലിയുടെ ബോക്സിങ്ങ് ചാമ്പ്യൻ പട്ടം എടുത്തു കളഞ്ഞു.
  • 1991 - ബംഗ്ലാദേശിലെ ചിറ്റഗോംഗ് ജില്ലയിൽ മണിക്കൂറിൽ 155 മീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റടിച്ച് 1,38,000-ത്തിലധികം പേർ മരണമടഞ്ഞു. ഒരു കോടിയോളം പേർ ഭവനരഹിതരായി.
  • 2004 - 107 വർഷത്തെ പാരമ്പര്യമുള്ള വാഹനനിർമ്മാണവ്യവസായ കമ്പനിയായ ഓൾഡ്സ് മൊബൈൽ തന്റെ അവസാന കാർ പുറത്തിറക്കി.
  • 2005 - 29 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് സിറിയ ലെബനനിൽ നിന്നും പിന്മാറി.

ഏപ്രിൽ 30

  • 313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.
  • 1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
  • 1492- സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
  • 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
  • 1999 - കംബോഡിയ ആസിയാനിൽ ചേർന്നു.

Tags:

ഏപ്രിൽ പ്രധാന ദിവസങ്ങൾഏപ്രിൽഗ്രിഗോറിയൻ കാലഗണനാരീതി

🔥 Trending searches on Wiki മലയാളം:

റോസ്‌മേരിവയനാട് ജില്ലമൂസാ നബിരക്തം കട്ടപിടിക്കൽകഥകളികവിത്രയംയാസീൻമംഗളവാർത്തഹോളിഗായത്രീമന്ത്രംകാവേരിശോഭ സുരേന്ദ്രൻഅഞ്ചാംപനിതൃശ്ശൂർ ജില്ലപാത്തുമ്മായുടെ ആട്കുഴിയാനകൽപന ചൗളസ്വയംഭോഗംഉഹ്‌ദ് യുദ്ധംലിംഫോസൈറ്റ്പൗരത്വംവിവർത്തനംമഹാസാമ്പത്തികമാന്ദ്യംറഫീക്ക് അഹമ്മദ്ആരാച്ചാർ (നോവൽ)ഭാരതീയ റിസർവ് ബാങ്ക്എഴുത്തച്ഛൻ പുരസ്കാരംനെന്മാറ വല്ലങ്ങി വേലയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ലൈലയും മജ്നുവുംഅരണരതിസലിലംഇസ്രായേൽ-പലസ്തീൻ സംഘർഷംമാർബിൾ (സോഫ്റ്റ്‍വെയർ)മസ്ജിദുന്നബവിമന്ത്രണ്ടാം ലോകമഹായുദ്ധംഅറബിമലയാളംമലയാള മനോരമ ദിനപ്പത്രംഭരതനാട്യംകേരളകലാമണ്ഡലംകുമ്പസാരംസുബ്രഹ്മണ്യൻരാമചരിതംഉടുമ്പ്പാമ്പാടി രാജൻമഞ്ജൂ പിള്ളഅയ്യങ്കാളിസ്ത്രീ സമത്വവാദംമദ്യംമുതിരപ്രേമലുസൂര്യനെല്ലി സ്ത്രീപീഡനക്കേസ്ബെഞ്ചമിൻ ബെയ്‌ലിനസ്ലെൻ കെ. ഗഫൂർഎം. ചിന്നസ്വാമി സ്റ്റേഡിയംചണ്ഡാലഭിക്ഷുകിശുഭാനന്ദ ഗുരുരാഹുൽ ഗാന്ധികെ.ഇ.എ.എംമലിനീകരണംകയ്യൂർ സമരംകാലൻകോഴിതബൂക്ക് യുദ്ധംപഞ്ചാരിമേളംഹരിതകേരളം മിഷൻചേരമാൻ ജുമാ മസ്ജിദ്‌വള്ളത്തോൾ നാരായണമേനോൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)വരുൺ ഗാന്ധിശിവൻകൃഷ്ണൻഅലി ബിൻ അബീത്വാലിബ്കവിതപ്ലാസ്റ്റിക് മലിനീകരണംഇന്ത്യാചരിത്രംഎൻമകജെ (നോവൽ)🡆 More