യൂട്ടറൈൻ ഫൈബ്രോയ്‌ഡ്

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് അഥവാ യൂട്ടറൈൻ ലെയൊമൈയോമ അഥവാ വെറും ഫൈബ്രോയ്‌ഡ് എന്നത് ഏറ്റവും സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയ മുഴകളാണ്.

മിക്ക സ്ത്രീകളിലും ഈ അവസ്ഥക്ക് പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണാറില്ല: എന്നാൽ ചിലരിൽ വേദനയോടു കൂടിയ അമിതാർത്തവം കാണപ്പെടുന്നു. അമിതമായി വലിപ്പം വച്ചാൽ ഈ മുഴകൾ മൂത്രാശയത്തിൽ സമ്മർദ്ദം ഏല്പിക്കുവാനും കൂടുതലായി മൂത്രമൊഴിക്കേണ്ടി വരാനും കാരണമാകാറുണ്ട്. ലൈംഗിക വേഴ്‌ചയിലിണ്ടാകാവുന്ന വേദനയ്ക്കും പുറം വേദനക്കും ചിലപ്പോൾ ഇവ കാരണമാകാറുണ്ട് . ഒരു സ്ത്രീയ്‌ക്ക് ഒന്നോ അതിലധികമോ ഫർബോയ്‌ഡ് ഉണ്ടാകാവുന്നതും അത് ചിലപ്പോഴെങ്കിലും ഗർഭധാരണത്തിന് തടസ്സമാകാറുമുണ്ട്.

യൂട്ടറൈൻ ഫൈബ്രോയ്‌ഡ്
മറ്റ് പേരുകൾUterine leiomyoma, uterine myoma, myoma, fibromyoma, fibroleiomyoma
യൂട്ടറൈൻ ഫൈബ്രോയ്‌ഡ്
ലാപ്രോസ്കോപിക് ശസ്ത്രക്രിയ സമയത്തെ കാഴ്ച
സ്പെഷ്യാലിറ്റിGynecology
ലക്ഷണങ്ങൾPainful or heavy periods
സങ്കീർണതInfertility
സാധാരണ തുടക്കംMiddle and later reproductive years
കാരണങ്ങൾUnknown
അപകടസാധ്യത ഘടകങ്ങൾFamily history, obesity, eating red meat
ഡയഗ്നോസ്റ്റിക് രീതിPelvic examination, medical imaging
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Leiomyosarcoma, pregnancy, ovarian cyst, ovarian cancer
TreatmentMedications, surgery, uterine artery embolization
മരുന്ന്Ibuprofen, paracetamol (acetaminophen), iron supplements, gonadotropin releasing hormone agonist
രോഗനിദാനംImprove after menopause
ആവൃത്തി~50% of women by age 50

കാരണങ്ങൾ

ഇതിൻറെ കൃത്യമായ കാരണങ്ങൾ അറിവില്ല. എന്നിരുന്നാലും ഫൈബ്രോയ്‌ഡ് പാരമ്പര്യമായും കുറച്ചൊക്കെ ഹോർമോണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണവും ചുവന്ന മാംസം ഭക്ഷിക്കുന്നതും ഫൈബ്രോയ്‌ഡ് വരാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗർഭാശയ സ്കാനിങ്ങോ എം.അർ.ഐ. യോ മൂലം ഇവ കണ്ടെത്താൻ സാധിക്കും.

തടയൽ ചികിത്സ

ലക്ഷണങ്ങൾ ഇല്ലാത്ത സന്ദർഭങ്ങളിൽ ഇതിന് പ്രത്യേകിച്ച് ചികിത്സ വേണ്ടി വരാറില്ല. ഇബുപ്രൂഫെൻ പോലുള്ള വേദനാ സംഹാരികൾ രക്ത്സ്രാവം കുറക്കുന്നതിനും പാരസെറ്റമോൾ വേദന കുറയ്ക്കുന്നതിനും സഹായിച്ചേക്കാം. അമിത ആർത്തവം കാണുന്ന വേളകളിൽ ഇരുമ്പ് സപ്ലിമെന്റുകൾ വേണ്ടിവന്നേയ്ക്കാം. ഗൊണാഡോട്രോപ്പിൻ റിലീസിങ്ങ് ഹോർമോൺ അഗണിസ്റ്റുകൾ ഈ മുഴകളുടെ വലിപ്പം കുറയ്ക്കാൻ സഹായിക്കും എങ്കിലും ചിലവ് അധികവും പാർശ്വഫലങ്ങളോടുകൂടിയതുമാണ്. വലിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശസ്ത്രക്രിയയിലൂടെ ഫബ്രോ‌യ്‌ഡുകളെ നീക്കം ചെയ്യുന്നത് ഗുണം ചെയ്യാറുണ്ട്. ഗർഭാശയ രക്സ്തക്കുഴലുകൾ അടയ്ക്കുന്നതു ചിലപ്പോൾ ഗുണകരമാണ്. ഈ ഫൈബ്രോയ്‌ഡുകൾക്ക് അർബ്ബുദം ബാധിക്കുന്നത് സാധരണ കണ്ടുവരാറില്ല, അർബ്ബുദവുമായി വരുന്ന മുഴകളെ അതിനെ ലെയോമയോസാർകോമകൾ എന്നു വിളികുന്നു. എന്നാൽ സാധരണ കാണപ്പെടുന്ന ഫൈബ്രോയ്‌ഡുകളെ അർബ്ബുദം ബാധിക്കാറില്ല.

ലക്ഷണങ്ങൾ

ചെറിയ ഫൈബ്രോയ്‌ഡ് ഉള്ള മിക്ക സ്ത്രീകളിലും ലക്ഷണങ്ങൾ ഒന്നും കാണപ്പെടാറില്ല. വയറു വേദന, വിളർച്ച തുടങ്ങി അമിതാർത്തവം വരെ ഇതിന്റെ ലക്ഷണങ്ങൾ ആണ്. ലൈംഗിക വേഴ്ച സമയത്ത് അമിതമായ വേദന ചില സ്ഥാനങ്ങളിൽ ഈ മുഴകൾ വന്നാൽ കാണപ്പെടാം. ചില മുഴകൾ ഗർഭഛിദ്രത്തിനുവരെ കാരണമാകാം. രക്തസ്രാവം, അസമയത്തുള്ള പ്രസവം, ഗർഭസ്ഥശിശുവിന്റെ സ്ഥാനഭ്രംശം എന്നിവ ഇതു മൂലം ഉണ്ടാകാറുണ്ട്. അപൂർവ്വമായി ഈ മുഴകൾ മൂത്രാശയ ഭിത്തിയിൽ സമ്മർദ്ദം ഏല്‌പിക്കുന്നതായി കണ്ടു വരുന്നു. വലിയ ഫൈബ്രോയ്ഡുകൾ കാരണം വയറു വീർത്തുവരുന്നതിനും ഗർഭം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാകാനും സാധ്യതയുണ്ട്. ചില വലിയ ഫൈബ്രോയ്‌ഡുകൾ യോനീഗളത്തിലൂടെ പുറത്തു വരുന്നവയാണ്.

ഫബ്രോയ്‌ഡുകൾ സാധാരണയാണെങ്കിലും വന്ധ്യതയ്ക്ക്കുള്ള പ്രത്യേക കാരണങ്ങളിൽപ്പെടുന്നില്ല. ഏതാണ്ട് 3 ശതമാനം മാത്രമാണ് ഫൈബ്രോയ്‌ഡുകൾ മൂലം വന്ധ്യത കാണപ്പെടുന്നത്. വലിയ ശതമാനം പെണ്ണുങ്ങളിലും സാധാരണമായ ആർത്തവവും ഗർഭവും ഉണ്ടാകാറുണ്ട്. എന്നാൽ വന്ധ്യതയുമായി ബന്ധപ്പെട്ട ഫൈബ്രോയ്‌ഡുകൾ ഗർഭാശയ ഭിത്തിയുടെ താഴെയായി രൂപപ്പെടുകയും ഗർഭധാരണം നടക്കുന്നതിനു തടസ്സമാകുന്ന തരത്തിൽ അണ്ഡം ഭിത്തിയിൽ ഒട്ടിച്ചേരുന്നത് തടയുകയും ചെയ്യുന്നു.

അപായ സാധ്യതാ ഘടകങ്ങൾ

യൂട്ടറൈൻ ഫൈബ്രോയ്‌ഡിനു കാരണമാകുന്ന ചില ഘടകങ്ങളെ ഒരാൾക്ക് മാറ്റാവുന്നതാണ്. ഏറ്റവും കൂടുതലായി ഫൈബ്രോയ്‌ഡുകൾ കണ്ടുവരുന്നത് അമിത വണ്ണമുള്ള സ്ത്രീകളിലാണ്.ഫൈബ്രോയ്‌ഡുകൾ സ്ത്രീ ഹോർമോണുകളായ ഈസ്റ്റ്രജനും പ്രൊജെസ്റ്റിറോണുമായി ബന്ധപ്പെട്ടാണ് അവയുടെ വളർച്ചയുണ്ടാക്കുന്നത് എന്നതിനാൽ പ്രത്യുല്പാദനം നടക്കുന്ന കാലഘട്ടത്തിൽ മാത്രമേ ഇവയ്ക്ക് പ്രാധാന്യം ഉള്ളൂ.

ഭക്ഷണശീലങ്ങൾ

ഫലവർഗ്ഗങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാര രീതി ഫൈബ്രോയ്‌ഡുകൾ ഉണ്ടാവുന്നത് കുറയ്ക്കാൻ സഹായിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, വിറ്റാമിൻ എ, സി, ഇ, ഫൈറ്റോഈസ്റ്റ്രജൻ, കരോട്ടിനോയ്‌ഡുകൾ, മാംസം, മത്സ്യം പാലുല്പന്നങ്ങൾ എന്നിവയുടെ ഫലങ്ങൾ കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല. വിറ്റാമിൻ ഡിയുടെ സാധാരണയുള്ള് അളവ് ഫൈബ്രോയ്‌ഡ് ഉണ്ടാവുന്നതിനെ തടയാൻ സഹായിച്ചേക്കാം.

പാരമ്പര്യ ഘടകങ്ങൾ

50% യുട്ടറൈൻ ഫൈബ്രോയ്‌ഡുകളും പാരമ്പര്യ ഘടങ്ങൾ പ്രകടിപ്പിക്കുന്നവയാണ്.ചില ക്രോമോസോമുകളിൽ മിക്കപ്പോഴും ഒരു ഘടനാ വ്യത്യാസം കാണപ്പെടുന്നുണ്ട്. അതുകൊണ്ട് ഫൈബ്രോയ്‌ഡുകൾ ഭാഗികമായി പാരമ്പര്യ വർഗ്ഗത്തിൽ പെടുന്നു. അമ്മയിൽ ഫൈബ്രോയ്‌ഡ് ഉണ്ടായിരുന്നു എങ്കിൽ അവരുടെ മകളിൽ ഫൈബ്രോയ്ഡ് ഉണ്ടാവാനുള്ള സാധ്യത സാധാരണയേക്കാൾ മൂന്നു മടങ്ങാണ്. കറുത്തവർഗ്ഗത്തിൽ പെട്ട സ്ത്രീകൾക്ക് വെള്ളക്കാരികളെ അപേക്ഷിച്ച് ഫൈബ്രോയ്‌ഡ് വരാനുള്ള സാധ്യത 3-9 മടങ്ങ് കൂടുതലാണ്. കുറച്ചു ചില പ്രത്യേക ജനിതക വ്യത്യാസമോ സെല്ലുലാർ നിലയിലുള്ള വ്യത്യാസമോ ഇതിനോടനുബന്ധിച്ച് കാണപ്പെടുന്നു. 80-85% ഫൈബ്രോയ്‌ഡുകളിലും മീഡിയേറ്റർ കോംപ്ലെക്‌സ് സബ് യൂണിറ്റ് 12 എന്ന ജീനിൽ പ്രകാരാന്തരീകരണം സംഭവിക്കുന്നതായി കാണപ്പെടുന്നു.

പാരമ്പര്യ ലെയൊമയോമാറ്റാ

യൂട്ടറൈൻ ഫൈബ്രോയ്‌ഡും അതിനോടൊപ്പം ത്വക്കിന്റെ ലെയോമയോമാറ്റയും വൃക്കയിലെ കോശങ്ങളുടെ അർബ്ബുദത്തിനും കാരണമാവുന്ന റീഡ്‌സ് സിൻഡ്രോം എന്ന അസുഖം കാണപ്പെട്ടു വരുന്നുണ്ട്. ഇത് ഫുമറേറ്റ് ഹൈഡ്രറ്റേസ് എന്ന ദീപനരസം ഉത്പാദിപ്പിക്കാൻ കാരണമായ ജീനുകളിൽ പ്രകാരാന്തരീകരണം സംഭവിക്കുന്നതുകൊണ്ടാണുണ്ടാവുന്നത്. ഈ ജീൻ ക്രോമൊസോം 1 ന്റെ നീണ്ട കൈകളിൽ ആണുള്ളത്. ഇത് സരൂപക്രോമസോം മൂലമായുണ്ടാവുന്ന അസുഖമാണ്.

രോഗവ്യാപനം

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് 
ലെയോമയോമയിലെ ബീജകേന്ദ്രം. പുറമേ നിന്നുള്ള ദൃശ്യവും മുറിച്ചു മാറ്റപ്പെട്ടുള്ള ദൃശ്യവും

ഫൈബ്രോയ്‌ഡുകൾ ഒരുതരം ഗർഭാശയ ലെയോമയോമയാണ്. ഈ മുഴകൾ പൊതുവെ ഉരുണ്ടതും അരികുകൾ ക്ലിപ്‌തമായതും, ചെറിയ മുഴകൾ വെള്ളയോ അല്ലെങ്കിൽ ടാൻ നിറമുള്ളതോ ആകുകയും കോശ ഘടന വർത്തുളമായതും ആയിരിക്കും. ഇവയുടെ വലിപ്പം സൂക്ഷ്മമായതോ അതോ വലിയതോ ആകാം. പൊതുവെ ചെറുനാരങ്ങാ വലിപ്പത്തിലാണിവ കണ്ടുവരുന്നത്. അതിനേക്കാൾ വലിപ്പമുള്ള മുഴകൾ ചിലപ്പോൾ രോഗിക്ക് സ്വയം അനുഭവവേദ്യമാകാറുണ്ട്.

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ ഈ മുഴകളുടെ കോശങ്ങൾ സാധാരണ കോശങ്ങളുടേതു പോലെയും ( നീണ്ടതും തണ്ടുള്ളതും ചുരുട്ടിന്റെ ആകൃതിയുള്ളതും) ഒരേ ദിശയിലോ വർത്തുളമായോ ഉള്ള കെട്ടു പിണഞ്ഞതായും കാണപ്പെടുന്നു. ഈ കോശങ്ങൾ എല്ലാം തന്നെ സമ്മാനമായ വലിപ്പവും ആകൃതിയുള്ളതും ആയിരിക്കും. ചില കോശങ്ങളിൽ കോശഭംഗപ്രക്രിയ കാണാവുന്നതാണ്. അപകടകരമല്ലാത്ത മൂന്നു തരം മുഴകൾ കാണപ്പെടുന്നു. ബിസേർ, സെല്ലുലാർ, മൈറ്റോട്ടിക്കലി ആക്റ്റീവ് എന്നിവയാണവ.

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് 
Micrograph of a lipoleiomyoma, a type of leiomyoma. H&E stain.

ബീജകേന്ദ്രം അഥവാ നൂക്ലിയസിന്റെ രൂപം ദീപ്തിവലയമുള്ളതായി കാണപ്പെടുന്നുണ്ടെങ്കിൽ ഹെറിഡിറ്ററി ലെയോമയോമറ്റോസിസ് അല്ലെങ്കിൽ വൃക്കകളിലെ കാൻസർ എന്നിവ അല്ല എന്നു തീർച്ചപ്പെടുത്തേണ്ടതുണ്ട്.

സ്ഥാനങ്ങളും വർഗ്ഗീകരണവും

സ്ഥാനവും മുഴകളുടെ വളർച്ചയുമാണ് ലക്ഷണങ്ങളും പ്രശ്നങ്ങളും ഉണ്ടാവാനുള്ള ഘടകങ്ങൾ.ഒരു ചെറിയ മുഴ അത് ഗർഭാശയ ഭിത്തിയിൽ ആണെങ്കിൽ ലക്ഷണങ്ങൾ കാണിക്കുകയും എന്നാൽ ഒരു വലിയ മുഴ ഗർഭാശയ ഭിത്തിക്ക് പുറത്താണെങ്കിൽ യാതൊരു ലക്ഷണങ്ങൾ കാണിക്കാതെയിരിക്കുകയുമാകാം. സ്ഥാനം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വർഗ്ഗീകരണമാണ് താഴെ കൊടുത്തിരിക്കുന്നത്.

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് 
വിവിധ ഫൈബ്രോയ്‌ഡുകളുടെ രേഖാ ചിത്രം a=സബ് സീറോസൽ ഫൈബ്രോയ്‌ഡ്, b=ഇന്റ്രാമൂറൽ ഫൈബ്രോയ്‌ഡ്, c=സബ്‌ മൂക്കോസൽ ഫൈബ്രോയ്‌ഡ്, d=പിഡങ്കുലേറ്റഡ് ഫൈബ്രോയ്‌ഡ്, e=cഗർഭാശയമുഖ ഫൈബ്രോയ്‌ഡ്,f=ബ്രോഡ് ലിഗമെന്റിലെ ഫൈബ്രോയ്‌ഡ്
  • ഇന്റ്രാമൂറൽ ഫൈബ്രോയ്‌ഡ് - ഇവ ഗർഭാശയത്തിലെ പേശികളിൽ കാണപ്പെടുന്നു. ഇവ വളരെ വലിപ്പം വെച്ചാൽ മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളു. ഇവ ചെറിയ മുഴകളായിട്ടാണ് മാംസപേശിക്കുള്ളിൽ രൂപപ്പെടുന്നത്. കാലക്രമേണ ഇവ ഉള്ളിലേക്ക് വളർന്ന് ഗർഭാശയ നാളത്തിനു നീട്ടം വെയ്ക്കാൻ കാരണമാകുയും ഗർഭാശയഭിത്തി തള്ളി വരാനിടയാക്കുകയും ചെയ്യുന്നു
  • സബ് സീറോസൽ ഫൈബ്രോയ്‌ഡ് - ഗർഭാശയപ്രതലത്തിൽ കാണപ്പെടുന്നു.ഇവ ചിലപ്പൾ പുറത്തേക്ക് വളരുകയും ഒരു ചെറിയ കോശത്തിന്റെ സഹായത്താൽ തൂങ്ങി നിൽകുകയും ചെയ്യാം. ഇങ്ങനെ ഒരു ഞെട്ടിന്റെ സഹായത്താൽ തൂങ്ങി നിൽകുന്ന ഫൈബ്രോയ്‌ഡുകളെ പിഡങ്കുലേറ്റഡ് ഫൈബ്രോയ്‌ഡ് എന്ന് വിളിക്കുന്നു.
  • സബ്‌ മൂക്കോസൽ ഫൈബ്രോയ്‌ഡ് - ഏറ്റവും കൂടുതലായി കാണപ്പെടുന്ന വിഭാഗമാണിത്. ഗർഭാശയത്തിലെ എൻഡോമെട്രിയത്തിനു താഴെയുള്ള പേശികളിൽ കാണപ്പെടുന്നു. ഇവ ഗർഭാശയത്തിനു സമ്മർദ്ദമേല്പിക്കാൻ പ്രാപ്തമാണ്. ഈ ഭാഗങ്ങളിൽ കാണുന്ന ചെറിയ മുഴകൾ പോലും രക്ത്സ്രാവത്തിനും വന്ധ്യതക്കും കാരണമായേക്കാം. ഇവിടെ രൂപപ്പെടുന്ന ഞെട്ടുള്ള തരം മുഴകളെ ഇന്റ്രാകാവിറ്ററി ഫൈബ്രോയ്‌ഡ് എന്നു വിളിക്കുന്നു. ഇവ ഗർഭാശയമുഖത്തിലൂടെ പുറത്തേക്ക് വരാറുണ്ട്.
  • ഗർഭാശയമുഖ ഫൈബ്രോയ്‌ഡ് - ഗർഭാശയമുഖത്തിലെ ഭിത്തികളിൽ അഥവാ ഗളങ്ങളിൽ കാണപ്പെടുന്ന തരം ഫൈബ്രോയ്‌ഡ് ആണിത്.

ഫൈബ്രോയ്‌ഡുകൾ ഒന്നായോ അതോ ഒരു കൂട്ടമായോ ഉണ്ടാവാം. മിക്കവയും ഗർഭാശയത്തിനെ മാംസപേശിയിൽ രൂപപ്പെടുന്നവയാണ്. വളർച്ച പ്രാപിക്കുന്നതോടെ ഇവ ഗർഭാശയത്തിൽ നിന്ന് പുറത്തേയ്ക്ക് തള്ളി വരുന്നു. ആർത്തവ വിരാമത്തിനു ശേഷം ഇവ ഉറച്ച് കല്ലുപോലെയാവാറുണ്ട്.

എണ്ണാൻ പറ്റാത്തത്ര അളവിൽ മുഴകൾ കാണപ്പെടുന്നവെങ്കിൽ അവയെ ഡിഫ്യൂസ് യൂട്ടറൈൻ ലെയോമയോമറ്റോസിസ് എന്ന് വിളിക്കുന്നു.

ഗർഭാശയേതര ഫൈബ്രോയ്‌ഡ്, മെറ്റാസ്റ്റാറ്റിക് ഫൈബ്രോയ്‌ഡ്

ഗർഭാശയ ഫൈബ്രോയ്ഡുകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കാണപ്പെടാറുണ്ട് ഇവയെ ഇത്തിക്കണ്ണി ഫൈബ്രോയ്‌ഡുകൾ എന്നു വിളിക്കാാം. ഇവ അടുത്തിടെയായി ധാരാളം രേഖപ്പെടുത്തിവരുന്നു.

ഇവ മിക്കവാറും ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലത് ജീവനു തന്നെ ഭീഷണിയാവുന്ന തരത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടേയ്‌ക്കാം. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇവ ശസ്ത്രക്രിയയുടെ ( ഗർഭാശയം നീക്കം ചെയ്യൽ, മോർസെല്ലേറ്റർ ഉപയോഗിച്ച് ചെയ്യുന്ന മയോമെക്റ്റമി) വൈകിയുള്ള ഫലങ്ങൾ ആണെന്നാണ്.

വളരെ അപൂർവ്വം സന്ദർഭങ്ങളിൽ ഫൈബ്രോയ്‌ഡുകൾ മെറ്റാസ്റ്റാസൈസ് അഥവാ മറ്റൊരു അവയവത്തിലേക്ക് പകർച്ച കാണിക്കാറുണ്ട്. ഇവ സൗമ്യപ്രകൃതിക്കാരാണെങ്കിലും പുതുതായി രൂപപ്പെടുന്ന് അവയവത്തിന്റെ സ്ഥാനം അനുസരിച്ച് അപായകരമാകാറുണ്ട്.

  • രക്തക്കുഴലുകളിലേക്ക് വളരുന്ന ലയോമയോമ- സാധാരണ ഫൈബ്രോയ്‌ഡു പോലെ തോന്നുന്ന ഇവ രക്തക്കുഴയിലേക്ക് പ്രവേശിക്കുന്നു. ഒരു പ്രാവശ്യം ഇവയെ നീക്കം ചെയ്താൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത ഇല്ല.
  • രക്തക്കുഴലിനകത്ത് ഉണ്ടാകാവുന്ന ലെയോമയോമറ്റോസിസ്. ഗർഭാശയത്തിലെ ധമനികളിൽ വളരുന്ന ഇവ വളരെ അപകടം പിടിച്ചവയാണ്>
  • സൗമ്യമായ ലെയോമയോമ - ശ്വാസകോശങ്ങൾ ലിംഫ് ഗ്രന്ഥികൾ എന്നിവിടങ്ങളിലേക്ക് പകർച്ചയുണ്ടാക്കാവുന്ന തരം, ഇവയുടെ ഉത്പത്തിയെക്കുറിച്ച് വ്യക്തതയില്ല. ശ്വാസകോശ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന മുഴകൾ ആപത്കരമാണ്.
  • ദൂരെ നിന്ന് ഉണ്ടാകാവുന്ന ഇന്റ്രാപെരിട്ടോണിയ ലയോമയോമാറ്റോസിസ്- കൂട്ടമായി പകരാവുന്ന തരമാണിത്. വയറിന്റെ ഉൾഭാഗങ്ങളിൽ രൂപപ്പെടുന്നു. ഇത് അർബുദത്തിനെ അനുകരിക്കുന്ന രീതിയിൽ വളരുന്നു എങ്കിലും സൗമ്യമാണ്.

രോഗം ഉണ്ടാകുന്ന രീതി

ഫൈബ്രോയ്ഡുകൾ മോണോക്ലോണൽ മുഴകൾ ആണ്. 40-50% ഫൈബ്രോയ്‌ഡുകളും ക്രോമോസോമൽ വ്യതിയാനം വന്നവയാണ്. ഒന്നിലധികം ഫൈബ്രോയ്‌ഡുകൾ ഒരേസമയം കാണപ്പെടുമ്പോൾ അവയ്ക്ക് വ്യത്യസ്തമായ ജനിതക കാരണങ്ങൾ ഉണ്ടാവാം. എം. ഇ. ഡി. 12 എന്ന ജനിതക മാംസ്യത്തിലുള്ള പ്രകാന്തരീകരണം അഥവാ മൂട്ടേഷൻ 70% ഫൈബ്രോയ്ഡുകളിലും കാണപ്പെടുന്നു.

ഫൈബ്രോയ്‌ഡുകൾ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. എങ്കിലും ഇപ്പോഴത്തെ കണ്ടെത്തലുകളിലെ തത്വങ്ങൾ അനുസരിച്ച് ജനിതകമായ ചായ്‌വ്, പ്രസവപൂർവ്വമായ ഹോർമോൺ പ്രവർത്തനവും അതിന്റെ ഫലങ്ങൾ, വളർച്ചാ ഘടകങ്ങളും സീനോഈസ്റ്റ്രജൻ എന്നിവ ഫൈബ്രോ‌ഡുകളുടെ വളർച്ചയ്ക്ക് കാരണമാകുന്നു. അപകടകാരിയായ ഘടകങ്ങൾ ആഫ്രിക്കൻ പാരമ്പര്യം, അമിതവണ്ണം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. രക്താതിസമ്മർദ്ദം, പ്രസവിക്കാതിരുന്ന അവസ്ഥ എന്നിവയാണ്.

ഈസ്റ്റ്രാജനും പ്രൊജസ്റ്റിറോണും ഫൈബ്രോയ്‌ഡുകളുറ്റെ കോശഭംഗപ്രക്രിയയെ സ്വാധീനിക്കുന്നു എന്ന് കരുതുന്നു. നേരിട്ട് സ്വാധീനം ചെലുത്തുന്നതിനു പുറമേ ഇവ വളർച്ചാ ഘടകങ്ങൾ, സൈറ്റോകൈൻസ്, അപോപ്റ്റോയിക് ഘടകങ്ങൾ മറ്റു ഹോർമോണുകൾ എന്നിവയിലൂടെയും മുഴകളെ വളർത്തുന്നു. ഇതു കൂടാതെ ഈസ്റ്റ്രജനും പ്രൊജസ്റ്റിറോണും പ്രൊലാക്റ്റിനും സംബന്ധിച്ച ആശയവിനിമയം ഫൈബ്രോയ്ഡുകളുറ്റെ മർമ്മകേന്ദ്രത്തിലെ റിസപ്റ്ററുകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഈസ്റ്റ്രജൻ ഐജിഎഫ്-1, ഇജിഎഫ്ആർ, റ്റിജിഎഫ്-ബീറ്റ1, റ്റിഗിഎഫ്-ബീറ്റ3, പിഡിജിഎഫ് എന്നിവയെ പരിപോഷിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നു.

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് 
Multiple uterine leiomyoma
യൂട്ടറൈൻ ഫൈബ്രോയ്‌ഡ് 
Large subserosal fibroid
യൂട്ടറൈൻ ഫൈബ്രോയ്‌ഡ് 
Multiple uterine leiomyoma with calcification

റഫറൻസുകൾ

Tags:

യൂട്ടറൈൻ ഫൈബ്രോയ്‌ഡ് കാരണങ്ങൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ് തടയൽ ചികിത്സയൂട്ടറൈൻ ഫൈബ്രോയ്‌ഡ് ലക്ഷണങ്ങൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ് അപായ സാധ്യതാ ഘടകങ്ങൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ് രോഗവ്യാപനംയൂട്ടറൈൻ ഫൈബ്രോയ്‌ഡ് റഫറൻസുകൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്

🔥 Trending searches on Wiki മലയാളം:

മുകേഷ് (നടൻ)തൃശ്ശൂർ നിയമസഭാമണ്ഡലംസുബ്രഹ്മണ്യൻഹെപ്പറ്റൈറ്റിസ്കേരള പോലീസ്ആഗ്നേയഗ്രന്ഥിതണ്ണിമത്തൻമലയാളത്തിലെ ആത്മകഥകളുടെ പട്ടികഇന്ത്യയുടെ ദേശീയപതാകപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംമലയാളം നോവലെഴുത്തുകാർവി.പി. സിങ്മോണ്ടിസോറി രീതിനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)വിക്കിപീഡിയമലമുഴക്കി വേഴാമ്പൽസൂര്യൻഭൂഖണ്ഡംടെസ്റ്റോസ്റ്റിറോൺഅമ്മയോഗർട്ട്മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഓവേറിയൻ സിസ്റ്റ്എൻ.കെ. പ്രേമചന്ദ്രൻകൊടിക്കുന്നിൽ സുരേഷ്കുടുംബശ്രീഫിഖ്‌ഹ്കാനഡമലയാളം വിക്കിപീഡിയശ്രീകുമാരൻ തമ്പിവയനാട് ജില്ലലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)അരവിന്ദ് കെജ്രിവാൾദുർഗ്ഗഅയ്യപ്പൻസുഷിൻ ശ്യാംസാം പിട്രോഡഇന്ത്യയുടെ ഭരണഘടനഫാസിസംവൃദ്ധസദനംമുസ്ലീം ലീഗ്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾയൂട്ടറൈൻ ഫൈബ്രോയ്‌ഡ്വെള്ളിവരയൻ പാമ്പ്പനിക്കൂർക്കമൂർഖൻരക്തസമ്മർദ്ദംമൂലം (നക്ഷത്രം)പത്തനംതിട്ട ജില്ലവി.എസ്. അച്യുതാനന്ദൻഉലുവവായനദിനംആധുനിക കവിത്രയംമൗലികാവകാശങ്ങൾഅടൽ ബിഹാരി വാജ്പേയിഇന്ത്യാചരിത്രംസിംഹംബ്രഹ്മാനന്ദ ശിവയോഗിപൂതപ്പാട്ട്‌സംസ്ഥാന പുനഃസംഘടന നിയമം, 1956തൃശ്ശൂർചെറുശ്ശേരിചെറൂളഉത്കണ്ഠ വൈകല്യംരമണൻപൗലോസ് അപ്പസ്തോലൻമുഗൾ സാമ്രാജ്യംമേടം (നക്ഷത്രരാശി)പ്രേമലുമതേതരത്വംചിയ വിത്ത്സൗരയൂഥംസമാസംസുഗതകുമാരിമലയാളചലച്ചിത്രംആറ്റിങ്ങൽ കലാപം🡆 More