ഇന്ത്യാചരിത്രം: ഇന്ത്യയുടെ ചരിത്രം

ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് സിന്ധു നദീതട സംസ്കാരം മുതലാണ്.

ക്രി.മു (ക്രിസ്ത്വബ്ദത്തിന് മുൻപ്) 3300 മുതൽ ക്രി.മു 1300 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതടത്തിന് ഉണ്ടായിരുന്നത്. ക്രി.മു 2600 മുതൽ ക്രി.മു 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പൻ കാലഘട്ടം. ഈ വെങ്കലയുഗ സംസ്കാരം ക്രി.മു രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ അയോയുഗ വേദ കാലഘട്ടം വന്നു, ഇത് സിന്ധു-ഗംഗാ സമതലങ്ങളുടെ മിക്ക ഭാഗത്തും വ്യാപിച്ചു. മഹാജനപദങ്ങൾ എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ ക്രി.മു 6-ആം നൂറ്റാണ്ടിൽ മഹാവീരനും ഗൗതമ ബുദ്ധനും ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ ശ്രമണ‍ തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.

ദക്ഷിണേഷ്യയുടെ ചരിത്രം
ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം
ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

പിൽക്കാലത്ത് അക്കീമെനീഡ് പേർഷ്യൻ സാമ്രാജ്യം മുതൽ (ഏകദേശം ക്രി.മു 543-ൽ), മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. ബാക്ട്രിയയിലെ ഡിമിട്രിയസ് സ്ഥാപിച്ച ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ ക്രി.മു 184 മുതൽ പഞ്ചാബ്, ഗാന്ധാരം എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് മെനാൻഡറിന്റെ കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ ഗ്രീക്കോ-ബുദ്ധമത കാലഘട്ടത്തിൻറെ ആരംഭം.

ക്രി.മു 4-ാം നൂറ്റാണ്ടിനും 3-ാം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം മൗര്യ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല മദ്ധ്യകാല സാമ്രാജ്യങ്ങളുടെ കീഴിലായി. ഗുപ്ത സാമ്രാജ്യത്തിനു കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. ഹിന്ദുമതപരവും ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "ഇന്ത്യയുടെ സുവർണ്ണകാലം" എന്ന് അറിയപ്പെടുന്നു . ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, തെക്കേ ഇന്ത്യ, ചാലൂക്യർ, ചോളർ, പല്ലവർ, പാണ്ഡ്യർ, എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം (ഹിന്ദുമതം, ബുദ്ധമതം) എന്നിവ തെക്കുകിഴക്കേ ഏഷ്യയിൽ വ്യാപിച്ചു.

കേരളത്തിന് ക്രി.വ 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. ഇസ്‌ലാം മതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് ക്രി.വ 712-ൽ ആണ്. അറബി സേനാനായകനായ മുഹമ്മദ് ബിൻ കാസിം തെക്കൻ പഞ്ചാബിലെ സിന്ധ്, മുൾത്താ‍ൻ എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം. ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. ഘാസ്നവീദ്, ഘോറിദ്, ദില്ലി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ മറാത്ത സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, വിവിധ രജപുത്ര രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ അഫ്ഗാനികൾ, ബലൂചികൾ, സിഖുകാർ തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു.

18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു നയിച്ചു. ഇതിനു ശേഷം ഇന്ത്യ ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിതവളർച്ചയ്ക്കും സാമ്പത്തിക അധോഗമനത്തിനും കാരണമായി.

20-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി സ്വാതന്ത്ര്യ സമരം ആരംഭിച്ചു. ഈ സമരത്തിൽ പിന്നീട് മുസ്‌ലിം ലീഗും ചേർന്നു. 1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു, ഇതിൽ പിന്നാലെ ബ്രിട്ടണിൽ നിന്നും ഉപഭൂഖണ്ഡത്തിന് സ്വാതന്ത്ര്യം ലഭിച്ചു.....

ചരിത്രാതീത കാലം

ശിലായുഗം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ഭീംബെട്ക ശിലാചിത്രം

ചരിത്രാതീത യൂറോപ്പിലെപോലെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള വർഷങ്ങളിലാണ് മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.

മദ്ധ്യ ഇന്ത്യയിലെ നർമ്മദാ തടത്തിൽ നിന്നു ലഭിച്ച ഹോമോ എറെക്ടസിന്റെ ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്.. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മീസോലിത്തിക്ക് കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ ഹിമയുഗത്തിന്റെ അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.

ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ നിർമ്മിച്ചിരുന്നു. ഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.

ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ ഉപയോഗിക്കപ്പെട്ടിരുന്നു.

5-ാം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.

വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭീംബെട്ക ശിലാഗൃഹങ്ങളിൽ ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല നിയോലിത്തിക്ക് സംസ്കാരത്തെ മേർഘഡ് കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിലാണ്. ഘാംബട്ട് ഉൾക്കടലിൽ പൂണ്ടുകിടക്കുന്ന രീതിയിലും നിയോലിത്തിക്ക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് റേഡിയോകാർബൺ കാലനിർണ്ണയ പ്രകാരം ക്രി.മു 7500 വരെ പഴക്കം നിർണ്ണയിക്കുന്നു. പിൽക്കാല നിയോലിത്തിക്ക് സംസ്കാരങ്ങൾ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതൽ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയിൽ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് പാകിസ്താൻ നിലനിൽക്കുന്ന ഭൂഭാഗത്ത് രണ്ട് ദശലക്ഷം വർഷങ്ങളെങ്കിലും തുടർച്ചയായി മനുഷ്യവാസമുണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിൽ തെക്കേ ഏഷ്യയിലെ ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളിൽ ചിലതും, തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളിൽ ചിലതും ഉൾപ്പെടുന്നു.

പാകിസ്താനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം സോവൻ നദീതടത്തിലെ പാലിയോലിത്തിക് ഹോമിനിഡ് സ്ഥലമാണ്. ഗ്രാമീണജീവിതം ആരംഭിച്ചത് മേർഗഡിലെ നവീന ശിലായുഗ സ്ഥലത്താണ് പ്രദേശത്തെ ആദ്യത്തെ നാഗരികത സിന്ധൂ നദീതട സംസ്കാരം ആയിരുന്നു, ഇതിലെ പ്രധാന നഗരങ്ങൾ മോഹൻ‌ജൊ ദാരോ, ഹാരപ്പ. എന്നിവയായിരുന്നു.

വെങ്കലയുഗം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
സിന്ധൂ നദീതട സംസ്കാരത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു മോഹൻജൊ-ദാരോ
ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ചരിത്ര സ്ഥലങ്ങളെക്കാണിക്കുന്ന പാകിസ്താന്റെ ഒരു റിലീഫ് ഭൂപടം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് BCE 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ സിന്ധൂ നദിയുടെ തടത്തിൽ വസിച്ചിരുന്ന ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.

സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് BCE 2600 മുതൽ ACE 1900 വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. ഈ പുരാതന സംസ്കാ‍രത്തിൽ ഹാരപ്പ, മോഹൻ‌ജൊ-ദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനിക പാകിസ്താനിലെ), ധോളവിര, (ആധുനിക ഇന്ത്യയിലെ) ലോഥൽ. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം ഘാഗ്ഗർ-ഹക്ര നദീ തടം, the ഗംഗാ-യമുനാ ദൊവാബ്, ഗുജറാത്ത്, വടക്കേ അഫ്ഗാനിസ്ഥാൻ. എന്നിവിടങ്ങൾ വരെ വ്യാപിച്ചു.

ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരങ്ങൾ, പാതയോരത്തുള്ള അഴുക്കുചാൽ സംവിധാനം, പല നിലകളുള്ള വീടുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ കേന്ദ്രങ്ങളിൽ ഹാരപ്പ, മോഹൻ‌ജൊ ദാരോ, ധോളവിര, ഗനേരിവാല, ലോഥാൽ, കാളിബങ്കൻ, രാഖിഗർഹി എന്നിവ ഉൾപ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ ക്ഷയം നഗര സമൂഹങ്ങളുടെ തകർച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി.

ഇരുമ്പു യുഗം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പിൽക്കാല ഹാരപ്പൻ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്കൃതികൾ ഗംഗാതടത്തിനു കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ വടക്കേ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം എന്നുവിളിക്കുന്നു.

തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹല്ലൂരിൽ ആണ്.

വേദ കാലഘട്ടം

ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥങ്ങളായ വേദങ്ങളുമായി ബന്ധപ്പെട്ട ഇന്തോ-ആര്യൻ സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങൾ വൈദിക സംസ്കൃതത്തിലാണ് വാമൊഴിയാൽ പകർന്നു പോന്നത്. വേദങ്ങൾ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം BCE 1500 മുതൽ BCE 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പിൽക്കാല ഇന്ത്യൻ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തിൽ പല ഇന്ത്യൻ ദേശീയതാവാദികളായ ചരിത്രകാരന്മാർക്കും തർക്കമുണ്ട് - ഇവർ ഇത് BCE 3000 വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു. വേദ കാലഘട്ടത്തിന്റെ ആദ്യ 500 വർഷങ്ങൾ (ക്രി.മു. 1500 - ക്രി.മു. 1000) ഇന്ത്യയുടെ വെങ്കലയുഗവും അടുത്ത 500 വർഷങ്ങൾ (ക്രി.മു. 1000 - ക്രി.മു. 500) ഇന്ത്യയുടെ ഇരുമ്പുയുഗവും ആണ്. പല പണ്ഡിതരും ഇന്ത്യയിലേയ്ക്ക് ഇന്തോ-ആര്യൻ കുടിയേറ്റം ഉണ്ടായി എന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നു - ആദ്യകാല ഇന്തോ-ആര്യൻ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു-പടിഞ്ഞാറേ പ്രദേശങ്ങളിലേയ്ക്ക് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ കുടിയേറി എന്ന് ഇവർ പറയുന്നു. ചില പണ്ഡിതരുടെ സിദ്ധാന്ത പ്രകാരം ഇന്തോ-ആര്യൻ ഗോത്രങ്ങൾ മദ്ധ്യ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും ഉത്ഭവിച്ചവരാണ്. അവിടെനിന്നും അവർ കിഴക്ക് ഇന്ത്യയിലേയ്ക്കും പടിഞ്ഞാറ് മെസൊപ്പൊട്ടേമിയയിലേയ്ക്കും കുടിയേറി അവിടങ്ങളിലെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും അതേ സമയം തങ്ങളുടെ ഭാഷയും സംസ്കാരവും പടർത്തുകയും ചെയ്തു.ഔട്ട് ഓഫ് ഇന്ത്യ സിദ്ധാന്തത്തിന്റെ വക്താക്കൾ ഈ വാദത്തെ എതിർക്കുന്നു. അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു. 19-ആം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന “ആര്യൻ ആക്രമണ സിദ്ധാന്തം” വളരെക്കാലമായി പണ്ഡിതർ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനു പകരം "ആര്യൻ കുടിയേറ്റത്തിന്റെ" വിവിധ സംഭാവ്യതകളെക്കുറിച്ച് ഇന്ന് ഗവേഷണം നടക്കുന്നു.

ആദ്യകാല വേദ സമൂഹം വലിയ ഇടയ സമൂഹങ്ങളായി ആണ് നിലനിന്നത്. പിൽക്കാലത്ത് ഹാരപ്പൻ നാഗരികതയിലേയ്ക്കു തിരിഞ്ഞെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ ഇവർ ഹാരപ്പൻ നാഗരികത ഉപേക്ഷിച്ചു. ഋഗ്വേദത്തിനു ശേഷം ആര്യ സമൂഹത്തിൽ കൃഷിയുടെ പ്രാമുഖ്യം ഏറിവന്നു; സമൂഹം ചാതുർവർണ്യത്തിൽ അധിഷ്ഠിതമായി. ഹിന്ദുമതത്തിലെ പ്രധാന ഗ്രന്ഥങ്ങൾക്കു (വേദങ്ങൾക്കു) പുറമേ, (രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ ആദ്യ രചനകളും ഇക്കാലത്താണെന്ന് കരുതപ്പെടുന്നു. പുരാവസ്തു ഗവേഷണഫലങ്ങളിൽ, ഓക്ക്ര് നിറമുള്ള മൺപാത്രങ്ങൾ ആദ്യകാല ഇന്തോ-ആര്യൻ സാന്നിദ്ധ്യവുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ, ഇരുമ്പു യുഗത്തിന്റെ ആരംഭത്തിൽ (ഏകദേശം ക്രി.മു. 1000) നിലനിന്ന കറുപ്പും ചുവപ്പും മൺപാത്രങ്ങൾ, ചായം പൂശിയ ചാരപ്പാത്രങ്ങൾ എന്നീ സംസ്കാരങ്ങളുമായി കുരു രാജവംശം ബന്ധപ്പെട്ടിരിക്കുന്നു. (ഏകദേശം അഥർവ്വവേദം രചിച്ച അതേ കാലത്തായിരുന്നു ഇത് - ഇരുമ്പിനെ പ്രതിപാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗ്രന്ഥമാണ് അഥർവ്വവേദം. അഥർവ്വവേദത്തിൽ "കറുത്ത ലോഹം" എന്ന് അർത്ഥം വരുന്ന śyāma ayas (ശ്യാമ അയസ്) എന്ന് പ്രതിപാദിക്കുന്നു). വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്ന ചായംപൂശിയ ചാരപ്പാത്ര സംസ്കാരം ക്രി.മു. 1100 മുതൽ ക്രി.മു. 600 വരെ പ്രചാരത്തിലായിരുന്നു. ഈ പിൽക്കാല കാലഘട്ടം സമൂഹത്തിൽ പരക്കെ നിലനിന്ന ഗോത്ര സമ്പ്രദായത്തിനു നേർക്കുള്ള വീക്ഷണത്തിൽ ഒരു മാറ്റത്തിനും കാരണമായി. ഇത് മഹാജനപദങ്ങൾ എന്ന് അറിയപ്പെട്ട രാഷ്ട്രങ്ങളുടെ സ്ഥാപനത്തിനു കാ‍രണമായി.

മഹാജനപദങ്ങൾ

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
പ്രധാനമായും ഫലഭൂയിഷ്ഠമായ സിന്ധൂ-ഗംഗാ സമതലങ്ങൾക്ക് കുറുകെ പരന്നുകിടന്ന പതിനാറ് ശക്തമായ രാജ്യങ്ങളും റിപ്പബ്ലിക്കുകളുമായിരുന്നു മഹാജനപദങ്ങൾ. ഇതേ കാലത്തുതന്നെ ഇന്ത്യയൊട്ടാകെ വിവിധ ചെറുരാജ്യങ്ങളും നിലനിന്നു

പിൽക്കാല വേദയുഗത്തിൽ, BCE 1000 വർഷത്തോളം പിന്നിൽ, വിവിധ ചെറുരാജ്യങ്ങളും നഗര രാജ്യങ്ങളും ഉപഭൂഖണ്ഡത്തിൽ നിലനിന്നു. ഇവയിൽ പലതിനെയും വേദ, ആദ്യകാല ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 500-ഓടെ സിന്ധൂ-ഗംഗാ സമതലങ്ങൾക്ക് കുറുകേ, ഇന്നത്തെ അഫ്ഗാനിസ്ഥാൻ മുതൽ ബംഗാൾ വരെയും മഹാരാഷ്ട്ര വരെയും പരന്നുകിടക്കുന്ന പതിനാറ് രാജ്യങ്ങളും റിപ്പബ്ലിക്കുകളും രൂപപ്പെട്ടു. ഇവ മഹാജനപദങ്ങൾ എന്ന് അറിയപ്പെട്ടു - കാശി, കോസലം, അംഗം, മഗധ, വജ്ജി (വൃജി), മല്ല, ചേടി, വത്സ (വംശ), കുരു, പാഞ്ചാലം, മച്ഛ (മത്സ്യ), സുരസേനം, അസ്സാകം, അവന്തി, ഗാന്ധാരം, കാംബോജം എന്നിവയായിരുന്നു അവ. സിന്ധൂ നദീതട സംസ്കാരത്തിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു ഇത്. ആദ്യകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന പല ചെറിയ രാജ്യങ്ങളും ഇതേ കാലത്തുതന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റുഭാഗങ്ങളിൽ നിലനിന്നു. ചില രാജവംശങ്ങൾ പരമ്പരാഗതമായിരുന്നു, മറ്റ് ചിലത് തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അക്കാലത്തെ പണ്ഡിതഭാഷ സംസ്കൃതം ആയിരുന്നു, അതേ സമയം വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സംസാര ഭാഷകൾ പ്രാകൃതം എന്ന് അറിയപ്പെട്ടു. ഈ പതിനാറു രാജ്യങ്ങളിൽ പലതും ക്രി.മു. 500/400 ഓടെ (ഗൗതമ ബുദ്ധന്റെ കാലത്ത്) കൂടിച്ചേർന്ന് നാല് രാഷ്ട്രങ്ങളായി. വത്സ, അവന്തി, കോസലം, മഗധ എന്നിവയായിരുന്നു ഈ നാലു രാഷ്ട്രങ്ങൾ.

ഈ കാലഘട്ടത്തിലെ ഹിന്ദു ആചാരങ്ങൾ സങ്കീർണ്ണമായിരുന്നു, പുരോഹിത വർഗ്ഗമാണ് അനുഷ്ഠാനങ്ങൾ നിർവ്വഹിച്ചത്. വേദ കാലഘട്ടത്തിന്റെ അവസാനത്തിലും മഹാജനപദങ്ങളുടെ ആരംഭകാലത്തുമാണ് (BCE 600-400 വർഷങ്ങൾ) ഉപനിഷത്തുകൾ - അക്കാലത്ത് ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രത്തെ പ്രധാനമായും കൈകാര്യം ചെയ്ത ഗ്രന്ഥങ്ങൾ - രചിക്കപ്പെട്ടത് എന്നു കരുതുന്നു. ഇന്ത്യൻ തത്ത്വചിന്തയിൽ ഉപനിഷത്തുകൾക്ക് ഒരു പ്രധാന സ്വാധീനമുണ്ട്. ബുദ്ധമതം, ജൈനമതം എന്നിവയുടെ വികാസത്തിന്റെ അതേ കാലത്തായിരുന്നു ഉപനിഷത്തുകളുടെയും ആവിർഭാവം. ചിന്തയുടെ ഒരു സുവർണ്ണകാലമായി ഈ കാലത്തെ വിശേഷിപ്പിക്കാം. BCE 537-ൽ, സിദ്ധാർത്ഥ ഗൗതമൻ "ജ്ഞാനം" സിദ്ധിച്ച്, ബുദ്ധൻ - ഉണർന്നവൻ ആയി എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ഇതേ കാലത്തുതന്നെ മഹാവീരൻ (ജൈന വിശ്വാസപ്രകാരം 24-ആം ജൈന തീർത്ഥങ്കരൻ) സമാനമായ ഒരു ദൈവശാസ്ത്രം പ്രചരിപ്പിച്ചു, ഇത് പിന്നീട് ജൈനമതം ആയി. എന്നാൽ ജൈനമതത്തിലെ പുരോഹിതർ മതോത്പത്തി എല്ലാ കാലത്തിനും മുൻപാണ് എന്നു വിശ്വസിക്കുന്നു. വേദങ്ങൾ ചില ജൈന തീർത്ഥങ്കരരെ പ്രതിപാദിക്കുന്നു എന്ന് വിശ്വസിക്കുന്നു. (ശ്രമണ പ്രസ്ഥാനത്തിനു സമാനമായി, സന്യാസിമാരുടെ ശ്രേണി). ബുദ്ധന്റെ സന്ദേശങ്ങളും ജൈനമതവും സന്യാസത്തിലേയ്ക്കു ചായ്‌വ് പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. ഇവ പ്രാകൃത ഭാഷയിലാണ് പ്രചരിപ്പിച്ചത് , ഇത് പൊതുജനങ്ങളുടെ ഇടയിൽ ബുദ്ധമതത്തിനും ജൈനമതത്തിനും സമ്മതം ലഭിക്കാൻ കാരണമായി. ബുദ്ധമത - ജൈനമത തത്ത്വങ്ങൾ ഹിന്ദുമത ആചാരങ്ങളെയും ഇന്ത്യൻ ആത്മീയാചാര്യന്മാരെയും ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. സസ്യാഹാരം, മൃഗബലിയുടെ നിരോധനം, അഹിംസ എന്നിവയുമായി ബുദ്ധമത-ജൈനമത തത്ത്വങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.

ജൈനമതത്തിന്റെ സ്വാധീനം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ചുരുങ്ങി എങ്കിലും ബുദ്ധമത സന്യാസീ-സന്യാസിനികൾ ബുദ്ധന്റെ സന്ദേശങ്ങൾ മദ്ധ്യേഷ്യ, പൂർവേഷ്യ, റ്റിബറ്റ്, ശ്രീ ലങ്ക, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു.

പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
അലക്സാണ്ടറുടെ സൈനിക വിജയങ്ങൾ ഇന്ത്യയുടെ വടക്കേ അറ്റം വരെ എത്തി, ഇന്നത്തെ പാകിസ്താനിലെ സിന്ധൂ നദി വരെ. ഇത് അക്കീമെനിഡ് സാമ്രാജ്യത്തിനെക്കാൾ അല്പംകൂടി വിസ്തൃതമായിരുന്നു.
ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
അശോകന്റെ ശാസനങ്ങൾ കൊത്തിവെയ്ച്ച പാറ. പാറയുടെ കിഴക്കേ വശത്തിന്റെ ദൃശ്യം, I-XI ശാസനങ്ങൾ. പെഷാവർ ജില്ലയിലെ ഷാബാസ്ഗാർഹി. ഫോട്ടോ: ജെയിംസ് ക്രാഡോക്ക്. 1870-കൾ.
ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
"The Birth of Buddha." Buddhist sculpture slab excavated at Lorian Tangai, Peshawar district. Photo: Alexander Caddy, 1896. British Library.

മഹാനായ ദാരിയസിന്റെ കാലത്ത്, ക്രി.മു. 520-ൽ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും (ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനും പാകിസ്താനും) പേർഷ്യൻ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വന്നു. അടുത്ത രണ്ട് നൂറ്റാണ്ടോളം ഇത് തുടർന്നു. ക്രി.മു. 334-ൽ മഹാനായ അലക്സാണ്ടർ ഏഷ്യാമൈനറും അക്കീമെനിഡ് സാമ്രാജ്യവും കീഴടക്കി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തികളിൽ എത്തി. അവിടെ, ഹൈഡാസ്പസ് യുദ്ധത്തിൽ (ഇന്നത്തെ പാകിസ്താനിലെ ഝലം) അദ്ദേഹം പോറസ് (പുരു) രാജാവിനെ പരാജയപ്പെടുത്തി, പഞ്ചാബിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു; എന്നാൽ അലക്സാണ്ടറിന്റെ സൈന്യം ഇന്നത്തെ പഞ്ചാബ് പ്രദേശത്തിലെ ജലന്ധറിന് അടുത്തുള്ള ഹൈഫാസസ് (ബിയാസ്) നദി കടന്ന് ആക്രമണം നടത്താൻ വിസമ്മതിച്ചു. അക്കാലത്തെ മഗധയുടെ സൈനികശക്തിയിൽ ഭയപ്പെട്ടാണ്‌ ഇതെന്നു കരുതുന്നു. അലക്സാണ്ടർ പിന്തിരിഞ്ഞ് തന്റെ സൈന്യത്തെ തെക്കുപടിഞ്ഞാറേയ്ക്ക് നയിച്ചു.

പേർഷ്യൻ, ഗ്രീക്ക് കടന്നുകയറ്റങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ പ്രധാനമായ ചലനങ്ങൾ ഉണ്ടാക്കി. പേർഷ്യക്കാരുടെ രാഷ്ട്രീയ സംവിധാനങ്ങൾ മൗര്യ സാമ്രാജ്യത്തിലെ ഭരണം ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിൽക്കാല ഭരണ രൂപങ്ങളെ സ്വാധീനിച്ചു. ഇതിനു പുറമേ, ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടക്കുന്ന ഗാന്ധാരം ഇന്ത്യൻ, പേർഷ്യൻ, മദ്ധ്യേഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളുടെ ഒരു ചൂളയായി മാറി. ഇത് ഒരു സങ്കര സംസ്കാരത്തിന് - ഗ്രീക്കോ ബുദ്ധിസത്തിന് - ജന്മം നൽകി. ക്രി.വ. 5-ആം നൂറ്റാണ്ടുവരെ നിലനിന്ന ഈ സംസ്കാരം മഹായാന ബുദ്ധമതത്തിന്റെ കലാപരമായ വികാസത്തെ സ്വാധീനിച്ചു.

മഗധ സാമ്രാജ്യം

പതിനാറു മഹാജനപദങ്ങളിൽ ഒന്നായ മഗധ സാമ്രാജ്യം പല രാജവംശങ്ങളുടെയും കീഴിൽ പ്രാധാന്യത്തിലേയ്ക്കുയർന്നു. പാരമ്പര്യം അനുസരിച്ച് BCE 684-ൽ ഹര്യങ്ക സാമ്രാജ്യമാണ് മഗധ സാമ്രാജ്യം സ്ഥാപിച്ചത്. അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു. പിൽക്കാലത്ത് തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി. ഈ രാജവംശത്തിനു പിന്നാലെ ശിശുനാഗ രാജവംശം മഗധ ഭരിച്ചു. ശിശുനാഗരെ BCE 424-ൽ നന്ദ രാജവംശം അധികാരഭ്രഷ്ടരാക്കി. നന്ദർക്കു പിന്നാലെ മൗര്യ സാമ്രാജ്യം അധികാരത്തിൽ വന്നു.

മൗര്യ സാമ്രാജ്യം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
മൗര്യ സാമ്രാജ്യത്തിന്റെ പരമോന്നതിയിലെ വിസ്തൃതിയെ കടും നീലനിറത്തിലും, സഖ്യ-സാമന്ത രാജ്യങ്ങളെ ഇളം നീല നിറത്തിലും കാണിച്ചിരിക്കുന്ന ഭൂപടം

BCE 321-ൽ, പുറത്താക്കപ്പെട്ട സേനാനായകനായ ചന്ദ്രഗുപ്തമൗര്യൻ, ചാണക്യന്റെ ആശീർവാദത്തിനു കീഴിൽ, അന്നു ഭരിച്ചിരുന്ന രാജാവായ ധന നന്ദനെ പുറത്താക്കി മൗര്യ സാമ്രാജ്യം സ്ഥാപിച്ചു. ആദ്യമായി ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും മൌര്യ ഭരണത്തിനു കീഴിൽ ഒരേ ഭരണസംവിധാനത്തിനു കീഴിൽ ഒന്നിച്ചുചേർന്നു. ചന്ദ്രഗുപ്ത മൌര്യനു കീഴിൽ മൌര്യ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും പിടിച്ചടക്കിയതിനു പുറമേ, ഗാന്ധാരവും പിടിച്ചടക്കി സാമ്രാജ്യത്തിന്റെ അതിരുകൾ പേർഷ്യ, മദ്ധ്യേഷ്യ എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു. തെക്കേ ഇന്ത്യയിൽ ജൈനമതം പ്രചരിച്ചതിനു കാരണം ചന്ദ്രഗുപ്തമൌര്യനാണെന്ന് കരുതുന്നു.

ചന്ദ്രഗുപ്തനു പിന്നാലെ മകനായ ബിന്ദുസാരൻ അധികാരത്തിൽ വന്നു. ബിന്ദുസാരൻ സാമ്രാജ്യം കലിംഗം ഒഴിച്ചുള്ള ഇന്നത്തെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇന്ത്യയുടെ തെക്കേ അതിരിലേയ്ക്കും കിഴക്കേ അതിരിലേയ്ക്കും ബിന്ദുസാരൻ സാമ്രാജ്യം വ്യാപിപ്പിച്ചു - ഈ പ്രദേശങ്ങൾക്ക് സാമന്തരാജ്യ പദവിയായിരുന്നിരിക്കാം എന്ന് കരുതുന്നു. ബിന്ദുസാരന്റെ സാമ്രാജ്യം മകനായ അശോക ചക്രവർത്തിയ്ക്ക് പരമ്പരാഗതമായി ലഭിച്ചു. ആദ്യകാലത്ത് അശോകൻ തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിച്ചു. കലിംഗ ആക്രമണത്തിന്റെ ഫലമായി ഉണ്ടായ വൻപിച്ച രക്തച്ചൊരിച്ചിലിനു പിന്നാലെ, അശോകൻ യുദ്ധമാർഗ്ഗം ഉപേക്ഷിക്കുകയും ബുദ്ധമതം സ്വീകരിച്ച് അഹിംസാസിദ്ധാന്തത്തിന്റെ വക്താവായി മാറുകയും ചെയ്തു. അശോകന്റെ ശിലാശാസനങ്ങളാണ്‌ ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകൾ. അശോകന്റെ കാലം മുതൽ, രാജവംശങ്ങളുടെ കാലഘട്ടം ഏകദേശം നിർണ്ണയിക്കുന്നത് ഇതുമൂലം സാദ്ധ്യമായി. അശോകനു കീഴിലുള്ള മൌര്യ സാമ്രാജ്യമാണ് കിഴക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളാകെ ബുദ്ധമത തത്ത്വങ്ങളുടെ‍ പ്രചാരത്തിന് ഉത്തരവാദികൾ. ഇത് തെക്കേ ഏഷ്യയുടെ മൊത്തത്തിലുള്ള ചരിത്രത്തെയും വികാസത്തെയും അടിസ്ഥാനപരമായി സ്വാധീനിച്ചു. അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു.

മൌര്യർക്കു ശേഷമുള്ള മഗധ രാജവംശങ്ങൾ

മൌര്യ ഭരണാധികാരികളിൽ അവസാനത്തെയാളായ ബൃഹദ്രഥനെ അന്നത്തെ മൌര്യ സൈന്യത്തിന്റെ സേനാനായകനായ പുഷ്യമിത്ര സുങ്കൻ കൊലപ്പെടുത്തി, BCE 185-ൽ, അശോകന്റെ മരണത്തിന് ഏകദേശം 50 വർഷങ്ങൾക്കു ശേഷം, ശുംഗ സാമ്രാജ്യം സ്ഥാപിച്ചു. സുങ്ക രാജവംശത്തെ കണ്വ രാജവംശം സ്ഥാനഭ്രഷ്ടരാക്കി, ഇവർ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങൾ BCE 71 മുതൽ BCE 26 വരെ ഭരിച്ചു. BCE 30-ൽ, തെക്കൻ ശക്തികൾ കണ്വരെയും സുങ്കരെയും പരാജയപ്പെടുത്തി. കണ്വ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം, ആന്ധ്രാ സാമ്രാജ്യത്തിലെ ശതവാഹന രാജവംശം മഗധ സാമ്രാജ്യത്തെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായി.

ആദ്യകാല മദ്ധ്യ സാമ്രാജ്യങ്ങൾ - സുവർണ്ണ കാലം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ബദാമി ചാലൂക്യ പ്രദേശങ്ങൾ

മദ്ധ്യ കാലഘട്ടം ശ്രദ്ധേയമായ സാംസ്കാരിക വികസനത്തിന്റെ കാലമായിരുന്നു. ആന്ധ്രർ എന്നും അറിയപ്പെട്ട ശതവാഹനർ BCE 230-നു അടുപ്പിച്ച്, തെക്കേ ഇന്ത്യയും മദ്ധ്യ ഇന്ത്യയും ഭരിച്ചു. ശതവാഹന രാജവംശത്തിലെ ആറാമത്തെ രാജാവായ ശതകർണി വടക്കേ ഇന്ത്യയിലെ സുംഗ രാജവംശത്തെ പരാജയപ്പെടുത്തി. ഈ രാജവംശത്തിലെ മറ്റൊരു പ്രധാന രാജാവായിരുന്നു ഗൗതമീപുത്ര ശതകർണി. BCE 2-ആം നൂറ്റാണ്ടുമുതൽ ACE 3-ആം നൂറ്റാണ്ടുവരെ നിലനിന്ന ഒരു ചെറിയ ഹിമാലയൻ രാഷ്ട്രമായിരുന്നു കുനിന്ദ സാമ്രാജ്യം. മദ്ധ്യ ഏഷ്യയിൽ നിന്നും ക്രി.വ. 1-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വടക്കുപടിഞ്ഞാറേ ഇന്ത്യയെ കുഷാണർ ആക്രമിച്ചു കീഴടക്കി. ഇവർ സ്ഥാപിച്ച സാമ്രാജ്യം പെഷാവർ മുതൽ ഗംഗയുടെ മദ്ധ്യം വരെയും, ഒരുപക്ഷേ ബംഗാൾ ഉൾക്കടൽ വരെയും പരന്നുകിടന്നു. ഈ സാമ്രാജ്യത്തിൽ പുരാതന ബാക്ട്രിയയും (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ വടക്ക്) തെക്കേ താജിക്കിസ്ഥാനും ഉൾപ്പെട്ടു. ഇന്ത്യയുടെ പടിഞ്ഞാറൻ, മദ്ധ്യ ഭാഗങ്ങൾ ഭരിച്ച ശാക ഭരണാധികാരികളായിരുന്നു പടിഞ്ഞാറൻ സത്രപർ (ACE 35-405). ഇവർ ഇന്തോ-സിഥിയരുടെ പിൻ‌ഗാമികളായിരുന്നു. ഇന്ത്യയുടെ വടക്കുഭാഗം ഭരിച്ച കുഷാണരുടെയും, മദ്ധ്യ ഇന്ത്യ ഭരിച്ച ശതവാഹനരുടെയും (ആന്ധ്രർ) സമകാലികരായിരുന്നു ഇവർ.

ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ ഭാഗം, വിവിധ കാലഘട്ടങ്ങളിൽ, പാണ്ഡ്യ സാമ്രാജ്യം, ആദ്യകാല ചോളർ, ചേര സാമ്രാജ്യം, കാദംബ സാമ്രാജ്യം, പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം, പല്ലവർ, ചാലൂക്യർ തുടങ്ങിയ പല സാമ്രാജ്യങ്ങളും ഭരിച്ചു. പല തെക്കൻ സാമ്രാജ്യങ്ങളും തെക്കു കിഴക്കേ ഏഷ്യയിൽ പരന്നുകിടന്ന സമുദ്രാന്തര സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. തെക്കേ ഇന്ത്യയിലെ മേൽക്കോയ്മയ്ക്കായി ഈ സാമ്രാജ്യങ്ങൾ പരസ്പരവും, ഡെക്കാൻ രാഷ്ട്രങ്ങളുമായും യുദ്ധം ചെയ്തു. ദക്ഷിണേന്ത്യയിലെ ചോള, ചേര, പാണ്ഡ്യ ഭരണത്തിന്റെ മേൽക്കോയ്മയെ ഇടയ്ക്ക് കുറച്ചുകാലം കളഭ്രർ എന്ന ബുദ്ധമത സാമ്രാജ്യം തടസ്സപ്പെടുത്തി.

വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങൾ

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിന്റെ സ്ഥാപകനായ "അജയ്യനായ" ദിമിത്രിയസ് I (BCE 205–171), തന്റെ ഇന്ത്യയിലെ വിജയങ്ങളുടെ പ്രതീകമായി ഒരു ആനയുടെ കിരീടം ധരിച്ചിരിക്കുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വടക്കുപടിഞ്ഞാറൻ സങ്കര സംസ്കാരങ്ങളിൽ ഇന്തോ-ഗ്രീക്കുകാർ, ഇന്തോ-സിഥിയർ (ശാകർ), ഇന്തോ-പാർത്ഥിയർ, ഇന്തോ-സസ്സാനിഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇവയിൽ ആദ്യത്തേതായ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം സ്ഥാപിച്ചത് ഗ്രീക്കോ-ബാക്ട്രിയൻ രാജാവായ ഡിമിട്രിയസ് BCE 180-ൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ പരന്നു കിടക്കുന്ന പ്രദേശം ആക്രമിച്ചതോടെയാണ്. രണ്ട് നൂറ്റാണ്ടുകാലത്തോളം നിലനിന്ന ഈ സാമ്രാജ്യം 30-ഓളം ഗ്രീക്ക് രാജാക്കന്മാർ തുടർച്ചയായി ഭരിച്ചു. പലപ്പൊഴും ഇവർ പരസ്പരം പോരാടി.

ഇതിനു ശേഷം ശകർ എന്നും ഇന്തോ-സിഥിയർ എന്നും അറിയപ്പെടുന്ന മദ്ധ്യേഷ്യൻ വർഗ്ഗക്കാർ ഭരണം നടത്തി. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ്, വടക്ക്, പടിഞ്ഞാറ് മേഖലകളിൽ ഇവർ ഭരണകൂടങ്ങൾ സ്ഥാപിച്ചു. ഇവയിൽ ചില രാജവംശങ്ങൾ ഗുപ്തരാജാക്കാന്മാർ പിടിച്ചടക്കുന്നതുവരെ ഏകദേശം അഞ്ഞൂറു കൊല്ലക്കാലം ഭരണം നടത്തി. ഇന്തോ-യൂറോപ്യൻ ശാകരുടെ (സിഥിയർ) ഒരു ശാഖയായിരുന്നു ഇന്തോ-സിഥിയർ. ഇവർ തെക്കൻ സൈബീരിയയിൽ നിന്നും ആദ്യം ബാക്ട്രിയയിലേയ്ക്കും, പിന്നീട് സോഗ്ദിയാന, കാശ്മീർ, അരക്കോസിയ, ഗാന്ധാരം, പഞ്ചാബ് എന്നിവിടങ്ങളിലേയ്ക്കും, ഒടുവിൽ മദ്ധ്യ ഇന്ത്യ, പടിഞ്ഞാറൻ ഇന്ത്യ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേയ്ക്കും കുടിയേറി. ഇവരുടെ സാമ്രാജ്യം BCE 2-ആം നൂറ്റാണ്ടു മുതൽ BCE 1-ആം നൂറ്റാണ്ടുവരെ നിലനിന്നു. ഗാന്ധാരത്തിലെ കുശാണ രാജാവായ കുജുല കാഡ്ഫിസസ് തുടങ്ങിയ പല തദ്ദേശീയ നാടുവാഴികളെയും തോൽപ്പിച്ച് ഇന്തോ-പാർഥിയർ (പഹ്ലവർ എന്നും ഇവർ അറിയപ്പെടുന്നു) ഇന്നത്തെ അഫ്ഗാനിസ്ഥാനും വടക്കൻ പാകിസ്താനും നിലനിൽക്കുന്ന മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം പിടിച്ചടക്കി. ഗുപ്ത രാജാക്കന്മാരുടെ സമകാലികരായിരുന്ന പേർഷ്യയിലെ സസ്സാനിഡ് സാമ്രാജ്യം തങ്ങളുടെ ഭരണ പ്രദേശം ഇന്നത്തെ പാകിസ്താനിലേയ്ക്കും വ്യാപിപ്പിച്ചു. തത്ഫലമായി ഇന്ത്യൻ, പേർഷ്യൻ സംസ്കാരങ്ങളുടെ സങ്കലനം ഇന്തോ-സസ്സാനിഡ് സംസ്കാരത്തിന് ജന്മം നൽകി.

ഇന്ത്യയുമായുള്ള റോമൻ വ്യാപാരം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
റോമൻ ചക്രവർത്തി അഗസ്റ്റസിന്റെ നാണയം, പുതുക്കോട്ട ഖജനാവിൽ നിന്നും കണ്ടെടുത്തത്. ബ്രിട്ടീഷ് മ്യൂസിയം.

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ അഗസ്റ്റസിന്റെ ഭരണകാലത്താണ് ഇന്ത്യയുമായുള്ള റോമാ സാമ്രാജ്യത്തിന്റെ വ്യാപാരബന്ധം ശക്തമാവുന്നത്. അഗസ്റ്റസ് ഈജിപ്തിനെ ആക്രമിച്ച് കീഴടക്കിയതോടെ റോമാ സാമ്രാജ്യം പാശ്ചാത്യ ലോകത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആവുകയായിരുന്നു.

BCE 130-ൽ സിസിയസിലെ യൂഡോക്സസ് ആരംഭിച്ച വ്യാപാരം ക്രമേണ വർദ്ധിച്ചു. സ്ട്രാബോയുടെ അഭിപ്രായമനുസരിച്ച് (11.5.12.), അഗസ്റ്റസിന്റെ കാലത്തോടെ, എല്ലാ വർഷവും മയോസ് ഹോർമോസിൽ നിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകൾ വരെ യാത്രതിരിച്ചു. ഈ കച്ചവടത്തിന് ധാരാളം സ്വർണ്ണം ഉപയോഗിച്ചു, ഇത് കുഷാണർ വീണ്ടും ഉരുക്കി തങ്ങളുടെ നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്രയധികം സ്വർണ്ണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതിനെക്കുറിച്ച് പ്ലിനി (NH VI.101) ഇങ്ങനെ പരാതിപ്പെടുന്നു:

"യാഥാസ്ഥിതിക കണക്കുകൾ അനുസരിച്ച് ഇന്ത്യ, ചൈന, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ എന്നിവ നൂറ് ദശലക്ഷം സെസ്റ്റർസ് സ്വർണ്ണം നമ്മുടെ സാമ്രാജ്യത്തിൽ നിന്നും എടുക്കുന്നു: ഇതാണ് നമ്മുടെ സുഖസൗകര്യങ്ങൾക്കും സ്ത്രീകൾക്കും നാം കൊടുക്കുന്ന വില. ഈ ഇറക്കുമതികളുടെ എന്തു ശതമാനമാണ് ദൈവങ്ങൾക്കുള്ള ബലിയ്ക്കോ മരിച്ചവരുടെ ആത്മാക്കൾക്കോ ആയി നീക്കിവെച്ചിരിക്കുന്നത്?"

— പ്ലിനി, ഹിസ്റ്റോറിയ നാച്ചുറേ 12.41.84.

ഈ വ്യാപാര മാർഗ്ഗങ്ങളും തുറമുഖങ്ങളും ACE ഒന്നാം നൂറ്റാണ്ടിൽ രചിച്ച ഗ്രന്ഥമായ എറിത്രിയൻ കടലിലെ പെരിപ്ലസ് എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഗുപ്ത രാജവംശം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
അജന്താ ഗുഹകളിൽ നിന്നുള്ള പ്രശസ്ത ചുവർച്ചിത്രം, ഗുപ്ത കാലഘട്ടത്തിൽ രചിച്ചത്.

ACE 4, 5 നൂറ്റാണ്ടുകളിൽ ഗുപ്ത സാമ്രാജ്യം വടക്കേ ഇന്ത്യയെ ഒരുമിപ്പിച്ചു. ഹിന്ദു നവോത്ഥാനത്തിന്റെ സുവർണ്ണകാലം എന്ന് അറിയപ്പെടുന്ന ഈ കാലത്ത് ഹിന്ദു സംസ്കാരം, ശാസ്ത്രം, രാഷ്ട്രീയ ഭരണനിർവ്വഹണം എന്നിവ പുതിയ ഉയരങ്ങളിലെത്തി. ചന്ദ്രഗുപ്തൻ I, സമുദ്രഗുപ്തൻ, ചന്ദ്രഗുപ്തൻ II എന്നിവരായിരുന്നു ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തരായ രാജാക്കന്മാർ. വേദ പുരാണങ്ങളും രചിച്ചത് ഈ കാലത്ത് ആണെന്ന് വിശ്വസിക്കപ്പെടുന്നു. മദ്ധ്യേഷ്യയിൽ നിന്നും ഹൂണരുടെ ആക്രമണത്തോടെ ഈ സാമ്രാജ്യം അവസാനിച്ചു. 6-ആം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തോടെ ഇന്ത്യ വീണ്ടും പല പ്രാദേശിക രാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായി. ഗുപ്ത രാജവംശത്തിന്റെ ഒരു ചെറിയ തായ്‌വഴി സാമ്രാജ്യത്തിന്റെ വിഘടനത്തിനു ശേഷവും മഗധ തുടർന്ന് ഭരിച്ചു. ഈ ഗുപ്തരെ അന്തിമമായി പുറത്താക്കിക്കൊണ്ട് വർദ്ധന രാജാവായ ഹർഷൻ ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഒരു സാമ്രാജ്യം സ്ഥാപിച്ചു.

ഹെഫലൈറ്റ് സംഘത്തിന്റെ ഭാഗം എന്ന് അനുമാനിക്കുന്ന ഹൂണർ 5-ആം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ അഫ്ഗാനിസ്ഥാനിൽ ശക്തമായി. ഇവർ തലസ്ഥാനം ബാമിയാനിൽ സ്ഥാപിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിന് കാരണക്കാർ ഇവരായിരുന്നു. ഹൂണരുടെ ആക്രമണം ചരിത്രകാരന്മാർ വടക്കേ ഇന്ത്യയുടെ സുവർണ്ണ കാലമായി കരുതുന്ന കാലഘട്ടത്തിന് അവസാനം കുറിച്ചു. എന്നിരിക്കിലും വടക്കേ ഇന്ത്യയിലെ ഈ രാഷ്ട്രീയ അസ്ഥിരത തെക്കേ ഇന്ത്യയെയോ ഡെക്കാൻ പ്രദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയുമോ സ്വാധീനിച്ചില്ല.

പിൽക്കാല മദ്ധ്യ സാമ്രാജ്യങ്ങൾ — ഉദാത്ത കാലഘട്ടം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ചോള വാസ്തുവിദ്യ, തഞ്ചാവൂർ ക്ഷേത്രം
ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ഹൊയ്സാല വാസ്തുവിദ്യ, ബേലൂർ

ഇന്ത്യയുടെ ഉദാത്തകാലഘട്ടം ആരംഭിക്കുന്നത് 7-ആം നൂറ്റാണ്ടിൽ വടക്ക് ഹർഷന്റെ സൈനിക വിജയങ്ങളോടെ ആയിരുന്നു. വടക്കുനിന്നുള്ള ആക്രമണകാരികളുടെ സമ്മർദ്ദം കൊണ്ട് വിജയനഗര സാമ്രാജ്യം അധഃപതിച്ചതോടെ ഉദാത്തകാലഘട്ടം അവസാനിക്കുന്നു. ഈ കാലഘട്ടത്തിലാണ് ഇന്ത്യയിലെ ഉദാത്തവികസനത്തിന്റെ മകുടോദാഹരണമായി കരുതപ്പെടുന്ന ഏറ്റവും മനോഹരമായ കലാസൃഷ്ടികളിൽ ചിലതിന്റെ നിർമ്മാണം. പ്രധാന ആത്മീയ, തത്ത്വചിന്താ ധാരകളുടെ വികാസത്തിനും (ഹിന്ദുമതം, ബുദ്ധമതം, ജൈനമതം) ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.

ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കാനൂജിലെ ഹർഷൻ 7-ആം നൂറ്റാണ്ടിൽ തന്റെ ഭരണകാലത്ത് വടക്കേ ഇന്ത്യയെ ഒരുമിപ്പിക്കുന്നതിൽ വിജയിച്ചു. ഹർഷന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ സാമ്രാജ്യം ശിഥിലമായി. 7-ആം നൂറ്റാണ്ടുമുതൽ 9-ആം നൂറ്റാണ്ടുവരെ മൂന്ന് രാജവംശങ്ങൾ വടക്കൻ ഇന്ത്യയുടെ നിയന്ത്രണത്തിനായി മത്സരിച്ചു: മാൾവയിലെയും പിൽക്കാലത്ത് കാനൂജിലെയും പ്രതിഹാരർ, ബംഗാളിലെ പാലർ, ഡെക്കാനിലെ രാഷ്ട്രകൂടർ. പിൽക്കാലത്ത് സേന രാജവംശം പാല സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പ്രതിഹാരർ വിവിധ നാട്ടുരാജ്യങ്ങളായി ചിതറി. ഈ നാട്ടുരാജ്യങ്ങളായിരുന്നു ആദ്യ രജപുത്ര രാജ്യങ്ങൾ - അനേകം രജപുത്ര രാജ്യങ്ങളിൽ ചിലത് പരിണാമങ്ങളോടെ ഒരു സഹസ്രാബ്ദത്തോളം, ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ, നിലനിന്നു. ലിഖിതചരിത്രമുള്ള ആദ്യത്തെ രജപുത്ര രാജ്യങ്ങൾ 6-ആം നൂറ്റാണ്ടിൽ രാജസ്ഥാനിലാണ് രൂപം കൊണ്ടത്. പിൽക്കാലത്ത് ചെറിയ രജപുത്ര രാജവംശങ്ങൾ വടക്കേ ഇന്ത്യയുടെ മിക്കഭാഗവും ഭരിച്ചു. രജപുത്രരിലെ ചൌഹാൻ രാജവംശത്തിലെ പൃഥ്വിരാജ് ചൗഹാൻ‍ ആക്രമണകാരികളായ ഇസ്ലാമിക സുൽത്താനത്തുകളുമായുള്ള രക്തരൂക്ഷിത യുദ്ധങ്ങൾക്ക് പ്രശസ്തനാണ്. ഷാഹി രാജവംശം കിഴക്കൻ അഫ്ഗാനിസ്ഥാന്റെയും വടക്കൻ പാകിസ്താന്റെയും കാശ്മീരിന്റെയും ഭാഗങ്ങൾ 7-ആം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതൽ 11-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭരിച്ചു. ഹർഷ സാമ്രാജ്യത്തിന്റെ അവസാനത്തോടെ, ഇന്ത്യ മുഴുവൻ പരന്നുകിടക്കുന്ന ഒരു സാമ്രാജ്യം എന്ന വടക്കൻ ആശയം അവസാനിച്ചെങ്കിലും ഈ ആശയത്തിന് തെക്കോട്ട് സ്ഥാനചലനം സംഭവിച്ചു.

ക്രി.വ. 550 മുതൽ 770 വരെ കർണ്ണാടകത്തിലെ ബദാമി കേന്ദ്രമാക്കിയും, ക്രി.വ. 970 മുതൽ 1190 വരെ കർണ്ണാടകത്തിലെ കല്യാണി കേന്ദ്രമാക്കിയും തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഭാഗങ്ങൾ ഭരിച്ച സാമ്രാജ്യമാണ് ചാലൂക്യ സാമ്രാജ്യം. ഇതിനും തെക്കുഭാഗത്ത് ഭരിച്ചിരുന്ന കാഞ്ചിയിലെ പല്ലവർ ഇവർക്ക് സമകാലികരായിരുന്നു. ചാലൂക്യ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ, ഇവരുടെ കീഴിലെ പ്രഭുക്കളായിരുന്ന ഹലബീഡുവിലെ ഹൊയ്സാലർ, വാറങ്കലിലെ കാകാത്തിയർ, ദേവഗിരിയിലെ ശ്യൂന യാദവർ, കലചൂരി രാജവംശത്തിന്റെ ഒരു തെക്കൻ ശാഖ എന്നിവർ വിശാലമായ ചാലൂക്യ സാമ്രാജ്യത്തെ 12-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ പങ്കിട്ടെടുത്തു. മദ്ധ്യകാലഘട്ടങ്ങളിൽ പിൽക്കാലത്ത് വടക്കൻ തമിഴ്നാടിൽ ചോള സാമ്രാജ്യവും കേരളത്തിൽ ചേര സാമ്രാജ്യവും നിലവിൽ വന്നു. ഈ രാഷ്ട്രങ്ങളെല്ലാം നാമാവശേഷമായത് വിജയനഗര സാമ്രാജ്യത്തിന്റെ ഉദയത്തിനു വഴിതെളിച്ചു. ഈ കാലത്ത് തെക്കേ ഇന്ത്യൻ സാമ്രാജ്യങ്ങൾ തങ്ങളുടെ സ്വാധീനം ഇന്തോനേഷ്യ വരെ വ്യാപിപ്പിച്ചു. ഇവ തെക്കുകിഴക്കേ ഏഷ്യയിൽ വലിയ സമുദ്രാന്തര സാമ്രാജ്യങ്ങളെ നിയന്ത്രിച്ചു. തെക്കേ ഇന്ത്യൻ തുറമുഖങ്ങൾ ഇന്ത്യൻ മഹാസമുദ്ര കച്ചവടത്തിൽ ഏർപ്പെട്ടു. പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ട ഇവർ പടിഞ്ഞാറ് റോമാ സാമ്രാജ്യവുമായും കിഴക്ക് തെക്കുകിഴക്കേ ഏഷ്യയുമായും കച്ചവടം ചെയ്തു. സാഹിത്യം, തദ്ദേശീയ വാമൊഴികൾ, അനുപമമായ വാസ്തുവിദ്യ എന്നിവ 14-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ തെക്ക് പുഷ്കലമായി. 14-ആം നൂറ്റാണ്ടിൽ ദില്ലിയിലെ സുൽത്താന്റെ തെക്കൻ ആക്രമണങ്ങൾ ഈ രാഷ്ട്രങ്ങളെ ബാധിച്ചു. ഹിന്ദു വിജയനഗര സാമ്രാജ്യം (കർണാട രാജ്യം) ഇസ്ലാമിക ഭരണവുമായി (ബാഹ്മനി സാമ്രാജ്യം) യുദ്ധത്തിലേർപ്പെട്ടു. ഈ രണ്ട് സംസ്കാരങ്ങളുടെയും ഏറ്റുമുട്ടലിന്റെ ഫലമായി തദ്ദേശീയ സംസ്കാരവും വിദേശ സംസ്കാരവും തമ്മിൽ കലർന്നു. ഇത് രണ്ട് സംസ്കാരങ്ങളിലും ദീർഘകാലം നിലനിന്ന സാംസ്കാരിക സ്വാധീനം ചെലുത്തി. ദില്ലി കേന്ദ്രമാക്കി വടക്ക് അധികാരമുറപ്പിച്ച ഒന്നാം ദില്ലി സുൽത്താനത്തുകളിൽ നിന്നുള്ള സമ്മർദ്ദഫലമായി വിജയനഗര സാമ്രാജ്യം ക്രമേണ ക്ഷയിച്ചു.

ഇസ്ലാമിക സുൽത്താനത്തുകൾ

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ദില്ലിയിലെ കുത്ത്ബ് മിനാർ. അടിമ രാജവംശത്തിലെ കുത്ത്ബ്-ഉദ്-ദിൻ അയ്ബക് ആണ് ഈ മിനാരത്തിന്റെ പണി ആരംഭിച്ചത്.

ഇന്ത്യയുടെ പുരാതന പടിഞ്ഞാറൻ അയൽ‌രാജ്യമായ പേർഷ്യയിലെ അറബ്-തുർക്കി അധിനിവേശത്തിനു ശേഷം, ഈ പ്രദേശത്തെ വർദ്ധിച്ചുവരുന്ന സൈന്യങ്ങൾ ഇന്ത്യയെ ആക്രമിക്കാൻ തൽപരരായിരുന്നു. ഉദാത്ത സംസ്കാരങ്ങളിൽ ഏറ്റവും സമ്പന്നയായിരുന്ന ഇന്ത്യയ്ക്ക് വലിയതോതിലുള്ള അന്താരാഷ്ട്ര വ്യാപാരവുമുണ്ടായിരുന്നു. ലോകത്ത് അന്ന് അറിയപ്പെട്ട രത്നഖനികൾ ഉണ്ടായിരുന്നത് ഇന്ത്യയിൽ മാത്രമായിരുന്നു. പല വടക്കേ ഇന്ത്യൻ രാജ്യങ്ങളും ഏതാനും നൂറ്റാണ്ടുകൾ ചെറുത്തുനിന്നെങ്കിലും പിന്നീട് ചുരുങ്ങിയകാലം നിലനിന്ന ഇസ്ലാമിക സാമ്രാജ്യങ്ങൾ (സുൽത്താനത്തുകൾ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ ഭാഗത്ത് ഏതാനും നൂറ്റാണ്ട് കാലത്തേയ്ക്ക് നിലവിൽ വന്നു. എന്നാൽ, തുർക്കി ആക്രമണങ്ങൾക്കു മുൻപും മുസ്ലീം വണിക സമൂഹങ്ങൾ തെക്കേ ഇന്ത്യയുടെ തീരപ്രദേശങ്ങളിലെമ്പാടും, പ്രത്യേകിച്ച് കേരളത്തിൽ, നിലനിന്നിരുന്നു. ഇവർ ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടച്ചാലുകളിലൂടെ ചെറിയ സംഘങ്ങളായി പ്രധാനമായും അറേബ്യൻ ഉപദ്വീപിൽ നിന്നും എത്തിയവരായിരുന്നു. എന്നാൽ ഇത് തെക്കേ ഇന്ത്യയിൽ മുൻപേ നിലനിന്ന ധാർമിക ഹിന്ദു സംസ്കാരത്തിനിടയ്ക്ക്, പലപ്പോഴും അവയുടെ ശുദ്ധമായ രൂപത്തിൽ, അബ്രഹാമിക മദ്ധ്യ പൂർവ്വേഷ്യൻ മതങ്ങൾ കൊണ്ടുവന്നു. പിൽക്കാലത്ത് ബഹ്മനി സുൽത്താനത്ത്, ഡെക്കാൻ സുൽത്താനത്തുകൾ എന്നിവ തെക്ക് പ്രബലമായി.

ദില്ലി സുൽത്താനത്ത്

12-ഉം 13-ഉം നൂറ്റാണ്ടുകളിൽ അറബികൾ, തുർക്കികൾ, അഫ്ഗാനികൾ എന്നിവർ വടക്കേ ഇന്ത്യയുടെ ഭാഗങ്ങൾ ആക്രമിച്ച് 13-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മുൻ രജപുത്ര പ്രദേശങ്ങളിൽ ദില്ലി സുൽത്താനത്ത് സ്ഥാപിച്ചു. ഇതിനു പിന്നാലെ ദില്ലിയിൽ നിലവിൽ വന്ന അടിമ രാജവംശം വടക്കേ ഇന്ത്യയിലെ വലിയ ഭൂപ്രദേശങ്ങൾ പിടിച്ചടക്കി. ഇവരുടെ ഭരണാധികാരത്തിലുണ്ടായിരുന്ന പ്രദേശത്തിന് ഏകദേശം ഗുപ്തസാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്ന പ്രദേശങ്ങളോളം വിസ്തീർണ്ണം വരുമെന്ന് അനുമാനിക്കുന്നു. ഖിൽജി സാമ്രാജ്യവും മദ്ധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളും പിടിച്ചടക്കി. എങ്കിലും ഖിൽജി സാമ്രാജ്യത്തിന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളും പിടിച്ചടക്കി ഏകീകരിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. സുൽത്താനത്ത് ഇന്ത്യയിൽ സാംസ്കാരിക നവോത്ഥാനത്തിന്റെ ഒരു കാലഘട്ടം കൊണ്ടുവന്നു. തത്ഫലമായി നടന്ന "ഇന്തോ-മുസ്ലീം" സംസ്കാര സമ്മേളനം ഈ രണ്ടു സംസ്കാരങ്ങളുടെയും സമന്വയ സ്മാരകങ്ങൾ വാസ്തുവിദ്യ, സംഗീതം, സാഹിത്യം, മതം, വസ്ത്രങ്ങൾ എന്നിവയിൽ ദീർഘകാലത്തേയ്ക്ക് അവശേഷിപ്പിച്ചു. ദില്ലി സുൽത്താനത്തിന്റെ കാലത്ത് സംസ്കൃത പ്രാക്രിത് സംസാരിക്കുന്ന തദ്ദേശീയരും പേർഷ്യൻ, തുർക്കി, അറബ് സംസാരിക്കുന്ന കുടിയേറ്റക്കാരും മുസ്ലീം ഭരണാധികാരികളുടെ കീഴിൽ പരസ്പരം ഇടപെട്ടതിന്റെ ഫലമായിട്ടാണ് ഉർദ്ദു ഭാഷ ഉരുത്തിരിഞ്ഞത് എന്ന് കരുതപ്പെടുന്നു. (വിവിധ തുർക്കി ഭാഷാന്തരങ്ങളിൽ ഉർദ്ദു എന്ന പദത്തിന്റെ വാച്യാർത്ഥം "കൂട്ടം", അല്ലെങ്കിൽ "തമ്പ്" എന്നാണ്). ഒരു വനിതാ ഭരണാധികാരിയെ (സുൽത്താന റസിയ, (1236-1240)) ഭരണത്തിൽ അവരോധിച്ച ഏക ഇന്തോ-ഇസ്ലാമിക് സാമ്രാജ്യമാണ് ദില്ലി സുൽത്താനത്ത്.

ഇന്ത്യയിൽ ആഭ്യന്തരയുദ്ധം നടക്കുന്നു എന്ന് വിവരം കിട്ടിയപ്പോൾ, തുർക്കോ-മംഗോൾ ആക്രമണകാരിയായ തിമൂർ 1398-ൽ വടക്കേ ഇന്ത്യൻ നഗരമായ ദില്ലിയിലെ തുഗ്ലക്ക് രാജവംശത്തിലെ സുൽത്താനായ നസിറുദ്ദീൻ മഹ്മൂദിനെ ആക്രമിക്കാൻ പടനയിച്ചു. തിമൂർ സുൽത്താന്റെ സൈന്യത്തെ 1398 ഡിസംബർ 17-നു പരാജയപ്പെടുത്തി. തിമൂറിന്റെ സൈന്യം ദില്ലിയിൽ പ്രവേശിച്ച് നഗരം കൊള്ളയടിച്ചു, നശിപ്പിച്ചു, തകർന്ന നിലയിൽ ഉപേക്ഷിച്ചു.

മുഗൾ കാലഘട്ടം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
മുഗള സാമ്രാജ്യത്തിന്റെ 17-ആം നൂറ്റാണ്ടിലെ ഏകദേശ വിസ്തൃതി
ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
താജ് മഹൽ, മുഗളരുടെ നിർമ്മിതി

1526-ൽ റ്റിമൂറിന്റെയും ജെംഗിസ് ഖാന്റെയും ഒരു റ്റിമൂറിദ് (റ്റർക്കോ-പേർഷ്യൻ) പിൻ‌ഗാമിയായ ബാബർ ഖൈബർ ചുരം കടന്ന് പ്രദേശങ്ങൾ കീഴ്പ്പെടുത്തി മുഗൾ സാമ്രാജ്യം സ്ഥാപിച്ചു. ഈ സാമ്രാജ്യം 200 വർഷത്തിലേറെ നിലനിന്നു. 1600-ഓടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും മുഗൾ രാജവംശത്തിന്റെ ഭരണത്തിനു കീഴിലായി; 1707-നു ശേഷം മുഗൾ സാമ്രാജ്യം മന്ദഗതിയിലുള്ള അധഃപതനത്തിലേയ്ക്കു പോയി. 1857-ലെ സ്വാതന്ത്ര്യ സമരത്തിൽ (ശിപായി ലഹള എന്നും ഇത് അറിയപ്പെടുന്നു) മുഗൾ സാമ്രാജ്യം അന്തിമമായി പരാജയപ്പെട്ടു. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ വ്യാപകമായ സാമൂഹിക മാറ്റത്തിന്റേതായിരുന്നു - ഹിന്ദു ഭൂരിപക്ഷത്തെ മുഗൾ ചക്രവർത്തിമാർ ഭരിച്ചു എന്നതുകൊണ്ടായിരുന്നു ഇത്. അവരിൽ ചിലർ മതപരമായ സഹിഷ്ണുത പുലർത്തിക്കൊണ്ട് ഹിന്ദു സംസ്കാരത്തെ നിർലോഭം പ്രോത്സാഹിപ്പിച്ചു. മറ്റു ചിലർ ചരിത്രപരമായ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അമുസ്ലീങ്ങളുടെ മേൽ നികുതി ഏർപ്പെടുത്തുകയും ചെയ്തു. മുഗൾ സാമ്രാജ്യം അതിന്റെ ഉന്നതിയിൽ മൗര്യ സാമ്രാജ്യത്തെക്കാൾ അല്പം കൂടുതൽ ഭൂവിഭാഗത്തിനുമേൽ അധീനത പുലർത്തി. മുഗൾ സാമ്രാജ്യം ക്ഷയിച്ചപ്പോൾ പല ചെറിയ സാമ്രാജ്യങ്ങളും ഈ വിടവ് നികത്തിക്കൊണ്ട് ഉദിച്ചുവന്നു. അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി. ഒരുപക്ഷേ ലോകത്ത് നിലനിന്നതിൽ ഏറ്റവും ധനികമായ രാജവംശമായിരിക്കാം മുഗൾ സാമ്രാജ്യം. 1739-ൽ നാദിർ ഷാ മുഗൾ സൈന്യത്തെ കർണാൽ യുദ്ധത്തിൽ പരാജയപ്പെടുത്തി. ഈ വിജയത്തിനു ശേഷം നാദിർ ദില്ലി പിടിച്ചടക്കി കൊള്ളയടിച്ചു, മയൂര സിംഹാസനം ഉൾപ്പെടെ പല അമൂല്യ നിധികളും കവർന്നുകൊണ്ടു പോയി.

മുഗള കാലഘട്ടത്തിൽ പ്രധാന രാഷ്ട്രീയ ശക്തികൾ മുഗൾ സാമ്രാജ്യവും അതിന്റെ സാമന്തരാജ്യങ്ങളും, പിൽക്കാലത്ത് ഉയർന്നുവന്ന പിൻ‌ഗാമി രാഷ്ട്രങ്ങളുമായിരുന്നു. ഈ പിൻ‌ഗാമി രാഷ്ട്രങ്ങൾ, മറാത്ത പ്രവിശ്യ ഉൾപ്പെടെ - ക്ഷയിച്ചുകൊണ്ടിരുന്നതും ജനങ്ങളുടെ അപ്രീതിയ്ക്കു പാത്രവുമായ മുഗൾ രാജവംശത്തോട് യുദ്ധം ചെയ്തു. തങ്ങളുടെ സാമ്രാജ്യത്തെ അടക്കിനിറുത്താൻ പലപ്പൊഴും ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച മുഗളർക്ക് ഇന്ത്യൻ സംസ്കാരവുമായി സംയോജിക്കുക എന്ന നയമുണ്ടായിരുന്നു. അല്പകാലം മാത്രം നീണ്ടുനിന്ന ദില്ലി സുൽത്താനത്തുകൾ പരാജയപ്പെട്ടിടത്ത് വിജയിക്കാൻ ഇത് മുഗളരെ സഹായിച്ചു. മഹാനായ അക്ബർ ഈ നയത്തിന് പ്രത്യേകിച്ചും പ്രശസ്തനായിരുന്നു. ജൈനമതത്തിന്റെ വിശുദ്ധ ദിനങ്ങളിൽ അക്ബർ മൃഗങ്ങളെ കൊല്ലുന്നത് വിലക്കി ("അമരി" എന്ന് ഇത് അറിയപ്പെട്ടു). അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കംചെയ്തു. മുഗൾ ചക്രവർത്തിമാർ തദ്ദേശീയ രാജവംശങ്ങളിൽ നിന്നും വിവാഹം കഴിക്കുകയും തദ്ദേശീയ മഹാരാജാക്കന്മാരുമായി സഖ്യം സ്ഥാപിക്കുകയും ചെയ്തു. മുഗളർ തങ്ങളുടെ ടർക്കോ-പേർഷ്യൻ സംസ്കാരത്തെ പുരാതനമായ ഇന്ത്യൻ രീതികളുമായി ഇണക്കിച്ചേർക്കാൻ ശ്രമിച്ചു. തത്ഫലമായി സവിശേഷമായ ഇന്തോ-സരസൻ വാസ്തുവിദ്യ രൂപപ്പെട്ടു. അവസാനത്തെ പ്രശസ്ത മുഗൾ ചക്രവർത്തിയായ ഔറംഗസേബ് മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തി, ഇസ്ലാ‍മിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ഔറംഗസീബിന്റെ മത അസഹിഷ്ണുതയും നിയന്ത്രിക്കാൻ പറ്റാത്തത്ര പ്രദേശങ്ങൾ പിടിച്ചടക്കിയതും ഭരണത്തിലുള്ള ശ്രദ്ധക്കുറവും കേന്ദ്രീകരണവും മുഗളരുടെ പതനത്തിന്റെ കാരണങ്ങളിൽ പ്രധാനമാണ്.

മുഗളർക്കു ശേഷമുള്ള പ്രാദേശിക രാജ്യങ്ങൾ

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ഇന്ത്യ, ക്രി.വ. 1760-ൽ

മുഗൾ സാമ്രാജ്യത്തിനു ശേഷമുള്ള കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ മറാഠ സ്വയംഭരണ പ്രദേശങ്ങളുടെയും മറ്റ് പ്രാദേശിക രാജ്യങ്ങളുടെയും (ഇവ മിക്കതും മുഗളരുടെ സാമന്തരാജ്യങ്ങൾ ആയിരുന്നു) ഉദയം, യൂറോപ്യൻ ശക്തികളുടെ ഇടപെടലുകളിലുള്ള വർദ്ധനവ് എന്നിവ ആയിരുന്നു. മറാഠ രാജ്യം സ്ഥാപിച്ചതും ശക്തിപ്പെടുത്തിയതും ശിവജി ആയിരുന്നു. 18-ആം നൂറ്റാണ്ടോടെ, അത് പേഷ്വാമാരുടെ അധീനതയിലുള്ള മറാഠ സാമ്രാജ്യമായി വികസിച്ചു. 1760-ഓടെ മറാഠ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ (1761) അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ സൈന്യത്തിൽ നിന്നും പരാജയം നേരിട്ടത് ഈ വികാസത്തിന് അവസാ‍നം കുറിച്ചു. അവസാനത്തെ പേഷ്വാ ആയ ബാജി റാവു II-നെ മൂന്നാം ആംഗ്ലോ-മറാഠ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി.

ഏകദേശം ക്രി.വ. 1400-ൽ വഡയാർ രാജവംശം സ്ഥാപിച്ച തെക്കേ ഇന്ത്യയിലെ രാജ്യമായിരുന്നു മൈസൂർ. വഡയാറുകളുടെ ഭരണത്തെ ഹൈദരലിയും മകനായ ടിപ്പു സുൽത്താനും തടസ്സപ്പെടുത്തി. ഹൈദരലിയുടെയും ടിപ്പുവിന്റെയും ഭരണകാലത്ത് മൈസൂർ ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിൽ ഏർപ്പെട്ടു. ഇത് ചിലപ്പോൾ ബ്രിട്ടീഷ്, മറാഠ സഖ്യ സൈന്യങ്ങളോടും, മിക്കപ്പൊഴും ബ്രിട്ടീഷ് സൈന്യത്തോടുമായിരുന്നു. ഈ യുദ്ധങ്ങളിൽ ഫ്രഞ്ചുകാർ മൈസൂരിനെ ചെറിയതോതിൽ സഹായിക്കുകയോ, സഹായം വാഗ്ദാനം ചെയ്യുകയോ ചെയ്തു. ഗോൽക്കൊണ്ടയിലെ കുത്ത്ബ് ഷാഹി രാജവംശമാണ് 1591-ൽ ഹൈദ്രബാദ് സ്ഥാപിച്ചത്. അല്പകാലത്തെ മുഗൾ ഭരണത്തിനു ശേഷം, ഒരു മുഗൾ ഉദ്യോഗസ്ഥനായ അസഫ് ജാ 1724-ൽ ഹൈദ്രബാദിന്റെ ഭരണം പിടിച്ചെടുത്ത് സ്വയം ഹൈദ്രബാദിന്റെ നിസാം-അൽ-മുൽക്ക് ആയി പ്രഖ്യാപിച്ചു. നിസാമുകൾ പരമ്പരാഗതമായി 1724 മുതൽ 1948 വരെ ഹൈദ്രബാദ് ഭരിച്ചു. മൈസൂറും ഹൈദ്രബാദും ബ്രിട്ടീഷ് ഇന്ത്യയിലെ സാമന്ത നാട്ടുരാജ്യങ്ങൾ (princely states) ആയി.

സിഖ് മതവിശ്വാസികൾ ഭരിച്ച പഞ്ചാബ് രാജ്യം ഇന്നത്തെ പഞ്ചാബ് പ്രദേശം ഭരിച്ച രാഷ്ട്രീയ സംവിധാനമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ അവസാനത്തെ സ്ഥലങ്ങളിൽ പഞ്ചാബ് ഉൾപ്പെടുന്നു. സിഖ് സാമ്രാജ്യത്തിന്റെ പതനം കുറിച്ചത് ആംഗ്ലോ-സിഖ് യുദ്ധങ്ങൾ ആണ്. 18-ആം നൂറ്റാണ്ടിൽ ഗൂർഖ ഭരണാധികാരികൾ ഇന്നത്തെ നേപ്പാൾ രാജ്യം രൂപവത്കരിച്ചു. ഷാ മാരും റാണമാരും നേപ്പാളിന്റെ ദേശീയ സ്വഭാവവും അഖണ്ഡതയും വളരെ കർക്കശമായി കാത്തുസൂക്ഷിച്ചു.

കൊളോണിയൽ കാലഘട്ടം

യൂറോപ്യർക്ക് ഇന്ത്യയിലേയ്ക്ക് ഒരു പുതിയ നാവിക പാത കണ്ടെത്തുന്നതിൽ വാസ്കോ ഡ ഗാമ 1498-ൽ വിജയിച്ചത് നേരിട്ടുള്ള ഇന്തോ-യൂറോപ്യൻ വാണിജ്യത്തിന് വഴിതെളിച്ചു.. ഇതിനു പിന്നാലെ പറങ്കികൾ ഗോവ, ദമൻ‍, ഡ്യൂ, ബോംബെ എന്നിവിടങ്ങളിൽ വാണിജ്യ പണ്ടികശാലകൾ സ്ഥാപിച്ചു. ഇതിനു പിന്നാലെ ഡച്ചുകാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലെത്തി. ബ്രിട്ടീഷുകാർ 1619-ൽ പടിഞ്ഞാറൻ തീരത്തെ തുറമുഖമായ സൂറത്തിൽ വാണിജ്യ പണ്ടികശാല സ്ഥാപിച്ചു.. ഇന്ത്യൻ രാജ്യങ്ങൾക്കിടയിലുള്ള ആഭ്യന്തര കലഹങ്ങൾ യൂറോപ്യൻ കച്ചവടക്കാർക്ക് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ക്രമേണ വർദ്ധിപ്പിക്കുവാനും സ്ഥലം കൈവശമാക്കുന്നതിനും അവസരമൊരുക്കി. ഈ യൂറോപ്യൻ ശക്തികൾ തെക്കേ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും വിവിധ പ്രദേശങ്ങളെ പിന്നീട് നിയന്ത്രിച്ചെങ്കിലും മറ്റ് യൂറോപ്യൻ ശക്തികൾക്ക് ബ്രിട്ടീഷുകാരോട് ഏകദേശം എല്ലാ പ്രദേശവും അടിയറവു വെയ്ക്കേണ്ടി വന്നു. പോണ്ടിച്ചേരി, ചന്ദൻ‌നഗർ എന്നിവിടങ്ങളിലെ ഫ്രഞ്ച് താവളങ്ങൾ, ഗോവ, ദാമൻ, ഡ്യൂ എന്നിവിടങ്ങളിലെ പോർച്ചുഗീസ് കോളനികൾ എന്നിവ മാത്രം മറ്റ് യൂറോപ്യൻ ശക്തികളുടെ അധീനതയിലായിരുന്നു.

ബ്രിട്ടീഷ് രാജ്

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിസ്തൃതി, ഇന്ത്യയും ബർമയും വയലറ്റ് നിറത്തിൽ കാണിച്ചിരിക്കുന്നു

മുഗൾ ചക്രവർത്തിയായ ജഹാംഗീർ 1617-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യയിൽ കച്ചവടം നടത്തുന്നതിന് സമ്മതം നൽകി. ക്രമേണ ഇവരുടെ വർദ്ധിച്ചുവരുന്ന സ്വാധീനം മുഗള രാജവംശ പരമ്പരയിലെ അന്നത്തെ മുഗൾ ചക്രവർത്തിയായ ഫറൂഖ് സിയാർ ഇവർക്ക് ബംഗാളിൽ നികുതിയില്ലാതെ വ്യാപാരം നടത്തുന്നതിനുള്ള പട്ടയങ്ങൾ - ദസ്തക്കുകൾ നൽകുന്നതിലേയ്ക്ക് നയിച്ചു. ബംഗാളിലെ നവാബും ബംഗാൾ പ്രവിശ്യയുടെ അന്നത്തെ ഭരണാധികാരിയുമായിരുന്ന സിറാജ് ഉദ് ദൌള ബ്രിട്ടീഷുകാരുടെ ഈ പട്ടയങ്ങൾ ഉപയോഗിക്കാനുള്ള ശ്രമങ്ങളെ എതിർത്തു. ഇത് 1757-ലെ പ്ലാസി യുദ്ധത്തിലേയ്ക്ക് നയിച്ചു. ഈ യുദ്ധത്തിൽ റോബർട്ട് ക്ലൈവ് നയിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം നവാബിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ ഭരണാധികാരങ്ങൾ ലഭിച്ച ആദ്യത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നു ഇത്. ക്ലൈവിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി 1757-ൽ ബംഗാളിലെ ആദ്യത്തെ 'ഗവർണ്ണർ ജനറലായി അവരോധിച്ചു'. 1764-ലെ ബക്സർ യുദ്ധത്തിനു പിന്നാലെ മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമനിൽ നിന്നും കമ്പനി ബംഗാളിൽ പൊതു ഭരണനിർവ്വഹണത്തിനുള്ള അവകാശങ്ങൾ നേടി. ഇത് കമ്പനിയുടെ ഔദ്യോഗിക ഭരണത്തിന് തുടക്കം കുറിച്ചു. പിന്നീട് കമ്പനിഭരണം ഇന്ത്യയിലെ മിക്ക ഭാഗത്തേയ്ക്കും വ്യാപിക്കുകയും ഇത് മുഗൾ ഭരണത്തിനും മുഗൾ രാജവംശത്തിനു തന്നെയും ഒരു നൂറ്റാണ്ടിൽ അവസാനം കുറിക്കുകയും ചെയ്തു. ബംഗാളിലെ വ്യപാ‍രത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി കുത്തക പുലർത്തി. ഇവർ പെർമെനന്റ് സെറ്റിൽമെന്റ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തി. ഇത് ബംഗാളിൽ സമീന്ദാർ എന്ന് അറിയപ്പെട്ട ഭൂപ്രഭുക്കന്മാരുടെ ഉദയത്തിനു കാരണമായി. 1850-കളോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്നത്തെ ബംഗ്ലാദേശ്, പാകിസ്താൻ പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും നിയന്ത്രിച്ചു. ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളുടെയും സാമൂഹിക - മത സമുദായങ്ങളുടെയും പരസ്പര സ്പർദ്ധ മുതലെടുത്ത ഇവരുടെ നയത്തെ പലപ്പൊഴും വിഘടിപ്പിച്ച് ഭരിക്കുക എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ബ്രിട്ടീഷ് കമ്പനിയുടെ ധാർഷ്ട്യത്തിനും ഭരണത്തിനും എതിരെ നടന്ന ആദ്യത്തെ പ്രധാന മുന്നേറ്റമായിരുന്നു 1857-ലെ ഇന്ത്യൻ കലാപം. ഇത് "ഇന്ത്യൻ ലഹള", "ശിപായി ലഹള", "ഒന്നാം സ്വാതന്ത്ര്യ സമരം", എന്നിങ്ങനെയും അറിയപ്പെടുന്നു. ഒരു വർഷത്തെ കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം പുതുതായി സംഘം ചേർന്ന ബ്രിട്ടീഷ് ഭടന്മാരുടെ സഹായത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഈ കലാപത്തെ അടിച്ചമർത്തി. ഈ കലാപത്തിന്റെ നാമമാത്ര നേതാവും അവസാനത്തെ മുഗൾ ചക്രവർത്തിയുമായ ബഹദൂർ ഷാ സഫറിനെ ബർമ്മയിലേയ്ക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ മക്കളെ ശിരച്ഛേദം ചെയ്തു, മുഗൾ തായ്‌വഴി നിരോധിച്ചു. ഈ കലാപത്തിനു ശേഷം എല്ലാ അധികാരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് കിരീടം ഏറ്റെടുത്തു, ബ്രിട്ടീഷ് കിരീടം ഇന്ത്യയുടെ മിക്കഭാഗവും ഒരു കോളനിയായി ഭരിക്കാൻ തുടങ്ങി. കമ്പനിയുടെ ഭൂപ്രദേശങ്ങൾ നേരിട്ടും ബാക്കിയുള്ളവ സാമന്ത രാജ്യങ്ങളിലൂടെയും ബ്രിട്ടീഷ് കിരീടം നിയന്ത്രിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം

ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ഗാന്ധിയും നെഹ്രുവും, 1937

ഇന്ത്യൻ സ്വാതന്ത്ര്യത്തിനും പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യത്തിലേയ്ക്കുമുള്ള ആദ്യ കാൽ‌വെയ്പ്പ് ബ്രിട്ടീഷ് വൈസ്രോയിയെ ഉപദേശിക്കാൻ ഇന്ത്യൻ കൌൺസിലർമാരെ നിയോഗിച്ചതും, ഇന്ത്യൻ അംഗങ്ങളുള്ള പ്രവിശ്യാ കൌൺസിൽ സ്ഥാപിച്ചതുമായിരുന്നു. ഈ കൌൺസിൽ അംഗങ്ങളുടെ പങ്കാളിത്തം പിന്നീട് നിയമസഭാ കൌൺസിലുകളിലേയ്ക്കും വ്യാപിപ്പിച്ചു. 1921 മുതൽ മോഹൻദാസ് ഗാന്ധിയെപ്പോലുള്ള നേതാക്കന്മാർ ബ്രിട്ടീഷ് ഭരണത്തിനെതിരായി ജനകീയ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും വിപ്ലവ പ്രവർത്തനങ്ങളും നടന്നു

ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നേരിട്ടല്ലെങ്കിലും യൂറോപ്പിൽ അഡോൾഫ് ഹിറ്റ്ലിൻ്റെ നാസി മുന്നേറ്റങ്ങൾ ബ്രിട്ടീഷ് പതനത്തിന് കാരണമായിട്ടുണ്ട്

രണ്ടാം ലോകമഹായുദ്ധം ശരിക്കും ബേക്കിംഗ്ഹാം കൊട്ടാരത്തിന് ലോകത്ത് ഉണ്ടായിരുന്ന സ്വാധീനങ്ങൾ നഷ്ടപ്പെടുത്തി അതിലെ പ്രധാന പങ്കുവഹിച്ചത് അഡോൾഫ് ഹിറ്റ്ലിൻ്റെ യുദ്ധ വിജയങ്ങൾ തന്നെയാണ്


ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിജയങ്ങളെ ഗണിക്കുമ്പോൾ അഡോൾഫ് ഹിറ്റ്ലറിനെ  ഇവിടെ നാം സ്മരിക്കേണ്ടതുണ്ട് സുഭാഷ് ചന്ദ്രബോസിന് പ്രാഥമിക സൗകര്യങ്ങൾ നാസി ജർമ്മനി ഒരുക്കി കൊടുത്തിരുന്നു  അച്ചുതണ്ടു ശക്തികൾ ഒപ്പം ചേർന്നു തന്നെയാണ് സുഭാഷ് ചന്ദ്രബോസ് ഐ എൻ എ രൂപീകരിച്ചത്- ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നേരിട്ടല്ലെങ്കിലും യൂറോപ്പിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ നശിപ്പിക്കുന്നതിൽ നാസി ജർമ്മനി നിർണായക പങ്കുവഹിച്ചിട്ടുണ്ട്  ഇത്  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നിർണായക സഹായകമായിട്ടുണ്ട്' ഈ പ്രസ്ഥാനങ്ങളുടെ എല്ലാം ഫലമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് 1947-ൽ സ്വാതന്ത്ര്യം ലഭിച്ചു.

സ്വാതന്ത്ര്യവും വിഭജനവും

Part of a series on the

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രം
സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ബ്രിട്ടീഷ് ഭരണം (1858–1947)
ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857 - 1947)
ഇന്ത്യയുടെ വിഭജനം (1947)
സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഇന്ത്യാചരിത്രം: ചരിത്രാതീത കാലം, പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾ, മഗധ സാമ്രാജ്യം 
ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണം (1947-49)
1947 ഇന്തോ-പാകിസ്താൻ യുദ്ധം
സംസ്ഥാന പുന:സംഘടനാ നിയമം (1956)
ചേരിചേരാ പ്രസ്ഥാനം (1956- )
1965 ഇന്തോ-പാകിസ്താൻ യുദ്ധം
ഹരിതവിപ്ലവം (1970s)
1971 ഇന്തോ-പാകിസ്താൻ യുദ്ധം
അടിയന്തരാവസ്ഥ (1975-77)
സിയാച്ചിൻ സംഘട്ടനം (1984)
1987 ചൈന-ഇന്ത്യ സംഘട്ടനം
ഇന്ത്യ 1990-കളിൽ
കാർഗ്ഗിൽ യുദ്ധം (1999)
ഇതും കാണുക
ഇന്ത്യാ ചരിത്രം
തെക്കേ ഏഷ്യയുടെ ചരിത്രം


സ്വാതന്ത്ര്യത്തോടൊപ്പം, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയ്ക്കുള്ള പിരിമുറുക്കങ്ങളും വർഷങ്ങളായി വളർന്നുവന്നു. മുസ്ലീങ്ങൾ എന്നും ന്യൂനപക്ഷമായിരുന്നു. ഒരു ഹിന്ദു സർക്കാരിനുള്ള സാദ്ധ്യത അവരെ സ്വാതന്ത്ര്യം എന്ന ആശയത്തെക്കുറിച്ച് ആശങ്കാകുലരാക്കി. ബ്രിട്ടീഷ് ഭരണത്തെ എതിർത്തതുപോലെത്തന്നെ, ഹിന്ദു ഭരണത്തെ അവിശ്വസിക്കാനും അവർ താല്പര്യപ്പെട്ടു. 1921-ൽ മോഹൻദാസ് കരംചന്ദ് ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തുവന്നു[അവലംബം ആവശ്യമാണ്]. ഗാന്ധി ഇരു കൂട്ടരും തമ്മിൽ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഗാന്ധിയുടെ നേതൃപാടവം ഇന്ത്യൻ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച ഘടകങ്ങളിൽ പ്രധാനമായിരുന്നു.

ഗാന്ധി ഇന്ത്യയിൽ ചെലുത്തിയ ഗാഢമായ സ്വാധീനവും, അഹിംസാമാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യസമരം നയിക്കുവാനുള്ള ഗാന്ധിയുടെ കഴിവും ലോകം കണ്ടിട്ടുള്ള പ്രധാനപ്പെട്ട നേതാക്കളുടെ ഗണത്തിലേയ്ക്ക് ഗാന്ധിയെ ഉയർത്തി. ബ്രിട്ടീഷ് തുണി ഇറക്കുമതിയെ ചെറുക്കാൻ ഇന്ത്യയിൽ നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും, ഉപ്പ് കുത്തക ലംഘിക്കുവാൻ ഉപ്പു സത്യാഗ്രഹം നയിക്കുകയും ചെയ്ത് ഗാന്ധി ഉദാ‍ഹരണത്തിലൂടെ നയിച്ചു. ഇന്ത്യക്കാർ ഗാന്ധിയ്ക്ക് മഹാത്മ (മഹാനായ ആത്മാവ്) എന്ന പേര് നൽകി. ഈ നാമം ആദ്യം നിർദ്ദേശിച്ചത് രബീന്ദ്രനാഥ് ടാഗോർ ആണ്. ബ്രിട്ടിഷുകാർ 1942-ൽ ഇന്ത്യ വിടും എന്ന് ഉറപ്പുനൽകി.

1947-ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ യൂണിയൻ ഓഫ് ഇന്ത്യ, ഡൊമീനിയൻ ഓഫ് പാകിസ്താൻ എന്നിങ്ങനെ വിഭജിച്ചതിനു ശേഷം ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. വിഭജനത്തിനു മുൻപുള്ള പഞ്ചാബ്, ബംഗാൾ പ്രവിശ്യകളുടെ വിഘടനത്തിനു ശേഷം സിഖുകാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ എന്നിവർക്കിടയിൽ പഞ്ചാബ്, ബംഗാൾ, ദില്ലി എന്നിവിടങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഈ ലഹളകളിൽ അഞ്ച് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. ഈ കാലഘട്ടം ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ കൂട്ടപലായനങ്ങളിൽ ഒന്നിനും സാക്ഷ്യം വഹിച്ചു. 12 ദശലക്ഷത്തോളം ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവർ പുതുതായി സൃഷ്ടിച്ച ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കിടയ്ക്ക് പലായനം ചെയ്തു.

അവലംബം

കൂടുതൽ വായനയ്ക്ക്

  • Allan, J. T. Wolseley Haig, and H. H. Dodwell, The Cambridge Shorter History of India (1934)
  • Chandavarkar, Raj. The Origins of Industrial Capitalism in India: Business Strategies and the Working Class in Bombay 1900-1940 (1994)
  • Cohen, Stephen P. India: Emerging Power (2002)
  • Daniélou, Alain. A Brief History of India (2003)
  • Das, Gurcharan. India Unbound: The Social and Economic Revolution from Independence to the Global Information Age (2002)
  • Elliot, Sir H. M., Edited by Dowson, John. The History of India, as Told by Its Own Historians. The Muhammadan Period; published by London Trubner Company 1867–1877. (Online Copy: The History of India, as Told by Its Own Historians. The Muhammadan Period; by Sir H. M. Elliot; Edited by John Dowson; London Trubner Company 1867–1877 Archived 2007-09-29 at the Wayback Machine. - This online Copy has been posted by: The Packard Humanities Institute; Persian Texts in Translation; Also find other historical books: Author List and Title List Archived 2007-09-29 at the Wayback Machine.)
  • Keay, John. India: A History (2001)
  • Kishore, Prem and Anuradha Kishore Ganpati. India: An Illustrated History (2003)
  • Kulke, Hermann and Dietmar Rothermund. A History of India. 3rd ed. (1998)
  • Mahajan, Sucheta. Independence and partition: the erosion of colonial power in India, New Delhi [u.a.] : Sage 2000, ISBN 0-7619-9367-3
  • Majumdar, R. C., H.C. Raychaudhuri, and Kaukinkar Datta. An Advanced History of India London: Macmillan. 1960. ISBN 0-333-90298-X
  • Majumdar, R. C. The History and Culture of the Indian People New York: The Macmillan Co., 1951.
  • Mcleod, John. The History of India (2002)
  • Rothermund, Dietmar. An Economic History of India: From Pre-Colonial Times to 1991 (1993)
  • Smith, Vincent. The Oxford History of India (1981)
  • Spear, Percival. The History of India Vol. 2 (1990)
  • Thapar, Romila. Early India: From the Origins to AD 1300 (2004)
  • von Tunzelmann, Alex. Indian Summer (2007). Henry Holt and Company, New York. ISBN 0-8050-8073-2
  • Wolpert, Stanley. A New History of India 6th ed. (1999)

ഇതും കാണുക

  • തെക്കേ ഏഷ്യയുടെ ചരിത്രം
  • പാകിസ്താന്റെ ചരിത്രം
  • ബംഗ്ലാദേശിന്റെ ചരിത്രം
  • ഇന്ത്യൻ നാഗരികതയുടെ സംഭാവനകൾ
  • ഇന്ത്യൻ ധനതത്വശാസ്ത്ര ചരിത്രം
  • ബുദ്ധമതത്തിന്റെ ചരിത്രം
  • ഹിന്ദുമതത്തിന്റെ ചരിത്രം
  • ഇന്ത്യൻ നാവിക ചരിത്രം
  • പുരാതന ഇന്ത്യയിലെ സാമ്രാജ്യങ്ങൾ
  • ഇന്ത്യൻ സൈനിക ചരിത്രം
  • ഇന്ത്യൻ ചരിത്രത്തിന്റെ സമയരേഖ
  • ഹാരപ്പൻ ഗണിതശാസ്ത്രം
  • Negationism in India - Concealing the Record of Islam
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം സൈനികവിജയങ്ങൾ

പുറത്തുനിന്നുള്ള കണ്ണികൾ

Tags:

ഇന്ത്യാചരിത്രം ചരിത്രാതീത കാലംഇന്ത്യാചരിത്രം പേർഷ്യൻ, ഗ്രീക്ക് ആക്രമണങ്ങൾഇന്ത്യാചരിത്രം മഗധ സാമ്രാജ്യംഇന്ത്യാചരിത്രം ആദ്യകാല മദ്ധ്യ സാമ്രാജ്യങ്ങൾ - സുവർണ്ണ കാലംഇന്ത്യാചരിത്രം പിൽക്കാല മദ്ധ്യ സാമ്രാജ്യങ്ങൾ — ഉദാത്ത കാലഘട്ടംഇന്ത്യാചരിത്രം ഇസ്ലാമിക സുൽത്താനത്തുകൾഇന്ത്യാചരിത്രം മുഗൾ കാലഘട്ടംഇന്ത്യാചരിത്രം മുഗളർക്കു ശേഷമുള്ള പ്രാദേശിക രാജ്യങ്ങൾഇന്ത്യാചരിത്രം കൊളോണിയൽ കാലഘട്ടംഇന്ത്യാചരിത്രം ഇന്ത്യൻ സ്വാതന്ത്ര്യസമരംഇന്ത്യാചരിത്രം സ്വാതന്ത്ര്യവും വിഭജനവുംഇന്ത്യാചരിത്രം അവലംബംഇന്ത്യാചരിത്രം കൂടുതൽ വായനയ്ക്ക്ഇന്ത്യാചരിത്രം ഇതും കാണുകഇന്ത്യാചരിത്രം പുറത്തുനിന്നുള്ള കണ്ണികൾഇന്ത്യാചരിത്രംIndo-Gangetic plainsIron Age IndiaVedic Periodഇന്ത്യഇന്ത്യയിലെ വെങ്കലയുഗംഇന്ത്യൻ ഉപഭൂഖണ്ഡംഗൗതമ ബുദ്ധൻമഹാജനപദങ്ങൾമഹാവീരൻശ്രമണ‍സിന്ധു നദീതട സംസ്കാരം

🔥 Trending searches on Wiki മലയാളം:

എഴുത്തച്ഛൻ പുരസ്കാരംഅണ്ഡംഷഹബാസ് അമൻറിയൽ മാഡ്രിഡ് സി.എഫ്കെ.ജി. ശങ്കരപ്പിള്ളലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (തമിഴ്‍നാട്)തമിഴ്വക്കം അബ്ദുൽ ഖാദർ മൗലവികുര്യാക്കോസ് ഏലിയാസ് ചാവറകൂടിയാട്ടംലളിതാംബിക അന്തർജ്ജനംചൂരമലയാളഭാഷാചരിത്രംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്കരൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.തൃപ്പടിദാനംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർലൈലയും മജ്നുവുംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾസഹോദരൻ അയ്യപ്പൻലക്ഷ്മി നായർഇടതുപക്ഷ ജനാധിപത്യ മുന്നണിയോനിപാർക്കിൻസൺസ് രോഗംവിക്രംനോവൽകോളനിവാഴ്ചസഞ്ജു സാംസൺഒക്ടോബർ വിപ്ലവംഎസ്. ഷങ്കർടെസ്റ്റോസ്റ്റിറോൺഒമാൻഅധ്യാപനരീതികൾഅംബികാസുതൻ മാങ്ങാട്ഐസക് ന്യൂട്ടൺരാമപുരത്തുവാര്യർസ്വയംഭോഗംകാസർഗോഡ് ജില്ലദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഅയക്കൂറഭാരതീയ സ്റ്റേറ്റ് ബാങ്ക്ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യജീവചരിത്രംകുഞ്ഞാലി മരക്കാർസമാസംവൈലോപ്പിള്ളി ശ്രീധരമേനോൻഅരിമ്പാറഗോവആനന്ദം (ചലച്ചിത്രം)ശോഭ സുരേന്ദ്രൻപി. കേളുനായർപാദുവായിലെ അന്തോണീസ്നീതി ആയോഗ്സുരേഷ് ഗോപിഇന്ത്യൻ നാഷണൽ ലീഗ്കൃഷ്ണൻചട്ടമ്പിസ്വാമികൾഇന്ത്യയിലെ നദികൾമലയാളചലച്ചിത്രംഫുട്ബോൾതപാൽ വോട്ട്ഊട്ടിലയണൽ മെസ്സിനവധാന്യങ്ങൾജലദോഷംമഴതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംനക്ഷത്രംചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംഅൻവർ റഷീദ്ധ്യാൻ ശ്രീനിവാസൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികലിംഗംജി. ശങ്കരക്കുറുപ്പ്മരപ്പട്ടിആറ്റിങ്ങൽ കലാപംആന🡆 More