വായനദിനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.

ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവും

വായനദിനം 
പി.എൻ. പണിക്കർ

കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.

നിരക്ഷരതാനിർമാർജ്ജനം

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.

അവലംബം

  • 2011 ജൂൺ 17 ലെ മലയാളമനോരമ ദിനപത്രം, കൊച്ചി എഡിഷൻ

പുറം കണ്ണികൾ

Tags:

വായനദിനം പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവുംവായനദിനം നിരക്ഷരതാനിർമാർജ്ജനംവായനദിനം അവലംബംവായനദിനം പുറം കണ്ണികൾവായനദിനംകേരള സർക്കാർപി.എൻ. പണിക്കർ

🔥 Trending searches on Wiki മലയാളം:

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻരക്താതിമർദ്ദംന്യൂനമർദ്ദംശ്യാം പുഷ്കരൻമാത്യു തോമസ്കുര്യാക്കോസ് ഏലിയാസ് ചാവറമെനിഞ്ചൈറ്റിസ്മോഹൻലാൽഭ്രമയുഗംഉർവ്വശി (നടി)ഹലോആഗോളവത്കരണംകാനഡകൊച്ചി വാട്ടർ മെട്രോവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽആശാൻ സ്മാരക കവിത പുരസ്കാരംഅഗ്നിച്ചിറകുകൾപൊറാട്ടുനാടകംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംലിംഫോസൈറ്റ്മരണംചന്ദ്രയാൻ-3ദുബായ്മെറ്റ്ഫോർമിൻഗ്ലോക്കോമഅടിയന്തിരാവസ്ഥകാളിദാസൻമാർഗ്ഗംകളിശിവം (ചലച്ചിത്രം)കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിരോമാഞ്ചംവടകര ലോക്സഭാമണ്ഡലംഅടൽ ബിഹാരി വാജ്പേയിഫഹദ് ഫാസിൽകേരള സംസ്ഥാന ഭാഗ്യക്കുറിറേഡിയോഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപിണറായി വിജയൻതൃശൂർ പൂരംതിരുമല വെങ്കടേശ്വര ക്ഷേത്രംതൃശ്ശൂർ നിയമസഭാമണ്ഡലംഎ.എം. ആരിഫ്സുപ്രഭാതം ദിനപ്പത്രംവയലാർ രാമവർമ്മസുരേഷ് ഗോപികാസർഗോഡ് ജില്ലനവരത്നങ്ങൾകായംകുളംഇന്ത്യൻ നാഷണൽ ലീഗ്മലയാളം മിഷൻഹോം (ചലച്ചിത്രം)ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅരവിന്ദ് കെജ്രിവാൾയോഗർട്ട്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകൊളസ്ട്രോൾസൂര്യാഘാതംഅവിട്ടം (നക്ഷത്രം)കൊച്ചിഇടുക്കി ജില്ലഫിറോസ്‌ ഗാന്ധിമുത്തപ്പൻനക്ഷത്രം (ജ്യോതിഷം)നിർമ്മല സീതാരാമൻതിരുവോണം (നക്ഷത്രം)ക്ഷയംഹൃദയം (ചലച്ചിത്രം)ആവേശം (ചലച്ചിത്രം)ലോക മലമ്പനി ദിനംആനരാഹുൽ മാങ്കൂട്ടത്തിൽവീണ പൂവ്അസ്സലാമു അലൈക്കുംകണ്ണൂർ ലോക്സഭാമണ്ഡലംപേവിഷബാധപ്രധാന താൾമരപ്പട്ടി🡆 More