പി.എൻ. പണിക്കർ

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ.

അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.

പി.എൻ. പണിക്കർ
പി.എൻ. പണിക്കർ
പി.എൻ. പണിക്കർ
ജനനം(1909-03-01)1 മാർച്ച് 1909
നീലമ്പേരൂർ, ആലപ്പുഴ
മരണം19 ജൂൺ 1995(1995-06-19) (പ്രായം 86)
തൊഴിൽഅധ്യാപകൻ
ദേശീയതഇന്ത്യ
പൗരത്വംഇന്ത്യൻ
സാഹിത്യ പ്രസ്ഥാനംകേരള ഗ്രന്ഥശാല സംഘം

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ വായനാദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനാമാസമായും ആചരിച്ചു വരുന്നു.

ജീവിതരേഖ

പി.എൻ. പണിക്കർ 
നീലമ്പേരൂരിൽ പി.എൻ. പണിക്കരുടെ ചെറുപ്പ കാലത്തെ വസതി.

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. എൽ.പി സ്കൂൾ അദ്ധ്യാപകനായിരുന്നു.

പ്രവർത്തനങ്ങൾ

1926 ൽ അദ്ദേഹം തന്റെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

കേരള ഗ്രന്ഥശാലാ സംഘം

അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.

കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി

പി.എൻ. പണിക്കർ 
പി.എൻ. പണിക്കർ അദ്ധ്യാപകനായിരുന്ന നീലംപേരൂർ ഗവ. എൽ.പി.സ്കൂൾ

1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.

വായനദിനം

1995 ജൂൺ 19 ന് തന്റെ 86-ആം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനാ വാരമായും ആചരിക്കുന്നു.വായന ദിന സന്ദേശം വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക

സ്മാരകം

പി.എൻ. പണിക്കർ 
പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ, അമ്പലപ്പുഴ

പി.എൻ. പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ, അദ്ദേഹത്തിന്റെ സ്മാരകമായി പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി 2014 ൽ വിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.

അവലംബം

ഇതും കാണുക



Tags:

പി.എൻ. പണിക്കർ ജീവിതരേഖപി.എൻ. പണിക്കർ പ്രവർത്തനങ്ങൾപി.എൻ. പണിക്കർ കേരള ഗ്രന്ഥശാലാ സംഘംപി.എൻ. പണിക്കർ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിപി.എൻ. പണിക്കർ വായനദിനംപി.എൻ. പണിക്കർ സ്മാരകംപി.എൻ. പണിക്കർ അവലംബംപി.എൻ. പണിക്കർ ഇതും കാണുകപി.എൻ. പണിക്കർകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽകേരളംവായനദിനം

🔥 Trending searches on Wiki മലയാളം:

ഗവിഷമാംസംഗീതംഷാഫി പറമ്പിൽഡൊമിനിക് സാവിയോകേരളകൗമുദി ദിനപ്പത്രംകണ്ണൂർ ജില്ലആര്യ രാജേന്ദ്രൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഅർബുദംആർത്തവംസച്ചിദാനന്ദൻഅത്തികള്ളക്കടൽകക്കാടംപൊയിൽഇൻശാ അല്ലാഹ്നിക്കാഹ്പൂരുരുട്ടാതി (നക്ഷത്രം)എലിപ്പനിസവിശേഷ ദിനങ്ങൾടി. പത്മനാഭൻകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻമാധ്യമം ദിനപ്പത്രംമില്ലറ്റ്ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപ്രവചനംലിത്വാനിയസ്വാതി പുരസ്കാരംഎസ് (ഇംഗ്ലീഷക്ഷരം)തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകമല സുറയ്യകാന്തല്ലൂർകേരളത്തിന്റെ ഭൂമിശാസ്ത്രംചലച്ചിത്രംഎൻ. ബാലാമണിയമ്മഈജിപ്ഷ്യൻ സംസ്കാരംചെറൂളവള്ളത്തോൾ നാരായണമേനോൻമാർക്സിസംപാർക്കിൻസൺസ് രോഗംസാമൂഹ്യജ്ഞാന നിർമ്മിതി വാദംമമ്മൂട്ടിഅവിട്ടം (നക്ഷത്രം)കേരളകലാമണ്ഡലംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ത്യയുടെ ഭരണഘടനമലയാളനാടകവേദിതൈക്കാട്‌ അയ്യാ സ്വാമിഎഴുത്തച്ഛൻ പുരസ്കാരംകശുമാവ്സുഷിൻ ശ്യാംഇന്ത്യൻ നാഷണൽ കോൺഗ്രസ്പ്രീമിയർ ലീഗ്വൈക്കം മുഹമ്മദ് ബഷീർഓടക്കുഴൽ പുരസ്കാരംവണക്കമാസംവെള്ളിക്കെട്ടൻജുമുഅ മസ്ജിദ്സ്വരാക്ഷരങ്ങൾനക്ഷത്രവൃക്ഷങ്ങൾഭഗവദ്ഗീതകള്ളിയങ്കാട്ട് നീലിവാഗമൺചങ്ങലംപരണ്ടമന്നത്ത് പത്മനാഭൻലൈംഗിക വിദ്യാഭ്യാസംപ്രദോഷം (ഹൈന്ദവം)ആർട്ടിക്കിൾ 370വിനീത് കുമാർമോഹിനിയാട്ടംന്യൂനമർദ്ദംഎം.ടി. വാസുദേവൻ നായർമകം (നക്ഷത്രം)ലിവർപൂൾ എഫ്.സി.വഞ്ചിപ്പാട്ട്വട്ടവട🡆 More