വായനദിനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.

ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവും

വായനദിനം 
പി.എൻ. പണിക്കർ

കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.

നിരക്ഷരതാനിർമാർജ്ജനം

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.

അവലംബം

  • 2011 ജൂൺ 17 ലെ മലയാളമനോരമ ദിനപത്രം, കൊച്ചി എഡിഷൻ

പുറം കണ്ണികൾ

Tags:

വായനദിനം പി.എൻ. പണിക്കരും ഗ്രന്ഥശാലാ പ്രസ്ഥാനവുംവായനദിനം നിരക്ഷരതാനിർമാർജ്ജനംവായനദിനം അവലംബംവായനദിനം പുറം കണ്ണികൾവായനദിനംകേരള സർക്കാർപി.എൻ. പണിക്കർ

🔥 Trending searches on Wiki മലയാളം:

തിരുവിതാംകൂർ ഭരണാധികാരികൾമാധ്യമം ദിനപ്പത്രംഹലോനാടകംസഫലമീ യാത്ര (കവിത)പഴശ്ശിരാജഅടിയന്തിരാവസ്ഥദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)വേദംപ്രോക്സി വോട്ട്വള്ളത്തോൾ പുരസ്കാരം‌കണ്ണൂർ ലോക്സഭാമണ്ഡലംഇന്ത്യകാഞ്ഞിരംരാമൻവദനസുരതംകൂടൽമാണിക്യം ക്ഷേത്രംകൗ ഗേൾ പൊസിഷൻടൈഫോയ്ഡ്ഗുൽ‌മോഹർപഴഞ്ചൊല്ല്ഏഷ്യാനെറ്റ് ന്യൂസ്‌അയ്യപ്പൻലിവർപൂൾ എഫ്.സി.മദർ തെരേസടി.എൻ. ശേഷൻമാലിദ്വീപ്ആയുർവേദംപക്ഷിപ്പനികേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)രതിസലിലംകുഞ്ചൻ നമ്പ്യാർപത്താമുദയംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവോട്ട്നവധാന്യങ്ങൾശ്വാസകോശ രോഗങ്ങൾജീവിതശൈലീരോഗങ്ങൾകൊടിക്കുന്നിൽ സുരേഷ്നാഴികതീയർസേവനാവകാശ നിയമംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഫുട്ബോൾ ലോകകപ്പ് 1930മുലപ്പാൽരാജ്യസഭആര്യവേപ്പ്മാർക്സിസംചോതി (നക്ഷത്രം)ഹനുമാൻആഗോളവത്കരണംസൂര്യൻഅധ്യാപനരീതികൾപുലയർപത്തനംതിട്ട ജില്ലവജൈനൽ ഡിസ്ചാർജ്ദിലീപ്പ്രേമം (ചലച്ചിത്രം)കമ്യൂണിസംവിശുദ്ധ ഗീവർഗീസ്കേരളംabb67പൾമോണോളജിരാജീവ് ഗാന്ധിഹെലികോബാക്റ്റർ പൈലോറിസൗദി അറേബ്യഉപ്പുസത്യാഗ്രഹംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംക്ഷയംകാനഡശിവം (ചലച്ചിത്രം)പിണറായി വിജയൻസിന്ധു നദീതടസംസ്കാരംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾകേരളത്തിലെ ജനസംഖ്യനവഗ്രഹങ്ങൾപൃഥ്വിരാജ്ഗുകേഷ് ഡി🡆 More