നവഗ്രഹങ്ങൾ

ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്.

ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിനു് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു ഖഗോളവസ്തുക്കൾ മാത്രമാണു് ജ്യോതിശ്ശാസ്ത്രത്തിലെ ഗ്രഹങ്ങളിൽ ഉൾപ്പെടുന്നതു്. ഭാരതീയ ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ ആരാധനാമൂർത്തികളായും സങ്കല്പിക്കപ്പെടുന്നുണ്ടു്. ഓരോ ഗൃഹങ്ങളെയും ഹിന്ദുമതത്തിലെ ദേവതകളുമായും ആഴ്ചയിലെ ഓരോ ദിവസവുമായും ബന്ധപ്പെടുത്തി കാണുന്നു.

നവഗ്രഹങ്ങൾ

ആദിത്യൻ (Sun)

ഭാരതീയ സങ്കൽപമനുസരിച്ച് കശ്യപ പ്രജാപതിക്ക് അദിതിയിൽ ജനിച്ച പന്ത്രണ്ട് ആദിത്യന്മാരിൽ ഒരാളാണ് സൂര്യൻ അഥവാ സവിതാവ്. പ്രത്യക്ഷദൈവമാണ് സൂര്യഭാഗവാൻ. ചിങ്ങം രാശിയുടെ അധിപനായ സൂര്യന് മേടം ഉച്ചരാശിയും തുലാം നീചരാശിയുമാണ്. തേൻ നിറമുള്ള കണ്ണുകൾ, ചതുഷ്കോണ ശരീരം, പിത്തപ്രകൃതി, കുറച്ച് തലമുടി എന്നിങ്ങനെയാണ് രൂപം. സൂര്യൻ നിൽക്കുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും അധോമുഖ രാശികൾ എന്നും വിട്ടുപോന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും ഊർദ്ധ്വമുഖരാശികൾ എന്നും പ്രവേശിക്കാൻ പോകുന്ന രാശിയേയും അതിന്റെ കേന്ദ്രരാശിയേയും തിര്യങ്മുഖരാശികൾ എന്നും പറയുന്നു. സൂര്യൻ ആയുസ്സിനെ കുറിക്കുന്നു. സൂര്യന്റെ ദൈവം ശിവൻ, ഭുവനേശ്വരി ദേവി (ദുർഗ്ഗ). വൈഷ്ണവ സങ്കല്പത്തിൽ മഹാവിഷ്ണുവിനെ സൂര്യനാരായണനായി ആരാധിക്കുന്നുണ്ട്. വിശേഷദിവസം ഞായറാഴ്ച. ശിവ ക്ഷേത്രങ്ങളിലും ഭുവനേശ്വരി ക്ഷേത്രങ്ങളിലും ഞായറാഴ്ച പ്രധാനം.

ചന്ദ്രൻ (Moon)

പന്ത്രണ്ടു രാശികളെ ശരീരമായി സങ്കല്പിക്കുന്ന കാലപുരുഷന്റെ മനസാണ് ചന്ദ്രൻ. ആകാശത്തിൽ ഒരു ദിവസം ചന്ദ്രൻ സഞ്ചരിക്കുന്ന ഭാഗത്തെ നക്ഷത്രം എന്നു പറയുന്നു. ഭാരതീയ പുരാണമനുസരിച്ച് ദക്ഷപ്രജാപതിയുടെ പുത്രിമാരാണ് ഇരുപത്തേഴു നക്ഷത്രങ്ങൾ. കാലത്തെ നടത്തുന്നത് ഇവരാണ് എന്നാണ് സങ്കൽപം. ഇവരിൽ പൂർണ്ണമായ ആധിപത്യം ചന്ദ്രനുണ്ട്. മനസിന്റെ കാരകനാണ് ചന്ദ്രൻ. ചന്ദ്രന്റെ അധിദൈവം

ദുർഗ ഭഗവതി അഥവാ പാർവതി ദേവി. പക്ഷബലം ഇല്ലാത്ത ചന്ദ്രന് ഭദ്രകാളി. വിശേഷദിവസം തിങ്കളാഴ്ച, പൗർണമി.

കുജൻ (Chowa, Mars)

ചൊവ്വ, അംഗാരകൻ എന്നും അറിയപ്പെടുന്നു. പാപഗ്രഹമാണ്. അധിദൈവം

സുബ്രമണ്യൻ (ഓജരാശി), ഭദ്രകാളി അഥവാ ഭഗവതി (യുഗ്മരാശി), ഭൈരവൻ, ആഞ്ജനേയൻ. പ്രധാന ദിവസം ചൊവ്വാഴ്ച.

ബുധൻ (Mercury)

വിദ്യാഭ്യാസത്തിന്റെ കാരകൻ. ബുധന്റെ ദേവത ശ്രീകൃഷ്‌ണൻ, ശ്രീരാമൻ, സരസ്വതിദേവി. പ്രധാന ദിവസം ബുധനാഴ്ച.

വ്യാഴം (Jupiter)

ദേവഗുരു ബ്രഹസ്പതിയാണ് വ്യാഴം. ഗുരു എന്നും അറിയപ്പെടുന്നു. ഐശ്വര്യത്തിന്റെയും ദൈവാദീനത്തിന്റെയും കാരകനാണ് വ്യാഴം. വ്യാഴത്തിന്റെ ദൈവം മഹാവിഷ്ണു, ആഞ്ജനേയൻ. പ്രധാന ദിവസം വ്യാഴാഴ്ച.

ശുക്രൻ

ദൈത്യഗുരുവാണ് ശുക്രാചാര്യർ. ഐശ്വര്യം, സാമ്പത്തികം, ഭാര്യ/ ഭർത്താവ്, ദാമ്പത്യം, പ്രണയം, ലൈംഗികതാല്പര്യം എന്നിവയുടെ കാരകനാണ് ശുക്രൻ. ശുക്രന്റെ ദൈവം കുടുംബദൈവം, മഹാലക്ഷ്മി അഥവാ ഭഗവതി, അന്നപൂർണെശ്വരി, മഹാഗണപതി. പ്രധാന ദിവസം വെള്ളിയാഴ്ച.

ശനി

നവഗ്രഹങ്ങളിൽ ഈശ്വരതുല്യനാണ് ശനി. അതിനാൽ ശനീശ്വരൻ എന്നറിയപ്പെടുന്നു. ആയുസ്, രോഗം, ദുരിതം, മരണം, മന്ദത എന്നിവയുടെ കാരകൻ. ശനിയുടെ ദൈവം ധർമ്മശാസ്താവ്, ഹനുമാൻ, ഭദ്രകാളി, കാലഭൈരവൻ. പ്രധാന ദിവസം ശനിയാഴ്ച.

രാഹുവും കേതുവും

ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ രാശിചക്രത്തിലൂടെ സൂര്യനും ചന്ദ്രനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ വലം വയ്ക്കുന്നതായി നമുക്ക് തോന്നുന്നു. ചന്ദ്രൻ രാശിചക്രത്തിലൂടെയാണ് ഭൂമിയെ വലം വയ്ക്കുന്നതെങ്കിലും സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെയല്ല (Plane) ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്. എന്നാൽ ഫലജ്യോതിഷ സങ്കല്പത്തിലെ നവഗ്രഹങ്ങളിൽ ഇവയേയും ഗ്രഹങ്ങളായും ഫലകാരകന്മാരായും കണക്കാക്കുന്നു. രാഹുവിനെ സർപ്പൻ എന്നും വിളിക്കുന്നു. രാഹുവിന്റെ ദൈവം നാഗരാജാവ്, അഷ്ടനാഗങ്ങൾ, ദുർഗ്ഗാഭഗവതി. കേതുവിന്റെ ദൈവം ഗണപതി (ഓജരാശി), ചാമുണ്ഡി അഥവാ ഭദ്രകാളി (യുഗ്മരാശി). പ്രധാന ദിവസം ചൊവ്വ, വെള്ളി.

നവഗ്രഹക്ഷേത്രങ്ങൾ

സാധാരണയായി ക്ഷേത്രങ്ങളിൽ ഉപദേവതകളായാണ് നവഗ്രഹങ്ങൾ കുടികൊള്ളാറുള്ളത്. തമിഴ്നാട്ടിലെ മിക്ക ശിവക്ഷേത്രങ്ങളിലും നവഗ്രഹസന്നിധികളുണ്ട്.

അവലംബം


പുറത്തേക്കുള്ള കണ്ണികൾ

Tags:

നവഗ്രഹങ്ങൾ ആദിത്യൻ (Sun)നവഗ്രഹങ്ങൾ ചന്ദ്രൻ (Moon)നവഗ്രഹങ്ങൾ കുജൻ (Chowa, Mars)നവഗ്രഹങ്ങൾ ബുധൻ (Mercury)നവഗ്രഹങ്ങൾ വ്യാഴം (Jupiter)നവഗ്രഹങ്ങൾ ശുക്രൻനവഗ്രഹങ്ങൾ ശനിനവഗ്രഹങ്ങൾ രാഹുവും കേതുവുംനവഗ്രഹങ്ങൾ നവഗ്രഹക്ഷേത്രങ്ങൾനവഗ്രഹങ്ങൾ അവലംബംനവഗ്രഹങ്ങൾഉപഗ്രഹംഖഗോളനിർദ്ദേശാങ്കങ്ങൾചന്ദ്രൻചൊവ്വജ്യോതിഃശാസ്ത്രംജ്യോതിഷംബുധൻരാഹുവും കേതുവുംവ്യാഴംശനിശുക്രൻസൂര്യൻ

🔥 Trending searches on Wiki മലയാളം:

ഇങ്ക്വിലാബ് സിന്ദാബാദ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎം.വി. നികേഷ് കുമാർകൊല്ലം ലോക്‌സഭാ നിയോജകമണ്ഡലംഐക്യ ജനാധിപത്യ മുന്നണിഉടുമ്പ്മലയാളംക്രിസ്തുമതം കേരളത്തിൽജിമെയിൽഅറബിമലയാളംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കാസർഗോഡ് ജില്ലഷെങ്ങൻ പ്രദേശംഇന്ത്യയിലെ പഞ്ചായത്തി രാജ്ഒ.എൻ.വി. കുറുപ്പ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽലോക്‌സഭ സ്പീക്കർചെന്നൈ സൂപ്പർ കിങ്ങ്‌സ്മാലിദ്വീപ്കൃഷ്ണഗാഥകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)മലയാളലിപികെ.സി. വേണുഗോപാൽഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഹെർമൻ ഗുണ്ടർട്ട്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്മൗലികാവകാശങ്ങൾകുംഭം (നക്ഷത്രരാശി)ഉള്ളൂർ എസ്. പരമേശ്വരയ്യർപഴഞ്ചൊല്ല്മാതൃഭൂമി ദിനപ്പത്രംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിബാഹ്യകേളിരാശിചക്രംമരപ്പട്ടികാളിഅണലിഅതിസാരംസുഗതകുമാരികുര്യാക്കോസ് ഏലിയാസ് ചാവറശിവലിംഗംകേരള നിയമസഭഡയറിതോമസ് ചാഴിക്കാടൻജലദോഷംകുമാരനാശാൻസന്ദീപ് വാര്യർസാം പിട്രോഡഎം.കെ. രാഘവൻവിചാരധാരവോട്ടിംഗ് യന്ത്രംഅടൽ ബിഹാരി വാജ്പേയിഫഹദ് ഫാസിൽബിഗ് ബോസ് (മലയാളം സീസൺ 4)ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംസോഷ്യലിസംവടകരഭാരതീയ ജനതാ പാർട്ടിആൽബർട്ട് ഐൻസ്റ്റൈൻകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംമിഷനറി പൊസിഷൻഎലിപ്പനിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഗുരുവായൂർ സത്യാഗ്രഹംപാമ്പ്‌മാവോയിസംലൈംഗികബന്ധംചാന്നാർ ലഹളചെമ്പോത്ത്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികവോട്ടിംഗ് മഷിചേനത്തണ്ടൻകൂടൽമാണിക്യം ക്ഷേത്രംമന്ത്വ്യാഴംസൂര്യഗ്രഹണംമുപ്ലി വണ്ട്🡆 More