ഉള്ളൂർ എസ്. പരമേശ്വരയ്യർ

മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്.

പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Ulloor S. Parameswara Iyer
ഉള്ളൂർ എസ്. പരമേശ്വരയ്യർ
ജനനം(1877-06-06)ജൂൺ 6, 1877
ചങ്ങനാശ്ശേരി, തിരുവിതാംകൂർ
മരണംജൂൺ 15, 1949(1949-06-15) (പ്രായം 72)
തൊഴിൽതഹസിൽദാർ,
മുൻസിഫ്,
ഗവൺമെന്റ് സെക്രട്ടറി,
ചീഫ് സെക്രട്ടറി,
ദിവാൻ പേഷ്‌കാർ
മഹാകവി
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)
  • ഉമാകേരളം
  • കർണ്ണഭൂഷണം
  • കേരളസാഹിത്യചരിത്രം
പങ്കാളിഅനന്തലക്ഷ്മി അമ്മാൾ, സുബ്ബമ്മാൾ
ബന്ധുക്കൾ
  • സുബ്രഹ്മണ്യ അയ്യർ
  • ഭഗവതിയമ്മാൾ

ജീവിതരേഖ

ആധുനിക കവിത്രയം
ഉള്ളൂർ എസ്. പരമേശ്വരയ്യർ 
മഹാകവി ഉള്ളൂരിന്റെ പ്രതിമ, പാളയം ലൈബ്രറിക്കുമുൻപിൽ

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്.. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിലാണ് പരമേശ്വരൈയ്യർ തൻ്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസമോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽച്ചേർന്ന അദ്ദേഹം, 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കേ നിയമത്തിൽ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാവകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങൾവഹിച്ച അദ്ദേഹം, തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

സാഹിത്യജീവിതം

കുട്ടിക്കാലംമുതൽ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ, ആധുനിക മലയാളസാഹിത്യത്തിലെ പ്രാതഃസ്മരണീയരായ ആധുനികകവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നു. കഠിനസംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, അക്കാലത്തെ അനുവാചകർക്കു പഥ്യമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്നപേരിലുമറിയപ്പെടുന്നു. കേരളസാഹിത്യചരിത്രത്തിന്റെ കർത്താവെന്നനിലയിലും അദ്ദേഹം പരിഗണിക്കപ്പെടുന്നു. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.പൗരാണികമുഹൂർത്തങ്ങൾ കാല്പനികഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയധർമ്മനീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്ന ചരിത്രമുഹൂർത്തങ്ങൾ അദ്ദേഹത്തിൻ്റെ കാവ്യഭാവനയ്ക്ക് ഉത്തേജനംനൽകി.

ബഹുമതികൾ

  • 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശിവിദ്യാപീഠം സാഹിത്യഭൂഷൺ ബഹുമതി നൽകി.
  • വീരശൃംഖല - ശ്രീമൂലം
  • വീരശൃംഖല - കൊച്ചിരാജാവ്
  • സ്വർണ്ണഘടികാരം - റീജന്റ് റാണി
  • കേരളതിലകം - യോഗക്ഷേമസഭ
  • റാബുസാഹിബ് - ബ്രിട്ടീഷ് ഗവൺമെന്റ്
  • സാഹിത്യഭൂഷൻ - കാശിവിദ്യാലയം
  • സ്വർണ്ണമോതിരം - കേരളവർമ്മ

പ്രധാനകാവ്യങ്ങൾ

  • ഒരു മഴത്തുള്ളി (കവിത)
  • തുമ്പപ്പൂവ്
  • കിരണാവലി
  • മണിമഞ്ജുഷ
  • പ്രേമസംഗീതം
  • ചിത്രശാല
  • തരംഗിണി
  • താരഹ
  • കൽപശാഖി
  • താരാഹാരം
  • അമൃതധാര
  • അംബ
  • രത്നമാല
  • സുഖം സുഖം
  • ബോധനം

ഉദ്യോഗങ്ങൾ

സാഹിത്യചരിത്രകാരൻ, സെൻസസ്-ക്ലാർക്ക്, തഹസിൽദാർ, മജിസ്ട്രേറ്റ്, മുൻസിഫ്‌, സെക്രട്ടറി, ദിവാൻ-പേഷ്കാർ, റവന്യുക്കമ്മീഷണർ എന്നീ ഉദ്യോഗങ്ങൾ വഹിച്ചു.

പുറത്തേയ്ക്കുള്ള കണ്ണികൾ

ഉള്ളൂർ എസ്. പരമേശ്വരയ്യർ 
വിക്കിചൊല്ലുകളിലെ ഉള്ളൂർ എസ്. പരമേശ്വരയ്യർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

കുറിപ്പുകൾ


അവലംബം

Tags:

ഉള്ളൂർ എസ്. പരമേശ്വരയ്യർ ജീവിതരേഖഉള്ളൂർ എസ്. പരമേശ്വരയ്യർ സാഹിത്യജീവിതംഉള്ളൂർ എസ്. പരമേശ്വരയ്യർ ബഹുമതികൾഉള്ളൂർ എസ്. പരമേശ്വരയ്യർ പ്രധാനകാവ്യങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർ ഉദ്യോഗങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർ പുറത്തേയ്ക്കുള്ള കണ്ണികൾഉള്ളൂർ എസ്. പരമേശ്വരയ്യർ കുറിപ്പുകൾഉള്ളൂർ എസ്. പരമേശ്വരയ്യർ അവലംബംഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംഉള്ളൂർ (തിരുവനന്തപുരം)കുമാരനാശാൻചങ്ങനാശ്ശേരിജൂൺ 06ജൂൺ 15തിരുവനന്തപുരംതിരുവിതാംകൂർപെരുന്നമലയാളംമലയാളസാഹിത്യംവള്ളത്തോൾ

🔥 Trending searches on Wiki മലയാളം:

ചെ ഗെവാറകേരളകലാമണ്ഡലംജ്ഞാനപീഠ പുരസ്കാരംബജ്റലോകഭൗമദിനംക്രിയാറ്റിനിൻചേലാകർമ്മംകണ്ണകിമണ്ണാർക്കാട്കേരളചരിത്രംമംഗളാദേവി ക്ഷേത്രംമലയാളം വിക്കിപീഡിയഗൗതമബുദ്ധൻപ്രാചീനകവിത്രയംരതിസലിലംമോഹിനിയാട്ടംഈമാൻ കാര്യങ്ങൾദൃശ്യം 2കേരള കോൺഗ്രസ്ചേനത്തണ്ടൻശശി തരൂർതൃക്കടവൂർ ശിവരാജുബാബസാഹിബ് അംബേദ്കർജിമെയിൽപ്രിയങ്കാ ഗാന്ധിമുഗൾ സാമ്രാജ്യംമലബന്ധംമിയ ഖലീഫമാതളനാരകംകെ.ആർ. മീരമെനിഞ്ചൈറ്റിസ്ഇടതുപക്ഷ ജനാധിപത്യ മുന്നണിപൊയ്‌കയിൽ യോഹന്നാൻഎൻ. ബാലാമണിയമ്മമമ്മൂട്ടിഇന്ത്യൻ ശിക്ഷാനിയമം (1860)ദൈവംവള്ളത്തോൾ നാരായണമേനോൻആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഒരു കുടയും കുഞ്ഞുപെങ്ങളുംചോതി (നക്ഷത്രം)കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മലപ്പുറം ജില്ലചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഏഴാം സൂര്യൻചണ്ഡാലഭിക്ഷുകിശരീഅത്ത്‌യൂട്യൂബ്അച്ഛൻസൂര്യൻപാമ്പ്‌ഭരതനാട്യംലളിതാംബിക അന്തർജ്ജനംഉമ്മൻ ചാണ്ടികേരളകൗമുദി ദിനപ്പത്രംചരക്കു സേവന നികുതി (ഇന്ത്യ)ശുഭാനന്ദ ഗുരുമമിത ബൈജുബിഗ് ബോസ് മലയാളംഇല്യൂമിനേറ്റിതൃശ്ശൂർമലമുഴക്കി വേഴാമ്പൽനരേന്ദ്ര മോദിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംയെമൻപൃഥ്വിരാജ്അയക്കൂറപ്രകാശ് രാജ്പ്ലാസ്സി യുദ്ധംഅമ്മഅഞ്ചാംപനിശിവൻചിക്കൻപോക്സ്തിരുമല വെങ്കടേശ്വര ക്ഷേത്രംബാഹ്യകേളി🡆 More