ആധുനിക കവിത്രയം

കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ എന്നിവരാണ്‌ മലയാളത്തിലെ ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്നത്.

പരമേശ്വരയ്യർ">ഉള്ളൂർ എന്നിവരാണ്‌ മലയാളത്തിലെ ആധുനിക കവിത്രയം എന്ന് അറിയപ്പെടുന്നത്. അതേപോലെ പ്രാചീന കവികളായ ചെറുശ്ശേരി (15-ാം നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (15-16 നൂറ്റാണ്ടുകൾക്കിടയിൽ), കുഞ്ചൻ നമ്പ്യാർ (18-ാം നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീനകവിത്രയം എന്നു കണക്കാക്കുന്നത്.

കുമാരനാശാൻ

ആധുനിക കവിത്രയം 
കുമാരനാശാൻ ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

ഉള്ളൂർ എസ്. പരമേശ്വരയ്യർ

ആധുനിക കവിത്രയം 
ഉള്ളൂർ ഇന്ത്യ പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ

മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വള്ളത്തോൾ നാരായണമേനോൻ

ആധുനിക കവിത്രയം 
വള്ളത്തോൾ നാരായണമേനോൻ

1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ‍ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണ് 'ബധിരവിലാപം' എന്ന കവിത രചിച്ചത്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചില്ല . അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. 1958 മാർച്ച്‌ 13 ന് അന്തരിച്ചു.

അവലംബം

Tags:

ആധുനിക കവിത്രയം കുമാരനാശാൻആധുനിക കവിത്രയം ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയം വള്ളത്തോൾ നാരായണമേനോൻആധുനിക കവിത്രയം അവലംബംആധുനിക കവിത്രയംഉള്ളൂർ എസ്. പരമേശ്വരയ്യർകുഞ്ചൻ നമ്പ്യാർകുമാരനാശാൻചെറുശ്ശേരിതുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻപ്രാചീനകവിത്രയംവള്ളത്തോൾ നാരായണമേനോൻ

🔥 Trending searches on Wiki മലയാളം:

ഇന്ത്യയുടെ ദേശീയ ചിഹ്നംആർട്ടിക്കിൾ 370ബിഗ് ബോസ് (മലയാളം സീസൺ 4)വിവാഹംഹനുമാൻമറിയംമിഷനറി പൊസിഷൻകാലൻകോഴിരാജീവ് ഗാന്ധിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മലയാളനാടകവേദിസോണിയ ഗാന്ധിനെൽവയൽ-നീർത്തട സംരക്ഷണ നിയമംഫ്രാൻസിസ് ഇട്ടിക്കോരചെൽസി എഫ്.സി.കേരളകലാമണ്ഡലംഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്നാഗത്താൻപാമ്പ്മലയാളം അക്ഷരമാലമനുഷ്യ ശരീരംകൃഷ്ണൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമഉലുവമമിത ബൈജുമാത്യു തോമസ്ഭഗവദ്ഗീതനിർദേശകതത്ത്വങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഐക്യരാഷ്ട്രസഭജയറാംമലിനീകരണംഗൗതമബുദ്ധൻപശ്ചിമഘട്ടംഇന്ത്യൻ രൂപതിരുവനന്തപുരംമംഗളാദേവി ക്ഷേത്രംശാസ്ത്രംദശപുഷ്‌പങ്ങൾലക്ഷദ്വീപ്മനഃശാസ്ത്രംഎം.ടി. രമേഷ്വടകര ലോക്സഭാമണ്ഡലംരാമൻഅണലിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾചുരുട്ടമണ്ഡലിമുടിയേറ്റ്നോവൽഅൽ ഫാത്തിഹദിലീപ്തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംപാത്തുമ്മായുടെ ആട്വീഡിയോരവിചന്ദ്രൻ സി.ഖിലാഫത്ത് പ്രസ്ഥാനംസൗരയൂഥംനെല്ല്സുഗന്ധി എന്ന ആണ്ടാൾ ദേവനായകിഒരു ദേശത്തിന്റെ കഥഗുരുവായൂർ സത്യാഗ്രഹംപുലഹെലികോബാക്റ്റർ പൈലോറിശ്രീനിവാസ രാമാനുജൻപൗരത്വ ഭേദഗതി ആക്റ്റ്, 2019കണ്ണൂർഖലീഫ ഉമർഅക്യുപങ്ചർമീനവട്ടവടഫിസിക്കൽ തെറാപ്പിമുത്തപ്പൻഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻസ്വഹാബികൾകുഞ്ചൻ നമ്പ്യാർതൃശ്ശൂർ നിയമസഭാമണ്ഡലംമഴരാജീവ് ചന്ദ്രശേഖർ🡆 More