മിയ ഖലീഫ

ലെബനീസ്-അമേരിക്കൻ മാധ്യമ വ്യക്തിത്വവും മുൻ അശ്ലീല നായികയും വെബ്‌ക്യാം മോഡലുമാണ് മിയ ഖലീഫ.

അഡൽറ്റ് സിനിമകളിൽ നിന്ന് വിരമിച്ച ശേഷം സോഷ്യൽ മീഡിയ വ്യക്തിത്വമായും സ്‌പോർട്‌സ് കമന്റേറ്ററായും പ്രവർത്തിക്കുന്നു.

മിയ ഖലീഫ
ജനനം (1993-02-10) ഫെബ്രുവരി 10, 1993  (31 വയസ്സ്)
ദേശീയതലെബനീസ് അമേരിക്കൻ
മറ്റ് പേരുകൾമിയ കാലിസ്റ്റ
സജീവ കാലം2014–2019
ഉയരം5 ft 2 in (1.57 m)
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം16 ( IAFD അനുസരിച്ച്)
വെബ്സൈറ്റ്miakhalifa.com

ആദ്യകാല ജീവിതം

ലെബനാന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു കത്തോലിക്ക് കുടുംബത്തിലാണ് മിയ ഖലീഫ ജനിച്ചത്. പഠിച്ചതും വളർന്നതും അമേരിക്കയിലാണ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നു ബി.എ. ഹിസ്റ്ററി പഠനം പൂർത്തിയാക്കി. 2011 ഫെബ്രുവരിയിൽ പതിനെട്ടാം വയസ്സിൽ ഒരു അമേരിക്കക്കാരനെ വിവാഹം കഴിച്ചു. പിന്നീട് ഫ്ലോറിഡയിലെ മയാമിയിൽ താമസമാക്കി.

ചലച്ചിത്ര ജീവിതം

2014 ഒക്ടോബറിൽ തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് മിയ ഖലീഫ അശ്ലീലചലച്ചിത്രരംഗത്തേക്കു കടന്നു വന്നത്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പ്രമുഖ അശ്ലീല വെബ്സൈറ്റായ പോൺഹബ്ബ് 2014-ലെ മികച്ച അശ്ലീലചലച്ചിത്രനായികയായി തെരഞ്ഞെടുത്തത് ഖലീഫയെയായിരുന്നു. 2014-ൽ പോൺഹബ്ബ് സൈറ്റിലുള്ള ഖലീഫയുടെ പേജ് ഏതാണ്ട് പതിനൊന്നു ലക്ഷത്തിലധികം തവണ സന്ദർശിക്കപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2015 ജനുവരിയിൽ ഇത് അഞ്ചുമടങ്ങായി ഉയർന്നു. ഖലീഫയുടെ ജന്മദേശമായ ലെബനനിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹിറ്റുകൾ ലഭിച്ചത്. അയൽരാജ്യങ്ങളായ സിറിയയിലെയും ജോർദ്ദാനിലെയും ആളുകൾ പോൺഹബ്ബിൽ ഏറ്റവുമധികം തിരയുന്നതും മിയ ഖലീഫയെയാണ്. വളരെ വേഗത്തിൽ തന്നെ ഇവർ മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു അശ്ലീലചലച്ചിത്രനായികയായി. പ്രശസ്ത അമേരിക്കൻ സംഗീത കമ്പനിയായ ടൈംഫ്ലൈസ് മിയ ഖലീഫയെക്കുറിച്ച് ഒരു ഗാനം തയ്യാറാക്കിയിട്ടുണ്ട്. 2020-ൽ എക്സ്ഹാംസ്റ്റർ എന്ന പോൺ സൈറ്റിന്റെ നിർദേശ പ്രകാരം മിയ തൻ്റെ കരിയർ അവസാനിപ്പിച്ചത്.

വിവാദങ്ങൾ

സ്വന്തം ഇഷ്ടപ്രകാരമാണ് മിയ ഖലീഫ അശ്ലീലചലച്ചിത്രരംഗം തെരഞ്ഞെടുത്തത്. മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു പോൺസ്റ്റാറായി മാറിയതിനു ശേഷം ഇവർക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. അശ്ലീലരംഗങ്ങളിൽ അഭിനയിക്കുന്നത് സ്വന്തം കുടുംബത്തിനും രാജ്യത്തിനും അപമാനമാണെന്നു പോലും വിമർശനങ്ങളുണ്ടായി. ഖലീഫയുടെ പ്രവൃത്തികളോട് മാതാപിതാക്കൾക്കും വിയോജിപ്പുണ്ടായിരുന്നു. വിദേശരാജ്യത്തെ ജീവിതമാണ് മകളെ അശ്ലീലചലച്ചിത്രരംഗത്തേക്ക് ആകർഷിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.

ബാങ് ബ്രോസ് കമ്പനി നിർമ്മിച്ച ഒരു ചലച്ചിത്രത്തിൽ ഹിജാബ് എന്ന ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഖലീഫ അഭിനയിച്ചത് ഏറെ വിവാദമായിരുന്നു. മുസ്ലീം വനിതകൾ ആദരസൂചകമായി ധരിക്കുന്ന ശിരോവസ്ത്രത്തെയാണ് പൊതുവെ ഹിജാബ് എന്നുപറയുന്നത്. ഖലീഫ ഈ ശിരോവസ്ത്രം ധരിച്ചുകൊണ്ട് മതത്തെ അപമാനിച്ചുവെന്ന ആരോപണമാണ് വിവാദത്തിനു വഴിതെളിച്ചത്. ഇതേത്തുടർന്ന് ഇവർക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നു. വിവാദരംഗങ്ങൾ ഒരു ആക്ഷേപഹാസ്യം എന്ന രീതിയിലാണ് അഭിനയിച്ചതെന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഖലീഫ പറഞ്ഞത്.

അവലംബം

പുറംകണ്ണികൾ

Tags:

മിയ ഖലീഫ ആദ്യകാല ജീവിതംമിയ ഖലീഫ ചലച്ചിത്ര ജീവിതംമിയ ഖലീഫ വിവാദങ്ങൾമിയ ഖലീഫ അവലംബംമിയ ഖലീഫ പുറംകണ്ണികൾമിയ ഖലീഫഅമേരിക്കനീലച്ചിത്രംലെബനാൻവെബ്ക്യാംസമൂഹമാദ്ധ്യമങ്ങൾ

🔥 Trending searches on Wiki മലയാളം:

പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)രാഷ്ട്രീയ സ്വയംസേവക സംഘംകുടജാദ്രികണ്ണൂർ ജില്ലപത്തനംതിട്ട ജില്ലവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅഡോൾഫ് ഹിറ്റ്‌ലർലയണൽ മെസ്സിജലംഎവർട്ടൺ എഫ്.സി.ഈഴവർതകഴി സാഹിത്യ പുരസ്കാരംഡൊമിനിക് സാവിയോകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സ്തനാർബുദംമെനിഞ്ചൈറ്റിസ്തത്ത്വമസിനയൻതാരഅമ്മകരൾകവിത്രയംബ്ലോക്ക് പഞ്ചായത്ത്മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംകർണ്ണൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881ചോതി (നക്ഷത്രം)കാനഡപുകവലിയുടെ ആരോഗ്യ ഫലങ്ങൾകശകശപി. വത്സലബൈബിൾപാലക്കാട്തിരുവാതിര (നക്ഷത്രം)സ്വാതി പുരസ്കാരംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾചെമ്പോത്ത്നിയമസഭകൊച്ചുത്രേസ്യകൂവളംഹണി റോസ്കേരളത്തിലെ നാടൻപാട്ടുകൾഅഗ്നിച്ചിറകുകൾമേടം (നക്ഷത്രരാശി)വൃഷണംമുരിങ്ങകേരളകൗമുദി ദിനപ്പത്രംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഇന്ത്യയിലെ പഞ്ചായത്തി രാജ്പ്രിയങ്കാ ഗാന്ധികെ.സി. വേണുഗോപാൽമലയാളത്തിലെ ആത്മകഥകളുടെ പട്ടികഋതുവയലാർ പുരസ്കാരംശംഖുപുഷ്പംആലപ്പുഴതീയർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ശോഭ സുരേന്ദ്രൻആർട്ടിക്കിൾ 370ഓന്ത്ഇന്ത്യയുടെ ഭരണഘടനമാധ്യമം ദിനപ്പത്രംഹലോഅർബുദംവോട്ട്രാജാ രവിവർമ്മഹോമിയോപ്പതിഹെപ്പറ്റൈറ്റിസ്-എകോണ്ടംഹിമാലയംകേരള സാഹിത്യ അക്കാദമി പുരസ്കാരംകാമസൂത്രംകാസർഗോഡ്കുര്യാക്കോസ് ഏലിയാസ് ചാവറമാങ്ങ🡆 More