നയൻതാര: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന മറിയം കുര്യൻ (ജനനം: നവംബർ 18, 1984).

മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെ എന്ന ചലച്ചിത്രത്തിനുപുറമേ തമിഴ് ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖൻ തുടങ്ങിയ ചിത്രങ്ങൾ നയൻതാരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.[അവലംബം ആവശ്യമാണ്] ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

നയൻതാര
നയൻതാര: ജീവിതരേഖ, ചലച്ചിത്രജീവിതം, പേരുമാറ്റം
നയൻതാര
ജനനം
ഡയാന മറിയം കുര്യൻ

(1984-11-18) 18 നവംബർ 1984  (39 വയസ്സ്)
മറ്റ് പേരുകൾനയൻ, നയൻതാര, ഡയാന
തൊഴിൽനടി
സജീവ കാലം2003–ഇന്നുവരെ
ജീവിതപങ്കാളി(കൾ)വിഘ്നേഷ് ശിവൻ (2022)

ജീവിതരേഖ

ആദ്യകാലജീവിതം

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈസ്കൂളിലും മാർത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവർ ബിരുദം നേടിയത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്.

ചലച്ചിത്രജീവിതം

നയൻതാരയുടെ ആദ്യചലച്ചിത്രമായ മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

തുടർന്ന് നയൻതാര അഭിനയിച്ചത് മോഹൻലാൽ നായകനായി അഭിനയിച്ച നാട്ടുരാജാവ് എന്ന ചിത്രത്തിലാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഒരു സഹനടിയായാണ് നയൻതാര അഭിനയിച്ചത്. പിന്നീട് ഫാസിൽ സം‌വിധാനം ചെയ്ത വിസ്മയത്തുമ്പത്തിലും, പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും, കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും നയൻതാര അഭിനയിച്ചു. ഇക്കാലഘട്ടത്തിൽത്തന്നെ തമിഴ് ചലച്ചിത്രത്തിലേക്കും ഇവർ പ്രവേശിച്ചു. രജനികാന്തിൻറെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ്ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

പേരുമാറ്റം

2011 ആഗസ്റ്റ് 7ന് ചെന്നൈ ആര്യസമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ചു. ശേഷം നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.

വിവാഹം

നയൻതാരയും,സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നു.ബോളിവുഡ് അഭിനേതാക്കൾ ഷാറുഖ് ഖാൻ,നടന്മാരായ ദിലീപ്,സൂര്യ,വിജയ് സേതുപതി, കാർത്തി,ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

No Year Film Role Language Notes
1 2003 മനസ്സിനക്കരെ ഗൌരി മലയാളം
2 2004 വിസ്മയത്തുമ്പത്ത് റീത്ത മാത്യൂസ് മലയാളം
3 2004 നാട്ടുരാജാവ് കത്രിന മലയാളം
4 2005 അയ്യാ സെൽവി മാടസാമി തമിഴ്
5 2005 ചന്ദ്രമുഖി ദുര്ഗ തമിഴ്
6 2005 തസ്കരവീരൻ തങ്ക മണി മലയാളം
7 2005 രാപ്പകൽ ഗൗരി മലയാളം
8 2005 ഗജിനി ചിത്ര തമിഴ്
9 2005 ശിവകാശി തമിഴ് സ്പെഷ്യൽ അപ്പിയറൻസ് - 'കോടമ്പാക്കം ഏരിയ' സോംഗ്
10 2006 കലവനിൻ കഥലി ഹരിത തമിഴ്
11 2006 ലക്ഷ്മി നന്ദിനി തെലുഗു
12 2006 ബോസ്സ് അനുരാധ തെലുഗു
13 2006 വല്ലവാൻ സ്വപ്ന തമിഴ്
14 2006 തലൈമാഗാൻ മേഘാല തമിഴ്
15 2006 ജ്യോതി തമിഴ്
16 2007 യോഗി നന്ദിനി തമിഴ്
17 2007 ദുബായ് സീനു മധുമതി തെലുഗു
18 2007 ശിവജി: ദി ബോസ്സ് തമിഴ് സ്പെഷ്യൽ അപ്പീരൻസ് ഇൻ "ബ്ബല്ലൈലക്ക " സൊങ്ങ്
19 2007 തുളസി വസുന്ധര റാം തെലുഗു
20 2007 ബില്ല സാഷ തമിഴ്
21 2008 യാരടി നീ മോഹിനി കീര്തി (കോമളവല്ലി ) തമിഴ്
22 2008 കുസെലൻ നയൻതാര തമിഴ്
23 2008 കതനയകുട് നയൻതാര തെലുഗു
24 2008 സത്യം ദേവ നായകി തമിഴ്
25 2008 എഗൻ മല്ലിക തമിഴ്
26 2008 ട്വന്റി:20 ത്യന മലയാളം സ്പെഷ്യൽ അപ്പീരൻസ്
27 2009 വില്ല് ജനവി തമിഴ്
28 2009 അന്ജനെയുല് അഞ്ജലി തെലുഗു
29 2009 ആധവൻ താര തമിഴ്
30 2010 അധുര്സ് ചന്ദ്രകല തെലുഗു
31 2010 ബോഡിഗാർഡ് അമ്മു അശോകാൻ Malayalam
32 2010 ഗോവ വില്ലജ് ഗേൾ തമിഴ് സ്പെഷ്യൽ അപ്പീരൻസ്
33 2010 സിംഹ ഗായത്രി തെലുഗു
34 2010 ബോസ്സ് എനഗിര ഭാസ്കരാൻ ചന്ദ്രിക തമിഴ്
35 2010 എലെക്ട്ര എലെക്ട്ര അലക്സാണ്ടർ മലയാളം
36 2010 സൂപ്പർ ഇന്ദിര കന്നഡലാംഗ്വേജ് & തെലുഗു ദ്വിഭാഷാ ചിത്രം
37 2011 ശ്രി രാമ രാജ്യം സീത തെലുഗു & തമിഴ്
38 2012 കൃഷ്ണം വന്ദേ ജഗട്ഗുരും ദേവിക തെലുഗു
39 2013 എതിര് നീച്ചാൽ തമിഴ് സ്പെഷ്യൽ അപ്പീരൻസ് ഇൻ "ലോക്കൽ ബോയ്സ് " സൊങ്ങ്
40 2013 ഗ്രീക് വീരുട്‌ സന്ധ്യ തെലുഗു
41 2013 രാജാ റാണി രെഗിന തമിഴ്
42 2013 ആറംബം മായ തമിഴ്
43 2014 ഇദു ക്കതിർവെലൻ കാധാൽ പവിത്ര തമിഴ്
44 2014 അനാമിക അനാമിക തെലുഗു
45 2014 നീ എങ്ങെ എന അന്പേ അനാമിക തമിഴ്
46 2015 നന്നബെണ്ട രമ്യ തമിഴ്
47 2015 ഭാസ്കര ദി രസ്കാൽ ഹിമ മലയാളം
48 2015 മാസ്സ് മാലിനി തമിഴ്
49 2015 തനി ഒരുവൻ മഹിമ തമിഴ്
50 2015 മായ മായ മാത്യൂസ്‌ / അപ്സര തമിഴ്
51 2015 ലൈഫ് ഓഫ് ജോസൂട്ടി സ്വപ്ന മലയാളം
52 2015 നാനും രൌടിദാൻ കാദംബരി തമിഴ്
53 2016 ഇദു നമ്മ ആള്' മൈലാ തമിഴ്
54 2016 പുതിയ നിയമം വാസുകി മലയാളം
55 2016 തിരുനാൾ വിദ്യ തമിഴ്
56 2016 കഷ്മോര തമിഴ്
57 2016 ഇരു മുഗൻ തമിഴ്
58 2017 ഡോറാ പവലക്കോടി തമിഴ്
59 2017 അറം മധിവധനി തമിഴ്
60 2017 velaikkaran മൃണലിനി തമിഴ്

പുരസ്കാരങ്ങൾ

  • മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി പുരസ്കാരം - (ശ്രീരാമരാജ്യം) 2011

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

നയൻതാര ജീവിതരേഖനയൻതാര ചലച്ചിത്രജീവിതംനയൻതാര പേരുമാറ്റംനയൻതാര വിവാഹംനയൻതാര അഭിനയിച്ച ചലച്ചിത്രങ്ങൾനയൻതാര പുരസ്കാരങ്ങൾനയൻതാര അവലംബംനയൻതാര പുറത്തേക്കുള്ള കണ്ണികൾനയൻതാര1984ഗജിനി (തമിഴ് ചലച്ചിത്രം)ചന്ദ്രമുഖി (ചലച്ചിത്രം)തമിഴ്തെലുങ്ക്നവംബർ 18മനസ്സിനക്കരെവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

ജർമ്മനിട്വന്റി20 (ചലച്ചിത്രം)ശിവം (ചലച്ചിത്രം)വള്ളത്തോൾ നാരായണമേനോൻസച്ചിൻ തെൻഡുൽക്കർഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽശശി തരൂർപടയണിരാഹുൽ മാങ്കൂട്ടത്തിൽനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌രക്താതിമർദ്ദംവെള്ളിവരയൻ പാമ്പ്കേരള ശാസ്ത്രസാഹിത്യ പരിഷത്ത്മുകേഷ് (നടൻ)വൈലോപ്പിള്ളി സംസ്കൃതി ഭവൻകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881രാഹുൽ ഗാന്ധിമേയ്‌ ദിനംകലാമണ്ഡലം കേശവൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഇന്ത്യൻ പ്രീമിയർ ലീഗ്ഉദയംപേരൂർ സൂനഹദോസ്കെ. മുരളീധരൻസിന്ധു നദീതടസംസ്കാരംരാമൻകേരള വനിതാ കമ്മീഷൻചിയഎ.എം. ആരിഫ്ഇങ്ക്വിലാബ് സിന്ദാബാദ്ഇന്ത്യമഞ്ഞപ്പിത്തംരബീന്ദ്രനാഥ് ടാഗോർനഥൂറാം വിനായക് ഗോഡ്‌സെവൈക്കം മുഹമ്മദ് ബഷീർപ്രസവംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻഇന്ദുലേഖമിലാൻആൻ‌ജിയോപ്ലാസ്റ്റിപാലക്കാട് ജില്ലഒമാൻമലബന്ധംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഇന്ത്യൻ നാഷണൽ കോൺഗ്രസ്മുള്ളൻ പന്നിലിംഫോസൈറ്റ്സരസ്വതി സമ്മാൻഉഷ്ണതരംഗംകൊച്ചി വാട്ടർ മെട്രോഎ.പി.ജെ. അബ്ദുൽ കലാംക്ഷേത്രപ്രവേശന വിളംബരംതെങ്ങ്സേവനാവകാശ നിയമംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾറിയൽ മാഡ്രിഡ് സി.എഫ്നിതിൻ ഗഡ്കരിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംപൂയം (നക്ഷത്രം)ജി - 20കേരളത്തിലെ പൊതുവിദ്യാഭ്യാസംകയ്യോന്നിവെള്ളാപ്പള്ളി നടേശൻചൂരസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻചെറുകഥഐക്യ അറബ് എമിറേറ്റുകൾവി.ടി. ഭട്ടതിരിപ്പാട്പൾമോണോളജിഎം.എസ്. സ്വാമിനാഥൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കേരള സാഹിത്യ അക്കാദമിനക്ഷത്രവൃക്ഷങ്ങൾമഹാഭാരതം🡆 More