പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌

ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെൺകുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളിൽ നിരവധി കുമിളകൾ (സിസ്റ്റുകൾ) കാണപ്പെടുന്ന സ്ഥിതിവിശേഷമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പി.സി.ഒ.എസ്).

മുമ്പ് പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഒവേറിയൻ രോഗം) എന്നാണ് ഈ അവസ്ഥ അറിയപ്പെട്ടിരുന്നത്.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം
മറ്റ് പേരുകൾഹൈപ്പർആൻഡ്രോജനിക് അനോവുലേഷൻ (HA), സ്റ്റെയിൻ-ലെവെന്തൽ സിൻഡ്രോം
പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌
ഒരു പോളിസിസ്റ്റിക് അണ്ഡാശയം
സ്പെഷ്യാലിറ്റിഗൈനക്കോളജി, എൻഡോക്രൈനോളജി
ലക്ഷണങ്ങൾIrregular menstrual periods, heavy periods, excess hair, acne, pelvic pain, difficulty getting pregnant, patches of thick, darker, velvety skin
സങ്കീർണതType 2 diabetes, obesity, obstructive sleep apnea, heart disease, mood disorders, endometrial cancer
കാലാവധിLong term
കാരണങ്ങൾGenetic and environmental factors
അപകടസാധ്യത ഘടകങ്ങൾObesity, not enough exercise, family history
ഡയഗ്നോസ്റ്റിക് രീതിBased on anovulation, high androgen levels, ovarian cysts
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Adrenal hyperplasia, hypothyroidism, high blood levels of prolactin
TreatmentWeight loss, exercise
മരുന്ന്Birth control pills, metformin, anti-androgens
ആവൃത്തി2% to 20% of women of childbearing age

1935-ൽ സ്റ്റീൻ ലവന്താൾ ആദ്യമായി വൈദ്യശാസ്ത്ര മാസികയിൽ റിപ്പോർട്ടു ചെയ്തതിനാൽ സ്റ്റീൻ ലവന്താൾ സിൻഡ്രോം എന്നു വിളിക്കപ്പെട്ടു. പാൻക്രിയാസ് ഗ്രന്ഥിയിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിൽ വരുന്ന വ്യതിയാനങ്ങളാണ് പി.സി.ഒ.എസ് എന്ന അസുഖത്തിന് കാരണം. ഇതുമൂലം ശരീരത്തിൽ 'ഇൻസുലിൻ റെസിസ്​റ്റൻസ്' എന്ന അവസ്ഥ ഉണ്ടാവുകയാണ് ചെയ്യുന്നത്.

പതോളജി

പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു മുഖ്യ കാരണം. ഇത് പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇതൊരു ജീവിതശൈലി രോഗമാണ്. അമിതവും അനാരോഗ്യകരവുമായ ഭക്ഷണം, പോഷകാഹാരക്കുറവ്, ശാരീരിക വ്യായാമക്കുറവ്‌ എന്നിവ ഈ അവസ്ഥക്കു പ്രധാന കാരണങ്ങളാണ്. ‌കാലറി/ അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പു, എണ്ണ/ നെയ്യ്/ കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ചുവന്ന മാംസം, പഞ്ചസാര, മധുര പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയുടെ അമിത ഉപയോഗം, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗവും ഇതിനൊരു പ്രധാന കാരണമാണ്. അതുപോലെ തന്നെയാണ് ആവശ്യത്തിന് ശാരീരിക വ്യായാമം ഇല്ലാത്ത അവസ്ഥ. എല്ലായ്പോഴും ഇരിക്കുകയും കിടക്കുകയും ചെയ്യുക. അണ്ഡവിസർജ്ജനം അഥവാ ഓവുലേഷൻ നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങൾക്കു കാരണം. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത കുറയുന്നു. (ഇൻസുലിൻ റസിസ്റ്റൻസ്‌). പ്രമേഹ സമാനമായ അവസ്ഥകളും ഉണ്ടാകാം. അമിതവണ്ണം മറ്റൊരു പ്രധാന കാരണമാണ്.

സംഭവ്യത

ലോകത്തിൽ എല്ലാ പ്രദേശങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഉൽപ്പാദനക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആൾക്കാരിൽ ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഏഷ്യാക്കാരിൽ സംഭാവ്യത കൂടുതലാണ്‌. അണ്ഡാശയം 2-5 ഇരട്ടി വലിപ്പത്തിൽ കാണപ്പെടും. 8-10 മില്ലി മീറ്റർ വലിപ്പത്തിലുള്ള നിരവധി കുമിളകൾ അണ്ഡാശയത്തിൽ ഉപരിതലത്തിനു സമീപം കാണപ്പെടും.

ലക്ഷണങ്ങൾ

  • ക്രമം തെറ്റിയ ആർത്തവചക്രം
  • അനാവശ്യ രോമവളർച്ച(ഹെർസ്യൂട്ടിസം)
  • നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം
  • ഗർഭം ധരിക്കാതിരിക്കുക അഥവാ വന്ധ്യത, പലതവണ അലസിപ്പോവുക
  • അമിതവണ്ണം ( വണ്ണം കൂടാത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)
  • ലൈംഗികതാല്പര്യക്കുറവ്, യോനിവരൾച്ച തുടങ്ങിയ ലൈംഗിക പ്രശ്നങ്ങൾ

രോഗനിർണ്ണയം

ലക്ഷണങ്ങൾ കൊണ്ടു മാത്രം രോഗനിർണ്ണയം ചെയ്യാൻ കഴിഞ്ഞേക്കാം. അൾട്രസൗണ്ട്‌ പരിശോധന, ലൈംഗിക ഹോർമോണുകളുടെ അളവു നിർണ്ണയം

ചികിൽസ

ലക്ഷണത്തിനനുസരിച്ചു ചികിൽസ വ്യത്യസ്തമാണ്‌. പൊണ്ണത്തടിയുണ്ടെങ്കിൽ തൂക്കം കുറയ്ക്കണം. രോമവളർച്ചക്കു സ്പൈറണോലാക്റ്റോൺ, ആർത്തവ ക്രമീകരണത്തിന്‌ ഹോർമോൺ മിശ്രിതഗുളികകൾ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ, ക്ലോമിഫിൻ ഗുളികകൾ, പ്രമേഹ ചികിൽസക്കുള്ള ഗുളികകൾ, ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയൽ തുടങ്ങിയവയാണ് പ്രധാന മാർഗ്ഗങ്ങൾ.

ഭവിഷ്യത്തുകൾ

പി.സി.ഓ.ഡി. മെറ്റബോളിക്‌ സിൻഡ്രോമിന്റെ ആദ്യ ലക്ഷണമാണ്‌. വന്ധ്യത, ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉടലെടുക്കാം.

പ്രതിരോധം

പൊക്കത്തിനനുസരിച്ചു തൂക്കം നിയന്ത്രിക്കുക. കഴിവതും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണത്തിലെ അമിതമായ ഊർജം, കൊഴുപ്പ്, മധുരം എന്നിവ കർശനമായി നിയന്ത്രിക്കുക. അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പു, എണ്ണ/ നെയ്യ് എന്നിവ അടങ്ങിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ചുവന്ന മാംസം, പഞ്ചസാര, ബേക്കറി പലഹാരങ്ങൾ, മധുര പാനീയങ്ങൾ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ശീലമാക്കുക. ദിവസേന വ്യായാമം ചെയ്യുക. വേഗത്തിലുള്ള നടത്തം, പടികൾ നടന്നു കയറൽ, സ്കിപ്പിംഗ് ‌(വള്ളിയിൽ ചാട്ടം), സൈക്ലിങ് (സൈക്കിൾ ചവിട്ടൽ), നൃത്തം, അയോധന കലകൾ, നീന്തൽ, ജിംനേഷ്യത്തിലെ വ്യായാമം എന്നിവ ഏതെങ്കിലും ക്രമമായി പരിശീലിക്കുന്നത് ഗുണകരം. മണിക്കൂറുകളോളം ഇരിക്കുന്നതും കിടക്കുന്നതും ഒഴിവാക്കുക. ഇടയ്ക്ക് എഴുനേറ്റു നടക്കാൻ ശ്രമിക്കുക.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ പതോളജിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ സംഭവ്യതപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ ലക്ഷണങ്ങൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ രോഗനിർണ്ണയംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ ചികിൽസപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ ഭവിഷ്യത്തുകൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ പ്രതിരോധംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ അവലംബംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ പുറത്തേക്കുള്ള കണ്ണികൾപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അണ്ഡാശയംസ്ത്രീ

🔥 Trending searches on Wiki മലയാളം:

എറണാകുളം ജില്ലഐക്യ അറബ് എമിറേറ്റുകൾഭ്രമയുഗംപഴശ്ശിരാജകൗ ഗേൾ പൊസിഷൻശ്രീനിവാസൻഅഗ്നിച്ചിറകുകൾലോക്‌സഭഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികആന്റോ ആന്റണികഞ്ചാവ്മഹാത്മാ ഗാന്ധിയുടെ കുടുംബംപഴഞ്ചൊല്ല്അറബി ഭാഷാസമരംപുകവലിയുടെ ആരോഗ്യ ഫലങ്ങൾപി. കുഞ്ഞിരാമൻ നായർബൈബിൾബുദ്ധമതംയാസീൻവോട്ടവകാശംകൺകുരുകമൽ ഹാസൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആഗോളവത്കരണംവള്ളത്തോൾ പുരസ്കാരം‌പ്രധാന ദിനങ്ങൾതെസ്‌നിഖാൻഅധ്യാപനരീതികൾലിംഫോസൈറ്റ്വി.പി. സിങ്അരിമ്പാറഅടൂർ പ്രകാശ്എ.എം. ആരിഫ്ചെമ്പോത്ത്മഹേന്ദ്ര സിങ് ധോണിനോട്ടകേരളത്തിലെ ജാതി സമ്പ്രദായംസഹോദരൻ അയ്യപ്പൻയൂട്യൂബ്തുഞ്ചത്തെഴുത്തച്ഛൻഉപ്പൂറ്റിവേദനമാർത്താണ്ഡവർമ്മഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഅഞ്ചാംപനിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഎവർട്ടൺ എഫ്.സി.ലയണൽ മെസ്സിസൂര്യഗ്രഹണംമേയ്‌ ദിനംകൊച്ചുത്രേസ്യനെൽവയൽ-നീർത്തട സംരക്ഷണ നിയമംവെള്ളിക്കെട്ടൻഫ്രാൻസിസ് ഇട്ടിക്കോരഭാരതീയ ജനതാ പാർട്ടിക്രൊയേഷ്യലോകഭൗമദിനംകാസർഗോഡ്നാഴികനന്തനാർആത്മഹത്യനക്ഷത്രം (ജ്യോതിഷം)തരുണി സച്ച്ദേവ്പ്രസവംആഗോളതാപനംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾവീണ പൂവ്കോട്ടയംവി.എസ്. സുനിൽ കുമാർതൃശ്ശൂർ നിയമസഭാമണ്ഡലംശ്രീകുമാരൻ തമ്പിആടുജീവിതംഉലുവമാതൃഭൂമി ദിനപ്പത്രംപ്രണവ്‌ മോഹൻലാൽറോസ്‌മേരികെ.കെ. ശൈലജന്യൂട്ടന്റെ ചലനനിയമങ്ങൾകമ്യൂണിസം🡆 More