കോട്ടയം

മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം.

കോട്ടയം
അപരനാമം: അക്ഷരനഗരി
കോട്ടയം
കോട്ടയം
കോട്ടയം
9°35′N 76°31′E / 9.58°N 76.52°E / 9.58; 76.52
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർപേർസൺ ബിൻസി സെബാസ്റ്റ്യൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686013
+91 481
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കുമരകം

കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിനിമാ താരം മമ്മൂട്ടി, അരുന്ധതി റോയ്, മജീഷ്യൻ ജോവാൻമധുമല ,പനച്ചിക്കാട്എ സദാശിവൻ , ന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ്.

ആധുനിക കോട്ടയത്തിന്റെ ശില്പി

തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ് . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത് .

കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളി, രാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്. കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ

നഗരത്തിലെ പ്രധാന ആരാധനാലയങ്ങൾ

  • തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രം
  • കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം
  • നാഗമ്പടം മഹാദേവ ക്ഷേത്രം
  • തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
  • CSI കത്തിഡ്രൽ പള്ളി കോട്ടയം
  • സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് കോട്ടയം

ചിത്രങ്ങൾ

അവലംബം

കോട്ടയം ജില്ലയുടെ പടിഞ്ഞാറു വശം സഞ്ചരിച്ചാൽ പുരാതന വാണിജ്യ കേന്ദ്രമായ താഴത്തങ്ങാടിയിൽ എത്താം. അവിടെ അതിപുരാതന മസ്ജിദ് കാണാൻ കഴിയും.

Tags:

കോട്ടയം ആധുനിക കോട്ടയത്തിന്റെ ശില്പികോട്ടയം നഗരത്തിലെ പ്രധാന ആരാധനാലയങ്ങൾകോട്ടയം ചിത്രങ്ങൾകോട്ടയം അവലംബംകോട്ടയംഅതിരമ്പുഴകെ.ആർ. നാരായണൻകെ.ജി. ബാലകൃഷ്ണൻകൊച്ചി അന്താരാഷ്ട്ര വിമാനത്താവളംകോട്ടയം ജില്ലതിരുനക്കരദീപിക ദിനപത്രംനാട്ടകം തുറമുഖംമംഗളം ദിനപത്രംമലയാള മനോരമ ദിനപത്രംമഹാത്മാഗാന്ധി സർവ്വകലാശാലസി.എം.എസ്.കോളേജ്

🔥 Trending searches on Wiki മലയാളം:

മദ്യംസെറ്റിരിസിൻകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമനോജ് കെ. ജയൻലിംഗംഅതിരപ്പിള്ളി വെള്ളച്ചാട്ടംമലയാളം അക്ഷരമാലകെ. കരുണാകരൻസൂപ്പർ ശരണ്യസ്വരാക്ഷരങ്ങൾപ്രേമലേഖനം (നോവൽ)മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇന്ത്യയുടെ സ്വാതന്ത്ര്യസമരംമുലപ്പാൽജെ.സി. ഡാനിയേൽ പുരസ്കാരംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻരതിലീലകടുവഗുരുവായൂർ സത്യാഗ്രഹംയൂറോപ്പ്ആദി ശങ്കരൻശ്രീകുമാരൻ തമ്പിഉറുമ്പ്ഗുരുവായൂരപ്പൻസമാസംപ്രേമലുഷാഫി പറമ്പിൽകൂത്താളി സമരംകണിക്കൊന്നമൗലികാവകാശങ്ങൾപ്രോക്സി വോട്ട്സിംഗപ്പൂർഉമ്മാച്ചുഅടിയന്തിരാവസ്ഥപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംമുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)ഇന്ത്യൻ ഭരണഘടനയുടെ ആമുഖംപറയിപെറ്റ പന്തിരുകുലംലോകപുസ്തക-പകർപ്പവകാശദിനംസൂര്യൻആറാട്ടുപുഴ പൂരംവി.ഡി. സാവർക്കർകല്യാണദായിനി സഭആത്മഹത്യസ്ഖലനംതിരുവനന്തപുരംറിയൽ മാഡ്രിഡ് സി.എഫ്ആൻ‌ജിയോപ്ലാസ്റ്റിവംശനാശ ഭീഷണി നേരിടുന്ന ജീവികൾസന്ധി (വ്യാകരണം)വാഗമൺമല്ലികാർജുൻ ഖർഗെഒമാൻകോവിഡ്-19ചലച്ചിത്രംരാജ്‌മോഹൻ ഉണ്ണിത്താൻകേരളത്തിലെ പക്ഷികളുടെ പട്ടികമുലയൂട്ടൽപഞ്ചാരിമേളംആറ്റിങ്ങൽ കലാപംവട്ടവടആലപ്പുഴ ജില്ലപൾമോണോളജിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർമലങ്കര ഓർത്തഡോക്സ് സുറിയാനി സഭദാവീദ്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഓവേറിയൻ സിസ്റ്റ്തൃശ്ശൂർഎസ്.എൻ.സി. ലാവലിൻ കേസ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾആയില്യം (നക്ഷത്രം)ഡെങ്കിപ്പനിസ്ത്രീ സുരക്ഷാ നിയമങ്ങൾഇൻസ്റ്റാഗ്രാംഅവൽകൊച്ചി വാട്ടർ മെട്രോകേരളത്തിലെ നാടൻ കളികൾ🡆 More