നാഴിക

കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ്‌ നാഴിക.

ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. ഇതിൽ നിന്നും രണ്ടര നാഴികയാണ്‌ ഒരു മണിക്കൂർ എന്നു മനസ്സിലാക്കാം. നാഴികയെ വീണ്ടും 60 വിനാഴികകളായി തിരിച്ചിരിക്കുന്നു. . ഇതനുസരിച്ച് 1 മണിക്കൂർ = 2 1/2 നാഴികയും, 1 മിനിട്ട് = 2 1/2 വിനാഴികയും, 1 സെക്കണ്ട് = 2 1/2 ഗുർവക്ഷരവും ആണ്.


ചരിത്രം

കോണുകളും സമയവും അളക്കാൻ പ്രാചീനകാലം മുതൽ വിവിധ സംസ്കാരങ്ങൾ 6, 60 എന്നീ സംഖ്യകളുടെ ഗുണിതങ്ങളാണ് ഉപയോഗിച്ചിരുന്നത്. ക്രാന്തിപഥത്തിലൂടെ 'സൂര്യൻ ഭൂമിയെ ഒരു വട്ടം ചുറ്റാൻ' 360 ദിവസമെടുക്കുന്നു എന്ന ആദ്യകാല ധാരണയിൽനിന്നാവാം ഈ രീതിയുടെ തുടക്കം. സൂര്യൻ ഒരു ദിവസംകൊണ്ട് ഭൂമിയെ ചുറ്റി 1 ഡിഗ്രി സഞ്ചരിക്കുന്നു എന്ന് പുരാതന കാൽദിയർ (മെസപ്പൊട്ടേമിയയിലെ ഒരു പ്രദേശമാണ് കാൽദിയ) കണക്കാക്കി. അപ്പോൾ ക്രാന്തിപഥത്തിന്റെ ആകെ (കോണീയ) ദൈർഘ്യം 3607deg;. അതിനെ 30° വീതമുള്ള 12 രാശികളും സൂര്യൻ രാശിചക്രപഥം പൂർത്തിയാക്കാൻ എടുക്കുന്ന കാലം 12 മാസവുമായി പരിഗണിച്ചു. സൂര്യന്റെ വാർഷിക ഗതിപോലെ ദിനഗതിയെയും സൂക്ഷ്മകാലഗണനയ്ക്കായി പ്രാചീനർ പ്രയോജനപ്പെടുത്തി. ഭൂമിക്കു ചുറ്റുമുള്ള ഒരു ദിനചലനത്തിന് സൂര്യൻ എടുക്കുന്ന സമയം 24 മണിക്കൂർ എന്ന് കാൽദിയരും (അതാണ് പിന്നീട് ഗ്രീക്കുകാർ സ്വീകരിച്ചത് - ഗ്രീക്കു ഭാഷയിൽ ഹോര -Hour) 60 നാഴിക എന്ന് ഭാരതീയരും കണക്കാക്കി. പിന്നീട് ഗ്രീക്ക് ജ്യോതിഷം ഇന്ത്യയിൽ പ്രചാരത്തിലായപ്പോൾ ഇന്ത്യയിലും 'ഹോര' പ്രാബല്യത്തിലായി. എന്നാൽ കേരള ജ്യോതിഷികൾ തുടർന്നും നാഴിക-വിനാഴിക ക്രമംതന്നെ നിലനിർത്തി. ദിവസത്തെ 24 മണിക്കൂർ എന്നും 60 നാഴിക എന്നും വിഭജിച്ചതൊഴിച്ചാൽ, പിന്നീടുള്ള വിഭജനം 60 കൊണ്ടുതന്നെയാണ് ഇരുകൂട്ടരും നടത്തിയത്. അതായത്, കാൽദിയർ-ഗ്രീക്ക് ക്രമമനുസരിച്ച് 1 ദിവസം = 24 മണിക്കൂർ, 1 മണിക്കൂർ = 60 മിനിട്ട്, 1 മിനിട്ട് = 60 സെക്കണ്ട്. കേരളീയ ക്രമമനുസരിച്ച്, 1 ദിവസം = 60 നാഴിക, 1 നാഴിക = 60 വിനാഴിക, 1 വിനാഴിക = 60 ഗുർവക്ഷരം.

മാറ്റ പട്ടിക

  • 1 നാഴിക = 24 മിനുട്ട്
  • 1 ദിവസം=60 നാഴിക
  • 1 നാഴിക =60 വിനാഴിക
  • 2.5 നാഴിക = 1 മണിക്കൂർ

ഇതും കാണുക

അവലംബം


നാഴിക കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഴിക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Tags:

നാഴിക ചരിത്രംനാഴിക മാറ്റ പട്ടികനാഴിക ഇതും കാണുകനാഴിക അവലംബംനാഴികഏകകംകേരളംദിവസംമണിക്കൂർവിനാഴികസമയം

🔥 Trending searches on Wiki മലയാളം:

തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമലമുഴക്കി വേഴാമ്പൽഇ.എം.എസ്. നമ്പൂതിരിപ്പാട്ഗർഭഛിദ്രംഎക്സിമനോവൽന്യൂട്ടന്റെ ചലനനിയമങ്ങൾഎസ്.എൻ.സി. ലാവലിൻ കേസ്ദേശീയ ജനാധിപത്യ സഖ്യംടി.എം. തോമസ് ഐസക്ക്ഇലഞ്ഞിബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾതൈറോയ്ഡ് ഗ്രന്ഥിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിജിമെയിൽഅബ്ദുന്നാസർ മഅദനിമലയാളം അക്ഷരമാലകുമാരനാശാൻഒമാൻഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഒ. രാജഗോപാൽമാഞ്ചസ്റ്റർ സിറ്റി എഫ്.സി.എം. മുകുന്ദൻശ്രേഷ്ഠഭാഷാ പദവിചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംകേരള സംസ്ഥാന ഭാഗ്യക്കുറിരാജീവ് ചന്ദ്രശേഖർനാടകംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾകൗ ഗേൾ പൊസിഷൻചെ ഗെവാറകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881വിനീത് കുമാർകാമസൂത്രംപോവിഡോൺ-അയഡിൻകേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചൂരഭൂമിചെമ്പരത്തിപ്ലേറ്റ്‌ലെറ്റ്പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)തൊണ്ടിമുതലും ദൃക്സാക്ഷിയുംദന്തപ്പാലതെങ്ങ്ചോതി (നക്ഷത്രം)രാജസ്ഥാൻ റോയൽസ്അസ്സലാമു അലൈക്കുംമാറാട് കൂട്ടക്കൊലമാർത്താണ്ഡവർമ്മമലയാളഭാഷാചരിത്രംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻതിരുവോണം (നക്ഷത്രം)ചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളീയ കലകൾമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ദൃശ്യം 2തൃശ്ശൂർ നിയമസഭാമണ്ഡലംഉഷ്ണതരംഗംസൺറൈസേഴ്സ് ഹൈദരാബാദ്രാഹുൽ ഗാന്ധിഅരണകേരളത്തിന്റെ ഭൂമിശാസ്ത്രംസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമഹാത്മാഗാന്ധിയുടെ കൊലപാതകംമൗലികാവകാശങ്ങൾnxxk2ഏകീകൃത സിവിൽകോഡ്വാഗമൺകാളിദാസൻവി.എസ്. അച്യുതാനന്ദൻകേരളചരിത്രംരണ്ടാം പിണറായി വിജയൻ മന്ത്രിസഭബുദ്ധമതത്തിന്റെ ചരിത്രംട്രാഫിക് നിയമങ്ങൾഎൻ.കെ. പ്രേമചന്ദ്രൻവോട്ട്🡆 More