കേരള സർക്കാർ

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിന്റെ ഭരണസമിതിയാണ് കേരള സർക്കാർ (ഇംഗ്ലീഷ്: Government of Kerala).

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണിത്. ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ കാര്യനിർവഹണ (Executive) വിഭാഗമാണ്‌ കേരള സർക്കാർ. ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്ന ഗവർണറാണ് കേരള സർക്കാരിന്റെ ഭരണഘടനാപരമായ തലവൻ. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കാനും നിയമസഭ പിരിച്ചുവിടാനും ഗവർണർക്ക് അധികാരമുണ്ട്. സംസ്ഥാന സർക്കാരിന്റെ ദൈനംദിന ഭരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. കേരള സർക്കാരിന്റെ നിയമനിർമ്മാണ ശാഖയാണ് നിയമസഭ (Legislature). കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുത്ത 140 അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിയമങ്ങൾ പാസാക്കുന്നതിനും ബജറ്റ് അംഗീകരിക്കുന്നതിനുമായി വർഷത്തിലൊരിക്കൽ നിയമസഭ ചേരുന്നു. കേരള നിയമസഭയിലെ അംഗങ്ങൾ തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ് സംസ്ഥാനം ഭരിക്കുന്നത്.

കേരള സർക്കാർ
Kēraḷa Sarkkār
കേരള സർക്കാർ
ആസ്ഥാന കാര്യാലയംകേരള സർക്കാർ സിരാകേന്ദ്രം, തിരുവനന്തപുരം
രാജ്യംഇന്ത്യ
വെബ്സൈറ്റ്kerala.gov.in
നിയമനിർമ്മാണ ശാഖ
നിയമസഭ
സ്പീക്കർഎ.എൻ. ഷംസീർ, (സി.പി.ഐ.എം.)
ഡെപ്യൂട്ടി സ്പീക്കർചിറ്റയം ഗോപകുമാർ, (സി.പി.ഐ)
നിയമസഭയിലെ അംഗങ്ങൾ140
ഭരണവിഭാഗം (എക്സിക്യൂട്ടീവ്)
ഗവർണർആരിഫ് മുഹമ്മദ് ഖാൻ
മുഖ്യമന്ത്രിപിണറായി വിജയൻ, (സി.പി.ഐ.എം.)
ചീഫ് സെക്രട്ടറിവി.വേണു, ഐ.എ.എസ്
നീതിന്യായം
ഹൈക്കോടതികേരള ഹൈക്കോടതി
ചീഫ് ജസ്റ്റിസ്എസ്. മണികുമർ
കേരള സർക്കാർ
Government Secretariat, Kerala

സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരുടെ സമിതി (മന്ത്രിസഭ) മുഖ്യമന്ത്രിയെ ഭരണത്തിൽ സഹായിക്കുന്നു. മന്ത്രിസഭയ്ക്കു് ആവശ്യമായ പിന്തുണ നൽകുന്നത് സെക്രട്ടറിയേറ്റിൽ നിന്നാണ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലാണ് മന്ത്രിമാരുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കാര്യാലയം സ്ഥിതിചെയ്യുന്നത്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ കീഴിൽ ആണ് വകുപ്പുകൾ പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ് (statutory functions).

സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ​ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന അനുബന്ധ വകുപ്പുകൾ (ഫീൽഡ് വകുപ്പുകൾ/field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.

ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.

നിലവിലെ മന്ത്രിസഭ

ക്രമം പേര് ചിത്രം നിയോജകമണ്ഡലം ജില്ല വകുപ്പുകൾ കക്ഷി
1 പിണറായി വിജയൻ

(മുഖ്യമന്ത്രി)

കേരള സർക്കാർ  ധർമ്മടം കണ്ണൂർ
  • പൊതുഭരണം
  • അഖിലേന്ത്യാ സേവനങ്ങൾ (ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്)
  • ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും
  • ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി
  • മലിനീകരണ നിയന്ത്രണം
  • ശാസ്ത്ര സ്ഥാപനങ്ങൾ
  • ഉദ്യോഗസ്ഥ-ഭരണപരിഷ്കരണം
  • തിരഞ്ഞെടുപ്പ്
  • ഏകീകരണം
  • വിവരസാങ്കേതികവിദ്യ
  • സൈനിക ക്ഷേമം
  • ദുരിതാശ്വാസം
  • സംസ്ഥാന ആതിഥ്യം
  • വിമാനത്താവളങ്ങൾ
  • മെട്രോ റെയിൽ
  • ഇന്റർ - സ്റ്റേറ്റ് റിവർ വാട്ടേഴ്സ് - കാവേരി, നില, പെരിയാർ ട്രിബ്യൂണലുകൾ
  • തീരദേശ ഷിപ്പിംഗും ഉൾനാടൻ നാവിഗേഷനും
  • കേരള സംസ്ഥാന ഉൾനാടൻ നാവിഗേഷൻ കോർപ്പറേഷൻ
  • വിവരവും പബ്ലിക് റിലേഷനും
  • പ്രവാസി കേരളീയരുടെ കാര്യങ്ങൾ
  • ആഭ്യന്തരം
  • വിജിലൻസ്
  • ദുരന്ത നിവാരണം
  • സിവിൽ, ക്രിമിനൽ നീതി ഭരണം
  • ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
  • ജയിലുകൾ
  • അച്ചടി, സ്റ്റേഷനറി
  • ന്യൂനപക്ഷ ക്ഷേമം
  • എല്ലാ സുപ്രധാന നയ കാര്യങ്ങളും
  • മറ്റൊരാൾക്കും നൽകാത്തവ
സിപിഐ (എം)
ക്യാബിനറ്റ് മന്ത്രിമാർ
2 എം.ബി. രാജേഷ് കേരള സർക്കാർ  തൃത്താല പാലക്കാട്
  • തദ്ദേശ സ്വയംഭരണം
  • പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ
  • ഗ്രാമീണ വികസനം
  • നഗരാസൂത്രണം
  • റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റീസ്
  • കില (KILA)
  • എക്സൈസ്
സിപിഐ (എം)
3 കെ. രാജൻ കേരള സർക്കാർ  ഒല്ലൂർ തൃശ്ശൂർ സിപിഐ
4 കെ.എൻ. ബാലഗോപാൽ കേരള സർക്കാർ  കൊട്ടാരക്കര കൊല്ലം
  • ധനകാര്യം
  • ദേശീയ സമ്പാദ്യം
  • സ്റ്റോർസ് പർച്ചേഴ്സ്
  • വാണിജ്യനികുതി, കാർഷിക ആദായനികുതി
  • ട്രഷറികൾ
  • ലോട്ടറികൾ
  • സംസ്ഥാന ഓഡിറ്റ്
  • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്
  • സംസ്ഥാന ഇൻഷുറൻസ്
  • കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
  • സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടിയും
സിപിഐ (എം)
5 പി. രാജീവ് കേരള സർക്കാർ  കളമശ്ശേരി എറണാകുളം
  • നിയമം
  • വ്യവസായം (വ്യാവസായിക സഹകരണ സംഘങ്ങൾ ഉൾപ്പെടെ)
  • വാണിജ്യം
  • ഖനനവും ജിയോളജിയും
  • മെറ്റൽ, മിനറൽ ഇൻഡസ്ട്രീസ്
  • പെട്രോളിയം, പെട്രോകെമിക്കൽ വ്യവസായങ്ങൾ
  • കൈത്തറി, തുണിത്തരങ്ങൾ
  • ഖാദി, ഗ്രാമ വ്യവസായങ്ങൾ
  • കയർ
  • കശുവണ്ടി വ്യവസായം
  • പഞ്ചസാര, ശർക്കര വ്യവസായങ്ങൾ
  • പ്ലാന്റേഷൻ ഡയറക്ടറേറ്റ്
സിപിഐ (എം)
6 പി.എ. മുഹമ്മദ് റിയാസ് കേരള സർക്കാർ  ബേപ്പൂർ കോഴിക്കോട് സിപിഐ (എം)
7 വീണാ ജോർജ്ജ് കേരള സർക്കാർ  ആറന്മുള പത്തനംതിട്ട
  • ആരോഗ്യം
  • കുടുംബക്ഷേമം
  • മെഡിക്കൽ വിദ്യാഭ്യാസം
  • മെഡിക്കൽ യൂണിവേഴ്സിറ്റി
  • തദ്ദേശീയ മരുന്നുകൾ
  • ആയുഷ്
  • മയക്കുമരുന്ന് നിയന്ത്രണം
  • വനിതാ ശിശുക്ഷേമം
സിപിഐ (എം)
8 വി. ശിവൻകുട്ടി കേരള സർക്കാർ  നേമം തിരുവനന്തപുരം
  • പൊതു വിദ്യാഭ്യാസം
  • സാക്ഷരതാ പ്രസ്ഥാനം
  • തൊഴിൽ
  • ജോലിയും, പരിശീലനവും
  • കഴിവുകൾ, പുനരധിവാസം
  • ഫാക്ടറികളും ബോയിലറുകളും
  • ഇൻഷുറൻസ് മെഡിക്കൽ സേവനം
  • വ്യാവസായിക ട്രൈബ്യൂണലുകൾ
  • ലേബർ കോടതികൾ
സിപിഐ (എം)
9 റോഷി അഗസ്റ്റിൻ ഇടുക്കി ഇടുക്കി
  • ജലസേചനം
  • കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി
  • ഭൂഗർഭജല വകുപ്പ്
  • ജലവിതരണവും ശുചിത്വവും
കെസി (എം)
10 കെ. കൃഷ്ണൻകുട്ടി കേരള സർക്കാർ  ചിറ്റൂർ പാലക്കാട് ജെഡി (എസ്)
11 എ.കെ. ശശീന്ദ്രൻ കേരള സർക്കാർ  എലത്തൂർ കോഴിക്കോട്
  • വനം
  • വന്യജീവി സംരക്ഷണം
  • തണ്ണീർത്തടവും കണ്ടൽ സംരക്ഷണവും
എൻസിപി
12 ആന്റണി രാജു

(ഒന്നാം പാദം)

കേരള സർക്കാർ  തിരുവനന്തപുരം തിരുവനന്തപുരം ജെകെസി
13 അഹമ്മദ് ദേവർകോവിൽ

(ഒന്നാം പാദം)

കോഴിക്കോട് സൗത്ത് കോഴിക്കോട്
  • തുറമുഖം
  • മ്യൂസിയം
  • പുരാവസ്തു
  • ആർക്കൈവുകൾ
  • ഗ്രന്ഥരക്ഷാലയം
ഐഎൻഎൽ
14 വി. അബ്ദുൽറഹ്മാൻ കേരള സർക്കാർ  താനൂർ മലപ്പുറം
  • കായികം
  • വഖഫും ഹജ്ജ് തീർത്ഥാടനവും
  • തപാലും ടെലിഗ്രാഫുകളും
  • റെയിൽ‌വേ
എൻഎസ്‌സി
15 പി. പ്രസാദ് ചേർത്തല ആലപ്പുഴ
  • കൃഷി
  • ഫാർമർ വെൽഫെയർ ബോർഡ് (കർഷക ക്ഷേമ പദ്ധിതി)
  • മണ്ണ് സർവേയും മണ്ണ് സംരക്ഷണവും
  • കേരള കാർഷിക സർവകലാശാല
  • അരി, ഭക്ഷ്യധാന്യ ഉൽപാദനം
  • കരിമ്പും എണ്ണക്കുരു ഉൽപാദനവും
  • ഹോർട്ടികൾച്ചർ, ഫ്ലോറി കൾച്ചർ, പച്ചക്കറി ഉത്പാദനം
  • കൃഷിയിടവും തേനീച്ചവളർത്തലും
  • വെയർഹൗസിംഗ് കോർപ്പറേഷൻ
സിപിഐ
16 ജി.ആർ. അനിൽ കേരള സർക്കാർ  നെടുമങ്ങാട് തിരുവനന്തപുരം
  • ഭക്ഷ്യം, പൊതുവിതരണം
  • ഉപഭോക്തൃകാര്യം
  • ലീഗൽ മെട്രോളജി
സിപിഐ
17 കെ. രാധാകൃഷ്ണൻ കേരള സർക്കാർ  ചേലക്കര തൃശ്ശൂർ
  • ദേവസ്വം
  • പിന്നോക്കക്ഷേമം
  • പാർലമെന്ററി കാര്യം
സിപിഐ (എം)
18 വി.എൻ. വാസവൻ കേരള സർക്കാർ  ഏറ്റുമാനൂർ കോട്ടയം
  • സഹകരണം
  • രജിസ്ട്രേഷൻ
സിപിഐ (എം)
19 ജെ. ചിഞ്ചു റാണി ചടയമംഗലം കൊല്ലം
  • മൃഗസംരക്ഷണം
  • ക്ഷീര വികസനം, ക്ഷീര- സഹകരണ സംഘങ്ങൾ
  • കന്നുകാലി പരിപാലനം
  • കോഴി പരിപാലനം
  • തുകൽ വ്യവസായം
  • മൃഗശാല
  • കേരള വെറ്റിനറി & ആനിമൽ സയൻസ് സർവ്വകലാശാല
സിപിഐ
20 ആർ. ബിന്ദു കേരള സർക്കാർ  ഇരിങ്ങാലക്കുട തൃശ്ശൂർ
  • ഉന്നത വിദ്യാഭ്യാസം
  • സാങ്കേതിക വിദ്യാഭ്യാസം
  • സർവ്വകലാശാലകൾ (കാർഷിക, വെറ്റിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവ്വകലാശാലകൾ ഒഴികെ)
  • പ്രവേശന പരീക്ഷകൾ
  • നാഷണൽ കേഡറ്റ് കോർപ്സ്
  • അധിക നൈപുണ്യ ഏറ്റെടുക്കൽ പ്രോഗ്രാം (ASAP)
  • സാമൂഹ്യ നീതി
സിപിഐ (എം)

വകുപ്പുകൾ

പൊതുഭരണം, ധനകാര്യം, നിയമം എന്നിങ്ങനെ മൂന്ന് പ്രധാന വകുപ്പുകളായാണ് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്. പൊതുഭരണ വകുപ്പിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ഭരണവകുപ്പുകൾ ഉൾക്കൊള്ളുന്നു. കേരള സെക്രട്ടേറിയറ്റ് റൂൾസ് ഓഫ് ബിസിനസ് (KSRB) അടിസ്ഥാനമാക്കി ഇനിപ്പറയുന്ന പ്രധാന സെക്രട്ടേറിയറ്റ് വകുപ്പുകൾ വഴിയാണ് സംസ്ഥാന സർക്കാരിന്റെ ഭരണനിർവ്വഹണം നടക്കുന്നത്. സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ (Policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണ്. സെക്രെട്ടറിയേറ്റ് വകുപ്പുകളുടെ മേധാവി സെക്രട്ടറി (Secretary to Government) ആണ്. ഫീൽഡ് വകുപ്പുകൾ ഡയറക്ടറേറ്റ്, കമ്മീഷണറേറ്റ്, തുടങ്ങി പേരുകളിലും അറിയപ്പെടുന്നു. ഇതുകൂടാതെ സര്ക്കാര് സ്ഥാപനങ്ങളും അതാത് വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു.

ക്രമനമ്പർ മാതൃ വകുപ്പ്

(സെക്രട്ടേറിയേറ്റ്)

ഫീൽഡ് വകുപ്പുകൾ സർക്കാർ സ്ഥാപനങ്ങൾ ചുമതലയുള്ള മന്ത്രി വകുപ്പ് സെക്രട്ടറി
1 ആഭ്യന്തര വകുപ്പ്
  • കേരള പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ കോർപറേഷൻ
പിണറായി വിജയൻ

(മുഖ്യമന്ത്രി)

ബിശ്വനാഥ് സിൻഹ ഐ.എ

എസ്.

(അഡീഷണൽ ചീഫ് സെക്രട്ടറി)

2 ആയുഷ് വകുപ്പ്
  • ആയുർവേദ ചികിത്സ വിദ്യാഭ്യാസ ഡയറക്ടറേറ്റ്
  • ഹോമിയോപ്പതി ഡയറക്ടറേറ്റ്, കേരളം
  • ഭാരതീയ ചികിത്സാ വകുപ്പ് (ISM)
വീണാ ജോർജ് (ആരോഗ്യവും കുടുംബ ക്ഷേമവും മന്ത്രി) എപിഎം മുഹമ്മദ് ഹാനിഷ് ഐ.എ.എസ്.
3 ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് വീണാ ജോർജ് (ആരോഗ്യവും കുടുംബക്ഷേമവും മന്ത്രി) എപിഎം മുഹമ്മദ് ഹാനിഷ് ഐ.എ.എസ്.

(പ്രിൻസിപ്പൽ സെക്രട്ടറി)

4 ഇലക്‌ട്രോണിക്‌സ് & വിവരസാങ്കേതിക വിദ്യ വകുപ്പ്
5 ഉദ്യോഗസ്‌ഥ- ഭരണ പരിഷ്‌കാര വകുപ്പ്
6 ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് (വകുപ്പ്)
  • സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് (വകുപ്പ്)
  • എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണറുടെ കാര്യാലയം
ആർ. ബിന്ദു(ഉന്നതവിദ്യാഭ്യാസ മന്ത്രി) ഇഷിത റോയ് ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി
7 ഉപഭോക്ത്യകാര്യ വകുപ്പ്
8 ഊർജ്ജവകുപ്പ് (വൈദ്യുതി വകുപ്പ്)
9 കായിക-യുവജനകാര്യ വകുപ്പ്
10 കാർഷിക വികസന കർഷകക്ഷേമ വകുപ്പ്
11 കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പ്
12 ക്ഷീര വികസനവകുപ്പ്
13 ഗതാഗതവകുപ്പ്
14 ജല-വിഭവ വകുപ്പ്
15 തദ്ദേശ സ്വയംഭരണ വകുപ്പ്
  • പ്രിൻസിപ്പൽ ഡയറക്ടറേറ്റ്
  • പഞ്ചായത്ത് വകുപ്പ്
  • നഗരകാര്യ വകുപ്പ്
  • ഗ്രാമ വികസന വകുപ്പ്
  • നഗര ഗ്രാമാസൂത്രണ വകുപ്പ്
  • എൻജിനീയറിങ് വിഭാഗം
  • പെർഫോമൻസ് ഓഡിറ്റ് വിംഗ്
എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി) ശാരദ മുരളീധരൻ ഐ.എ.എസ്., അഡീഷണൽ ചീഫ് സെക്രട്ടറി
16 തൊഴിൽ -നൈപുണ്യ വകുപ്പ്
17 നികുതി വകുപ്പ്
  • എക്സൈസ് വകുപ്പ്
18 നിയമ വകുപ്പ്
19 ന്യൂനപക്ഷ ക്ഷേമ വകുപ്പ്
20 പരിസ്ഥിതി വകുപ്പ്
21 പാർലമെന്ററികാര്യ വകുപ്പ്
22 പിന്നാക്ക സമുദായ വികസന വകുപ്പ്
23 പൊതുജനസമ്പർക്ക വകുപ്പ്
24 പൊതുഭരണ വകുപ്പ് - പിണറായി വിജയൻ

(മുഖ്യമന്ത്രി)

കെ ആർ ജ്യോതിലാൽ ഐഎഎസ്, അഡീഷണൽ ചീഫ് സെക്രട്ടറി
25 പൊതുമരാമത്ത് വകുപ്പ്
26 പൊതുവിദ്യാഭ്യാസ വകുപ്പ് വി. ശിവൻകുട്ടി(പൊതുവിദ്യാഭ്യാസവും തൊഴിലും മന്ത്രി) റാണി ജോർജ്ജ് ഐ.എ.എസ്.

(പ്രിൻസിപ്പൽ സെക്രട്ടറി)

27 പ്രവാസികാര്യ വകുപ്പ് (നോർക്ക) പ്രവാസി കേരളീയകാര്യ വകുപ്പ് പിണറായി വിജയൻ(മുഖ്യമന്ത്രി)
28 ധനകാര്യ വകുപ്പ്
  • ധനകാര്യ വകുപ്പ്
  • ട്രഷറി വകുപ്പ്
  • ഇൻഷുറൻസ് വകുപ്പ്
  • സംസ്ഥാന ലോട്ടറി വകുപ്പ്
  • സംസ്ഥാന ഓഡിറ്റ് വകുപ്പ്
  • വാണിജ്യ നികുതി വകുപ്പ്
  • സംസ്ഥാന ചർക്ക് സേവന നികുതി വകുപ്പ് (GST)
കെ.എൻ. ബാലഗോപാൽ

(ധനകാര്യ മന്ത്രി)

29 ഭക്ഷ്യ പൊതുവിതരണ വകുപ്പ്
30 ഭവനനിർമ്മാണ വകുപ്പ്
  • കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
കെ. രാജൻ (റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി)
31 മത്സ്യബന്ധന വകുപ്പ്
32 മൃഗസംരക്ഷണ വകുപ്പ്
33 റവന്യൂ വകുപ്പ് കെ. രാജൻ(റവന്യു മന്ത്രി) ടിങ്കു ബിസ്വൽ ഐ.എ.എസ്.
34 വനം-വന്യജീവി സംരക്ഷണ വകുപ്പ്
35 വനിത-ശിശുവികസന വകുപ്പ്
36 വിജിലൻസ് വകുപ്പ് പിണറായി വിജയൻ(മുഖ്യമന്ത്രി) ബിശ്വനാഥ് സിൻഹ ഐ.

. .എഎസ്

37 വിനോദസഞ്ചാര വകുപ്പ്
38 വ്യവസായ-വാണിജ്യ വകുപ്പ്
39 ശാസ്ത്ര-സാങ്കേതിക വകുപ്പ്
40 സഹകരണ വകുപ്പ്
41 സാമൂഹ്യനീതി വകുപ്പ്
42 സാംസ്‌ക്കാരികകാര്യ വകുപ്പ്
43 സൈനികക്ഷേമ വകുപ്പ്
44 സ്റ്റോർസ് പർച്ചേസ് വകുപ്പ്

(അവലംബം: കേരളസംസ്ഥാന ബഡ്ജറ്റ് (2012-2013) അവതരണപ്രസംഗം)

ഇതും കാണുക

കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക

മൊറട്ടോറിയം

പുറത്തേക്കുള്ള കണ്ണികൾ

അവലംബം


Tags:

കേരള സർക്കാർ നിലവിലെ മന്ത്രിസഭകേരള സർക്കാർ വകുപ്പുകൾകേരള സർക്കാർ ഇതും കാണുകകേരള സർക്കാർ പുറത്തേക്കുള്ള കണ്ണികൾകേരള സർക്കാർ അവലംബംകേരള സർക്കാർകേരളംഗവർണ്ണർനിയമസഭമന്ത്രിസഭമുഖ്യമന്ത്രി

🔥 Trending searches on Wiki മലയാളം:

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെന്നൈ സൂപ്പർ കിങ്ങ്‌സ്മാവേലിക്കര നിയമസഭാമണ്ഡലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംയേശുരമ്യ ഹരിദാസ്ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർമഹാത്മാ ഗാന്ധിരാമായണംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)കമല സുറയ്യതിരുവനന്തപുരം ലോക്സഭാമണ്ഡലംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)തുഞ്ചത്തെഴുത്തച്ഛൻമുണ്ടയാംപറമ്പ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.രതിമൂർച്ഛഅവിട്ടം (നക്ഷത്രം)കുടജാദ്രിമദർ തെരേസരാശിചക്രംസ്ത്രീഉടുമ്പ്കൊച്ചി വാട്ടർ മെട്രോഎം. മുകുന്ദൻകേരളത്തിലെ നദികളുടെ പട്ടികഒരു സങ്കീർത്തനം പോലെഅഞ്ചകള്ളകോക്കാൻമലയാളംചന്ദ്രൻഗോകുലം ഗോപാലൻഉദ്ധാരണംവോട്ടവകാശംവിമോചനസമരംഉൽപ്രേക്ഷ (അലങ്കാരം)വെള്ളിക്കെട്ടൻപ്രാചീനകവിത്രയംബെന്നി ബെഹനാൻമഞ്ഞപ്പിത്തംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംസച്ചിദാനന്ദൻന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്ദന്തപ്പാലമഹേന്ദ്ര സിങ് ധോണിആര്യവേപ്പ്ഇന്ത്യയിലെ പഞ്ചായത്തി രാജ്ധനുഷ്കോടിവാഴജീവകം ഡിഐക്യ അറബ് എമിറേറ്റുകൾകൊട്ടിയൂർ വൈശാഖ ഉത്സവംമേയ്‌ ദിനംസി.ടി സ്കാൻകാലൻകോഴിവാട്സ്ആപ്പ്രണ്ടാം ലോകമഹായുദ്ധംമകരം (നക്ഷത്രരാശി)ബെന്യാമിൻഉർവ്വശി (നടി)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതെങ്ങ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംകുരുക്ഷേത്രയുദ്ധംകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഅൽഫോൻസാമ്മഇങ്ക്വിലാബ് സിന്ദാബാദ്പിത്താശയംഏഷ്യാനെറ്റ് ന്യൂസ്‌മൗലികാവകാശങ്ങൾലോക മലമ്പനി ദിനംകാളിആദി ശങ്കരൻമലയാള സാഹിത്യകാരന്മാരുടെ പട്ടികകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കടുക്കഎം.ടി. രമേഷ്സിംഗപ്പൂർവെബ്‌കാസ്റ്റ്🡆 More