ദന്തപ്പാല: ചെടിയുടെ ഇനം

ഇന്ത്യയിലുടനീളം 1200 മീറ്റർ ഉയരം വരെയുള്ള ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും ഉള്ള ചെറിയ മരമാണ് അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തിൽപ്പെടുന്ന ദന്തപ്പാല അഥവാ വെട്ടുപാല.

(danthapala) (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്‌. . സോറിയാസിസ് എന്ന രോഗത്തിനു ഫലപ്രദമായ മരുന്നായി ദന്തപാലയെ വർഷങ്ങളായി ആയുർവേദവും നാട്ടുവൈദ്യവും ഉപയൊഗിച്ചുവരുന്നു.

Wrightia tinctoria
ദന്തപ്പാല: ഇതരഭാഷാ നാമങ്ങൾ, സ്വദേശം, വിവരണം
flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
W. tinctoria
Binomial name
Wrightia tinctoria
(Roxb.) R.Br., Mem. Wern. Soc. 173. 1809.

ഇതരഭാഷാ നാമങ്ങൾ

  • സംസ്കൃതം - ശ്വേതകുടജ, സ്ത്രീ കുടജ (स्त्री कुटज)
  • ഇംഗ്ലീഷ് - ഐവറി വുഡ്, സ്റ്റീറ്റ് ഇന്ദ്രജോ
  • ഹിന്ദി - ദുധി, (दुधी) ഇന്ദാർജോ
  • മലയാളം - വെട്ടുപാല, വെൺപാല, അയ്യപ്പാല, ഗന്ധപ്പാല
  • ഗുജറാത്തി - ദുദലോ ( દૂધલો )
  • കന്നഡ- അജമറ (ಅಜಮರ )
  • തെലുങ്ക് - അങ്കുഡുച്ചെട്ടു (అంకుడుచెట్టు )

സ്വദേശം

ദന്തപ്പാല: ഇതരഭാഷാ നാമങ്ങൾ, സ്വദേശം, വിവരണം 
ഇലകൾക്ക് 8-10 സെ.മീ നീളം ഉണ്ട്, 12 ജോഡി ഞരമ്പുകൾ പ്രധാനമായും ഉണ്ടു്

ഭാരതമാണ് ഈ സസ്യത്തിന്റെ സ്വദേശം. ബർമ്മയിലും ധാരാളം കണ്ടുവരുന്നു. എന്നാൽ കേരളത്തിൽ ദന്തപ്പാല സാധാരണയായി ഇല്ലെങ്കിലും ഇപ്പോൾ പല സ്ഥലത്തും ധാരാളം വളരുന്നുണ്ട്. പീച്ചിയിലും കുതിരാന്റെ കയറ്റത്തിലും, ഇടുക്കി മരിയപുരം, പാലക്കാട്ട്മല, മരങ്ങട്ടുപ്പിള്ളി ഇത് ധാരാളം വളരുന്നുണ്ട്. തമിഴ്നാട്ടിലെ മധുര, കാഞ്ചീപുരം, തിരുമങ്കലം, തഞ്ചാവൂർ എന്നീ സ്ഥലങ്ങളിൽ ദന്തപ്പാല വളരെയധികം കണ്ടു വരുന്നു.

വിവരണം

ദന്തപ്പാല: ഇതരഭാഷാ നാമങ്ങൾ, സ്വദേശം, വിവരണം 
ദന്തപാലയുടെ കായ്- ഒരു പൂവിൽ നിന്നും രണ്ട് കായ് ഒട്ടിച്ചേർന്ന രീതിയിൽ ഉണ്ടാകും

5-10 മീറ്റർ ഉയരത്തിൽ വളരുന്ന ഇലകൊഴിയും മരം. ഇലയിലും തണ്ടിലും വെള്ള കറയുണ്ട്. തടിക്ക് വെണ്ണ നിറം. ഇലകൾ വിവിധ വലിപ്പത്തിൽ ആണു്. ഇവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. അനുപർണ്ണങ്ങളില്ല. ഇലക്ക് 8-15 സെ.മീ. നീളവും 3-6 സെ.മീ. വീതിയും ഉണ്ട്. 12 ജോഡി പ്രധാന ഞരമ്പുകൾ ഉണ്ടു്. വെള്ള നിറത്തിലുള്ള പൂക്കൾ പൂങ്കുലയിൽ ഉണ്ടു്. പൂക്കൾക്ക് മണമുണ്ട്. ബാഹ്യദളപുടം ദീർഘസ്ഥായി, ബാഹ്യ ദളപുടത്തിനും ദളപുടത്തിനും 5 കർണ്ണങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും 2 കായ് ഉണ്ടാകും. അവയുടെ അഗ്രം ഒട്ടിച്ചേർന്നിരിക്കും .

ഔഷധയോഗ്യ ഭാഗം

ഇല, പട്ട , വിത്ത്

രസാദി ഗുണങ്ങൾ

  • രസം  : തിക്തകഷായം
  • ഗുണം :രൂക്ഷം
  • വീര്യം :ശീതം
  • വിപാകം :കടു

രാസഘടകങ്ങൾ

ഇലകളിൽ അമിനോ ആസിഡുകളും ഫ്ലാവനോയ്ഡുകളും ലൂപിയോൾ എന്ന ട്രൈടെർപ്പനോയ്ഡും ബീറ്റ സൈറ്റോസ്റ്റീറൊൾ എന്ന സ്റ്റീറോയ്ഡും അടങ്ങിയിരിക്കുന്നു. ട്രിപ്റ്റോഫാൻ, ഒക്റ്റാഡെകെനോയിക് അമ്‌ളം, ആസ്പർടിക് അമ്‌ളം, ഗ്ലൈസീൻ, ല്യൂസീൻ, ഗ്ലൂടാമിക് അമ്‌ളം, എന്നിവയാണ് അമീനോ അമ്‌ളങ്ങൾ. റൈറ്റിൻ, ഹെസ്പെറിഡിൻ, ബീറ്റാ ആമൈറിൻ എന്നീ ഫ്‌ളാവനോയ്ഡുകൾ അടങ്ങിയിരിക്കുന്നു. [വിത്ത്|വിത്തിൽ]] ലിനോലിക് അമ്‌ളം, ഒലേയിക് അമ്‌ളം, മൈരിസ്റ്റിക് അമ്‌ളം, പാമിറ്റിക് അമ്‌ളം സ്റ്റീയറിക് അമ്‌ളം എന്നിവ ഉണ്ട്.


ഔഷധപ്രയോഗങ്ങൾ

ദന്തപ്പാല: ഇതരഭാഷാ നാമങ്ങൾ, സ്വദേശം, വിവരണം 
അയ്യപ്പാല എണ്ണ

ഈ ഔഷധം തമിഴ്നാട്ടിൽ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ ഉള്ളതാണ്. അഷ്ടാംഗഹൃദയാദി ആയുർവേദഗ്രന്ഥങ്ങളിൽ ഒന്നിലും ഈ ദന്തപ്പാലയെക്കുറിച്ച് പ്രസ്താവങ്ങൾ ഇല്ല. [അവലംബം ആവശ്യമാണ്] ബൃഹദ് ദന്തപ്പായ തൈലവും അയ്യപ്പാല തൈലവും ദന്തപ്പാല ചേർന്ന വെളിച്ചെണ്ണ തൈലമാണ്. സോറിയാസിസ് എന്ന ത്വക് രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഔഷധമാണ് ദന്തപ്പാല. ഇതിന്റെ ഇല കൊണ്ടുവന്ന ഇരുമ്പ് തൊടാതെ നുള്ളി നുള്ളി ചെറുതാക്കി ഒരു മൺചട്ടിയിൽ ഇട്ട്, മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് (ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ എന്ന തോതിൽ) വെയിലത്ത് വയ്ക്കുക. ഏഴ് ദിവസം മുഴുവനും വെയിൽ കൊള്ളിച്ചതിനുശേഷം എട്ടാം ദിവസം പിഴിഞ്ഞ് അരിച്ച് എടുത്ത് ഒരു കുപ്പിയിൽ ആക്കുക. (പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കുക) ഈ എണ്ണ വൈദ്യ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. പുറമേ പുരട്ടി രണ്ട് മണിക്കൂർ ഇരുന്നതിനുശേഷം സോപ്പ് തേയ്ക്കാതെ കുളിക്കണം. ഇത് മൂന്നു് മാസം തുടർന്നാൽ സോറിയാസിസ് എന്ന ത്വക് രോഗം മാറുന്നതാണ്.

പല്ലുവേദനക്ക് വായിൽ 2,3 ഇല ഇട്ട് ചവയ്ക്കുക.

ഇതും കാണുക

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ദന്തപ്പാല ഇതരഭാഷാ നാമങ്ങൾദന്തപ്പാല സ്വദേശംദന്തപ്പാല വിവരണംദന്തപ്പാല ഔഷധയോഗ്യ ഭാഗംദന്തപ്പാല രസാദി ഗുണങ്ങൾദന്തപ്പാല രാസഘടകങ്ങൾദന്തപ്പാല ഔഷധപ്രയോഗങ്ങൾദന്തപ്പാല ഇതും കാണുകദന്തപ്പാല ചിത്രശാലദന്തപ്പാല അവലംബംദന്തപ്പാല പുറത്തേക്കുള്ള കണ്ണികൾദന്തപ്പാല

🔥 Trending searches on Wiki മലയാളം:

ലിംഫോസൈറ്റ്ഹോട്ട്സ്റ്റാർമലയാളസാഹിത്യംവിഭക്തിശബരിമല ധർമ്മശാസ്താക്ഷേത്രംഉത്സവംനയൻതാരനക്ഷത്രം (ജ്യോതിഷം)പി. വത്സലകുവൈറ്റ്മലയാള സാഹിത്യകാരന്മാരുടെ പട്ടികഖുർആൻശക്തൻ തമ്പുരാൻകേരളത്തിലെ പാമ്പുകൾഏപ്രിൽ 25മുലപ്പാൽഇങ്ക്വിലാബ് സിന്ദാബാദ്രതിസലിലംദുർഗ്ഗമഹാത്മാ ഗാന്ധിവിമോചനസമരംതരുണി സച്ച്ദേവ്കലാഭവൻ മണികേരള കോൺഗ്രസ്വോട്ടവകാശംചോറ്റാനിക്കര ഭഗവതിക്ഷേത്രംഉടുമ്പ്അമ്മഇസ്‌ലാംയോഗക്ഷേമ സഭകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമുത്തപ്പൻരക്തസമ്മർദ്ദംഇ.എം.എസ്. നമ്പൂതിരിപ്പാട്കേരളത്തിലെ തനതു കലകൾമഹാഭാരതംനസ്ലെൻ കെ. ഗഫൂർമലയാളലിപിപ്രധാന ദിനങ്ങൾഭാരതീയ റിസർവ് ബാങ്ക്സ്ഖലനംകൃഷ്ണൻകുഞ്ഞുണ്ണിമാഷ്ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾമഹേന്ദ്ര സിങ് ധോണികെ.ആർ. മീരഅടൂർ പ്രകാശ്പ്രധാന താൾതൃശ്ശൂർ ജില്ലമഹിമ നമ്പ്യാർമലയാളം നോവലെഴുത്തുകാർകണ്ണൂർ ജില്ലതൈറോയ്ഡ് ഗ്രന്ഥിരാജ്‌മോഹൻ ഉണ്ണിത്താൻസ്മിനു സിജോജന്മഭൂമി ദിനപ്പത്രംമലയാളി മെമ്മോറിയൽസ്വർണവും സാമ്പത്തിക ശാസ്ത്രവുംചാർമിളചൈനപ്ലാസ്സി യുദ്ധംപനിഅച്ഛൻകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംമരണംമോഹൻലാൽജി സ്‌പോട്ട്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾദശാവതാരംമുഗൾ സാമ്രാജ്യംകടൽത്തീരത്ത്ചിത്രശലഭംദേശീയ പട്ടികവർഗ്ഗ കമ്മീഷൻപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ🡆 More