മലയാളി മെമ്മോറിയൽ

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാം‌കൂറിൽ ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളിൽ മലയാളികൾക്ക് പ്രാധാന്യം വേണമെന്ന ആവശ്യവുമായി 1891 ജനുവരി 1 ന് അന്നത്തെ മഹാരാജാവിന്‌ നൽകിയ നിവേദനമാണ്‌ മലയാളി മെമ്മോറിയൽ എന്നപേരിൽ അറിയപ്പെടുന്നത്.

ആ കാലഘട്ടത്തിൽ തിരുവിതാം‌കൂറിലെ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണർ ആയിരുന്നു. ഇതിനെതിരെ തിരുവിതാം‌കൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, ഡോക്ടർ പല്പ്പു, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള , കാവാലം നീലകണ്ഠ പിള്ള, കെ.സി.ഷഡാനനൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മഹാരാജാവിനു നൽകുകയും ചെയ്തു. കൂടാതെ ഉദ്യോഗങ്ങളിൽ നാട്ടുകാർക്ക് ജാതി-മത പരിഗണനയില്ലാതെ മുൻഗണന നൽകുകയും നിയമനങ്ങളിൽ ആനുപാതിക പ്രാധിനിത്യം വേണമെന്നും ഈ നിവേദനത്തിലെ മുഖ്യ ആവശ്യങ്ങളിൽ പെടുന്നു.

മലയാളി മെമ്മോറിയൽ
മലയാളി മെമ്മോറിയലിന്റെ കൊല്ലം ജില്ലയിലെ കേന്ദ്ര ബിന്ദുവായ മലയാളി സഭ ഹാൾ. പിന്നീട് മലയാളി സഭ സ്ക്കൂളായി

മലയാളി മെമ്മോറിയലിൽ ആദ്യം കെ .പി .ശങ്കര മേനോനും രണ്ടാമത് ജി പി പിള്ളയും മൂന്നാമതായി ഡോക്ടർ പൽപ്പുവും ഒപ്പുവെച്ചു ഇത് തയ്യാർ ആക്കാൻ നിയമ സഹായം നൽകിയത് പ്രമുഖ അഭിഭാഷകനായ ഏറ്‍ഡ്‌ലി നോർട്ടനാണ്

മലയാളി മെമ്മോറിയലിന്റെ പതാകവാഹകനും സാഹിത്യകാരനുമായ സി.വി. രാമൻപിള്ള തന്റെ പത്രമായ മിതഭാഷിയിൽ മലയാളി മെമ്മോറിയലിനെ കുറിച്ച് എഡിറ്റോറിയൽ എഴുതി . ഇത് പിന്നീട് "വിദേശികളുടെ മേധാവിത്തം " എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു !

അവലംബം

Tags:

1891ജി.പി. പിള്ളതിരുവിതാംകൂർമലയാളികൾസി. കൃഷ്ണപിള്ളസി.വി. രാമൻപിള്ള

🔥 Trending searches on Wiki മലയാളം:

വെള്ളാപ്പള്ളി നടേശൻസ്ത്രീ ഇസ്ലാമിൽഹൈബി ഈഡൻശുഭാനന്ദ ഗുരുമലബാർ കലാപംമലയാളലിപിഅക്ഷയതൃതീയനെൽവയൽ-നീർത്തട സംരക്ഷണ നിയമംസോണിയ ഗാന്ധിലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികപ്രേമലുഅരിമ്പാറപ്രമേഹംരാജീവ് ഗാന്ധിതൃശൂർ പൂരംയോനിഗുകേഷ് ഡിഓട്ടൻ തുള്ളൽതൃശ്ശൂർ നിയമസഭാമണ്ഡലംതെയ്യംചേനത്തണ്ടൻനീതി ആയോഗ്ഇടശ്ശേരി ഗോവിന്ദൻ നായർമൗലികാവകാശങ്ങൾകണ്ണൂർ ജില്ലകേരളകൗമുദി ദിനപ്പത്രംസന്ധി (വ്യാകരണം)വൈക്കം മുഹമ്മദ് ബഷീർജർമ്മനിഐക്യ അറബ് എമിറേറ്റുകൾപ്രധാന ദിനങ്ങൾഇസ്‌ലാംഹെപ്പറ്റൈറ്റിസ്-ബിമുണ്ടയാംപറമ്പ്ഉടുമ്പ്ബറോസ്അപ്പോസ്തലന്മാർഎം.വി. ഗോവിന്ദൻകേരള പബ്ലിക് സർവീസ് കമ്മീഷൻമീനവി.എസ്. സുനിൽ കുമാർകുണ്ടറ വിളംബരംനി‍ർമ്മിത ബുദ്ധിഇ.ടി. മുഹമ്മദ് ബഷീർകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾസരസ്വതി സമ്മാൻഎ.കെ. ആന്റണിഅടൽ ബിഹാരി വാജ്പേയിമൂന്നാർഅസ്സീസിയിലെ ഫ്രാൻസിസ്ബിഗ് ബോസ് (മലയാളം സീസൺ 6)തങ്കമണി സംഭവംഹനുമാൻഹെർമൻ ഗുണ്ടർട്ട്നോവൽസംഘകാലംസൂര്യഗ്രഹണംതൃക്കേട്ട (നക്ഷത്രം)കോഴിക്കോട്താജ് മഹൽപോത്ത്ഹൃദയം (ചലച്ചിത്രം)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർചട്ടമ്പിസ്വാമികൾനിതിൻ ഗഡ്കരികേരളീയ കലകൾവെള്ളിക്കെട്ടൻമമ്മൂട്ടിഎറണാകുളം ജില്ലയൂട്യൂബ്സേവനാവകാശ നിയമംഅക്കരെലോക മലേറിയ ദിനംസമസ്ത കേരള ജംഇയ്യത്തുൽ ഉലമമുടിയേറ്റ്ക്രിക്കറ്റ്ടി.എൻ. ശേഷൻ🡆 More