മീന: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മീന ദുരൈരാജ്, (തമിഴ്: மீனா) (ജനനം സെപ്റ്റംബർ 16) തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്.

മീന എന്ന വിളിപ്പേരിലാണ് മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ച വച്ചു.

മീന
മീന: സ്വകാര്യജീവിതം, അഭിനയ ജീവിതം, സിനിമകൾ
ജനനം
മീന ദുരൈരാജ്

16 September 1976 (age 43)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം1982–ഇതുവരെ
ജീവിതപങ്കാളി(കൾ)
Vidyasagar
(m. 2009)
കുട്ടികൾനൈനിക
മാതാപിതാക്ക(ൾ)ദുരൈരാജ്
Mallika

സ്വകാര്യജീവിതം

ചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽനിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്. ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽ പഠനത്തിനു ചേർന്നു. അവളുടെ തിരക്കേറിയ അഭിനയ ഷെഡ്യൂൾ കാരണം എട്ടാം ക്ലാസ്സിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തേണ്ടിവരുകയും പിന്നീട് സ്വകാര്യ കോച്ചിംഗിലൂടെ ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കുകയും ചെയ്തു. 2006 ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള വനിതയാണ്.

ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ 2009 ജൂലൈ 12 ന് ആര്യ വ്യാസ സമാജ് കല്യാണ മണ്ഡപത്തിൽ വച്ച് മീന വിവാഹം കഴിച്ചു. പിന്നീട് ദമ്പതികൾ ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ചു. മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ വിവാഹ സൽക്കാരം നടത്താൻ ദമ്പതികൾ വീണ്ടും ചെന്നൈയിലെത്തുകയും അതിൽ ദക്ഷിണേന്ത്യയിലെ പ്രമുഖരായ എല്ലാ അഭിനേതാക്കളും പങ്കെടുത്തിരുന്നു. ദമ്പതികളുടെ മകളായ "നൈനിക വിദ്യാസാഗർ" (ജനനം: 1 ജനുവരി 2011) നടൻ വിജയ്‌ക്കൊപ്പം തെറി (2016) എന്ന ചിത്രത്തിലൂടെ അഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.

അഭിനയ ജീവിതം

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി..

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ.

മുത്തു, എജമാൻ, വീര , അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാല‌താര‌മായും, പിന്നീടെ വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനയ്ക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.

മീന നായികയായ കഥ പറയുമ്പോൾ എന്ന ചിത്രം മലയാളത്തിൽ വൻ വിജയം നേടിയിരുന്നു. തുടർന്ന് കുശേലൻ എന്ന പേരിൽ തമിഴിലും കഥാനായകുഡു എന്ന പേരിൽ കന്നഡയിലും ഈ ചിത്രം പുനർനിർമ്മിക്കുകയുണ്ടായി. ഇവയിലും മീന തന്നെയായിരുന്നു നായിക. കുശേലനിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്നതിൽ മീനയ്ക്ക് പരിതാപമുണ്ടായിരുന്നതായി മീന പിന്നീട് പറയുകയുണ്ടായി.

മീനയുടേതായ ചിത്രങ്ങളിൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ ഭാരതി കണ്ണമ്മ (തമിഴ്), ഷോക്ക് (തമിഴ്), സീത രാമയ്യ ഗാരി മണവാരലു (തെലുഗു), സാന്ത്വനം (മലയാളം), സ്വാതി മുത്തു (കന്നഡ) എന്നിവയാണ്.

പിന്നണിഗായിക

മനോജ് ഭാരതിയുടെ കൂടെ ചില ആൽബങ്ങളിൽ പാടിയിട്ടുണ്ട് മീന. കാതൽ സഡുഗുഡു എന്ന തമിഴ് സിനിമയിലെ ഒരു ഗാനവും മീന പാടുകയുണ്ടായി. തമിഴ് നടനായ വിക്രമിന്റെ കൂടെ 16 വയതിനിലെ, കാതലിസം എന്നീ പോപ്പ് ആൽബങ്ങളും മീന പുറത്തിറക്കുകയുണ്ടായി.

സിനിമകൾ

വർഷം സിനിമയുടെ പേര് കഥാപാത്രം ഭാഷ കുറിപ്പുകൾ
1982 നെഞ്ചങ്കൾ തട്ടിക്കൊണ്ടുപോകപ്പെട്ട ബാലിക തമിഴ് ബാല താരം (അരങ്ങേറ്റം)
എങ്കെയോ കേട്ട കുറൽ രജനീകാന്തിന്റെ മകൾ തമിഴ് ബാല താരം
തീർപ്പുകഗൾ തിരുത്തപ്പെടലാം ശിവകുമാറിന്റെ മകൾ തമിഴ് ബാല താരം
പാർവൈയിൻ മറുപക്കം പുരോഹിതന്റെ മകൾ തമിഴ് ബാല താരം
1983 തണ്ടിക്കപ്പട്ട നിയയങ്കൾ Playful child തമിഴ് ബാല താരം
സുമംഗലി Doll-selling girl തമിഴ് ബാല താരം
1984 തിരുപ്പം Baby Meena തമിഴ് ബാല താരം
ഇല്ലാലു പ്രിയരുലു Baby Meena തെലുങ്ക് ബാല താരം
യാദ്ഗർ Baby Meena Hindi ബാല താരം
ബാവ മരഡല്ലു Baby Meena തെലുങ്ക് ബാല താരം
അൻപുള്ള രജനികാന്ത് Rosy തമിഴ് ബാല താരം
ഒരു കൊച്ചു കഥ ആരും പറയാത്ത കഥ Rajani മലയാളം ബാല താരം
മനസറിയാതെ Minimol മലയാളം ബാല താരം
1985 പന്നീർ നദിഗൾ തമിഴ് ബാല താരം
ഉയിരെ ഉനക്കാഗ Nadhiya as a child തമിഴ് ബാല താരം
ലക്ഷ്മി വന്താച്ചു Playful child തമിഴ് ബാല താരം
കെട്ടി മേളം Baby Meena തമിഴ് ബാല താരം
രെണ്ടു രെല്ല ആരു Baby Meena തെലുങ്ക് ബാല താരം
ഖൂനി Baby Meena തെലുങ്ക് ബാല താരം
1986 സിരിവെന്നെല Baby Meena തെലുങ്ക് ബാല താരം
1988 വാസന്തി Baby Meena തമിഴ് ബാല താരം
1989 പ്രജല മനിഷി Telugu ബാല താരം
1990 ഒരു പുതിയ കതൈ Lover to a writer തമിഴ്
നവയുഗം സുമതി തെലുങ്ക് നായികയായി അരങ്ങേറ്റ ചിത്രം
കർത്തവ്യം കരുണ തെലുങ്ക്
ധർമ്മ തെലുങ്ക്
ഇന്ദ്ര ഭവനം തെലുങ്ക്
1991 എൻ രാസാവിൻ മനസിലെ Cholaiamma തമിഴ്
സീതാരാമയ്യ ഗരി മനവരലു സീത തെലുങ്ക് മികച്ച നടിക്കുള്ള നന്തി അവാർഡ്
ഇദയ ഊഞ്ഞാൽ Wife of a widower തമിഴ്
ഇദയ വാസൽ Vaani തമിഴ്
സാന്ത്വനം Rajalakshmi മലയാളം
Jagannatakam Jhansi തെലുങ്ക്
Chengalva Pudanda തെലുങ്ക്
1992 Chanti നന്ദിനി തെലുങ്ക്
പർദ ഹെ പർദ മായ ഹിന്ദി
Allari Pilla നന്ദിനി തെലുങ്ക്
Allari Mogudu നീലാംബരി തെലുങ്ക്
Sundarakanda Nanchari തെലുങ്ക്
President Gari Pellam സ്വപ്ന തെലുങ്ക്
Pellam Chepte Vinali ഗീത തെലുങ്ക്
Bangaru Maama കസ്തൂരി തെലുങ്ക്
Moratodu Naa Mogudu തെലുങ്ക്
Aswamedham ഡോ. ഭാരതി തെലുങ്ക്
1993 Muta Mesthri Buchamma തെലുങ്ക്
Yejaman Vaitheeswari Vaanavaraayan തമിഴ് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ്

Abbaigaru സുധ തെലുങ്ക്
Allari Alludu സന്ധ്യ തെലുങ്ക്
Rajeswari Kalyanam രാജേശ്വരി തെലുങ്ക് മികച്ച നടിക്കുള്ള നന്തി അവാർഡ്
Konguchatu Krishnadu തെലുങ്ക്
1994 Sethupathi IPS ചന്ദ്രമതി തമിഴ് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്
Veera ദേവയാനി തമിഴ്
Thai Maaman മീന തമിഴ്
Rajakumaran സെൽവി തമിഴ്
Nattamai മീന തമിഴ് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡ് - തമിഴ്
Punya Bhoomi Naa Desam സ്വാതി തെലുങ്ക്
Anga Rakshakudu മീനു തെലുങ്ക്
Bhale Pellam ഭാരതി തെലുങ്ക്
Bobbili Simham Venkatalakshmi തെലുങ്ക്
1995 Maaman Magal പ്രിയ തമിഴ്
Oru Oorla Oru Rajakumari Lakshmi Prabha തമിഴ്
Marumagan മഞ്ജുള തമിഴ്
Coolie Vimala തമിഴ്
Seral Irumboraiyin Tamil Kadhal തമിഴ്
Nadodi Mannan Meenakshi,

Priya

തമിഴ്
മുത്തു Ranganayaki തമിഴ് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡ് - തമിഴ്

നാമിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ്

Aalu Magalu തെലുങ്ക്
Chilakapachcha Kaapuram Radha തെലുങ്ക്
Putnanja Rose കന്നഡ
1996 Sengottai Meena തമിഴ്
അവ്വൈ ഷൺമുഖി Janaki തമിഴ് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡ് - തമിഴ്

നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ്

1997 Vallal Annam തമിഴ്
Mommaga കന്നഡ
Cheluva Meena കന്നഡ
Porkkaalam Maragatham തമിഴ് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ്

Pasamulla Pandiyare Vellayamma തമിഴ്
ഭാരതി കണ്ണമ്മ Kannamma തമിഴ്
മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡ് - തമിഴ്

വർണ്ണപ്പകിട്ട് Sandra,

Alina

മലയാളം
Muddula Mogudu Sirisha തെലുങ്ക്
Panjaram തെലുങ്ക്
1998 Ulavuthurai Meena തമിഴ്
Naam Iruvar Nammaku Iruvar Indu തമിഴ്
കുസൃതി കുറുപ്പ് Meera മലയാളം
Gillikajjalu Satya bhama തെലുങ്ക്
സൂര്യവംശം Swapna തെലുങ്ക്
ഹരിചന്ദ്ര Nandhini തമിഴ്
1999 Sneham Kosam Prabhavati 'Prabha' 'Guddiya' തെലുങ്ക്
Periyanna Shenbagam തമിഴ്
Iraniyan Ponni തമിഴ്
Anandha Poongatre Meenakshi തമിഴ്
ഒളിമ്പ്യൻ അന്തോണി ആദം Angel മലയാളം
ഫ്രണ്ട്സ് Padmini മലയാളം
Krishna Babu Rama തെലുങ്ക്
Bobbili Vamsham തെലുങ്ക്
Velugu Needalu തെലുങ്ക്
ഉന്നരിഗെ നാൻ ഇരുന്താൽ Mahalakshimi (Maha) തമിഴ്
Manam Virumbuthe Unnai Priya തമിഴ്
2000 Vanathai Pola Gowri Muthu തമിഴ്
Pape Naa Pranam Priya തെലുങ്ക്
Palayathu Amman Palayathu Amman തമിഴ്
Vetri Kodi Kattu Valli Muthuraman തമിഴ്
ഡബിൾസ് Meena തമിഴ്
Rhythm Chitra തമിഴ് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡ് - തമിഴ്
Maayi Bhuvaneswari തമിഴ്
ഡ്രീംസ് Nirmala Mathan മലയാളം
Maa Annayya Wife തെലുങ്ക്
Thenali Meena (Herself) തമിഴ് Special Appearance
Anbudan Shanthi തമിഴ് അതിഥി വേഷം
2001 റിഷി Indu തമിഴ്
സെൻസർ ഹിന്ദി അതിഥി വേഷം
സിറ്റിസൺ Sevali തമിഴ്
Sri Manjunatha Goddess Parvathi കന്നഡ
രാക്ഷസ രാജാവ് മീര മലയാളം
Ammayi Kosam Anjali തെലുങ്ക്
Dasu തെലുങ്ക്
Shahjahan Meena തമിഴ് Special appearance
Grama Devathe Angala Parameswari കന്നഡ
2002 Angala Parameswari Angala Parameswari Amman തമിഴ്
Dhaya Thulasi തമിഴ്
Simhadriya Simha കന്നഡ
Devan Uma തമിഴ്
Ivan Meena Kumari തമിഴ് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ്

നാമനിർദ്ദേശം – മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - തമിഴ്

Namma Veetu Kalyanam Meena തമിഴ്
Padai Veetu Amman Padai Veetu Amman,

Muthu Maariamman

തമിഴ്
Villain Thangam തമിഴ്
2003 Paarai Mallika തമിഴ്
സ്വാതി മുത്തു Lalitha കന്നഡ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് - കന്നഡ
മി. ബ്രഹ്മചാരി ഗംഗ മലയാളം
Simhachalam Simhachalam's wife തെലുങ്ക്
Game for Love കന്നഡ
2004 Shock Malini Vasanth തമിഴ്
Puttintiki Ra Chelli Wife തെലുങ്ക്
Anbu Sagotharan തമിഴ്
Bharath Simha Reddy Telugu
Swamy Telugu
Gowdru കന്നഡ അതിഥി വേഷം
ആളുക്കൊരു ആസൈ Eshwari തമിഴ്
നാട്ടുരാജാവ് Maya മലയാളം
2005 Mahasadhvi Mallamma Mallamma കന്നഡ
കണ്ണമ്മ Kannamma തമിഴ്
ഉദയനാണ് താരം Madhumathi Udayabhanu മലയാളം
ചന്ദ്രോത്സവം Indulekha മലയാളം
പ്രയത്നം തെലുങ്ക്
2006 മൈ ഓട്ടോഗ്രാഫ് Divya കന്നഡ
കറുത്ത പക്ഷികൾ Suvarnna മലയാളം
2007 കഥ പറയുമ്പോൾ Sridevi Balan മലയാളം
ബ്ലാക്ക് ക്യാറ്റ് Meenakshi മലയാളം
ഗോൾ Sam's mother മലയാളം Cameo
2008 Kuselan Sridevi Balakrishnan തമിഴ്
Kathanayakudu Sreedevi തെലുങ്ക്
മാജിക് ലാമ്പ് അനുപമ മലയാളം
Manidhan തമിഴ്
2009 മര്യാദൈ രാധ തമിഴ്
കഥ, സംവിധാനം: കുഞ്ചാക്കോ ആൻ മേരി മലയാളം
Vengamamba Saint Vengamamba തെലുങ്ക്
2010 Dasanna Malli തെലുങ്ക്
2010 Hendtheer Darbar Radha കന്നഡ
2011 Thambikottai Shanmugapriya തമിഴ്
2012 Sri Vasavi Vaibhavam തെലുങ്ക്
2013 Sri Jagadguru Aadi Sankara ഗംഗാദേവി തെലുങ്ക്
ദൃശ്യം റാണി ജോർജ് മലയാളം മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ്

മികച്ച നടിക്കുള്ള ജയ്ഹിന്ദ് ടിവി മൂവി അവാർഡ് മികച്ച നടിക്കുള്ള വയലാർ ഫിലിം അവാർഡ് നാമനിർദ്ദേശം –മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് സൗത്ത് നാമനിർദ്ദേശം – മികച്ച നടിക്കുള്ള SIIMA അവാർഡ്

2014 ബാല്യകാലസഖി Majeed's mother മലയാളം
ദൃശ്യം ജ്യോതി തെലുങ്ക് ദൃശ്യം എന്ന മലയാള സിനിമയുടെ റീമേക്ക്
2015 Mama Manchu Alludu Kanchu Suryakantham തെലുങ്ക്
2017 കഥ വീണ്ടും പറയുമ്പോൾ Sridevi Balan മലയാളം
2017 മുന്തിരിവള്ളികൾ തളിർക്കുമ്പോൾ Annyamma മലയാളം
2018 സാക്ഷ്യം Viswa's mother Telugu
2020 ഷൈലോക്ക് ലക്ഷ്മി അയ്യനാർ മലയാളം
2020 Annaatthe തമിഴ് Filming
2021 ദൃശ്യം 2 റാണി മലയാളം ദൃശ്യം എന്ന മലയാളം ചിത്രത്തിൻ്റെ രണ്ടാം ഭാഗം
2022 ബ്രോ ഡാഡി അന്ന മലയാളം

അവലംബം

പുറമേയ്ക്കുള്ള കണ്ണികൾ

Tags:

മീന സ്വകാര്യജീവിതംമീന അഭിനയ ജീവിതംമീന സിനിമകൾമീന അവലംബംമീന പുറമേയ്ക്കുള്ള കണ്ണികൾമീനഉദയനാണ് താരം (മലയാളചലച്ചിത്രം)തമിഴ്തമിഴ് ഭാഷദൃശ്യംഫ്രണ്ട്സ് (മലയാളചലച്ചിത്രം)

🔥 Trending searches on Wiki മലയാളം:

ഭാരതീയ റിസർവ് ബാങ്ക്2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസ്ത്രീ ഇസ്ലാമിൽഫ്രാൻസിസ് ഇട്ടിക്കോരവിവാഹംഅമോക്സിലിൻസമസ്ത കേരള ജംഇയ്യത്തുൽ ഉലമആർത്തവംബാബരി മസ്ജിദ്‌പൊറാട്ടുനാടകംഅശ്വത്ഥാമാവ്തിരുവിതാംകൂർമഹാത്മാ ഗാന്ധിയുടെ കുടുംബംതോമാശ്ലീഹാകണ്ണൂർ ലോക്സഭാമണ്ഡലംഭരതനാട്യംബൈബിൾവൃദ്ധസദനംമല്ലികാർജുൻ ഖർഗെഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്ആന്തമാൻ നിക്കോബാർ ദ്വീപുകൾനക്ഷത്രവൃക്ഷങ്ങൾപി. വത്സലഅവിട്ടം (നക്ഷത്രം)ആദായനികുതിചീനച്ചട്ടിപ്രണവ്‌ മോഹൻലാൽമാർഗ്ഗംകളിതകഴി ശിവശങ്കരപ്പിള്ളഖലീഫ ഉമർചെന്നൈ സൂപ്പർ കിങ്ങ്‌സ്ആണിരോഗംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികചതിക്കാത്ത ചന്തുപാമ്പാടി രാജൻഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംഎം.വി. ജയരാജൻപുലയർകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻവിചാരധാരബാങ്കുവിളിദിലീപ്ഹരപ്പവടകരസ്കിസോഫ്രീനിയമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികവോട്ട്2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്കോഴിക്കോട്ഇന്ത്യയുടെ ഭരണഘടനകൊച്ചി മെട്രോ റെയിൽവേകക്കാടംപൊയിൽഎം.പി. അബ്ദുസമദ് സമദാനിഎ.കെ. ഗോപാലൻഅഡോൾഫ് ഹിറ്റ്‌ലർഅനീമിയഉത്കണ്ഠ വൈകല്യംലിവർപൂൾ എഫ്.സി.അനശ്വര രാജൻമലപ്പുറം ജില്ലവയലാർ പുരസ്കാരംചക്കനിലവാകഅപ്പോസ്തലന്മാർകേരള പോലീസ്ചന്ദ്രൻബാല്യകാലസഖിഹോട്ട്സ്റ്റാർകുഞ്ചൻ നമ്പ്യാർഉണ്ണി ബാലകൃഷ്ണൻദുബായ്തങ്കമണി സംഭവംകോട്ടയംവീണ പൂവ്സുഭാസ് ചന്ദ്ര ബോസ്കാമസൂത്രംതൃശ്ശൂർ നിയമസഭാമണ്ഡലംനോവൽ🡆 More