പാമ്പാടി രാജൻ: ആന

മദ്ധ്യകേരളത്തിലെ ഒരു ആനയാണ് പാമ്പാടി രാജൻ.

കേരളത്തിലുള്ള മിക്ക പ്രധാന ഉത്സവങ്ങളിലും, തൃശ്ശൂർ പൂരം തുടങ്ങിയ പ്രമുഖ പൂരങ്ങളിലും പങ്കെടുത്തിട്ടുണ്ട് . രാജന്റെ ഉയരം 314.6 സെ.മീ. ആണ്. തലപ്പൊക്കമുള്ള നാടൻ ആനകളിൽ മുമ്പനാണ് പാമ്പാടി രാജൻ. ഉറച്ച ശരീരവും പ്രൗഢഗംഭീരമായ നടത്തവുള്ള രാജന് മദപ്പാടും വളരെ കുറവാണ്.[അവലംബം ആവശ്യമാണ്] തടിച്ച തുമ്പിക്കൈയും വീണെടുത്ത കൊമ്പുകളും അമരത്തിന് താഴെവരെ നീണ്ടുകിടക്കുന്ന ഒരു ചെറിയ വളവുള്ള വാലും എഴുന്നള്ളിക്കുമ്പോൾ അവന്റെ ആകാരഭംഗി വർദ്ധിപ്പിക്കുന്നു.[അവലംബം ആവശ്യമാണ്] ലക്ഷണത്തികവുളള ഈ ആനക്ക് വിവിധ ഗജമേളകളിൽ നിന്നായി ഗജേന്ദ്രൻ, ഗജമാണിക്യം, ഗജരാജരത്നം, ഗജരാജ പ്രജാപതി തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

പാമ്പാടി രാജൻ: പ്രശസ്തി, ക്രൂരത ആരോപണം, അവലംബം
പാമ്പാടി രാജൻ

ഗജരാജൻ, ഗജകേസരി, ഗജരെത്നം എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ പാമ്പാടി രാജൻ ഗജമാണിക്യം പട്ടം ലഭിച്ച ഏക ആനയാണ്.[അവലംബം ആവശ്യമാണ്] കോട്ടയം ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിതാനത് വച്ച് നടക്കുന്ന ഇത്തിതാനം ഗജമേളയിൽ 2006, 2007,2014 എന്നീ വർഷങ്ങളിൽ വിജയിയായിട്ടുണ്ട് പാമ്പാടി രാജൻ .

പ്രശസ്തി

ആനകൾക്കിടയിൽ പാമ്പാടി രാജൻ "ഒരു സൂപ്പർതാരമാണ്" എന്ന് കണക്കാക്കപ്പെടുന്നു. ഉയരം കൂടിയതാകണം കാരണം.

നാലമിടത്തിലെ ലേഖനത്തിലെ ലേഖനത്തിൽ എസ്.കുമാർ ഇങ്ങനെ പറയുന്നു - "തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കേരളത്തിൽ ഏറ്റവും അധികം പേരും പ്രശസ്തിയും ആവശ്യക്കാരും ഉള്ള ആന. അതു കഴിഞ്ഞാൽ, പാമ്പാടി രാജൻ, മംഗലാംകുന്ന് കർണ്ണൻ, ചെർപ്ലശേãരി രാജശേഖരൻ, മംഗലാംകുന്ന് അയ്യപ്പൻ, ചെരുപ്പുളശ്ശേരി പാർഥൻ,ചിറക്കൽ കാളിദാസൻ,തിരുവമ്പാടി ശിവസുന്ദർ,ഗുരുവായൂർ വലിയ കേശവൻ തുടങ്ങിയ ആനകൾ. കോടികൾ മറിയുന്ന കേരളത്തിലെ ഉത്സവ വിപണിയിലെ സൂപ്പർതാരങ്ങളാണിവർ. കോൾഷീറ്റിന്റെ കാര്യത്തിൽ രാമചന്ദ്രനോളം എത്തില്ലെങ്കിലും തിരക്കനുസരിച്ച് അമ്പതിനായിരം മുതൽ ഒരുലക്ഷത്തിനടുത്തൊക്കെ ഇവരിൽ പലർക്കും ഒരുദിവസത്തെ ഏക്കം കിട്ടാറുമുണ്ട്." പാമ്പാടി രാജനെ പറ്റി ഒരു ആൽബം പുറത്തിറങ്ങുകയുണ്ടായി എന്ന് സ്റ്റാർഎലിഫന്റ്സ് എന്ന ആനകളുടെ ഫാൻ വെബ്സൈറ്റ് പറയുന്നു

ക്രൂരത ആരോപണം

റോല്ലോ റോമിയോ കേരളത്തിലെ ആനകളുടെ ദുരിതങ്ങളെ പറ്റി ന്യൂ യോർക്ക്‌ ടൈംസ്‌ ഇന് വേണ്ടി ഏഴുതിയ ലേഖനത്തിൽ മദപ്പാടിന്റെ ലക്ഷണം കണ്ടിട്ടും പാമ്പാടി രാജനെ എഴുന്നള്ളിപ്പിച്ച ഒരു സംഭവം നേരിട്ട് കണ്ടതായി പറയുന്നുണ്ട്.

അവലംബം

പാമ്പാടി രാജൻ: പ്രശസ്തി, ക്രൂരത ആരോപണം, അവലംബം 
പാമ്പാടി രാജൻ നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം ഗജപൂജയിൽ

External sources

[Pambadi Rajan in StarElephants|http://www.starelephants.com/elephants/directory/pambadi-rajan.html Archived 2013-10-14 at the Wayback Machine.]

Tags:

പാമ്പാടി രാജൻ പ്രശസ്തിപാമ്പാടി രാജൻ ക്രൂരത ആരോപണംപാമ്പാടി രാജൻ അവലംബംപാമ്പാടി രാജൻ External sourcesപാമ്പാടി രാജൻതൃശ്ശൂർ പൂരംവിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

ലോക മലമ്പനി ദിനംബറോസ്വി.എസ്. അച്യുതാനന്ദൻദന്തപ്പാലപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകോഴിക്കോട്ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾകൂറുമാറ്റ നിരോധന നിയമംമഹേന്ദ്ര സിങ് ധോണിപ്രസവംഅവിട്ടം (നക്ഷത്രം)ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഡീൻ കുര്യാക്കോസ്പി. വത്സലവട്ടവടതൊണ്ടിമുതലും ദൃക്സാക്ഷിയുംമലയാള മനോരമ ദിനപ്പത്രംചരക്കു സേവന നികുതി (ഇന്ത്യ)കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികമലയാളഭാഷാചരിത്രംമൂന്നാർവൈലോപ്പിള്ളി സംസ്കൃതി ഭവൻപിണറായി വിജയൻസരസ്വതി സമ്മാൻമലയാറ്റൂർ രാമകൃഷ്ണൻവെള്ളരിഇംഗ്ലീഷ് ഭാഷഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻനെഫ്രോളജിജർമ്മനിഇ.എം.എസ്. നമ്പൂതിരിപ്പാട്പൂച്ചപനിക്കൂർക്കകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികക്രിസ്തുമതം കേരളത്തിൽജനാധിപത്യംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപി. ജയരാജൻഅമോക്സിലിൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംസ്ത്രീഎം.എസ്. സ്വാമിനാഥൻഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികനിയമസഭലൈംഗിക വിദ്യാഭ്യാസംനാഗത്താൻപാമ്പ്സ്വാതി പുരസ്കാരംആണിരോഗംപാമ്പ്‌യോനിഭാരതീയ സ്റ്റേറ്റ് ബാങ്ക്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾസുഭാസ് ചന്ദ്ര ബോസ്ലിവർപൂൾ എഫ്.സി.ഇന്ത്യൻ ഭരണഘടന ഭേദഗതികൾമലയാളി മെമ്മോറിയൽമനുഷ്യൻമോസ്കോഇന്ത്യയുടെ ഭരണഘടനഭരതനാട്യംവിഷ്ണുപ്രധാന താൾതങ്കമണി സംഭവംഓവേറിയൻ സിസ്റ്റ്അർബുദംകടുക്കതൃശ്ശൂർകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)നെറ്റ്ഫ്ലിക്സ്മുള്ളൻ പന്നിഇന്ത്യൻ പ്രീമിയർ ലീഗ്മഞ്ഞുമ്മൽ ബോയ്സ്നക്ഷത്രം (ജ്യോതിഷം)ഒരു സങ്കീർത്തനം പോലെഎഴുത്തച്ഛൻ പുരസ്കാരംആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംവോട്ടിംഗ് യന്ത്രം🡆 More