പരിശോധനായോഗ്യത

പരിശോധനായോഗ്യത ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
പരിശോധനായോഗ്യത ഈ താളിന്റെ രത്നച്ചുരുക്കം:
  1. ലേഖനങ്ങളിൽ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമർശിക്കാവൂ.
  2. ലേഖകർ പുതിയ കാര്യങ്ങൾ ചേർക്കുമ്പോൾ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമർശിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ആരെങ്കിലും അവയിൽ സംശയിച്ചേക്കാം.
  3. ഇത്തരത്തിൽ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ലഎല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യതകണ്ടെത്തലുകൾ അരുത്ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ
ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്
ഉപദ്രവംനിയമപരമായ
ഭീഷണികൾ അരുത്
സമവായംതർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

പരിശോധനായോഗ്യങ്ങളായ കാര്യങ്ങൾ ഉൾപ്പെടുത്തുക എന്നതാണ് വിക്കിപീഡിയയുടെ രീതി, അവ ചിലപ്പോൾ സത്യമല്ലായേക്കാം. പരിശോധനായോഗ്യം എന്നാൽ വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങൾ ഗ്രന്ഥസൂചികളായി സൂചിപ്പിച്ചുകൊണ്ട് വിക്കിപീഡിയയിൽ നൽകുക എന്നതാണ്. അപ്രകാരം ചെയ്യാത്ത കാര്യങ്ങളിൽ ചിലപ്പോൾ മറ്റു ലേഖകർ ശങ്കിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തേക്കാം.

വിക്കിപീഡിയ:പരിശോധനായോഗ്യത എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങൾ ഈ മൂന്നുകാര്യങ്ങളും ചേർന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു.

തെളിവുകളുടെ ശക്തി

വിക്കിപീഡിയയിൽ മാറ്റം വരുത്തുന്ന ലേഖകരുടെ കൈയിലാണ് തെളിവുകളുടെ ശക്തി നിലകൊള്ളുന്നത്. ഏതെങ്കിലും ഒരു വസ്തുതയെ പിന്താങ്ങാൻ വിശ്വാസയോഗ്യമായ ഒരു സ്രോതസ്(വിക്കിപീഡിയക്ക് പുറത്തുള്ളത്) ഇല്ലെങ്കിൽ ആ കാര്യം വിക്കിപീഡിയ കാത്തുസൂക്ഷിക്കില്ല. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുന്ന മുറക്ക് വിക്കിപീഡിയ നീക്കം ചെയ്യുന്നതായിരിക്കും.

ജീവിച്ചിരിക്കുന്നവരുടെ ജീവിതരേഖകൾ

ജീവിച്ചിരിക്കുന്നവരെ വരച്ചുകാട്ടുന്ന ലേഖനങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ലേഖനങ്ങളിൽ പറയുന്ന കാര്യങ്ങൾ അവരെ നേരിട്ടോ അല്ലാതെയോ ബാധിച്ചേക്കാം, അത് ചിലപ്പോൾ നിയമപോരാട്ടങ്ങൾക്കും വഴിവെച്ചേക്കാം. അതിനാൽ സ്രോതസ്സ് ലഭിക്കാത്തതോ മോശപ്പെട്ട സ്രോതസ്സുകളെ അവലംബിക്കുന്നതോ ആയ കാര്യങ്ങൾ നീക്കം ചെയ്യുക.

തട്ടിപ്പുകൾ ഉണ്ടാക്കരുത്

വിക്കിപീഡിയ ആർക്കും തിരുത്താവുന്ന ഒരു വിജ്ഞാനകോശമായതിനാൽ തട്ടിപ്പുകളുണ്ടാക്കാനായി ദുരുപയോഗം നടത്താൻ എളുപ്പമാണ്. ഇവ കണ്ടുപിടിച്ച് നീക്കം ചെയ്യാനുള്ള വിക്കിപീഡിയരുടെ കഴിവ് പരിശോധിക്കാനായി ദയവായി തട്ടിപ്പുകൾ തിരുകിക്കയറ്റാതിരിക്കുക. വിക്കിപീഡിയ എന്തുമാത്രം കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് താങ്കൾക്ക് പരിശോധിക്കണമെന്നുണ്ടെങ്കിൽ അതിന് കൂടുതൽ സൃഷ്ടിപരമായ പരീക്ഷണങ്ങളുണ്ട്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ എന്തുമാത്രം തെറ്റുകളുണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കൂ. ഒരു തെറ്റ് എത്രനാളായി വിക്കിപീഡിയയിൽ ഉണ്ട് എന്ന് കണ്ടുപിടിച്ചുകൂടേ? കഴിയുമെങ്കിൽ തെറ്റായ വിവരം നീക്കം ചെയ്ത് ശരിയായ വിവരം ചേർക്കൂ.

സ്രോതസ്സുകൾ

ലേഖനങ്ങൾ വിശ്വാസയോഗ്യങ്ങളായിരിക്കണം, അതിനായി വസ്തുതകൾ പരിശോധിച്ചറിയാനും കൃത്യത ഉറപ്പിക്കാനും മൂന്നാം കക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള സ്രോതസ്സുകളെ സ്വീകരിക്കുക.

സ്രോതസ്സുകളുടെ ഭാഷ

നാം ഇവിടെ മലയാളം ഉപയോഗിക്കുന്നതിനാൽ മലയാളത്തിലുള്ള സ്രോതസ്സുകൾക്കാവണം പ്രഥമപരിഗണന. അവയില്ലാത്ത മുറയ്ക്കു ആംഗലേയം ഉപയോഗിക്കാം. ഇവ രണ്ടുമില്ലെങ്കിലേ മറ്റേതെങ്കിലും ഭാഷകളിലെ സ്രോതസ്സുകളെ ആധാരമാക്കാവൂ.

സംശയാസ്പദങ്ങളായ സ്രോതസ്സുകൾ

പൊതുവേ പറഞ്ഞാൽ വിശ്വാസ്യതയിൽ ഉറപ്പില്ലാത്ത സ്രോതസ്സുകൾ എന്നാൽ വസ്തുതകളെ വളച്ചൊടിക്കുന്നതോ വസ്തുതകളെ നേരാംവണ്ണം സമീപിക്കാത്തതോ എഴുതിയ ആളുടെ മാത്രം കാഴ്ചപ്പാട് പ്രതിഫലിക്കുന്നതോ ആണ്. അത്തരം സ്രോതസ്സുകളിലെ കാര്യങ്ങൾ മറ്റേതെങ്കിലും വിശ്വാസയോഗ്യങ്ങളായ മൂന്നാംകക്ഷിസ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചെങ്കിൽ മാത്രം ആശ്രയിക്കുന്നതാണ് ഉചിതം.

സ്വയം സൃഷ്ടിക്കുന്ന പ്രമാണരേഖകൾ

ആർക്കുവേണമെങ്കിലും ഒരു വെബ്‌സൈറ്റ് തുടങ്ങാനോ പുസ്തകം പ്രസിദ്ധീകരിക്കാനോ, ബ്ലോഗ് തുടങ്ങാനോ സാധിക്കും അതിനാൽ തന്നെ അത്തരം കാര്യങ്ങളെ സ്വയം ആധാരമാക്കുന്നത് ശരിയായ രീതിയല്ല.

ഒരാളെ കുറിച്ച് എഴുതണമെങ്കിൽ അയാളുടെ വെബ്‌സൈറ്റിനേയോ ബ്ലോഗിനേയോ പുസ്തകത്തിനേയോ അമിതമായി ആശ്രയിക്കുന്നതും നല്ലതല്ല.

അവയെ ഉപയോഗിക്കാവുന്ന സന്ദർഭങ്ങൾ

മേൽപ്പറഞ്ഞ സ്രോതസ്സുകൾ ഉപയോഗിക്കാനുള്ള മാർഗ്ഗരേഖകൾ:

  • അവ വ്യക്തിയുടേയോ സംഘടനയുടേയോ സവിശേഷതകൾ വസ്തുനിഷ്ഠമായി കാട്ടിത്തരുന്നുണ്ടെങ്കിൽ;
  • അവ വിവാദരഹിതമെങ്കിൽ;
  • അവ സ്വയം പ്രാമാണ്യത്വം വിളിച്ചോതുന്നില്ലെങ്കിൽ;
  • അവ മൂന്നാംകക്ഷികളുടെ സഹായം ആവശ്യപ്പെടുകയോ അഥവാ ബന്ധപ്പെട്ട വിഷയവുമായി നേരിട്ടുബന്ധപ്പെടാഴികയോ ഇല്ലെങ്കിൽ;

മലയാളം വിക്കിപീഡിയയിൽ ഉള്ള ഉപയോഗം

ഔദ്യോഗികനയപ്രകാരം മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളിൽ കഴിയുന്ന ഗ്രന്ഥസൂചികൾ ചേർക്കണം. കുറഞ്ഞത് ലേഖനങ്ങൾ സമവായം പ്രാപിച്ചിരിക്കുകയെങ്കിലും ചെയ്യണം.. ആരെങ്കിലും ഏതെങ്കിലും വസ്തുതകളെ സംശയിക്കുന്നുവെങ്കിൽ അവ നിർബന്ധമായും പ്രമാണരേഖകളിലേക്ക് ചൂണ്ടി നിർത്തുക.

സ്രോതസ്സുകൾ നൽകുന്ന രീതി

സ്രോതസ്സുകൾ ലേഖനങ്ങളിൽ നൽകുന്ന രീതി എഡിറ്റിങ് വഴികാട്ടി എന്ന സഹായം താളിൽ നൽകിയിട്ടുണ്ട്.

അവലംബം

ഇതും കാണുക

Tags:

പരിശോധനായോഗ്യത തെളിവുകളുടെ ശക്തിപരിശോധനായോഗ്യത ജീവിച്ചിരിക്കുന്നവരുടെ ജീവിതരേഖകൾപരിശോധനായോഗ്യത തട്ടിപ്പുകൾ ഉണ്ടാക്കരുത്പരിശോധനായോഗ്യത സ്രോതസ്സുകൾപരിശോധനായോഗ്യത മലയാളം വിക്കിപീഡിയയിൽ ഉള്ള ഉപയോഗംപരിശോധനായോഗ്യത സ്രോതസ്സുകൾ നൽകുന്ന രീതിപരിശോധനായോഗ്യത അവലംബംപരിശോധനായോഗ്യത ഇതും കാണുകപരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

കവിത്രയംഎ. വിജയരാഘവൻടിപ്പു സുൽത്താൻകൽക്കി 2898 എ.ഡി (സിനിമ)അയമോദകംകരിങ്കുട്ടിച്ചാത്തൻഅഡോൾഫ് ഹിറ്റ്‌ലർBoard of directorsസാവിത്രി (നടി)മഞ്ഞുമ്മൽ ബോയ്സ്പൊറാട്ടുനാടകംകൊൽക്കത്ത നൈറ്റ് റൈഡേർസ്തിരുവിതാംകൂർഗൗതമബുദ്ധൻറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപൂരം (നക്ഷത്രം)സിന്ധു നദീതടസംസ്കാരംകൂടൽമാണിക്യം ക്ഷേത്രംമുല്ലസ്വദേശാഭിമാനി രാമകൃഷ്ണപിള്ളടി.എൻ. ശേഷൻഎസ്.കെ. പൊറ്റെക്കാട്ട്ലോകാരോഗ്യദിനംഭാരതീയ സ്റ്റേറ്റ് ബാങ്ക്കേരളത്തിന്റെ ഭൂമിശാസ്ത്രംഗ്രാമ പഞ്ചായത്ത്കുഞ്ചൻചെങ്കണ്ണ്ശാസ്ത്രംഔട്ട്‌ലുക്ക്.കോംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപൃഥ്വിരാജ്തൈറോയ്ഡ് ഗ്രന്ഥിഋതുരാജ് ഗെയ്ക്‌വാദ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)വിശുദ്ധ ഗീവർഗീസ്വായനദിനംക്രിസ്തീയ വിവാഹംപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംവിവരാവകാശനിയമം 2005ബാബരി മസ്ജിദ്‌മലപ്പുറം ജില്ലഗംഗാനദിമെനിഞ്ചൈറ്റിസ്തെയ്യംമലയാളചലച്ചിത്രംപുസ്തകംആർട്ടിക്കിൾ 370വൈക്കം സത്യാഗ്രഹംജി - 20നാഴികമീനഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകൂവളംഅഭാജ്യസംഖ്യഇസ്രയേൽപഞ്ചവാദ്യം2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്അഗ്നിച്ചിറകുകൾമാഞ്ചസ്റ്റർ സിറ്റി എഫ്.സി.തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾതമാശ (ചലചിത്രം)ചരക്കു സേവന നികുതി (ഇന്ത്യ)നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)ലിംഗംരാജസ്ഥാൻ റോയൽസ്ഹലോഇന്ത്യയിലെ ഭാഷകൾകേരളത്തിലെ പാമ്പുകൾഅഞ്ചകള്ളകോക്കാൻരവിചന്ദ്രൻ സി.മാർഗ്ഗംകളിവി.എസ്. അച്യുതാനന്ദൻചമ്പകംആൻജിയോഗ്രാഫി🡆 More