അയമോദകം: ചെടിയുടെ ഇനം

അയമോദകം -Ajwan, (Ajwain) എന്നു ആംഗലേയത്തിലും, अजवायन, अजवान എന്നു ഹിന്ദിയിലും यवनक, यवानी എന്നു സംസ്കൃതത്തിലും ஓமம் (ഓമം) തമിഴിലും പറയുന്നു.

കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വി‌ളിക്കാറുണ്ട്. പലഹാരങ്ങളിലും മറ്റും ചേർക്കുന്നതിനാലാണിതിനെ കേക്കുജീരകം എന്നുവിളിക്കുന്നത്. പഞ്ചാബ്, വടക്കൻ ഗുജറാത്ത് ​എന്നിവിടങ്ങളിൽ ഇവ കാര്യമായി കൃഷി ചെയ്യപ്പെടുന്നു.

അയമോദകം
അയമോദകം: സസ്യശരീരം, പ്രാധാന്യം, രസാദി ഗുണങ്ങൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Trachyspermum
Species:
T. ammi
Binomial name
Trachyspermum ammi
(L.) Sprague
Synonyms
  • Ammi copticum L.
  • Ammi glaucifolium Blanco
  • Ammios muricata Moench
  • Apium ammi (L.) Urb. [Illegitimate]
  • Athamanta ajowan Wall.
  • Bunium copticum (L.) Spreng.
  • Carum ajowan Benth. & Hook.f.
  • Carum aromaticum Druce
  • Carum copticum (L.) Benth. & Hook.f. ex C.B.Clarke
  • Carum copticum (L.) Benth. & Hook. f.
  • Carum korolkowii Lipsky [Illegitimate]
  • Carum panatjan Baill.
  • Cyclospermum ammi (L.) Lag.
  • Daucus anisodorus Blanco
  • Daucus copticus (L.) Lam.
  • Daucus copticus (L.) Pers.
  • Helosciadium ammi (L.) Oken
  • Helosciadium ammi (L.) Britton
  • Ligusticum ajawain Roxb. ex Fleming
  • Ligusticum ajawain Spreng.
  • Ptychotis ajowan DC.
  • Ptychotis coptica (L.) DC.
  • Selinum copticum E.H.L.Krause
  • Seseli ammoides Jacq.
  • Seseli foeniculifolium Poir.
  • Sison ammi L.
  • Trachyspermum copticum (L.) Link

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അയമോദകം: സസ്യശരീരം, പ്രാധാന്യം, രസാദി ഗുണങ്ങൾ
അയമോദകം

അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അഷ്ടചൂർണ്ണത്തിലെ ഒരു കൂട്ടാണിത്.

സസ്യശരീരം

ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകൾ ഇവ ഉദ്പാദിപ്പിക്കുന്നു.

പ്രാധാന്യം

ഇവയിൽ തൈമോൾ, ആൽഫാ പൈനീൻ, സൈമീൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന എണ്ണയ്ക്ക് പാരാസിംപതറ്റിക് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കഴിവുണ്ട്. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം:കടു, തിക്തം

ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം:ഉഷ്ണം

വിപാകം:കടു

ഔഷധയോഗ്യ ഭാഗം

വിത്ത്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അയമോദകം സസ്യശരീരംഅയമോദകം പ്രാധാന്യംഅയമോദകം രസാദി ഗുണങ്ങൾഅയമോദകം ഔഷധയോഗ്യ ഭാഗംഅയമോദകം അവലംബംഅയമോദകം പുറത്തേക്കുള്ള കണ്ണികൾഅയമോദകം

🔥 Trending searches on Wiki മലയാളം:

നക്ഷത്രവൃക്ഷങ്ങൾനിയമസഭഅമോക്സിലിൻസ്വപ്നംനന്തനാർവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഷെങ്ങൻ പ്രദേശംസെറ്റിരിസിൻപ്രണവ്‌ മോഹൻലാൽഉപ്പൂറ്റിവേദനദി ആൽക്കെമിസ്റ്റ് (നോവൽ)പിറന്നാൾഏഴാം സൂര്യൻകോട്ടയംകേരളത്തിലെ നദികളുടെ പട്ടികപഴഞ്ചൊല്ല്വള്ളത്തോൾ പുരസ്കാരം‌നിർദേശകതത്ത്വങ്ങൾതിരുവനന്തപുരംഅനീമിയകാമസൂത്രംരക്തസമ്മർദ്ദംഅരിമ്പാറരണ്ടാമൂഴം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഡൊമിനിക് സാവിയോവീണ പൂവ്തിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്ഗണപതിഎ.കെ. ഗോപാലൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംപാമ്പ്‌കരൾയൂസുഫ് അൽ ഖറദാവിസ്വാതിതിരുനാൾ രാമവർമ്മകാസർഗോഡ്ആൻജിയോഗ്രാഫിശോഭ സുരേന്ദ്രൻശ്രീനാരായണഗുരുകേരളാ ഭൂപരിഷ്കരണ നിയമംഹൃദയാഘാതംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമാമ്പഴം (കവിത)ഷമാംധനുഷ്കോടിവെയിൽ തിന്നുന്ന പക്ഷിഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംബെന്യാമിൻഹൃദയംമൂർഖൻമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംമുലയൂട്ടൽപനിക്കൂർക്കമലയാളഭാഷാചരിത്രംനാഴികമൂസാ നബിഹെപ്പറ്റൈറ്റിസ്-ബിരാഹുൽ ഗാന്ധിഎ.എം. ആരിഫ്ചാത്തൻഭഗവദ്ഗീതടി.എൻ. ശേഷൻആഴ്സണൽ എഫ്.സി.കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഹോർത്തൂസ് മലബാറിക്കൂസ്ചാന്നാർ ലഹളകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവോട്ടവകാശംഫ്രഞ്ച് വിപ്ലവംമലയാളംക്രിയാറ്റിനിൻഭഗത് സിംഗ്വേലുത്തമ്പി ദളവഅർബുദംമലബാർ കലാപംഉങ്ങ്പഴശ്ശിരാജ🡆 More