മാർഗ്ഗംകളി

കേരളത്തിലെ ക്നാനായ പാരമ്പര്യമായി അവതരിപ്പിച്ചുവരുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി.

ഒരു നസ്രാണി തറവാട്ടിൽ വിവാഹാഘോഷ വേളയിൽ നടന്ന മാർഗ്ഗംകളി.

കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.

പേരിനു പിന്നിൽ

മാർഗ്ഗം എന്നത് പാലി ഭാഷയിലെ മഗ്ഗ എന്നതിൽ നിന്നുത്ഭവിച്ചതാണ്. പുതിയ ജീവിതരീതിക്ക് അതായത് ബുദ്ധമത പരിവർത്തനം ചെയ്യുന്നതിനെ മാർഗ്ഗം കൂടുക എന്നു പറഞ്ഞിരുന്നു. ക്രൈസ്തവരും മത പരിവർത്തനം ചെയ്താൽ മാർഗ്ഗം കൂടുക എന്നായിരുന്നു പുരാതന കാലത്ത് പറഞ്ഞിരുന്നത്.. പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്‌.

ചരിത്രം

1600-നും 1700-നും ഇടക്കുള്ള കാലത്താണ് ഈ കളിയുടെ ഉത്ഭവം എന്നു കരുതുന്നു നമ്പൂതിരിമാർക്കിടയിൽ നിലവിലുണ്ടായിരുന്ന സംഘക്കളിയുമായി ഇതിനു വളരെയധികം സമാനതകൾ ഉണ്ടെന്ന് പ്രൊഫസ്സർ പി.ജെ. തോമസും സംഘക്കളിയുടെ അനുകരണമാണെന്ന് ഉള്ളൂരും അഭിപ്രായപ്പെടുന്നു. മാർഗ്ഗംകളിയുടെ ഉല്പത്തിയെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ ഉണ്ട്. അവ താഴെ കൊടുത്തിരിക്കുന്നു:

1. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്നാടിലും ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി പ്രധാനമായും കാണപ്പെടുന്ന തിരുവാതിര കളിയിൽനിന്നും വന്നതാണ് മാർഗ്ഗംകളി.

2. ബ്രാഹ്മണരുടെ നൃത്തമായ സംഗംകളിയിൽനിന്നും ഉത്ഭവിച്ചതാണ്.

3. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ നൃത്തമായ യാത്രകളിയിൽനിന്നും ഉത്ഭവിച്ചതാണ്.

യഥാർത്ഥത്തിൽ വട്ടക്കളിയിൽനിന്നാണ്‌ മാർഗ്ഗംകളി ഉത്ഭവിച്ചത്, കൂടെ ദക്ഷിണേന്ത്യൻ ആയോധനകലകളിൽനിന്നും. തിരുവാതിരകളിയേക്കാളും ബ്രാഹ്മണ സംസ്കാരത്തെക്കാളും പഴക്കമുണ്ട് മാർഗ്ഗംകളിക്ക്.---- ‘മാർഗ്ഗം’ എന്ന വാക്കിൻറെ മലയാളം അർത്ഥം വഴി, ഉത്തരം എന്നൊക്കെയാണ്, എന്നാൽ ആത്മീയ തലത്തിൽ മുക്തിയിലേക്കുള്ള വഴി എന്നാണു അർത്ഥമാകുന്നത്. അടുത്തകാലം വരെ കേരളത്തിൽ ക്രിസ്തീയ മതത്തിലേക്ക് മാറുന്നതിനെ ‘മാർഗ്ഗം കൂടൽ’ എന്നാണു അറിയപ്പെട്ടിരുന്നത്. യഥാർത്ഥ മാർഗ്ഗംകളി തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ്. ഈ വിവരങ്ങൾ മാർഗ്ഗംകളിയുടെ പാട്ടിൻറെ വരികളിൽ വിശദീകരിക്കുന്നു. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി.

ആദ്യകാല മാർഗ്ഗംകളിയും ഇന്നത്തെ മാർഗ്ഗംകളിയും തമ്മിലുള്ള വ്യത്യാസങ്ങൾ കാണുമ്പോൾ മാർഗ്ഗംകളിയുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി കരുതാം. ആദ്യ ഘട്ടം ഇന്ത്യയെ ബ്രിട്ടീഷ്‌ കോളനി ആക്കുന്നതിൻറെ മുമ്പുള്ള കാലം, അക്കാലത്ത് മാർ തോമാ നസ്രാണികൾ പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും അവതരിപ്പിക്കുന്ന നൃത്തമായിരുന്നു മാർഗ്ഗംകളി. അക്കാലത്ത് പരിചമുട്ടുകളിയും ഇതിൻറെ ഭാഗമായിരുന്നു. പിന്നീട് സിനോദ് ഓഫ് ദയാമ്പർ ഈ തദ്ദേശീയ രൂപത്തെ തടഞ്ഞു. പതിനേഴാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ദക്ഷിണേന്ത്യൻ പുരോഹിതനായിരുന്ന ഇട്ടി തൊമ്മൻ കത്തനാരുടെ പ്രയത്നത്തിൻറെ ഫലമായി മാർഗ്ഗംകളിക്ക് കൂടുതൽ ഉയർച്ച ലഭിച്ചു. ഈ കാലത്ത് 14 കാവ്യഖണ്ഡങ്ങളായി മാർഗ്ഗംകളിയെ രൂപപ്പെടുത്തി. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഈ കലാരൂപം ഇടയ്ക്ക് അവിടേയും ഇവിടെയും ആയി അല്ലാതെ ആരും അവതരിപ്പിക്കാതായി. അതേസമയം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മാർഗ്ഗംകളി എന്ന കലാരൂപം വീണ്ടും ജനപ്രിയമായി.

മാർ തോമാ നസ്രാണികൾ

കേരള ക്രൈസ്തവരിലെ ഒരു സവർണ്ണ വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ നസ്രാണി മാപ്പിളമാർ അഥവാ സുറിയാനി ക്രിസ്ത്യാനികൾ. കേരളത്തിൽ സുവിശേഷപ്രചരണം നടത്തിയ ക്രിസ്തുശിഷ്യനായ തോമായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമായ ഇവർ കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരും. ആരാധനാഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നതിനാൽ കേരളത്തിൽ ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു മാത്രവും വിളിക്കാറുണ്ട്. കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്ന ഇവരെ ഒരു മേൽജാതിയായിട്ടാണ് ഹൈന്ദവർ പരിഗണിച്ചിരുന്നത്. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന ഇവർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.

കോളേജ് കലോത്സവത്തിലെ പ്രകടനത്തിന്റെ ഭാഗമായി മാർഗംകാളി വസ്ത്രം ധരിച്ച സ്ത്രീകൾ

അവതരണം

പന്ത്രണ്ടുപേരാണ്‌ മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. പരമ്പരാഗതമായ വെള്ള മുണ്ടും ചട്ടയും അണിഞ്ഞാണ് മാർഗ്ഗംകളി അവതരിപ്പിക്കുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ടുപേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ആദ്യകാലത്ത് പുരുഷന്മാർ അവതരിപ്പിച്ചിരുന്ന മാർഗ്ഗംകളി ഇപ്പോൾ പ്രധാനമായും സ്ത്രീകൾ മാത്രമാണ് അവതരിപ്പിക്കുന്നത്.

==മാർഗ്ഗം കളി ഇന്ന്

മാർഗ്ഗംകളിയും പരിചമുട്ടുകളിയും ഇന്ന് സംസ്ഥാന കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു തലത്തിലായി (സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം) നടക്കുന്ന കലോത്സവത്തിലെ മത്സര ഇനങ്ങളാണ് രണ്ടും. കലാസാംസ്കാരിക പരിപാടികളിലും സ്കൂൾ കലോത്സവത്തിളും സ്ത്രീകളാണ് മാർഗ്ഗംകളി അവതരിപ്പിക്കുക.

ചിട്ടകൾ

പന്ത്രണ്ടുപേരാണ്‌ മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. വിളക്ക് ക്രിസ്തുവിനേയും പന്ത്രണ്ടുപേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ വായ്ത്താരി ചൊല്ലി പദം പാടുകയും വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.

വേഷം

പ്രത്യേകവേഷവിധാനങ്ങളൊന്നുമില്ല. തലയിലൊരു കെട്ടും ഉടുമുണ്ടുമായിരുന്നു വേഷം. സ്ത്രീകൾ ചട്ടയും മുണ്ടുമുടുത്താണിതവതരിപ്പിച്ചുവരുന്നത്.

ഇടക്കളി

ഇടക്കളിപ്പാട്ട്

മാർഗ്ഗംകളി കലാവതരണത്തിനിടയിൽ പ്രയോഗിക്കപ്പെടുന്ന ഇടക്കളിക്ക് ഉപയോഗിക്കുന്ന പാട്ടുകളാണ്‌ ഇടക്കളിപ്പാട്ടുകൾ

അവലംബം

Tags:

മാർഗ്ഗംകളി പേരിനു പിന്നിൽമാർഗ്ഗംകളി ചരിത്രംമാർഗ്ഗംകളി മാർ തോമാ നസ്രാണികൾമാർഗ്ഗംകളി അവതരണംമാർഗ്ഗംകളി ചിട്ടകൾമാർഗ്ഗംകളി വേഷംമാർഗ്ഗംകളി ഇടക്കളിമാർഗ്ഗംകളി അവലംബംമാർഗ്ഗംകളിക്നാനായ

🔥 Trending searches on Wiki മലയാളം:

പുലിക്കോട്ടിൽ ഹൈദർആനകൊല്ലംഓന്ത്ഐക്യരാഷ്ട്രസഭരക്താതിമർദ്ദംഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങൾതിരുവനന്തപുരം ജില്ലമുരുകൻ കാട്ടാക്കടകേരള സാഹിത്യ അക്കാദമി പുരസ്കാരംകടുവഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികജനാധിപത്യംപുന്നപ്ര-വയലാർ സമരംഭാസൻഒന്നാം ലോകമഹായുദ്ധംസുകുമാർ അഴീക്കോട്അലീന കോഫ്മാൻമട്ടത്രികോണംവിഷാദരോഗംകേരളചരിത്രംഉലുവസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഅയ്യങ്കാളിഡെമോക്രാറ്റിക് പാർട്ടിമണ്ണാത്തിപ്പുള്ള്ചലച്ചിത്രംഇ.സി.ജി. സുദർശൻനാട്യശാസ്ത്രംവലിയനോമ്പ്സ്വയംഭോഗംകെൽവിൻക്വിറ്റ് ഇന്ത്യ പ്രസ്ഥാനംനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾകഠോപനിഷത്ത്വിവരാവകാശനിയമം 2005വിമോചനസമരംസന്ധിവാതംഖുത്ബ് മിനാർക്രിയാറ്റിനിൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്അഡോൾഫ് ഹിറ്റ്‌ലർചെങ്കണ്ണ്ഉഹ്‌ദ് യുദ്ധംകേരളകലാമണ്ഡലംസംയോജിത ശിശു വികസന സേവന പദ്ധതിഉത്രാളിക്കാവ്വിലാപകാവ്യംഅർദ്ധായുസ്സ്ചൂരനിസ്സഹകരണ പ്രസ്ഥാനംആധുനിക മലയാളസാഹിത്യംഎ. അയ്യപ്പൻജനഗണമനജൈവവൈവിധ്യംടി. പത്മനാഭൻകെ. അയ്യപ്പപ്പണിക്കർവിജയ്ടോമിൻ തച്ചങ്കരിസത്യൻ അന്തിക്കാട്കേരളത്തിലെ തനതു കലകൾശ്രീനിവാസൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവിക്രമൻ നായർനിക്കാഹ്വയലാർ രാമവർമ്മജ്ഞാനനിർമ്മിതിവാദംബിന്ദു പണിക്കർകുമാരസംഭവംസ്വവർഗ്ഗലൈംഗികതമലയാളംമസ്ജിദുൽ അഖ്സജൈനമതംഭഗവദ്ഗീതറേഡിയോകേരള പുലയർ മഹാസഭ🡆 More