പൊറാട്ടുനാടകം

പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ്‌ പൊറാട്ടു നാടകം.

പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് . സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. ‌പുരുഷന്മാരാണ്‌ ഈ കലാരൂപം അവതരിപ്പിക്കുന്നതെങ്കിലും സ്ത്രീകൾ ഉൾപ്പെടെ വളരെ അധികം കഥാപാത്രങ്ങൾ ഉള്ള ഒരു കലാരൂപം കൂടിയാകാം ഇത്. ഇതിന്റെ പശ്ചാത്തല വാദ്യമായി ഉപയോഗിക്കുന്നത് മൃദംഗം, ചെണ്ട, ഇലത്താളം, ഹാർമോണിയം എന്നിവയാണ്‌. ഈ കലാരൂപത്തിൽ പാണൻ സമുദായക്കാർക്ക് വലിയ പങ്കുണ്ട്

പാണൻ എന്ന സമുദായത്തിൽ പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അതിനാൽ പാങ്കളി എന്നും ഇത് അറിയപ്പെടുന്നു. പുരുഷന്മാരാണ്‌ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. സ്ത്രീവേഷങ്ങളും പുരുഷൻമാർ തന്നെ കെട്ടിയാടുന്നു.

ചരിത്രം

നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടി നാടകത്തെ പരിഷ്കരിച്ച് ഇന്നത്തെ പോലെയുള്ള രംഗാവതരണ ശൈലിയിൽ വളർത്തിയെടുത്തത് പൊൽപ്പള്ളി മായൻ എന്ന കളിയാശാനാണെന്ന് പറയപ്പെടുന്നു. പൊറാട്ട് എന്നാൽ പുറത്തെ ആട്ടം അതായത് പുറം ജനങ്ങളുടെ ആട്ടം (നൃത്തം) എന്നാണർത്ഥം.. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടു നാടകത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുന്നതിന് ആശാൻമാർ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് നെന്മാറക്കാരൻ സി.ശങ്കരൻ കളിച്ചു വന്ന പൊറാട്ടു നാടകത്തിലെ ഗാന്ധി സ്തുതി.

വിശദാംശങ്ങൾ

കളിയുടെ ആദ്യം മുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരനുണ്ടാകും. കഥാപാത്രങ്ങൾ രംഗത്തു വന്നാൽ ഇയാൾ ഫലിതം പുരണ്ട ചോദ്യങ്ങൾ ചോദിക്കും. ഒരു വിദൂഷകനെ പോലെ രസിപ്പിച്ച് കഥ മുന്നോട്ടു കൊണ്ടു പോകുന്ന അയാൾക്ക് നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യങ്ങൾക്ക് കഥാപാത്രങ്ങൾ നൽകുന്ന മറുപടിയിലൂടെയാണ് കഥാഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമ സ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂർണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവർക്കുള്ള ഭാഗം കളിച്ചു കഴിഞ്ഞാൽ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തിൽ പ്രണയ കലഹങ്ങളും അവിഹിത ബന്ധങ്ങളും പരാമർശ വിഷയങ്ങളാകും.

ആദ്യം വണ്ണാത്തിയുടെ പുറപ്പാടാണ്. വണ്ണാത്തി രംഗത്തു വന്നാൽ ആദ്യമായി ഗുരു, ഗണപതി, സരസ്വതി, ഇഷ്ടദേവത എന്നിവരെ വന്ദിക്കുന്ന ഒരു വിരുത്തം പാടുന്നു. പിന്നെയാണ് ചോദ്യോത്തരം.

പ്രധാന വേഷങ്ങൾ

ദാസി, മണ്ണാൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, കവറ, കവറച്ചി, ചക്കിലിയൻ, ചക്കിലിച്ചി, പൂക്കാരി, മാതു, അച്ചി ഇവരൊക്കെയാണ് രംഗത്തു വരുന്ന പ്രധാന വേഷങ്ങൾ. കൂട്ടപ്പുറാട്ട്, ഒറ്റപ്പുറാട്ട് എന്നിങ്ങനെ പൊറാട്ടിനു വക ഭേദമുണ്ട്.

പ്രത്യേകതകൾ

മണ്ണാൻ-മണ്ണാത്തി, ചെറുമൻ-ചെറുമി, കുറവൻ-കുറത്തി എന്നിങ്ങനെ അനേകം പൊറാട്ടുകൾ ഈ കലയിലൂടെ അവതരിപ്പിക്കുന്നു. ഓരോ സമുദായത്തിന്റെ ജീവിത രീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുന്ന ഇതിൽ പുരുഷന്മാർ തന്നെയാണ്‌ സ്ത്രീ വേഷവും കെട്ടുന്നത്. നർമ്മ സംഭാഷണം, ചടുലമായ നൃത്തം, ആസ്വാദ്യമായ പാട്ടുകൾ എന്നിവയാണ്‌ ഈ കലാരൂപത്തിന്റെ പ്രത്യേകതകൾ. കളിയാശാൻ, ചോദ്യക്കാരൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ്‌ ഈ കലയിലെ കഥ നിയന്ത്രിക്കുന്നത്. ചോദ്യക്കാരൻ വിദൂഷകന്റെ വേഷവും അഭിനയിക്കുന്നു.

അരങ്ങ്

കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ്‌ സാധാരണ പൊറാട്ട് അവതരിപ്പിക്കുന്നത്. ഇതിലേക്കായി നാലു തൂണുകൾ നിർത്തി നടുവിൽ തിരശ്ശീലയിട്ടാണ്‌ അവതരിപ്പിക്കുന്നത്. വേഷങ്ങൾ അതതു സമുദായങ്ങളുടെ സാധാരണ വേഷം തന്നെയായിരിക്കും.

പ്രചാരം

പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളിലും, തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ അപൂർവ്വം ചില പ്രദേശങ്ങളിലും മാത്രമാണ് ഈ കലാരൂപം പ്രചാരത്തിലുള്ളത്.

പ്രധാന കലാകാരന്മാർ

  • പൊൽപ്പള്ളിമായൻ
  • ചാമുക്കുട്ടിയാശാൻ
  • എത്തന്നൂർ മുത്താണ്ടി
  • പാലം തോണി വേലായുധൻ
  • ആയക്കാട് ചെല്ലൻ
  • മണ്ണൂർ ചാമിയാർ
  • തെങ്കുറുശ്ശി ആറു
  • പല്ലശേന പോന്നു
  • രാമകൃഷ്ണൻ എരിമയൂർ
  • പല്ലസേന വേലായുധൻ
  • കളപ്പെട്ടി വേലായുധൻ
  • നല്ലേപ്പുള്ളി നാരായണൻ
  • നെന്മേനി കൃഷ്ണൻ
  • എത്താനൂർ രാജൻ
  • നന്ദിയോട് കൃഷ്ണൻ

അവലംബം

പുറം കണ്ണികൾ

Tags:

പൊറാട്ടുനാടകം ചരിത്രംപൊറാട്ടുനാടകം വിശദാംശങ്ങൾപൊറാട്ടുനാടകം പ്രധാന വേഷങ്ങൾപൊറാട്ടുനാടകം പ്രത്യേകതകൾപൊറാട്ടുനാടകം അരങ്ങ്പൊറാട്ടുനാടകം പ്രചാരംപൊറാട്ടുനാടകം പ്രധാന കലാകാരന്മാർപൊറാട്ടുനാടകം അവലംബംപൊറാട്ടുനാടകം പുറം കണ്ണികൾപൊറാട്ടുനാടകംഇലത്താളംചെണ്ടപാടംപാലക്കാട് ജില്ലമൃദംഗംഹാർമോണിയം

🔥 Trending searches on Wiki മലയാളം:

മൗലിക കർത്തവ്യങ്ങൾബുദ്ധമതത്തിന്റെ ചരിത്രംഅറുപത്തിയൊമ്പത് (69)ഭാവന (നടി)പന്ന്യൻ രവീന്ദ്രൻവയലാർ രാമവർമ്മപൃഥ്വിരാജ്ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംസുരേഷ് ഗോപികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികറോസ്‌മേരികെ. മുരളീധരൻദിലീപ്അഹല്യഭായ് ഹോൾക്കർമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികഭൂമിപത്തനംതിട്ട ജില്ലവിമോചനസമരംവിഭക്തിആശാൻ സ്മാരക കവിത പുരസ്കാരംബിഗ് ബോസ് (മലയാളം സീസൺ 5)വിശുദ്ധ ഗീവർഗീസ്വെള്ളാപ്പള്ളി നടേശൻപഴുതാരപി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംസ്വർണംകർണ്ണൻഹോമിയോപ്പതിഒന്നാം കേരളനിയമസഭഭൂഖണ്ഡംമനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംപാത്തുമ്മായുടെ ആട്കേരളചരിത്രംമലയാള മനോരമ ദിനപ്പത്രംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവാഗ്‌ഭടാനന്ദൻമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈസുബ്രഹ്മണ്യൻകേരളാ ഭൂപരിഷ്കരണ നിയമംകേരള സാഹിത്യ അക്കാദമി പുരസ്കാരംയയാതിആന്റോ ആന്റണിസുഷിൻ ശ്യാംധ്രുവ് റാഠിമഞ്ഞപ്പിത്തംകറുത്ത കുർബ്ബാനഉടുമ്പ്വിവാഹംമകം (നക്ഷത്രം)സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻചാന്നാർ ലഹളഅറബിമലയാളംകൊടുങ്ങല്ലൂർതത്ത്വമസികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംദാനനികുതിമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ചക്കലിംഫോസൈറ്റ്തിരഞ്ഞെടുപ്പ് ബോണ്ട്സ്വയംഭോഗംഇസ്ലാമിലെ പ്രവാചകന്മാർകന്നി (നക്ഷത്രരാശി)ശിവം (ചലച്ചിത്രം)ശോഭനമമത ബാനർജിമലയാളം മിഷൻകമ്യൂണിസംഇന്ത്യയുടെ ഭരണഘടനദേശീയ പട്ടികജാതി കമ്മീഷൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്അമർ അക്ബർ അന്തോണിഉഷ്ണതരംഗംചോതി (നക്ഷത്രം)ഒ.എൻ.വി. കുറുപ്പ്പെർഫ്യൂം ഹെർ ഫ്രാഗ്രൻസ്🡆 More