പന്ന്യൻ രവീന്ദ്രൻ

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുൻ സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ് പന്ന്യൻ രവീന്ദ്രൻ (ജനനം: ഡിസംബർ 22 1945‌).

പന്ന്യൻ രവീന്ദ്രൻ
പന്ന്യൻ രവീന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-12-22) 22 ഡിസംബർ 1945  (78 വയസ്സ്)
കണ്ണൂർ, കേരളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിരത്നവല്ലി
കുട്ടികൾരാജേഷ്, രൂപേഷ്, രതീഷ്.
വസതിതിരുവനന്തപുരം
As of സെപ്റ്റംബർ 23, 2006
ഉറവിടം: [1]

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 1982 മുതൽ 1986 വരെ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

പാർലമെന്ററി രംഗത്തേക്കുള്ള പന്ന്യന്റെ അരങ്ങേറ്റം 1989-ലെ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു. തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി.കെ. വാസുദേവൻനായരുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എൽ.എ-യും കോൺഗ്രസ്(ഐ) സ്ഥാനാർത്ഥിയുമായ വി.ഡി. സതീശനോട് പരാജയപ്പെട്ടു.

1986 മുതൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റിലും ദേശീയ കൗൺസിലിലും പ്രവർത്തിക്കുന്ന ഇദ്ദേഹം 2005 മുതൽ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമാണ്. പി.കെ. വാസുദേവൻനായരും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 2012 ഏപ്രിൽ 9-ന് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മാർച്ചിൽ സെക്രട്ടറിസ്ഥാനമൊഴിഞ്ഞു. 2004-ൽ മാതൃകാ പൊതുപ്രവർത്തകനുള്ള മണിവേരി മാധവൻ പുരസ്കാരത്തിനർഹനായി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 പറവൂർ നിയമസഭാമണ്ഡലം വി.ഡി. സതീശൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പന്ന്യൻ രവീന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
2005*(1) തിരുവനന്തപുരം ലോകസഭാമണ്ഡലം പന്ന്യൻ രവീന്ദ്രൻ സി.പി.ഐ, എൽ.ഡി.എഫ്. വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ.

കൃതികൾ

  • ചരിത്രമെഴുതി ചരിത്രമായവർ
  • ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലൂടെ
  • ഭരത് മുരളി - അഭിനയവും ജീവിതവും

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

മുൻഗാമി തിരുവനന്തപുരത്തിന്റെ എം.പി.
2005 – 2009
പിൻഗാമി

Tags:

പന്ന്യൻ രവീന്ദ്രൻ ജീവിതരേഖപന്ന്യൻ രവീന്ദ്രൻ തിരഞ്ഞെടുപ്പുകൾപന്ന്യൻ രവീന്ദ്രൻ കൃതികൾപന്ന്യൻ രവീന്ദ്രൻ പുറത്തേക്കുള്ള കണ്ണികൾപന്ന്യൻ രവീന്ദ്രൻ അവലംബംപന്ന്യൻ രവീന്ദ്രൻ1945കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഡിസംബർ 22

🔥 Trending searches on Wiki മലയാളം:

മംഗളാദേവി ക്ഷേത്രംനിയോജക മണ്ഡലംആഗ്നേയഗ്രന്ഥിമാമ്പഴം (കവിത)ദീപിക ദിനപ്പത്രംവജൈനൽ ഡിസ്ചാർജ്പിത്താശയംക്ഷയംകാസർഗോഡ് ജില്ലഅറബിമലയാളംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്സാം പിട്രോഡകേരളാ ഭൂപരിഷ്കരണ നിയമംകേരളത്തിലെ നദികളുടെ പട്ടികപാമ്പാടി രാജൻസംസ്ഥാന പുനഃസംഘടന നിയമം, 1956എൽ നിനോആലപ്പുഴതെസ്‌നിഖാൻസുരേഷ് ഗോപിഹോം (ചലച്ചിത്രം)മാത്യു തോമസ്ആസ്ട്രൽ പ്രൊജക്ഷൻകർണ്ണൻവയലാർ പുരസ്കാരംക്രിക്കറ്റ്രാമൻവൈലോപ്പിള്ളി ശ്രീധരമേനോൻഫഹദ് ഫാസിൽലോക മലമ്പനി ദിനംചിലപ്പതികാരംവിദ്യാഭ്യാസംപഴുതാരദേശീയ പട്ടികജാതി കമ്മീഷൻയൂസുഫ് അൽ ഖറദാവിഇടുക്കി ജില്ലകേരള സംസ്ഥാന ഭാഗ്യക്കുറിതത്തയാസീൻലളിതാംബിക അന്തർജ്ജനംപൂതപ്പാട്ട്‌പനിമലയാളം അക്ഷരമാലലൈംഗികബന്ധംലിംഗംവിദ്യാരംഭംചെങ്കണ്ണ്രമണൻകാനഡഅയമോദകംസ്വവർഗ്ഗലൈംഗികതപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവിവേകാനന്ദൻസച്ചിൻ തെൻഡുൽക്കർമാവോയിസംസെറ്റിരിസിൻവോട്ട്പേവിഷബാധവൈകുണ്ഠസ്വാമിസന്ധി (വ്യാകരണം)അനിഴം (നക്ഷത്രം)കുഞ്ഞുണ്ണിമാഷ്കേരളചരിത്രംനിലവാകഎം.ആർ.ഐ. സ്കാൻഹൃദയംകഥകളിപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ശംഖുപുഷ്പംദിലീപ്ഈഴവർഇങ്ക്വിലാബ് സിന്ദാബാദ്അസിത്രോമൈസിൻഅൽഫോൻസാമ്മഅഞ്ചകള്ളകോക്കാൻപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾരബീന്ദ്രനാഥ് ടാഗോർ🡆 More