ഫഹദ് ഫാസിൽ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു നടനും നിർമാതാവും ആണ് ഫഹദ് ഫാസിൽ (ജനനം: 8 ഓഗസ്റ്റ് 1982).

ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഫഹദ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ: ജീവിതരേഖ, സ്വകാര്യ ജീവിതം, അവാർഡുകൾ
ഫഹദ് ഫാസിൽ 2018ഇൽ
ജനനം
അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ

(1982-08-08) ഓഗസ്റ്റ് 8, 1982  (41 വയസ്സ്)
മറ്റ് പേരുകൾഷാനു
തൊഴിൽചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം2002 – ഇതുവരെ
ജീവിതപങ്കാളി(കൾ)നസ്രിയ നസീം (2014മുതൽ)
മാതാപിതാക്ക(ൾ)ഫാസിൽ
റോസിന ഫാസിൽ
ബന്ധുക്കൾഫർഹാൻ ഫാസിൽ (സഹോദരൻ)

ജീവിതരേഖ

പ്രശസ്ത മലയാള സിനിമ സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിൽ ജനിച്ചു. മലയാള ചലച്ചിത്ര അഭിനേതാവായ ഫർഹാൻ ഫാസിൽ സഹോദരനാണ്.

തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു.

കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത് ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ ജീവിതത്തിൽ ഫഹദിൻ്റെ ഏറ്റവും മികച്ച വേഷങ്ങളായി കണക്കാക്കപ്പെടുന്നത് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമെണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി.

സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു.

സ്വകാര്യ ജീവിതം

ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

അവാർഡുകൾ

ദേശീയ ചലച്ചിത്ര അവാർഡ്

  • മികച്ച സഹനടൻ
  • ടേക്ക് ഓഫ് 2014

സംസ്ഥാന ചലച്ചിത്ര അവാർഡ്

  • മികച്ച നടൻ
  • ആർട്ടിസ്റ്റ് 2013
  • നോർത്ത് 24 കാതം 2013
  • മികച്ച സ്വഭാവനടൻ
  • അകം 2011
  • ചാപ്പാ കുരിശ് 2014


അഭിനയിച്ച ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
1992 പപ്പയുടെ സ്വന്തം അപ്പൂസ് Child in the Party in Appu's House
2002 കൈയെത്തും ദൂരത്ത് സച്ചിൻ മാധവൻ
2009 കേരള കഫെ പത്രപ്രവർത്തകൻ 8 വർഷത്തെ ഇടവേളക്കു ശേഷം അഭിനയിച്ച ചിത്രം. ഉപചിത്രം - മൃത്യുഞ്ജയം
2010 പ്രമാണി ബോബി സഹനടൻ.
കോക്ക്ടെയ്‌ൽ നവീൻ കൃഷ്ണമൂർത്തി അരുൺ കുമാറിന്റെ ആദ്യ ചിത്രം.
ടൂർണമെന്റ് വിശ്വനാഥൻ
ബെസ്റ്റ് ഓഫ് ലക്ക് ഫഹദ് ഫാസിൽ അതിഥി വേഷം
2011 ചാപ്പാ കുരിശ് അർജുൻ
ഇന്ത്യൻ റുപ്പി മുനീർ അതിഥിതാരം
2012 പത്മശ്രീ ഭരത് ഡോ: സരോജ് കുമാർ അലക്സ് സാമുവൽ
22 ഫീമെയിൽ കോട്ടയം സിറിൽ സി. മാത്യു
ഡയമണ്ട് നെക്‌ലേസ് ഡോ. അരുൺ കുമാർ
ഫ്രൈഡേ ബാലു
2013 അന്നയും റസൂലും റസൂൽ
നത്തോലി ഒരു ചെറിയ മീനല്ല പ്രേമൻ, നരേന്ദ്രൻ
ആമേൻ സോളമൻ
റെഡ്‌ വൈൻ സി.വി. അനൂപ്‌
ഇമ്മാനുവൽ ജീവൻ രാജ്
അകം ശ്രീനി
5 സുന്ദരികൾ അജ്മൽ ഉപചിത്രം - ആമി.
ഒളിപ്പോര് അജയൻ (ഒളിപ്പോരാളി)
ആർട്ടിസ്റ്റ് മൈക്കിൾ ആന്റണി
നോർത്ത് 24 കാതം ഹരികൃഷ്ണൻ
ഡി കമ്പനി ഡോ. സുനിൽ മാത്യൂ ഉപചിത്രം - ഡേ ഓഫ് ജഡ്ജ്മെന്റ്.
ഒരു ഇന്ത്യൻ പ്രണയകഥ അയ്മനം സിദ്ധാർത്ഥൻ
2014 1 ബൈ റ്റു യൂസഫ് മരക്കാർ
ഗോഡ്സ് ഓൺ കൺട്രി മനു
ബാംഗ്ലൂർ ഡെയ്സ് ശിവ ദാസ്‌
മണി രത്നം നീൽ ജോൺ സാമുവൽ
ഇയ്യോബിന്റെ പുസ്തകം അലോഷി
2015 മറിയം മുക്ക്
ഹരം
അയാൾ ഞാനല്ല
2016 മൺസൂൺ മാംഗോസ്
മഹേഷിന്റെ പ്രതികാരം മഹേഷ് ഭാവന
2017 ടേക്ക് ഓഫ് മനോജ് അബ്രാഹം
തൊണ്ടിമുതലും ദൃക്സാക്ഷിയും കള്ളൻ പ്രസാദ്
2018 കാർബൺ സിബി
വരത്തൻ എബിൻ
ഞാൻ പ്രകാശൻ P.R ആകാശ്
2019 കുമ്പളങ്ങി നൈറ്റ്സ് ഷമ്മി
2019 അതിരൻ വിനയൻ
2019 ട്രാൻസ് വിജു പ്രസാദ് / പാസ്റ്റർ ജോഷ്വാ കാൾട്ടൻ
2020 സീ യൂ സൂൺ ജിമ്മി കുര്യൻ
2021 ഇരുൾ ഉണ്ണി
2021 ജോജി ജോജി
2021 മാലിക്ക് അഹമ്മദ് അലി സുലൈമാൻ

നിർമിച്ച സിനിമകൾ

  • ഈയ്യോബിൻ്റെ പുസ്തകം 2014
  • കുമ്പളങ്ങി നൈറ്റ്സ് 2019
  • തങ്കം 2020
  • സീ യു സൂൺ 2020

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഫഹദ് ഫാസിൽ ജീവിതരേഖഫഹദ് ഫാസിൽ സ്വകാര്യ ജീവിതംഫഹദ് ഫാസിൽ അവാർഡുകൾഫഹദ് ഫാസിൽ അഭിനയിച്ച ചിത്രങ്ങൾഫഹദ് ഫാസിൽ അവലംബംഫഹദ് ഫാസിൽ പുറത്തേക്കുള്ള കണ്ണികൾഫഹദ് ഫാസിൽ

🔥 Trending searches on Wiki മലയാളം:

കവിതമദർ തെരേസനിസ്സഹകരണ പ്രസ്ഥാനംവൈക്കം മുഹമ്മദ് ബഷീർനീതി ആയോഗ്പെർമനന്റ് അക്കൗണ്ട് നമ്പർആശാളിസ്വഹീഹുൽ ബുഖാരിഉപവാസംദശപുഷ്‌പങ്ങൾകൃഷ്ണകിരീടംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഅഖബ ഉടമ്പടിവിക്കിപീഡിയസസ്തനിഓട്ടിസംഖുത്ബ് മിനാർആശയവിനിമയംനരകംബദ്ർ യുദ്ധംകൂവളംയൂനുസ് നബിബിഗ് ബോസ് (മലയാളം സീസൺ 5)ആഗ്നേയഗ്രന്ഥിനാഗലിംഗംലിംഗംജൈനമതംകുറിച്യകലാപംഹജ്ജ്നഥൂറാം വിനായക് ഗോഡ്‌സെദശാവതാരംഇരിഞ്ഞാലക്കുടനെടുമുടി വേണുഈമാൻ കാര്യങ്ങൾഎറണാകുളംദുർഗ്ഗമുത്തപ്പൻതിരു-കൊച്ചിബിഗ് ബോസ് മലയാളംവിദ്യാഭ്യാസംഇന്റർനെറ്റ് മൂവി ഡാറ്റാബേസ്സ്വഹാബികളുടെ പട്ടികമൗലിക കർത്തവ്യങ്ങൾകുഴിയാനജലമലിനീകരണംപൃഥ്വിരാജ്മലയാള നോവൽഗ്രഹംഗോകുലം ഗോപാലൻകേന്ദ്രഭരണപ്രദേശംസോവിയറ്റ് യൂണിയൻമലയാളി മെമ്മോറിയൽകാലൻകോഴിവിവാഹംശ്വാസകോശംദൗവ്വാലഹെപ്പറ്റൈറ്റിസ്-ബിചൂരകടമ്മനിട്ട രാമകൃഷ്ണൻതിങ്കളാഴ്ച നിശ്ചയംആണിരോഗംമഹാഭാരതംരാഷ്ട്രീയ സ്വയംസേവക സംഘംന്യുമോണിയമലമുഴക്കി വേഴാമ്പൽഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഹദ്ദാദ് റാത്തീബ്തെങ്ങ്ബാങ്ക് ദേശസാത്കരണം (ഇന്ത്യ)മന്നത്ത് പത്മനാഭൻകൊട്ടാരക്കര ശ്രീധരൻ നായർചെറുകഥസ്വപ്നംതാജ് മഹൽടോൺസിലൈറ്റിസ്വിമോചനസമരംഅന്താരാഷ്ട്ര വനിതാദിനം🡆 More