ബദ്ർ യുദ്ധം

ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദർ യുദ്ധം( അറബി: غزوة بدر‬ ).

യൗമുൽ ഫുർഖാൻ എന്നാണ് ബദ്‌ർ യുദ്ധത്തെ ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രവാചകൻ മുഹമ്മദിന്റെ s നേതൃത്വത്തിൽ മദീനയിലെ മുസ്ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്) ഇപ്പോഴത്തെ സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലെ ബദ്ർ എന്ന പ്രദേശത്ത് വെച്ച് ഏറ്റുമുട്ടൽ നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് ശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്‌ലാമിക ചരിത്ര പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. ബദ്റിലെ വിജയത്തോടെ മദീനയിൽ മുഹമ്മദിന് സ്വീകാര്യത വർദ്ധിക്കുകയും, മദീനയിലെ നിരവധി ഗോത്രങ്ങൾ മുഹമ്മദുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു.

ബദർ യുദ്ധം
മുസ്ലീം-ഖുറൈഷി യുദ്ധങ്ങളുടെ ഭാഗം
ബദ്ർ യുദ്ധം
Scene from Siyer-i Nebi Hamza and Ali leading the Muslim armies at Badr.
തിയതി[araf 17]], 624 CE/ റമദാൻ 17, 2 AH
സ്ഥലംബദർ, മദീനയ്ക്ക് 70 mi (110 km) തെക്കു-പടിഞ്ഞാറ്
ഫലംനിർണായക മുസ്ലീം വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മദീനയിലെ മുസ്ലീങ്ങൾമക്കയിലെ ഖുറൈഷികൾ
പടനായകരും മറ്റു നേതാക്കളും
പ്രവാചകൻ മുഹമ്മദ്‌,
ഹംസ,
അലി
അമ്റ് ഇബ്‌ൻ ഹിഷാം(അബു ജഹൽ)
ഉത്ത്ബ ഇബിൻ റബീഹ
ഉമയ്യദ് ഇബിൻ ഖലഫ്
ശക്തി
313 ആളുകൾ : 2 കുതിരകൾ, 70 ഒട്ടകങ്ങൾ950 കാലാൾപ്പട, കുതിരപ്പട: 100 കുതിരകൾ, 170 ഒട്ടകങ്ങൾ
നാശനഷ്ടങ്ങൾ
14 മരണം70 മരണം 70 തടവുകാർ

പശ്ചാത്തലം

എ.ഡി 623-ൽ ഹിജ്‌റയ്ക്ക് ശേഷം ( മദീനയിലെ ജനങ്ങൾ മുഹമ്മദിനെ സമൂഹത്തിന്റെ നേതാവായി അംഗീകരിച്ചിരുന്നു. മക്കയിൽ നിന്ന് കുടിയേറിയ മുഹാജിറുകളുടെ നഷ്ടപ്പെട്ട സമ്പാദ്യം കച്ചവടം ചെയ്തു സംഭന്നമാവാം എന്ന തീരുമാനത്തിൽ മദീനയുടെ അരികിലൂടെ കടന്നുപോകുന്ന മക്കയിലെ കച്ചവടസംഘങ്ങളിൽ നിന്ന് ലാഭം ഒഴിവാക്കി നഷ്ട്ടപ്പെട്ട വിഭവങ്ങൾ മാത്രം പിടിചെടുക്കാൻ മുഹമ്മദ് തീരുമാനിച്ചു. 624 ന്റെ തുടക്കത്തിൽ, ലെവന്റിൽ നിന്ന് സ്വത്തും സാധനങ്ങളും വഹിച്ചുകൊണ്ടുള്ള കച്ചവടസംഘം അബുസുഫ്‌യാന്റെ നേതൃത്വത്തിൽ മക്കയിലേക്ക് മടങ്ങുകയായിരുന്നു. ഈ പ്രദേശത്ത് മുഹമ്മദിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കിയ ഖുറൈശികൾ, മുഹമ്മദിന്റെ നീക്കങ്ങൾ മനസ്സിലാക്കാനായി ചാരന്മാരെ നിയോഗിച്ചിരുന്നു.

മുന്നൂറോളം പേരുടെ ഒരു ചെറിയ പര്യവേഷണ സേനയെ മുഹമ്മദ് സംഘടിപ്പിച്ചിരുന്നു. ഈ ഒരുക്കത്തെ അബുസുഫ്‌യാന്റെ ചാരന്മാർ അദ്ദേഹത്തെ അറിയിച്ചു. അബൂസുഫ്‌യാൻ ദംദം ബിൻ അംറ് അൽ ഗിഫാരിയെ ദൂതനായി ഖുറൈശികളിലേക്ക് അയച്ചു. ദംദം കഅബയിലേക്ക് തിരിഞ്ഞു നിന്ന് നിലവിളിച്ചു.

വിവരങ്ങൾ

ബദ്ർ യുദ്ധം പങ്കെടുത്തവർ
യൂദ്ധം സംഭവിച്ച വർഷം ഹിജ്‌റവർഷം 2 റമദാൻ 17
മുസ്ലീങ്ങളുടെ എണ്ണം മുന്നൂറ്റിപ്പതിമൂന്ന്‌
രക്തസാക്ഷികളായവർ പതിനാല് പേർ
kkh എണ്ണം തൊള്ളായിരം
ഖുറൈശികളുടെ നേതാവ് അമൃ ഇബ്ൻ ഇശാം (അബു ജഹൽ)
ഖുറൈശികളിൽ നിന്ന്‌ കൊല്ലപ്പെട്ടത് എഴുപത് പേർ
മുസ്ലീങ്ങളുടെ നേതാവ് മുഹമ്മദ് നബി

അവലംബം

ഗ്രന്ഥസൂചി

ഇതുകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

Tags:

ബദ്ർ യുദ്ധം പശ്ചാത്തലംബദ്ർ യുദ്ധം വിവരങ്ങൾബദ്ർ യുദ്ധം അവലംബംബദ്ർ യുദ്ധം ഗ്രന്ഥസൂചിബദ്ർ യുദ്ധം ഇതുകൂടി കാണുകബദ്ർ യുദ്ധം പുറത്തേക്കുള്ള കണ്ണികൾബദ്ർ യുദ്ധംഅറബി ഭാഷഖുറൈശിഖുർആൻമക്കമദീനമദീന പ്രവിശ്യമുഹമ്മദ്സൗദി അറേബ്യഹിജ്റ വർഷം

🔥 Trending searches on Wiki മലയാളം:

അണലിലിംഫോസൈറ്റ്ചെറുകഥമുലപ്പാൽനായർവജൈനൽ ഡിസ്ചാർജ്വിരാട് കോഹ്‌ലിയോഗർട്ട്ഹിന്ദുമതംയെമൻഅണ്ണാമലൈ കുപ്പുസാമിഒ.എൻ.വി. കുറുപ്പ്എ.കെ. ആന്റണിപ്രീമിയർ ലീഗ്കേരളകലാമണ്ഡലംപിത്താശയംപിറന്നാൾചട്ടമ്പിസ്വാമികൾഡൊമിനിക് സാവിയോവിചാരധാരപിണറായി വിജയൻതൈറോയ്ഡ് ഗ്രന്ഥിതൃക്കേട്ട (നക്ഷത്രം)ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)കാസർഗോഡ്അഗ്നികണ്ഠാകർണ്ണൻകൃഷ്ണൻഅമർ അക്ബർ അന്തോണിഇന്ത്യയുടെ ദേശീയപ്രതിജ്ഞഅന്തർമുഖതദുബായ്കാമസൂത്രംകണ്ണകിഖസാക്കിന്റെ ഇതിഹാസംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ഐക്യരാഷ്ട്രസഭമനുഷ്യൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎം.ആർ.ഐ. സ്കാൻഭ്രമയുഗംകേരള സാഹിത്യ അക്കാദമി പുരസ്കാരംവായനദിനംഹിമാലയംനോട്ടതകഴി ശിവശങ്കരപ്പിള്ളബ്രഹ്മാനന്ദ ശിവയോഗിഅമിത് ഷാകഥകളിതീയർഗുകേഷ് ഡികൊല്ലം ജില്ലഗുരുവായൂർഭരതനാട്യംപി. കുഞ്ഞിരാമൻ നായർഒരു കുടയും കുഞ്ഞുപെങ്ങളുംകാൾ മാർക്സ്ജീവകം ഡികേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പത്താമുദയംദേശീയ പട്ടികജാതി കമ്മീഷൻചിക്കൻപോക്സ്അടിയന്തിരാവസ്ഥസുഗതകുമാരിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ന്യൂട്ടന്റെ ചലനനിയമങ്ങൾഇന്ത്യയുടെ ഭരണഘടനയേശുസ്വർണവും സാമ്പത്തിക ശാസ്ത്രവുംതിരുവോണം (നക്ഷത്രം)വിദ്യാരംഭംഅയമോദകംപൃഥ്വിരാജ്തിരുവാതിര (നക്ഷത്രം)കൂദാശകൾപടയണിമരപ്പട്ടികായംകുളം🡆 More