അഗ്നികണ്ഠാകർണ്ണൻ

ഭൈരവാദി മന്ത്രമൂർത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ.

ശ്രീ ഭദ്രകാളിക്ക് അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്.

അഗ്നികണ്ഠാകർണ്ണൻ
അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌,മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും

ഐതിഹ്യം

മൂന്നു ലോകങ്ങളിലും നാശങ്ങൾ സൃഷ്‌ടിച്ച ദാരികാസുരനെ ഭദ്രകാളി വധിച്ചപ്പോൾ , പ്രതികാരദാഹിയായ ദാരികപത്നി മനോദരി അനുഗ്രഹത്തിനായി പരമശിവനെ തപസ്സു ചെയ്തു.തുടക്കത്തിൽ അവൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടാൻ മടികാണിച്ച ശിവൻ ഒടുവിൽ പാർവ്വതിയുടെ നിർബന്ധപ്രകാരം പ്രത്യക്ഷപ്പെട്ടു. ശത്രുനിഗ്രഹത്തിനു വരം ചോദിച്ച മനോദരിക്ക് തന്റെ ശരീരത്തിലെ വിയർപ്പുതുള്ളികൾ നല്കിക്കൊണ്ട് ഇത് ആരുടെ മേൽ തളിക്കുന്നുവോ അവർ നിനക്ക് വേണ്ടതെല്ലാം തരുമെന്ന് ശിവൻ വരം നല്കി. ആ സമയത്തായിരുന്നു ദാരികന്റെ ശിരസ്സുമായി ഭദ്രകാളി വന്നത്.ശിവൻ നല്കിയ വിയർപ്പുതുള്ളികൾ മനോദരി ഭദ്രകാളിയുടെ ശരീരത്തിൽ തളിച്ചു. അപ്പോൾ ശരീരമാകെ വസൂരി പൊങ്ങിയ കാളി തളർന്നവശയായി. ഇതറിഞ്ഞ് കോപാകുലനായ ശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ നിന്ന് ജന്മമെടുത്ത് ചെവിയിലൂടെ പുറത്തുവന്നതുകൊണ്ടാണത്രെ ഈ ദേവന് കണ്ഠാകർണ്ണാണെന്ന പേരു ലഭിച്ചത്.ഭദ്രകാളിയുടെ വസൂരി ഇല്ലാതാക്കാൻ നിയോഗിക്കപ്പെട്ട കണ്ഠാകർണ്ണൻ ഭദ്രകാളിയുടെ കാല്പാദം മുതൽ നക്കിത്തുടച്ചു വസൂരി ഇല്ലാതാക്കി. മുഖത്തെ കുരുക്കൾ ഇല്ലാതാക്കാൻ തുടങ്ങിയപ്പോൾ സഹോദരരായതുകൊണ്ട് അതു പാടില്ലെന്നു പറഞ്ഞു ഭദ്രകാളി വിലക്കി. അവ ദേവിയുടെ മുഖത്തിനൊരലങ്കാരമായി അവിടെക്കിടന്നു. രോഗം മാറിയ ഭദ്രകാളി സഹോദരനെക്കൊണ്ട് മനോദരിയെ പിടിച്ചുകൊണ്ടുവന്ന് അവളുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച് വസൂരിമാല എന്ന പേരുനല്കി തന്റെ ആജ്ഞാനുവർത്തിയാക്കി മാറ്റി.തുടർന്ന് ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനെ ജനരക്ഷാർത്ഥം ഇടവിലോകത്തേക്കയച്ചു.

ശിവൻ ബലവും വീര്യവുനെ ജനരക്ഷാർത്ഥം തന്റെ മകനോട് ഭൂമിയിലേക്ക് (ഇടഅയച്ചു.നിർദ്ദേശിച്ചു.

കണ്ടാൽ അരിപ്പവക്ക്‌ ിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമിലക്ക്‌ ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തുന്ന ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.

ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിപെട്ടു . പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു.

ആചാരങ്ങൾ

ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാമൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കോലമായി കെട്ടിയാടിച്ചു വരുന്നു.

തോറ്റം

അഗ്നികണ്ഠാകർണ്ണൻ 
അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ തോറ്റം പുറപ്പാട് മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും

കണ്ണാടി ബിംബം കയ്യിലേന്തി പ്രത്യേക ആയോധന ചുവടുകൾ വച്ചാണ് തോറ്റം പുറപ്പാട് .ദേവക്കൂത്തിനെ അനുസ്മരിക്കും വിധം സ്ത്രീകൾ ഈണത്തിൽ തോറ്റം ചൊല്ലുന്നതും ഈ തെയ്യത്തിൻറെ മാത്രം സവിശേഷതയാണ്.അഗ്നികണ്ഠാകർണ്ണന്റെ തോറ്റം ഗൂഡശ്ലോകങ്ങളായിരിക്കും.

എന്നാണ് തോറ്റത്തിലെ ഉല്പത്തി പരാമർശം

വേഷം

അഗ്നികണ്ഠാകർണ്ണൻ 
മുഴുവൻ വേഷ വിധാനങ്ങളോടു കൂടി അഗ്നികണ്ഠാകർണൻ തെയ്യം

അസുരവാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യം പുറപ്പെടുന്നു. കയ്യിലും മെയ്യിലും അഗ്നി,അരയിലും ഭീമാകാരമായ തിരുമുടിയിലും നിറയെ തീപ്പന്തങ്ങൾ, മുഖത്ത് കരിന്താടി,പൊയ്ക്കണ്ണ് , കയ്യിൽ ആയുധങ്ങൾ എന്നിങ്ങനെയാണ് വേഷവിധാനങ്ങൾ.ഭൂത-പ്രേത പിശാചുക്കളുടെ ബാധ തങ്ങളിൽ പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന ഭക്തർ അഗ്നികണ്ഠാകർണ്ണൻറെ മന്ത്രഭസ്മം പ്രസാദമായി സ്വീകരിക്കുന്നു.

മുഖത്ത് : താടി, മീശ, പൊയ്ക്കണ്ണ്. ഏറ്റവും കൂടുതൽ പന്തങ്ങളോടെ കെട്ടിയാടുന്ന തെയ്യമാണിത്. കണ്ണിനു ചുറ്റും കറുപ്പിൽ ഉള്ള വെള്ളക്കുത്തുകൾ വസൂരിയെ സൂചിപ്പിക്കുന്നു.

മാറിൽ : തിരിയാട, പന്തങ്ങളോടു കൂടിയ നീളൻ മുടി, കുരുത്തോല വഞ്ചി

കോലക്കാരൻ

മലയസമുദായക്കാരാണ് കണ്ഠാകർണ്ണൻ തെയ്യം കെട്ടുന്നത്.

അവലംബം


Tags:

അഗ്നികണ്ഠാകർണ്ണൻ ഐതിഹ്യംഅഗ്നികണ്ഠാകർണ്ണൻ ആചാരങ്ങൾഅഗ്നികണ്ഠാകർണ്ണൻ തോറ്റംഅഗ്നികണ്ഠാകർണ്ണൻ വേഷംഅഗ്നികണ്ഠാകർണ്ണൻ കോലക്കാരൻഅഗ്നികണ്ഠാകർണ്ണൻ അവലംബംഅഗ്നികണ്ഠാകർണ്ണൻ

🔥 Trending searches on Wiki മലയാളം:

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅടിയന്തിരാവസ്ഥഎഴുപുന്ന ഗ്രാമപഞ്ചായത്ത്മുള്ളൻ പന്നിആഗോളവത്കരണംപൂങ്കുന്നംഅർബുദംപിണറായിജവഹർലാൽ നെഹ്രുആനവള്ളത്തോൾ നാരായണമേനോൻവിഴിഞ്ഞംചെമ്മാട്പി.ടി. ഉഷതേക്കടിശൂരനാട്ഖലീഫ ഉമർകേരള വനം വന്യജീവി വകുപ്പ്സഫലമീ യാത്ര (കവിത)സൗദി അറേബ്യമതേതരത്വംമൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്പുലാമന്തോൾവണ്ടൻമേട്ഭരണിക്കാവ് (കൊല്ലം ജില്ല)മറയൂർനന്മണ്ടകാവാലംവേളി, തിരുവനന്തപുരംനിലമേൽകവിത്രയംചവറഗുരുവായൂരപ്പൻകടമക്കുടിപുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്പെരിങ്ങോട്ഏനാദിമംഗലംഅടൂർമലയാലപ്പുഴ ഗ്രാമപഞ്ചായത്ത്നരേന്ദ്ര മോദിഗോതുരുത്ത്തെന്മലഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികമണ്ണാറശ്ശാല ക്ഷേത്രംകഴക്കൂട്ടംഇടപ്പള്ളിചെലവൂർകേരളത്തിലെ ദേശീയപാതകൾആണിരോഗംമുട്ടം, ഇടുക്കി ജില്ലഭാർഗ്ഗവീനിലയംപാലക്കാട് ജില്ലമംഗലപുരം ഗ്രാമപഞ്ചായത്ത്നെല്ലിക്കുഴിഅയ്യപ്പൻകാളിദാസൻകൊല്ലങ്കോട്വരന്തരപ്പിള്ളിമലയാളംഅരിമ്പൂർകരുളായി ഗ്രാമപഞ്ചായത്ത്ഇന്ത്യൻ ഭരണഘടന ഭേദഗതികൾയേശുപാണ്ഡ്യസാമ്രാജ്യംമുരുകൻ കാട്ടാക്കടഅഷ്ടമിച്ചിറമലപ്പുറംഒല്ലൂർപനമരംപന്മനകൂർക്കഞ്ചേരിതച്ചമ്പാറ ഗ്രാമപഞ്ചായത്ത്താമരശ്ശേരിവിഷ്ണുജീവപര്യന്തം തടവ്സന്ധി (വ്യാകരണം)പൂച്ചഅഴീക്കോട്, കണ്ണൂർഎയ്‌ഡ്‌സ്‌🡆 More