ആലപ്പുഴ

മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ.

ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.

ആലപ്പുഴ
[[File:|Alappuzha beach pier|325px]]
Alappuzha Medical College
Alappuzha loves wikimedia Alleppey canal
Nehru Trophy Boat Race
Boating centre Commercial canal in Alleppey west
മുകളിൽ നിന്ന് താഴേക്ക് , ആലപ്പുഴ മെഡിക്കൽ കോളേജ്, പുന്നമടക്കായൽ, ആലപ്പുഴയിലെ കനാൽ, നെഹ്‌റു ട്രോഫി വള്ളംകളി, ബോട്ടിങ് സെന്റർ, വാണിജ്യ കനാൽ
Nickname(s): 
"കിഴക്കിന്റെ വെനീസ്"
Countryആലപ്പുഴ ഇന്ത്യ
സംസ്ഥാനംKerala
പ്രദേശംമധ്യ തിരുവിതാംകൂർ
ജില്ലആലപ്പുഴ ജില്ല
സ്ഥാപകൻരാജ കേശവദാസ്
ഭരണസമ്പ്രദായം
 • മുനിസിപ്പൽ ചെയർമാൻസൗമ്യാ രാജ്
വിസ്തീർണ്ണം
 • ആകെ46.18 ച.കി.മീ.(17.83 ച മൈ)
•റാങ്ക്14
ഉയരം
11 മീ(36 അടി)
ജനസംഖ്യ
 (2011)
 • ആകെ174,164
 • റാങ്ക്6th
 • ജനസാന്ദ്രത4,466/ച.കി.മീ.(11,570/ച മൈ)
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
688001
Telephone code0477
വാഹന റെജിസ്ട്രേഷൻKL-04
Sex ratio1079 /
വെബ്സൈറ്റ്alappuzha.nic.in
ആലപ്പുഴ
പുന്നമടക്കായലിലെ ഒരു വഞ്ചിവീട്

പേരിനുപിന്നിൽ

ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.

ആലപ്പുഴ 
ആലപ്പുഴയിലെ ജല ഗതാഗതം

ചരിത്രം

ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നും എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അതിനടുത്തുള്ള ആലപ്പുഴയിൽ പ്രധാനമായ ഒരു തുറമുഖമായിരുന്നു എന്ന് പെരിപ്ലസ് എന്ന കൃതിയിൽ നിന്നും മനസ്സിലാക്കാം. എ,ഡി. 80-ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ ഈ കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു. ഇത് ആലപ്പുഴയിലാണ്. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു

അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു. ആലപ്പുഴയുടെ തീരപ്രദേശങ്ങളായ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല എന്നീ ഭാഗങ്ങൾ ക്രി.വ. 2-നു മുൻപ് അറബിക്കടലിനടിയിലായിരുന്നുവെന്നും അക്കാലത്ത് അറബിക്കടലിന്റെ അതിരു വേമ്പനാട്ടു കായലിന്റെ കിഴക്കൻ ഭാഗങ്ങളായിരുന്നു എന്നും ഭൗമശാസ്ത്രഞ്ജർ വിലയിരുത്തിയുട്ടുണ്ട്. ഉണ്ണുനീലി സന്ദേശം എന്ന സംഘകാലകൃതിയിൽ നിന്നും ഇക്കാലത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അവഗാഹം ലഭിക്കുന്നുണ്ട്.

കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.

ആലപ്പുഴ 
ആലപ്പുഴ കടൽപ്പാലം

ശിലാലിഖിതങ്ങൾ നിരവധി ആലപ്പുഴ ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂർ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളിൽ കലിവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു (കലിവർഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കൺത്തിയ കണ്ടിയൂർ ശാസനം ക്ഷേത്രം നിർമ്മിച്ചതിന്റെ123-ം വർഷ സ്മാരകമായിട്ടുള്ളതാണ്‌. ക്ഷേത്ര നിർമ്മാണം നടന്നത് 823-ലും. കൊല്ലവർഷം 393-ലെ ഇരവി കേരളവർമ്മന്റെ ശാസനവും ആലപ്പുഴയിൽ നിന്നു ലഭിച്ചവയിൽ പെടുന്നു. തിരുവൻ വണ്ടൂർ വിഷ്ണുക്ഷേത്രത്തിൽ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങൾ ഉണ്ട്. ഇവ വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടേതാണ്‌. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.

ബുദ്ധമത സ്വാധീനം

ആലപ്പുഴ 
ആലപ്പുഴയിലെ ജൈനക്ഷേത്രം

ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12-ആം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നതായി കരുതുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാമെന്നും കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌ എന്നും ചിലർ അഭിപ്രായപ്പെടുന്നു.

തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു.[അവലംബം ആവശ്യമാണ്] സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ങളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ഭരണിക്കാവ്, കരുമാടി എന്നിവിടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്ത്രിക മതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യ മഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നീവയാണ്‌ ആദ്യകാല താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.[അവലംബം ആവശ്യമാണ്]

ഭൂമിശാസ്ത്രം

കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിവരെ കടൽ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിൻറെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെയാണ് കടൽ പിന്മാറിയത്. അറബിക്കടൽ ഇന്നു കാണുന്നതിൽ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. [4] ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ്‌ വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായൽ രൂപപ്പെടുകയായിരുന്നു.

ആലപ്പുഴ 
നെൽവയലുകൾ

ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. പുന്നപ്ര-വയലാർ സമരങ്ങൾ നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു .

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു.

കരയും, കായലും, കടലും സംഗമിക്കുന്ന നഗരം ആകുന്നു ആലപ്പുഴ.

ആലപ്പുഴയിലെ ടൂറിസം

ആലപ്പുഴ 
വാണിജ്യകനാലിനോട് ചേർന്നുള്ള നടപ്പാത

കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല.

പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കിപ്പാലം, മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തുവിദഗ്ദ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു. കപ്പലിൽ നിന്നും ചരക്കുകൾ കരയിലേയ്ക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിലായിരുന്നു. കരയിലെത്തിച്ച ചരക്കുകൾ കടലോരത്ത് തന്നെയുള്ള വലിയ ഗോഡൗണുകളിൽ സംഭരിച്ച് കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്‌ക്കെത്തിച്ചിരുന്നത് നഗരത്തിന്റെ പ്രധാന ഗതാഗത സംവിധാനമായ കനാലുകളിലൂടെയായിരുന്നു. വാടൈക്കനാൽ, കൊമേഴ്‌സ്യൽ കനാൽ, ചേർത്തല കനാൽ തുടങ്ങിയ പ്രധാന കനാലുകളെല്ലാം ഗതാഗത സമ്പുഷ്ടമായിരുന്നു അക്കാലത്ത്.

ആലപ്പുഴ 
ആലപ്പുഴ ബീച്ചിൽ നിന്നുള്ള ഒരു ദൃശ്യം
ആലപ്പുഴ 
ആലപ്പുഴ കടൽത്തീരത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഐഎൻ എഫ്എസി) ടി-81. മുംബൈയിലെ നേവൽ ഡോക്യാർഡിൽ 2021 ജനുവരി 28 ന് ഡീക്കമ്മീഷൻ ചെയ്ത ഒരു സൂപ്പർ ദ്വോറ എംകെ രണ്ടാമൻ ക്ലാസ് പട്രോളിംഗ് കപ്പലാണിത്. 60 ടൺ ഭാരവും 25 മീറ്റർ നീളവുമുള്ള ഈ യുദ്ധകപ്പൽ 1999 ജൂൺ 5 ന് കമ്മീഷൻ ചെയ്ത് രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ നാവികസേനയെ വിജയകരമായി സേവിച്ചു.

കച്ചവടത്തിനായി ആലപ്പുഴയിലെത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഗുജറാത്തിത്തെരുവ് അതിന്റെ സാക്ഷ്യമാണ്.അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്നകാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈനക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു.

ചിത്രങ്ങൾ

അവലംബം

കുറിപ്പുകൾ

  • ^ തോമാശ്ലീഹ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന ഏഴുപള്ളികളിൽ ആറും കടൽത്തീരത്തായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. എന്നാൽ ഇന്ന് അവയെല്ലാം വളരെ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്.

Tags:

ആലപ്പുഴ പേരിനുപിന്നിൽആലപ്പുഴ ചരിത്രംആലപ്പുഴ ഭൂമിശാസ്ത്രംആലപ്പുഴ യിലെ ടൂറിസംആലപ്പുഴ ചിത്രങ്ങൾആലപ്പുഴ അവലംബംആലപ്പുഴ കുറിപ്പുകൾആലപ്പുഴആലപ്പുഴ ജില്ലകേരളംപനജിബുദ്ധമതംബ്രിട്ടീഷ് ഭരണംമൈസൂർവെനീസ്

🔥 Trending searches on Wiki മലയാളം:

ദേശീയ വിദ്യാഭ്യാസനയം 2020ഹെപ്പറ്റൈറ്റിസ്എസ്. ജാനകിആധുനിക കവിത്രയംഈഴവമെമ്മോറിയൽ ഹർജിഖസാക്കിന്റെ ഇതിഹാസംതെയ്യംആഗ്നേയഗ്രന്ഥിസുരേഷ് ഗോപിനവരത്നങ്ങൾഇന്ത്യയുടെ ദേശീയ ചിഹ്നംകേരള നവോത്ഥാനംഒരു സങ്കീർത്തനം പോലെകെ. അയ്യപ്പപ്പണിക്കർഅരിമ്പാറജോൺ പോൾ രണ്ടാമൻകോട്ടയംവയലാർ രാമവർമ്മതകഴി സാഹിത്യ പുരസ്കാരംകോഴിക്കോട്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾകേരളീയ കലകൾഇല്യൂമിനേറ്റിമൈസൂർ കൊട്ടാരംഇന്ത്യയിലെ ഹരിതവിപ്ലവംഎ.ആർ. റഹ്‌മാൻകേരളത്തിലെ പക്ഷികളുടെ പട്ടികആവേശം (ചലച്ചിത്രം)ജി. ശങ്കരക്കുറുപ്പ്ആനി രാജറേഷൻ കാർഡ്ലക്ഷ്മി ഗോപാലസ്വാമിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്പ്രീമിയർ ലീഗ്കറുപ്പ് (സസ്യം)ആഗോളവത്കരണംസൂര്യൻപശ്ചിമഘട്ടംപഞ്ചാരിമേളംഗുരു (ചലച്ചിത്രം)പണ്ഡിറ്റ് കെ.പി. കറുപ്പൻവായനദിനംഉലുവഐസക് ന്യൂട്ടൺസ്വരാക്ഷരങ്ങൾഫ്രഞ്ച് വിപ്ലവംചിപ്പി (നടി)കഥകളികടൽത്തീരത്ത്പഴശ്ശി സമരങ്ങൾഉപ്പൂറ്റിവേദനസുബ്രഹ്മണ്യൻകേരളാ ഭൂപരിഷ്കരണ നിയമംചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാളംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഅക്യുപങ്ചർഒമാൻരാഹുൽ മാങ്കൂട്ടത്തിൽഉള്ളൂർ എസ്. പരമേശ്വരയ്യർഅമ്മഈദുൽ ഫിത്ർചെറുശ്ശേരിലാപ്രോസ്കോപ്പിപുസ്തകംലിംഫോസൈറ്റ്ലോകപുസ്തക-പകർപ്പവകാശദിനംയോനിപത്താമുദയംഅയമോദകംകൊല്ലവർഷ കാലഗണനാരീതിഋതുമാലിദ്വീപ്ഓം നമഃ ശിവായധ്രുവദീപ്തിമനോജ് കെ. ജയൻ🡆 More