സന്തുലിതമായ കാഴ്ച്ചപ്പാട്

സന്തുലിതമായ കാഴ്ച്ചപ്പാട് ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
സന്തുലിതമായ കാഴ്ച്ചപ്പാട് ഈ താളിന്റെ രത്നച്ചുരുക്കം: എല്ലാ വിക്കിപീഡിയ ലേഖനങ്ങളും മറ്റു താളുകളും എല്ലാ കാഴ്ചപ്പാടുകളേയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതാവണം.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ലഎല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യതകണ്ടെത്തലുകൾ അരുത്ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ
ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്
ഉപദ്രവംനിയമപരമായ
ഭീഷണികൾ അരുത്
സമവായംതർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതരുത്.

വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് എന്നത് വിക്കിപീഡിയയുടെ മൂന്ന് അടിസ്ഥാന നയങ്ങളിലൊന്നാണ്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവയാണ് മറ്റ് രണ്ട് അടിസ്ഥാന നയങ്ങൾ ഈ മൂന്നുകാര്യങ്ങളും ചേർന്ന് വിക്കിപീഡിയ ലേഖനങ്ങളുടെ മേന്മയും സ്വഭാവവും നിശ്ചയിക്കുന്നു. എല്ലാ വിക്കിപീഡിയ ലേഖനങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടുകൂടി എഴുതിയവയാകണം, അടിസ്ഥാന രഹിതമായ കാര്യങ്ങൾ വിക്കിപീഡിയയിൽ എഴുതരുത്.

വിശദീകരണം

സന്തുലിതമായ കാഴ്ചപ്പാട്

ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് ഒരു ലേഖനത്തിൽ കൈകാര്യം ചെയ്യുന്നതിനെ വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്നു പറയുന്നു. സന്തുലിതമായ കാഴ്ചപ്പാട് എന്നാൽ ശരിക്കും കാഴ്ചപ്പാടില്ലാതിരിക്കുകയല്ല. എല്ലാ കാഴ്ചപ്പാടുകളേയും സ്രോതസ്സുകളുടെ പിൻബലത്തോടെ ഒരുമിച്ചവതരിപ്പിക്കുക എന്നതാണ്. സന്തുലിതമായ കാഴ്ചപ്പാട് എന്തിനോടെങ്കിലും പ്രത്യേക ദയയോ പ്രത്യേക വിരോധമോ ഉള്ളതാകാൻ പാടില്ല.

പക്ഷപാതരഹിതത്തം

പക്ഷപാതരഹിതമായ ലേഖനരീതിയാണ് ഒരു ലേഖനത്തിൽ ഉണ്ടാകേണ്ടത്. എല്ലാ ലേഖകരും(ഉപയോക്താക്കളും), എല്ലാ വിവരസ്രോതസ്സുകളും എന്തെങ്കിലും കാര്യത്തോട് പക്ഷപാതിത്വം ഉള്ളവയോ മുൻ‌വിധികളുള്ളവയോ ആയിരിക്കും. അതുകൊണ്ട് തന്നെ ബാക്കിയെല്ലാവർക്കും സന്തുലിതമായി തോന്നുന്നത് ഒരു പ്രത്യേക ഉപയോക്താവിന് അസന്തുലിതമായി തോന്നാവുന്നതാണ്, അങ്ങനെയെങ്കിൽ തന്റെ കാഴ്ചപ്പാടിന്റെ സ്വഭാവത്തിലുള്ള വിവരങ്ങളും അത് അവലംബിതമായ വിവരസ്രോതസ്സും ഉൾപ്പെടുത്തി ലേഖനത്തിൽ ചേർക്കാവുന്നതാണ്.

വിവിധതരം പക്ഷപാതങ്ങൾ:

  • സാമൂഹികവിഭാഗത്തിലുള്ള പക്ഷപാതം, സാമൂഹിക വിഭാഗങ്ങളെ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഉണ്ടാകാവുന്ന പക്ഷപാതം.
  • കച്ചവടസ്വഭാവമുള്ള പക്ഷപാതം, പരസ്യസ്വഭാവത്തിലുള്ളതോ, കുത്തകയെ സഹായിക്കുന്നതരത്തിലുള്ളതോ ഏതെങ്കിലും വാർത്താസ്രോതസ്സുകൾക്ക് അവരുടെ താത്പര്യം മുൻ‌നിർത്തിയുള്ളതോ ആയ പക്ഷപാതം.
  • വംശീയ പക്ഷപാതം, വംശീയതയേയോ, മതപരതയേയോ, ദേശീയതയേയോ സഹായിക്കാനുള്ള പക്ഷപാതം.
  • ലിംഗാധിഷ്ഠിത പക്ഷപാതം, പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വേർതിരിവിനെ മുൻ‌നിർത്തിയുള്ള പക്ഷപാതം.
  • ഭൂമിശാസ്ത്രപരമായ പക്ഷപാതം, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്ന തരത്തിലുള്ള പക്ഷപാതം.
  • ദേശീയതാ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെ താത്പര്യത്തേയോ കാഴ്ചപ്പാടിനേയോ മുൻ‌നിർത്തിയുള്ള പക്ഷപാതം.
  • രാഷ്ടീയ പക്ഷപാതം, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടികൾക്കോ രാഷ്ട്രീയക്കാരുടേയോ താത്പര്യം സംരക്ഷിക്കാനുള്ളതരത്തിലുള്ള പക്ഷപാതം.
  • മതപരമായ പക്ഷപാതം, ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം.

വിവിധ കാഴ്ചപ്പാടുകളെ കൈകാര്യം ചെയ്യാൻ

പക്ഷപാതം കഷണങ്ങളായി

ഒരു ലേഖനത്തിൽ ഏതെങ്കിലും പ്രത്യേക പക്ഷപാതം ഒരുപക്ഷെ വിവിധ ചെറുകഷണങ്ങളായി ലേഖനത്തിൽ അവിടവിടെയായി കാണാനിടയുണ്ട്. ഇത് തിരിച്ചറിയാൻ ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം എങ്കിലും വിക്കിപീഡിയർ ഇത് തിരിച്ചറിയുകയും ഉടൻ തന്നെ നന്നായി എഴുതുകയും ചെയ്യുമെന്ന് വിക്കിപീഡിയ പ്രതീക്ഷിക്കുന്നു.

പക്ഷപാതം സമതുലിതമാക്കാൻ

സമതുലിതമായ കാഴ്ചപ്പാട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ലേഖനം ആ ലേഖനത്തിൽ ഉൾക്കൊള്ളുന്ന കാര്യത്തെ കുറിച്ചുള്ള എല്ലാ കാഴ്ചപ്പാടുകളും വിശ്വാ‍സയോഗ്യമായ സ്രോതസ്സുകളുടെ പിൻബലത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ്. വിശ്വാസയോഗ്യമായ സ്രോതസ്സുകളുടെ പിൻബലമില്ലാത്ത വളരെ ചെറിയ അഭിപ്രായങ്ങൾ അതിനാൽ തന്നെ വിക്കിപീഡിയയിൽ കാണില്ല.

ലേഖനരീതി

വസ്തുതകൾ വസ്തുതകളായി തന്നെ എഴുതുമ്പോൾ തർക്കങ്ങൾ ഉണ്ടാകാമെങ്കിലും അവ സ്രോതസ്സുകളുടെ പിൻബലത്തോടുകൂടി ആവുമ്പോൾ എളുപ്പത്തിൽ അവതരിപ്പിക്കാവുന്നതാണ്. ഉദാഹരണം: കൊക്ക കോള പ്ലാച്ചിമടയിൽ ജലചൂഷണം നടത്തുന്നുണ്ട്

എന്നാൽ ലോകത്തിലെ ഏറ്റവും നല്ല പാട്ടുകാരനാണ് യേശുദാസ് എന്ന രീതിയിൽ എഴുതാൻ പാടില്ല. വ്യക്തമായ വിവരസ്രോതസ്സുണ്ടെങ്കിൽ കേരളീയർ യേശുദാസിനെ നല്ല പാട്ടുകാരനായി കാണുന്നു എന്നെഴുതാം.

വിശ്വാസങ്ങളെയോ ഐതിഹ്യങ്ങളെയോ സംബന്ധിച്ച താളുകളിൽ അതൊരു വിശ്വാസമാണെന്ന് ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിരിക്കണം .

അവലംബം

ഇതും കാണുക

Tags:

സന്തുലിതമായ കാഴ്ച്ചപ്പാട് വിശദീകരണംസന്തുലിതമായ കാഴ്ച്ചപ്പാട് വിവിധ കാഴ്ചപ്പാടുകളെ കൈകാര്യം ചെയ്യാൻസന്തുലിതമായ കാഴ്ച്ചപ്പാട് അവലംബംസന്തുലിതമായ കാഴ്ച്ചപ്പാട് ഇതും കാണുകസന്തുലിതമായ കാഴ്ച്ചപ്പാട്

🔥 Trending searches on Wiki മലയാളം:

കെ. ചിന്നമ്മഅൽ ബഖറവെള്ളായണി അർജ്ജുനൻകലാമണ്ഡലം സത്യഭാമമലയാളം2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽമനോരമശ്വാസകോശ രോഗങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരംവി.എസ്. അച്യുതാനന്ദൻജ്യോതിഷംവേദഗ്രന്ഥങ്ങൾ (ഇസ്ലാം)ജീവചരിത്രംബിലാൽ ഇബ്നു റബാഹ്ചക്രം (ചലച്ചിത്രം)നായർലൂസിഫർ (ചലച്ചിത്രം)സമാസംന്യൂയോർക്ക്കേരള നവോത്ഥാനംമുണ്ടിനീര്മൂന്നാർകാളിദാസൻസമീർ കുമാർ സാഹതിരഞ്ഞെടുപ്പ് ബോണ്ട്രതിസലിലംആട്ടക്കഥസൂര്യഗ്രഹണംഇൻശാ അല്ലാഹ്ഇന്ത്യൻ ഭരണഘടന ഭേദഗതികൾപൗരത്വ ഭേദഗതി ആക്റ്റ്, 2019ഇന്ത്യൻ നാഷണൽ കോൺഗ്രസ്പ്രധാന ദിനങ്ങൾക്രിസ് ഇവാൻസ്ഷമാംരാഹുൽ മാങ്കൂട്ടത്തിൽഅപസ്മാരംകേരളത്തിലെ ക്ഷേത്രങ്ങളുടെ പട്ടികഅവിട്ടം (നക്ഷത്രം)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅണലിCoimbatore districtബദ്ർ ദിനംപാർക്കിൻസൺസ് രോഗംജീവപര്യന്തം തടവ്പ്രഫുൽ പട്ടേൽതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംഅണ്ണാമലൈ കുപ്പുസാമിശ്രീകൃഷ്ണൻചില്ലക്ഷരംഹെപ്പറ്റൈറ്റിസ്കേരളത്തിലെ നാടൻപാട്ടുകൾഐറിഷ് ഭാഷപ്രേമം (ചലച്ചിത്രം)കർണ്ണശപഥം (ആട്ടക്കഥ)മക്കയോനിഉറവിട നികുതിപിടുത്തംവിവാഹംവിദ്യാഭ്യാസംവഹ്‌യ്ശ്രീകുമാരൻ തമ്പിഅമല പോൾകേരള നവോത്ഥാന പ്രസ്ഥാനംക്രിയാറ്റിനിൻബാബസാഹിബ് അംബേദ്കർവിവേകാനന്ദൻകശകശപി. കുഞ്ഞിരാമൻ നായർവയോമിങ്എ.ആർ. റഹ്‌മാൻകൃഷ്ണൻആനന്ദം (ചലച്ചിത്രം)മഹാവിഷ്‌ണുഗ്രാമ പഞ്ചായത്ത്ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)ഖാലിദ് ബിൻ വലീദ്🡆 More