ഒഴിവാക്കൽ നയം

ഒഴിവാക്കൽ നയം ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
വിക്കിപീഡിയയുടെ
നയങ്ങൾ
തത്ത്വങ്ങൾ
പഞ്ചസ്തംഭങ്ങൾ

വിക്കിപീഡിയ എന്തൊക്കെയല്ലഎല്ലാ നിയമങ്ങളെയും
അവഗണിക്കുക

തർക്കവിഷയങ്ങൾ
സന്തുലിതമായ കാഴ്ച്ചപ്പാട്

പരിശോധനായോഗ്യതകണ്ടെത്തലുകൾ അരുത്ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങൾ
ലേഖനങ്ങളുടെ നാമകരണം

ഒത്തൊരുമിച്ചുള്ള പ്രവർത്തനം
മര്യാദകൾ

വ്യക്തിപരമായി
ആക്രമിക്കരുത്
ഉപദ്രവംനിയമപരമായ
ഭീഷണികൾ അരുത്
സമവായംതർക്കപരിഹാരം

കൂടുതൽ
നയങ്ങളുടെ പട്ടിക

മാർഗ്ഗരേഖകളുടെ പട്ടിക

വിക്കിപീഡിയയുടെ അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം കൊണ്ട് വിശദീകരിക്കുന്നു. എങ്ങനെയെങ്കിലും ലേഖനം മായ്ക്കാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ എന്നതും ലേഖനങ്ങൾ എപ്രകാരെമെങ്കിലും നിലനിർത്താനാവുമോ എന്ന് ഒത്തുനോക്കാനാവണം നയങ്ങൾ ഉപയോഗിക്കേണ്ടത് എന്നതും എടുത്തുപറയേണ്ടതുണ്ട്.

ഒരു താൾ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങൾ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങൾ പകർപ്പവകാശ ലംഘനം, വിജ്ഞാനകോശ സ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്. താളുകൾ പലപ്പോഴും ഒഴിവാക്കണ്ടതാണോ എന്നു സംശയം വന്നേക്കാം. അതിനുള്ള നടപടിക്രമങ്ങൾ താഴെ നൽകുന്നു.

ഒരു താൾ വിക്കിപീഡിയയിൽ നിന്ന് നീക്കുമ്പോൾ അതിന്റെ പഴയരൂപങ്ങൾ അടക്കമാണ് നീക്കം ചെയ്യുന്നത്. താളുകൾ ശൂന്യമാക്കുന്നതുപോലെയല്ലത്. ശൂന്യമാക്കിയ താളുകളുടെ ഉള്ളടക്കം ഏതു വിക്കിപീഡിയനും കാണാവുന്നതും തിരിച്ചുകൊണ്ടുവരാവുന്നതുമാണ്. എന്നാൽ മായ്ച്ചുകളയൽ കാര്യനിർവ്വാഹകർക്ക് മാത്രം സാധ്യമായ പ്രവൃത്തിയാണ്. അവർക്ക് താളിനെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.

ഒഴിവാക്കിയ ലേഖനങ്ങളുടെ സംവാദത്താളുകൾ പ്രസക്തമാണെങ്കിൽ അവ മറ്റുള്ളവർക്ക് പരിശോധിക്കുന്നതിനായി ശേഖരിച്ചു വെയ്ക്കുന്നതാണ്.

ഒഴിവാക്കലല്ലാത്ത മാർഗ്ഗങ്ങൾ

ഒരു ലേഖനം അനേകം വിക്കിപീഡിയരുടെ പ്രയത്നഫലത്താലുണ്ടാകുന്നതാണ്, അതുകൊണ്ട് ഒരു ലേഖനം മായ്ച്ചുകളയുന്നതിനു മുമ്പ് എപ്രകാരമെങ്കിലും ആ ലേഖനം നിലനിർത്തുവാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.

തിരുത്തൽ

വിക്കിപീഡിയ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നത് ലേഖനങ്ങൾ മായ്ച്ചുകളയുന്നതു വഴിയല്ല. അത് അനേകമനേകം തിരുത്തലുകളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ്. ഒരു താളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താങ്കൾക്ക് അത് തിരുത്തി ശരിയാക്കുകയോ അഥവാ അതിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ഫലകങ്ങൾ അതിനു സഹായിക്കുന്നവയിൽ ചിലതാണ്.

  • {{stub}}
  • {{മലയാളമല്ല}}

താളുകളുടെ പേരിൽ കുഴപ്പമുണ്ടെങ്കിൽ അത് ഏതൊരു വിക്കിപീഡിയനും താൾ മാറ്റി ശരിയാക്കാവുന്നതാണ്. അത്തരം കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യുക. നശീകരണ പ്രവർത്തനങ്ങൾ ആർക്കും പഴയ രൂപത്തിലേക്ക് മാറ്റി വെക്കാവുന്നതുമാണ്.

കൂട്ടിച്ചേർക്കൽ

വളരെ ചെറിയതും ഇനി കൂടുതൽ കൂട്ടിച്ചേർക്കാൻ സാധ്യതയില്ലാത്തതുമായ ലേഖനങ്ങൾ (ഒരേ കാര്യത്തിന്റെ വിവിധ വശങ്ങൾ) ഒന്ന് ചേർത്ത് ഒരു വലിയ ലേഖനം ആക്കുന്നത് പലപ്പോഴും നല്ലരീതിയാണ്. അതുപോലെ ഒരേ കാര്യത്തെ കുറിച്ച് പല ലേഖനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ കൂട്ടിച്ചേർക്കുന്നതാണ് ഒരെണ്ണം മായ്ച്ചുകളയുന്നതിലും നല്ലത്. കൂട്ടിച്ചേർക്കുന്ന ലേഖനം തിരിച്ചുവിടൽ താളായി നിലനിർത്തുകയും ചെയ്യുന്നത് ഉപകാരപ്രദമാകും.

ചർച്ച

താളിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള തർക്കം താൾ മായ്ച്ചുകളയുന്നതിലല്ല അവസാനിക്കേണ്ടത്. ബന്ധപ്പെട്ട സംവാദം താളിൽ അതേക്കുറിച്ച് ചർച്ചചെയ്യുകയും സമവായത്തിലെത്തിച്ചേരുവാനും സാധിക്കണം. ഉപയോക്താവിന്റെ താളിന്റെ ഉള്ളടക്കത്തെ കുറിച്ച് ബന്ധപ്പെട്ട ഉപയോക്താവിനോട് ചർച്ച ചെയ്ത് വേണം തീരുമാനത്തിലെത്താൻ.

മറ്റുസംരംഭങ്ങൾ

നിഘണ്ടു സ്വഭാവമുള്ള താളുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവയാണ്. ചിലപ്പോൾ അവ കൂടുതൽ വിപുലീകരിക്കാൻ കഴിയും. മറ്റുചിലപ്പോൾ അവ വിക്കിനിഘണ്ടുവിലേക്ക് മാറ്റുന്നതാവും നല്ലത്. അതുപോലെ പകർപ്പവകാശം കഴിഞ്ഞ കൃതികൾ വിക്കിപീഡിയയിൽ വന്നാൽ അവ മായ്ക്കുന്നതിനു മുമ്പ് വിക്കിവായനശാലയിലേക്കും മാറ്റുന്നത് ആലോചിക്കേണ്ടതാണ്.

ഒഴിവാക്കാനുള്ള കാരണങ്ങൾ

നയം കുറുക്കുവഴികൾ:
WP:DEL-REASON
WP:DEL#REASON

താഴെ പറയുന്നവ മാത്രം ഉൾക്കൊണ്ടാൽ ഒരു ലേഖനം മായ്ച്ചു കളയാനുള്ള ചില കാരണങ്ങളാവും.

  • പരസ്യങ്ങളോ മറ്റു നേരംകൊല്ലികളോ(സ്പാം) താളുകളായി ഉണ്ടാകുമ്പോൾ
  • ഒരു വിജ്ഞാനകോശത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം കാണുമ്പോൾ
  • പകർപ്പവകാശ വെല്ലുവിളികൾ
  • തട്ടിപ്പുപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം(തട്ടിപ്പു പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളല്ല)
  • ഉപയോഗിക്കാത്ത വിജ്ഞാനകോശസ്വഭാവമില്ലാത്ത ചിത്രങ്ങൾ
  • അനുയോജ്യമല്ലാത്ത ‘ഉപയോക്താവിന്റെ താള്‍‘
  • തെറ്റിദ്ധാരണാജനകങ്ങളായ തിരിച്ചുവിടലുകൾ
  • പുത്തൻ പുതിയ ചിന്താശൈലികൾ
  • വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ
  • പകർപ്പവകാശിത അസംബന്ധങ്ങൾ
  • അനാവശ്യമായ ഫലകങ്ങൾ
  • വിക്കിപീഡിയയുടെ മാർഗ്ഗരേഖകൾ പാലിക്കാത്ത താളുകൾ
  • തിരുത്തുവാൻ കഴിയാത്ത നശീകരണ പ്രവർത്തനങ്ങൾ

വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾ

വിജ്ഞാനകോശത്തിനാവശ്യമായ ലേഖനങ്ങൾ, വലുപ്പം കുറവാണ് എന്ന ഒറ്റക്കാരണത്താൽ നീക്കം ചെയ്യേണ്ടതില്ല. ഒരന്വേഷകന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ മതിയാകുംവിധമുള്ള വിവരങ്ങൾ ലേഖനത്തിലുണ്ടെങ്കിൽ, പരിപാലനത്തിനാവശ്യമായ ഫലകങ്ങൾ ഉൾപ്പെടുത്തി നിലനിർത്തുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും ലേഖനത്തിൽ അടിസ്ഥാനവിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവ നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്.

ഒഴിവാക്കൽ നടപടികൾ

വിശദമായ പരിശോധനകൾക്കോ ചർച്ചകൾക്കോ കാത്തു നിൽക്കാതെ ചില താളുകൾ മായ്ക്കാവുന്നതാണ്. അവ അതിവേഗമായ്ക്കലിനു യോഗ്യമായിരിക്കണമെന്നു മാത്രം. സാധാരണ രീതിയിൽ മായ്ക്കാനും ലേഖനങ്ങൾ നിർദ്ദേശിക്കാവുന്നതാണ്.

  • എവിടെ കണ്ടെത്താം: അതിവേഗത്തിൽ മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന താളുകൾ വർഗ്ഗം:വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങൾ എന്ന സൂചികയിൽ കാണാം.
  • എപ്രകാരം ചെയ്യാം:കാര്യനിർവ്വാഹകർക്ക് അത്തരം താളുകൾ കാണുന്ന മാത്രയിൽ തന്നെ ഒഴിവാക്കാവുന്നതാണ്, മറ്റു വിക്കിപീഡിയർക്ക് അതിനായി താൾ നിർദ്ദേശിക്കാവുന്നതാണ്. അതിനായി താളിന്റെ മുകളിലായി ഫലകം:പെട്ടെന്ന് മായ്ക്കുക എന്ന ഫലകം ചേർക്കുക. അല്ലെങ്കിൽ ഫലകം:മായ്ക്കുക എന്ന ഫലകം ചേർക്കുക.
  • താങ്കൾ യോജിക്കുന്നില്ല: താങ്കൾ യോജിക്കുന്നില്ലെങ്കിൽ അത് ബന്ധപ്പെട്ട സംവാദം താളിൽ കുറിക്കുക. താങ്കൾ യോജിക്കാത്തതിന്റെ കാരണവും എഴുതുക. സമവായത്തിലൂടെ കാര്യം പരിഹരിക്കുക.
  • മായ്ച്ച ലേഖനങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ പഞ്ചായത്തിൽ(തത്കാലം) ഉന്നയിക്കുക.

ഒഴിവാക്കുവാൻ സാദ്ധ്യതയുള്ളവ

വിവിധ നാമമേഖലകളിൽ നിന്നും നീക്കം ചെയ്യുവാൻ വേണ്ടി വിക്കിപീഡിയർ നിർദ്ദേശിക്കപ്പെട്ട താളുകൾ താഴെ കൊടുത്തിരിക്കുന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗങ്ങളിൽ കാണാം:

അവലംബം

ഇതും കാണുക

Tags:

ഒഴിവാക്കൽ നയം ഒഴിവാക്കലല്ലാത്ത മാർഗ്ഗങ്ങൾഒഴിവാക്കൽ നയം ഒഴിവാക്കാനുള്ള കാരണങ്ങൾഒഴിവാക്കൽ നയം വിവരങ്ങൾ കുറവുള്ള ലേഖനങ്ങൾഒഴിവാക്കൽ നയം ഒഴിവാക്കൽ നടപടികൾഒഴിവാക്കൽ നയം ഒഴിവാക്കുവാൻ സാദ്ധ്യതയുള്ളവഒഴിവാക്കൽ നയം അവലംബംഒഴിവാക്കൽ നയം ഇതും കാണുകഒഴിവാക്കൽ നയം

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻപഴഞ്ചൊല്ല്അക്യുപങ്ചർവിനീത് ശ്രീനിവാസൻഇലഞ്ഞിഇൻസ്റ്റാഗ്രാംക്രെഡിറ്റ് കാർഡ്എ.കെ. ഗോപാലൻഇന്ത്യയുടെ ദേശീയപ്രതിജ്ഞലൈംഗികന്യൂനപക്ഷംക്രിയാറ്റിനിൻദേവ്ദത്ത് പടിക്കൽഎ.പി. അബ്ദുള്ളക്കുട്ടിദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിദുരവസ്ഥമലയാളഭാഷാചരിത്രംദാവീദ്സ്ഖലനംപ്രോക്സി വോട്ട്രണ്ടാമൂഴംവിവാഹംചാറ്റ്ജിപിറ്റിസുഗന്ധി എന്ന ആണ്ടാൾ ദേവനായകിഇല്യൂമിനേറ്റിമദീനകൂട്ടക്ഷരംമഞ്ഞപ്പിത്തംയോദ്ധാകാനഡലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികചക്കനാഡീവ്യൂഹംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾപടയണിപൗരത്വ ഭേദഗതി ആക്റ്റ്, 2019എസ്. ജാനകിഇളയരാജമാതൃഭൂമി ദിനപ്പത്രംകേരളാ ഭൂപരിഷ്കരണ നിയമംസോണിയ ഗാന്ധിഏകാന്തതയുടെ നൂറ് വർഷങ്ങൾഎൻഡോമെട്രിയോസിസ്ഹനുമാൻ ജയന്തിബ്ലോക്ക് പഞ്ചായത്ത്ശ്യാം പുഷ്കരൻസുകന്യ സമൃദ്ധി യോജനപക്ഷിപ്പനിപാലക്കാട് ജില്ലക്രിക്കറ്റ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഇന്ത്യയുടെ രാഷ്‌ട്രപതിമംഗളാദേവി ക്ഷേത്രംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾപൗലോസ് അപ്പസ്തോലൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)ഷെങ്ങൻ പ്രദേശംബിന്ദു മാധവിആഗോളവത്കരണംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎറണാകുളം ജില്ലമനോരമ ന്യൂസ്മതംചെമ്പോത്ത്ഷാഫി പറമ്പിൽകൊച്ചിരാജവെമ്പാലമഹേന്ദ്ര സിങ് ധോണിമഹാത്മാ ഗാന്ധിയുടെ കുടുംബംമറിയംകശകശറിയൽ മാഡ്രിഡ് സി.എഫ്നയൻതാരകുടുംബശ്രീബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർആണിരോഗംവൈക്കം സത്യാഗ്രഹംമാല പാർവ്വതി🡆 More