തങ്കമണി സംഭവം: ഇടുക്കിയിൽ നടന്ന അക്രമ സംഭവം

ഇടുക്കി ജില്ലയിലെ തങ്കമണി ഗ്രാമത്തിലെ നിരവധി പുരുഷന്മാരെ പോലീസുകാർ മർദ്ദിക്കുകയും അറസ്റ്റുചെയ്യുകയും തോക്ക് എടുക്കേണ്ട അവസ്ഥ വന്നതായും കരുതപ്പെട്ടിരുന്ന സംഭവമാണ് തങ്കമണി സംഭവം എന്നറിയപ്പെടുന്നത്..

അക്കാലത്ത് അധികാരത്തിലുണ്ടായിരുന്ന കരുണാകരൻ മന്ത്രിസഭയുടെ രാജിക്ക് ഈ സംഭവം വഴിയൊരുക്കി.

സംഭവം

1986 ഒക്ടോബർ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി. വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. അന്ന് രാത്രിയിൽ പോലീസ് സംഘമായി ഗ്രാമത്തിലെത്തി നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന ആരോപണമുണ്ടായി.

1986 ഒക്ടോബർ 21 നാണ് സംഭവം നടന്നത്. ജില്ലയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന "എലൈറ്റ്" എന്ന സ്വകാര്യ ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണു ഈ സംഭവത്തിനെ തുടക്കമായി വിശേഷിപ്പിക്കപ്പെടുന്നത്. 1986 കാലഘട്ടത്തിൽ പാറമടയിൽ നിന്നും തങ്കമണിവരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലായിരുന്നു. കട്ടപ്പനയിൽനിന്നും തങ്കമണിയിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും, പാറമട കഴിയുമ്പോൾ ആളുകളെ ഇറക്കിവിടുകയും തങ്കമണി വരെയുള്ള പണം ഈടാക്കുകയും ചെയ്തിരുന്നു .

കോളേജ് വിദ്യാർഥികൾ ഈ പ്രവൃത്തിയിൽ അമർഷം കൊള്ളുകയും ഒരിക്കൽ ഒരു വിദ്യാർഥി ഇതിനെ ചോദ്യം ചെയ്യുകയും വാഹനം പാറമടയിൽ എത്തിയപ്പോൾ അത് തങ്കമണിവരെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വാക്കുതർക്കത്തിൽ കണ്ടക്ടർ വിദ്യാർഥിയെ വണ്ടിയിൽ നിന്നും മർദ്ദിച്ചു പുറത്താക്കി. സംഭവമറിഞ്ഞജനങ്ങൾ പിറ്റേ ദിവസം വാഹനം പിടിച്ചെടുക്കുകയും തങ്കമണി ടൗണിലേക്ക്‌ ബലമായി കൊണ്ടുവരികയും ചെയ്തു .

ബസിലെ തൊഴിലാളികൾ ചെയ്ത പ്രവർത്തിക്കു മാപ്പു പറയണമെന്ന ജനങ്ങളുടെ ആവശ്യം നിരാകരിച്ച ബസ് ഉടമയായ ദേവസ്യ, കട്ടപ്പനയിൽ നിന്ന്‌ പോലീസുമായെത്തി ബസ്‌ കൊണ്ടുപോകാൻ ശ്രമിച്ചു. പരിസരത്ത് എത്തിയ പോലീസിന്റെ ഇടപെടൽ നാട്ടുകാരെ രോഷാകുലരാക്കി. പോലീസ്‌ ജനക്കൂട്ടത്തിനുനേരെ ലാത്തിവീശിയപ്പോൾ ജനങ്ങൾ പോലീസിനു നേരെ കല്ലെറിഞ്ഞു. തങ്കമണിയിൽനിന്നും കാമാക്ഷിയിലേയ്ക്കുള്ള മോശമായ വഴിയിലൂടെ ജീപ്പിൽ രക്ഷപെടാൻ ശ്രമിച്ച പോലീസിനെ നാട്ടുകാർ പിന്തുടർന്ന് കല്ലെറിഞ്ഞു. ഇത് പോലീസുകാരിൽ വൈരാഗ്യം ഉണ്ടാവാൻ കാരണമായി .

അന്ന് പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഐ. സി തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിറ്റേ ദിവസം സർവ സന്നാഹങ്ങളുമായി വരികയും ചെയ്തു. ഈ സമയം ഫാ. ജോസ് കോട്ടൂരും കാമാക്ഷി ഗ്രാമപഞ്ചായത്ത്‌ പ്രസിഡെന്റ് മാത്യു മത്തായി തേക്കമലയും പഞ്ചായത്ത് ഓഫീസിൽ ചർച്ചയിലായിരുന്നു. പിന്നീടവർ ഐ. സി. തമ്പാനുമായി സംസാരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഇതിൽ കുപിതനായ തമ്പാൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങൾക്കുനേരേ നിഷ്ഠുരമായി വെടിവയ്ക്കാൻ കൽപ്പിക്കുകയായിരുന്നു . വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഫാ. ജോസ് കോട്ടൂരിന്റെ നേതൃത്വത്തിൽ തടിച്ചുകൂടിയ ജനം രാത്രി എട്ടരയോടെ പിരിഞ്ഞുകഴിഞ്ഞപ്പോൾ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ നിന്ന്‌ നിരവധി വാഹനങ്ങളിൽ പോലീസ്‌ തങ്കമണിയിൽ വന്നിറങ്ങി. അവർ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കയറുകയും ചില വീടുകളുടെ വാതിലുകൾ ചവിട്ടിത്തുറക്കുകയും ചെയ്തു.

നിരപരാധികളായ നിരവധി പേരെ മർദ്ദിക്കുകയും പിന്നീടു കട്ടപ്പനയിലേക്ക്‌ കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ കൊണ്ടുപോയ പുരുഷന്മാരെ പോലീസ്‌ കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നാംമുറ പരീക്ഷിക്കപ്പെട്ട പുരുഷന്മാർ വീണ്ടും മർദനമേറ്റുമരിക്കാതിരിക്കാൻ അവർക്ക് പോലീസ്‌ ഇടിപ്പാസു നല്കുകയും ചെയ്തു. എന്നാൽ പോലീസിൻറെ തേർവാഴ്ചയിൽ ഭയചകിതരായ ചില പുരുഷന്മാർ കൃഷിയിടങ്ങളിലും മറ്റും ഒളിച്ചു രക്ഷപെട്ടു. പക്ഷെ സ്‌ത്രീകളും കുട്ടികളും തനിച്ചായ ഈ അവസരത്തിൽ പോലീസ് അവരുടെ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന് പറയപ്പെടുന്നു .

എലൈറ്റ് ബസിന്റെ ഉടമയായിരുന്ന ദേവസ്യ (എലൈറ്റ് ദേവസ്യ) പിന്നീട് കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥനാകുകയും, സൂര്യനെല്ലി സ്ത്രീപീഡനക്കേസിൽ മുഖ്യപ്രതികളിലൊന്നാവുകയും ചെയ്തു. അന്നുമുതൽ ദേവസ്യ ഒളിവിലാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഇടുക്കി ജില്ലകരുണാകരൻതങ്കമണി

🔥 Trending searches on Wiki മലയാളം:

ദൃശ്യം 2മല്ലികാർജുൻ ഖർഗെകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ശ്രീനിവാസൻവിഷാദരോഗംദൈവംഗണപതിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഷാഫി പറമ്പിൽസ്വപ്നംഒന്നാം ലോകമഹായുദ്ധംവിഷുകൊച്ചി വാട്ടർ മെട്രോഫാസിസംകൂവളംസജിൻ ഗോപുരമണൻകൊല്ലൂർ മൂകാംബികാക്ഷേത്രംവിവാഹംദന്തപ്പാലഅശ്വത്ഥാമാവ്ഈലോൺ മസ്ക്കമ്യൂണിസംദശാവതാരംപിത്താശയംഇന്ത്യൻ സൂപ്പർ ലീഗ്തത്ത്വമസിസ്വർണവും സാമ്പത്തിക ശാസ്ത്രവുംപഴഞ്ചൊല്ല്കുഴിയാനഇന്ത്യാചരിത്രംശക്തൻ തമ്പുരാൻതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംരതിസലിലംഅനിഴം (നക്ഷത്രം)രോഹുഏകീകൃത സിവിൽകോഡ്വെള്ളാപ്പള്ളി നടേശൻവോട്ടിംഗ് മഷിഫ്രാൻസിസ് ജോർജ്ജ്ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികബുദ്ധമതംമലബന്ധംമലമുഴക്കി വേഴാമ്പൽകേരളാ ഭൂപരിഷ്കരണ നിയമംഇന്ത്യയുടെ ദേശീയപതാകചന്ദ്രയാൻ-3കൊട്ടിയൂർ ശിവക്ഷേത്രങ്ങൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകേരള നിയമസഭഡൊമിനിക് സാവിയോകാസർഗോഡ് ജില്ലകേരളത്തിലെ നദികളുടെ പട്ടികശിവൻഎവർട്ടൺ എഫ്.സി.കുഞ്ചൻവെള്ളിവരയൻ പാമ്പ്മിഥുനം (നക്ഷത്രരാശി)മലയാളം അക്ഷരമാലആദായനികുതിഇടതുപക്ഷംസംഗീതംഎംഐടി അനുമതിപത്രംചിലപ്പതികാരംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ചെ ഗെവാറരോമാഞ്ചംമലയാളി മെമ്മോറിയൽഇടവം (നക്ഷത്രരാശി)ഫിഖ്‌ഹ്നാഴികമലയാളഭാഷാചരിത്രംമഹാത്മാ ഗാന്ധിഎയ്‌ഡ്‌സ്‌ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകൊടിക്കുന്നിൽ സുരേഷ്രണ്ടാം ലോകമഹായുദ്ധം🡆 More