2014-ലെ ചലച്ചിത്രം ബാല്യകാലസഖി

1942-ൽ പ്രസിദ്ധീകരിച്ച, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' എന്ന പ്രണയകഥ അവലംബിച്ച് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പ്രമോദ് പയ്യന്നൂർ തിരക്കഥാരചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ബാല്യകാലസഖി.

ബാല്യകാലസഖി
സംവിധാനംപ്രമോദ് പയ്യന്നൂർ
നിർമ്മാണംഎം.ബി. മുഹസിൻ, സജീബ് ഹാഷിം
അഭിനേതാക്കൾമമ്മൂട്ടി
ഇഷ തൽവാർ
മീന
സീമ ബിശ്വാസ്
കെ.പി.എ.സി. ലളിത
ശശികുമാർ
ഷെയിൻ നിഗം
പ്രിയംദത്ത്
സുനിൽ സുഖദ
മാമുക്കോയ
സംഗീതംകെ. രാഘവൻ മാസ്റ്റർ]
ഷഹബാസ് അമൻ
വേണു കൊൽക്കത്ത
ഗാനരചനഒ.എൻ.വി. കുറുപ്പ്
പി. ഭാസ്കരൻ മാസ്റ്റർ
കെ.ടി. മുഹമ്മദ്
ശ്രീകുമാരൻ തമ്പി
കാവാലം നാരായണപ്പണിക്കർ
പ്രമോദ് പയ്യന്നൂർ
ഛായാഗ്രഹണംഹരി നായർ
ചിത്രസംയോജനംമനോജ് കണ്ണോത്ത്
സ്റ്റുഡിയോപ്രസാദ് സ്റ്റുഡിയോ, ചെന്നൈ
വിതരണംറെഡ് സിനിമ, അച്ചാപ്പു ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 7.5 കോടി
സമയദൈർഘ്യം122 മിനിറ്റ്

കഥാപശ്ചാത്തലം

ബഷീറിന്റെ ആത്മാംശമുള്ള കഥയാണ് പതിനെട്ടോളം ലോകഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട 'ബാല്യകാലസഖി'. മജീദും സുഹ്റയും തമ്മിലുള്ള തീവ്രപ്രണയമാണ് ഈ കഥയിലെ കേന്ദ്രപ്രമേയം. 'ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട്' എന്ന് പ്രൊഫ. എം.പി. പോൾ ബാല്യകാലസഖിയുടെ അവതാരികയിൽ ഈ രചനയെ വിശേഷിപ്പിക്കുന്നു.

ദൃശ്യാവിഷ്കരണം

'ബാല്യകാലസഖി'യുടെ ജീവിതമുഹൂർത്തങ്ങളും ബഷീർ കഥാപ്രപഞ്ചത്തിലെ നിമിഷങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ചലച്ചിത്രമാണ് ലിവിൻ ആർട്ട് ഫിലിം ഫാക്റ്ററിക്കു വേണ്ടി പ്രമോദ് പയ്യന്നൂർ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച 'ബാല്യകാലസഖി'. കേരളത്തിലെ നാടകവേദിയിലും ദൃശ്യമാധ്യമരംഗത്തും സാഹിത്യ കൃതികളെ അവലംബിച്ച് ദൃശ്യാവിഷാരങ്ങളൊരുക്കി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്കർഹനായ പ്രമോദ് പയ്യന്നൂരിന്റെ ആദ്യ ചലച്ചിത്രമാണ് 'ബാല്യകാലസഖി'.

കേരളത്തിലെ മഴക്കാലവും കൽക്കത്ത നഗരത്തിലെ വേനൽക്കാലവുമായി രണ്ട് ഋതുക്കളിലായാണ് ഈ ചലച്ചിത്രം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ മജീദിനെയും മജീദിന്റെ പിതാവിനെയും നടൻ മമ്മൂട്ടി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഇഷ തൽവാർ, മീന, സീമ ബിശ്വാസ്, കെ.പി.എ.സി. ലളിത, ശശികുമാർ, ഷെയിൻ നിഗം, പ്രിയംദത്ത്, സുനിൽ സുഖദ, മാമുക്കോയ, കവിതാ നായർ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനങ്ങൾ

ആറു ഗാനങ്ങൾ 'ബാല്യകാലസഖി'യിലുണ്ട്. പി. ഭാസ്കരൻ മാസ്റ്റർ, കെ.ടി. മുഹമ്മദ്, ഒ.എൻ.വി, കാവാലം നാരായണപ്പണിക്കർ, ശ്രീകുമാരൻ തമ്പി, പ്രമോദ് പയ്യന്നൂർ എന്നിവരുടെ വരികൾക്ക് കെ. രാഘവൻ മാസ്റ്റർ, ഷഹബാസ് അമൻ, വേണു കൊൽക്കത്ത എന്നിവർ ഈണം നൽകിയിരിക്കുന്നു. സംഗീതസംവിധായകൻ കെ. രാഘവൻ മാസ്റ്റർ ‌തൊണ്ണൂറ്റെട്ടാം വയസ്സിൽ, അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ച കെ.ടി. മുഹമ്മദിന്റെയും പ്രമോദ് പയ്യന്നൂരിന്റെയും വരികൾ ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസും വി.ടി. മുരളിയുമാണ്.

Tags:

ബാല്യകാലസഖിമമ്മൂട്ടിവൈക്കം മുഹമ്മദ് ബഷീർ

🔥 Trending searches on Wiki മലയാളം:

ഔട്ട്‌ലുക്ക്.കോംരാജ്യസഭകുറിയേടത്ത് താത്രികൊടൈക്കനാൽലക്ഷ്മി നായർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമഞ്ഞ്‌ (നോവൽ)കൂടിയാട്ടംആണിരോഗംഉപന്യാസംഗ്രാമ പഞ്ചായത്ത്കെ.കെ. ശൈലജഅഡോൾഫ് ഹിറ്റ്‌ലർതിരുവനന്തപുരംമുണ്ടിനീര്രാജീവ് ചന്ദ്രശേഖർമലയാള മനോരമ ദിനപ്പത്രംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികആഗ്നേയഗ്രന്ഥിനോവൽസ്തനാർബുദംശക്തൻ തമ്പുരാൻകേരളത്തിലെ ചുമർ ചിത്രങ്ങൾമുകേഷ് (നടൻ)ഇന്ദിരാ ഗാന്ധിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഗർഭംകേരളത്തിലെ ജില്ലകളുടെ പട്ടികഹെപ്പറ്റൈറ്റിസ്ജനയുഗം ദിനപ്പത്രംഐക്യ അറബ് എമിറേറ്റുകൾകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികസ്വദേശി പ്രസ്ഥാനംമഹാത്മാ ഗാന്ധികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികചെന്നൈ സൂപ്പർ കിങ്ങ്‌സ്മംഗളദേവി ക്ഷേത്രംഫിറോസ്‌ ഗാന്ധിആനവിവരാവകാശനിയമം 2005ഒരു ദേശത്തിന്റെ കഥപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംലോക്‌സഭകൊല്ലവർഷ കാലഗണനാരീതിഈഴവർഗുരു (ചലച്ചിത്രം)അയ്യങ്കാളിസ്വാതിതിരുനാൾ രാമവർമ്മടെസ്റ്റോസ്റ്റിറോൺപി. കേശവദേവ്സ്ത്രീ ഇസ്ലാമിൽകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ചില്ലക്ഷരംമതംതൈക്കാട്‌ അയ്യാ സ്വാമിനിവിൻ പോളിപുസ്തകംഊട്ടിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകുണ്ടറ വിളംബരംവെള്ളാപ്പള്ളി നടേശൻതിരുവിതാംകൂർവി. സാംബശിവൻഏഷ്യാനെറ്റ് ന്യൂസ്‌ധ്രുവ് റാഠിചിലപ്പതികാരംപൂയം (നക്ഷത്രം)ഇന്ത്യയുടെ ദേശീയ ചിഹ്നംആരാച്ചാർ (നോവൽ)വിശുദ്ധ ഗീവർഗീസ്വിഭക്തിപഞ്ചവാദ്യംവിവാഹംതത്ത്വമസിചെ ഗെവാറഡൊമിനിക് സാവിയോഇ.എം.എസ്. നമ്പൂതിരിപ്പാട്🡆 More