ഇടശ്ശേരി ഗോവിന്ദൻ നായർ: കേരളീയ രചയിതാവ്‌

മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ.

(ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതകളിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി .

ഇടശ്ശേരി ഗോവിന്ദൻ നായർ
ഇടശ്ശേരി
ഇടശ്ശേരി ഗോവിന്ദൻ നായർ
ജനനം1906 ഡിസംബർ 23
മരണം1974 ഒക്ടോബർ 16
ദേശീയതഭാരതീയൻ
മറ്റ് പേരുകൾശക്തിയുടെ കവി
അറിയപ്പെടുന്നത്കവിയും നാടകകൃത്തും

ജീവിതരേഖ

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ 1906 ഡിസംബർ 23ന് പി .കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.

ഇടശ്ശേരി ഗോവിന്ദൻ നായർ: ജീവിതരേഖ, പുരസ്കാരങ്ങൾ, ഇടശ്ശേരി പുരസ്കാരം 
ഇടശ്ശേരി ഗോവിന്ദൻ നായരുടെ പേരിലുള്ള പൊന്നാനിയിലെ സ്മൃതിശേഖരം

19 പുസ്തകങ്ങളും 10 സമാഹാരങ്ങളിലായി 300-ലധികം കവിതകളും 6 നാടകപുസ്തകങ്ങളും ലേഖനങ്ങളുടെ ഒരു ശേഖരവും ഇടശ്ശേരിയുടെ കൃതികളിൽ ഉൾപ്പെടുന്നു. മലയാള കവിതയിലെ കാല്പനികതയെ റിയലിസത്തിലേക്ക് മാറ്റിയ കവികളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. പൂതപ്പാട്ട്, പണിമുടക്കം, കല്യാണപ്പുടവ, കറുത്ത ചെട്ടിച്ചികൾ, കാവിലെ പാട്ട് തുടങ്ങിയ കവിതകളിലെ ആഖ്യാനശൈലി ശക്തമായ മാനവികതയെ പ്രതിഫലിപ്പിക്കുന്നവയാണ്.

കവിതകൾ

  • അളകാവലി(1940)
  • പുത്തൻ കലവും അരിവാളും (1951)
  • പൂതപ്പാട്ട്‌
  • കുറ്റിപ്പുറം പാലം
  • കറുത്ത ചെട്ടിച്ചികൾ
  • വായാടി
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
  • ഒരു പിടി നെല്ലിക്ക (1968)
  • അന്തിത്തിരി (1977)
  • അമ്പാടിയിലേക്കു വീണ്ടും
  • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
  • തൊടിയിൽ പടരാത്ത മുല്ല
  • ഇസ്ലാമിലെ വന്മല
  • നെല്ലുകുത്തുകാരി പാറുവിന്റെ കഥ
  • കൊച്ചനുജൻ
  • ലഘുഗാനങ്ങൾ (1954)
  • ത്രിവിക്രമന്നു മുമ്പിൽ
  • കുങ്കുമപ്രഭാതം
  • അന്തിത്തിരി
  • പണിമുടക്കം

നാടകങ്ങൾ

  • നൂലുമാല (1947)
  • കൂട്ടുകൃഷി (1950)
  • കളിയും ചിരിയും (1954)
  • എണ്ണിച്ചുട്ട അപ്പം (1957)
  • ചാലിയത്തി (1960)
  • 'ഇടശ്ശേരിയുടെ നാടകങ്ങൾ' (2001)

പുരസ്കാരങ്ങൾ

ഇടശ്ശേരി പുരസ്കാരം

ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 20,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം

അവലംബം

Tags:

ഇടശ്ശേരി ഗോവിന്ദൻ നായർ ജീവിതരേഖഇടശ്ശേരി ഗോവിന്ദൻ നായർ പുരസ്കാരങ്ങൾഇടശ്ശേരി ഗോവിന്ദൻ നായർ ഇടശ്ശേരി പുരസ്കാരംഇടശ്ശേരി ഗോവിന്ദൻ നായർ അവലംബംഇടശ്ശേരി ഗോവിന്ദൻ നായർ19061974ഒക്ടോബർ 16കവികാല്പനികത്വംഡിസംബർ 23

🔥 Trending searches on Wiki മലയാളം:

ആറ്റുകാൽ ഭഗവതി ക്ഷേത്രംഓമനത്തിങ്കൾ കിടാവോഅഡോൾഫ് ഹിറ്റ്‌ലർകാസർഗോഡ് ജില്ലഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംക്രിസ്റ്റ്യാനോ റൊണാൾഡോബിഗ് ബോസ് (മലയാളം സീസൺ 4)ശ്രീനിവാസ രാമാനുജൻചെ ഗെവാറഐക്യരാഷ്ട്രസഭഎഷെറിക്കീയ കോളി ബാക്റ്റീരിയമേടം (നക്ഷത്രരാശി)വള്ളത്തോൾ നാരായണമേനോൻവട്ടമേശസമ്മേളനങ്ങൾഅപസ്മാരംപ്രീമിയർ ലീഗ്ശശി തരൂർആൽബർട്ട് ഐൻസ്റ്റൈൻകേരളാ ഭൂപരിഷ്കരണ നിയമംഉടുമ്പ്മലബാർ കലാപംതോമാശ്ലീഹാകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംജാലിയൻവാലാബാഗ് കൂട്ടക്കൊലഇസ്ലാമിലെ പ്രവാചകന്മാർഹെപ്പറ്റൈറ്റിസ്പനിമമത ബാനർജികത്തോലിക്കാസഭയൂട്യൂബ്മുപ്ലി വണ്ട്ആനന്ദം (ചലച്ചിത്രം)പൊറാട്ടുനാടകംമുകേഷ് (നടൻ)പുന്നപ്ര-വയലാർ സമരംകൂദാശകൾനയൻതാരഹലോഭൗതികശാസ്ത്രംപഴച്ചാറ്യൂറോളജികേരളത്തിലെ നാടൻ കളികൾഫിസിക്കൽ തെറാപ്പിഇസ്‌ലാംഅറബിമലയാളംഭഗവദ്ഗീതമലയാളചലച്ചിത്രംസുഗന്ധി എന്ന ആണ്ടാൾ ദേവനായകികൂടൽമാണിക്യം ക്ഷേത്രംതൈക്കാട്‌ അയ്യാ സ്വാമിഓസ്ട്രേലിയമനുഷ്യ ശരീരംമൻമോഹൻ സിങ്പൂയം (നക്ഷത്രം)സവിശേഷ ദിനങ്ങൾകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംവിദ്യാഭ്യാസംസന്ധിവാതംസി.കെ. പത്മനാഭൻകേരളകലാമണ്ഡലംആർത്തവംലോകപുസ്തക-പകർപ്പവകാശദിനംസച്ചിൻ പൈലറ്റ്ചിയവിശുദ്ധ സെബസ്ത്യാനോസ്ശോഭ സുരേന്ദ്രൻസാവിത്രി (നടി)ബിരിയാണി (ചലച്ചിത്രം)വിദ്യ ബാലൻഇന്റർനെറ്റ്കണ്ണൂർകുഞ്ചൻഎം.വി. ഗോവിന്ദൻഅരണഹജ്ജ്മദർ തെരേസ🡆 More