കോഴിക്കോട്

മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോട് നഗരം.

ഇന്ത്യയിലെ കേരളത്തിലെ മലബാർ തീരത്തോട് ചേർന്നുള്ള ഒരു നഗരമാണ് കോഴിക്കോട് (pronounced: [koːɻikːoːɖɨ̆] ). കാലിക്കറ്റ്‌ എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരവും കോഴിക്കോട് ജില്ലയുടെ ആസ്ഥാനവുമാണ്. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരമാണ്. പരമ്പരാഗത പ്രാചീനകാലത്തും മധ്യകാലഘട്ടത്തിലും വ്യാപാരത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കോഴിക്കോട് നഗരം "സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം" എന്നറിയപ്പെട്ടിരുന്നു. അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. കോഴിക്കോട് എന്നറിയപ്പെടുന്ന സ്വതന്ത്ര നാട്ടുരാജ്യങ്ങളുടെ തലസ്ഥാനവും മുൻ മലബാർ ജില്ലയുടെ തലസ്ഥാനവുമായിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.

കോഴിക്കോട്
കോഴിക്കോട് കോഴിക്കോട്
കോഴിക്കോട് കോഴിക്കോട്
കോഴിക്കോട് കോഴിക്കോട്
കോഴിക്കോട് കോഴിക്കോട്
Clockwise from top: ഹൈലൈറ്റ് മാൾ, KSRTC ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കാലിക്കറ്റ് മിനി ബൈപാസ്, കക്കയം വാലി, ചാലിയം തുറമുഖം, കോഴിക്കോട് ബീച്ച്, IIM കോഴിക്കോട്, കാലിക്കറ്റ് ബീച്ച് സ്കൈലൈൻ.
Nickname(s): 
സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം (Other nicknames include City of Truth, City of Sculptures)
കോഴിക്കോട് is located in India
കോഴിക്കോട്
കോഴിക്കോട്
കോഴിക്കോട് is located in Kerala
കോഴിക്കോട്
കോഴിക്കോട്
Coordinates: 11°15′N 75°46′E / 11.25°N 75.77°E / 11.25; 75.77
രാജ്യംകോഴിക്കോട് India
സംസ്ഥാനംKerala
ജില്ലകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതികോഴിക്കോട് കോർപ്പറേഷൻ
 • മേയർഡോ.ബീന ഫിലിപ്
 • പോലീസ് കമ്മീഷണർരാജ്പാൽ മീണ ഐ.പി.എസ്.
 • ലോക്‌സഭാ പ്രതിനിധിഎം.കെ. രാഘവൻ
വിസ്തീർണ്ണം
 • മെട്രോപോളിസ്118 ച.കി.മീ.(46 ച മൈ)
 • മെട്രോ
518 ച.കി.മീ.(200 ച മൈ)
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2011)
 • മെട്രോപോളിസ്6,08,255
 • ജനസാന്ദ്രത5,200/ച.കി.മീ.(13,000/ച മൈ)
 • മെട്രോപ്രദേശം
20,28,399
 • Kozhikode Municipal Corporation
6,08,255
 
ഭാഷ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
673 xxx
ടെലിഫോൺ കോഡ് (കൾ)91 (0)495 , 496
വാഹന റെജിസ്ട്രേഷൻKL 11, KL 18, KL 56,
KL 57, KL 76, KL 77, KL 85 , KLD, KLZ (Old)
ലിംഗാനുപാതം1.093  /
സാക്ഷരത96.8%
വെബ്സൈറ്റ്www.kozhikode.nic.in

1957 ജനുവരി 1-നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്. 2009 ജനുവരിയിൽ 'വിശപ്പ് രഹിത കോഴിക്കോട്' പദ്ധതി ആരംഭിച്ചു. അതിനെ തുടർന്ന് കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരമായി. 2023 നവംബർ 1-ന് കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകളുടെയും പ്രസാധകരുടേയും എണ്ണം, സാഹിത്യോൽസവങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് സാഹിത്യ നഗര പദവി നൽകിയത്.

സ്ഥലനാമവിശേഷം

കോഴിക്കോട് 
1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വർച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന്

കുലശേഖരസാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു.

അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു. കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്. കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു. മറ്റൊരഭിപ്രായം പോർളാതിരിയുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു.

അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). ബ്രിട്ടീഷുകാർ ഇത് പരിഷ്കരിച്ച് കാലിക്കറ്റ്‌ എന്നാക്കി മാറ്റി ടിപ്പു സുൽത്താൻ മലബാർ കീഴടക്കി കോഴിക്കോടിന്റെ പേര് ഫാറൂഖാബാദ് എന്നാക്കി മാറ്റി. എന്നാൽ ഇത് അധിക കാലം നിലനിന്നില്ല ഫാറൂഖാബാദ് പിന്നീട് ഫറോക്ക് എന്ന പേരിൽ അറിയപ്പെട്ടു.[അവലംബം ആവശ്യമാണ്] ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ്. ഇവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.

ഐതിഹ്യം

കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനു കാരണം അറബികൾ ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തി പകരുന്ന തരത്തിൽ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. ഔവ്വായി എന്നൊരു ജോനകൻ തപസ്സു ചെയ്യുകയും ദേവി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ ശ്രീ ഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളിൽ പലർക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാൽ സ്ഥിരമായി അവിടെ നിൽക്കാൻ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താൻ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു. ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് മഹാലക്ഷ്മി ആകട്ടെ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ. ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തിൽ പ്രചരിച്ചുകാണുന്നുണ്ട്.

ചരിത്രം

കോഴിക്കോട് 
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (1901)

ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴിൽ ഇവിടം ഒരു പട്ടണമായി വളർന്നു. അവർ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാർ സാമൂതിരി അന്നറിയപ്പെടാൻ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.

മികച്ച തുറമുഖം എന്ന നിലയിൽ‌ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികൾ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ചൈനീസ് സഞ്ചാരികൾ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് 1498ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ‌ അകലെയുള്ള കാപ്പാട് കടൽത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തിൽ സ്ഥാനം നേടി.

പിന്നീട് പോർച്ചുഗീസുകാർ‌ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാൽ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാൻ‌ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ചില‍ പ്രദേശങ്ങളിൽ വാണിജ്യം നടത്താൻ പോർച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും 1509 മുതൽ1560 വരയുംകുഞ്ഞാലി മരക്കാർ മാരുടെയും

പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവതിരിച്ചുപിടിച്ചു. 

1766ൽ മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. അതിനുശേഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായി ഇതുമാറി. 1956ൽ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡൻസിയുടെ കീഴിലായിരുന്നു.

കലകൾ

ഗതാഗതം

കോഴിക്കോട് 
പുതിയ ബസ് സ്റ്റാന്റ്

റോഡ്‌ മാർഗ്ഗം

ബസ് സർവീസ്

പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷൻ നഗരത്തിൽ ഉണ്ട് .

കെ സ് ആർ ടി സി ബസ് സ്റ്റാൻഡ്

കെ സ് ആർ ടി സി സ്റ്റാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും മറ്റു അയൽ സംസ്ഥാനങ്ങളിലേക്കും ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട് .

പുതിയ സ്റ്റാന്റ്

കോഴിക്കോട്ടുനിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സർവീസ് പുതിയ സ്റ്റാൻഡിൽ നിന്നും ആണ് .

പാളയം സ്റ്റാന്റ്

പാളയം ബസ്സ്റ്റാൻഡിൽ നിന്നും മുക്കം, കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, താമരശ്ശേരി, അരീക്കോട്, നരിക്കുനി,അടിവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഉള്ളിലും മലപ്പുറത്തെ ചില സ്ഥലങ്ങളിലേക്കും ആണ് ബസ് സർവീസ് ഉള്ളത്.

സിറ്റി ബസ്സ് സർവീസ്

കോഴിക്കോട് നഗരപരിധിയിൽ പെടുന്ന സ്ഥലങ്ങളിലേക്ക് പ്രൈവറ്റ് സിറ്റി ബസ്സുകൾ ധാരാളമുണ്ട്. മാനാഞ്ചിറ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്നു.

ഓട്ടോറിക്ഷ

കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ സർവീസ് ലഭ്യമാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ സഹകരണത്തിന്റെയും സത്യസന്ധതയുടെയും പേരിൽ പ്രസിദ്ധമാണ്.

കോഴിക്കോട് 
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

റെയിൽ മാർഗ്ഗം

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചർ വണ്ടികളും ഇവിടെ നിർത്താറുണ്ട്‌. യാത്രക്കാർക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ ഫുട് ഒവർ ബ്രിഡ്ജ്, എസ്‌കലേറ്ററും, മൂന്ന് ലിഫ്റ്റുകളും ഉണ്ട് . നാല് പ്ലാറ്റ്ഫോമുകളാണ് ഇവിടെ ഉള്ളത്.

വായു മാർഗ്ഗം

കോഴിക്കോട് നഗരത്തിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ആസ്ഥാനം മലപ്പുറം

ജല മാർഗ്ഗം

കോഴിക്കോട് നഗരത്തിൽ നിന്നും ബേപ്പൂർ തുറമുഖം 12 കി.മി തെക്ക് മാറി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിലേക്ക് ദിവസേന രണ്ട് യാത്രാകപ്പലുകൾ പുറപ്പെടുന്നു. ഒപ്പോം വടക്കൻ കേരളത്തിലേക്കുള്ള പ്രധാന ചരക്കു ഗതാഗതവും ഇവിടെ മാർഗ്ഗം ആണ് നടകുന്നത്

കാലാവസ്ഥ

കോഴിക്കോട് ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം). മൺസൂണിന് മുമ്പുള്ള മംഗോ ഷവർ (വേനൽ മഴ-മൺസൂണിന് മുമ്പുള്ള മഴ) ഏപ്രിൽ മാസത്തിൽ നഗരത്തിൽ പതിക്കും. എന്നിരുന്നാലും മഴയുടെ പ്രാഥമിക ഉറവിടം തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആണ്. മഴ ജൂൺ ആദ്യവാരം ആരംഭിക്കുകയും സെപ്റ്റംബർ വരെ തുടരുകയും ചെയ്യുന്നു. ഒക്ടോബർ രണ്ടാം പകുതി മുതൽ നവംബർ വരെ ആരംഭിക്കുന്ന വടക്കു കിഴക്കൻ മൺസൂണിൽ നിന്ന് നഗരത്തിന് കാര്യമായ മഴ ലഭിക്കുന്നു.

കോഴിക്കോട് (1991–2020, എക്സ്ട്രീംസ് 1901–2020) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 36.5
(97.7)
37.6
(99.7)
38.6
(101.5)
39.1
(102.4)
39.2
(102.6)
36.2
(97.2)
35.7
(96.3)
35.1
(95.2)
35.7
(96.3)
36.2
(97.2)
36.8
(98.2)
37.0
(98.6)
39.2
(102.6)
ശരാശരി കൂടിയ °C (°F) 32.2
(90)
32.6
(90.7)
33.2
(91.8)
33.6
(92.5)
32.9
(91.2)
30.0
(86)
29.0
(84.2)
29.0
(84.2)
30.2
(86.4)
31.1
(88)
31.8
(89.2)
32.2
(90)
31.5
(88.7)
ശരാശരി താഴ്ന്ന °C (°F) 22.8
(73)
23.8
(74.8)
25.4
(77.7)
26.4
(79.5)
26.1
(79)
24.3
(75.7)
23.7
(74.7)
23.8
(74.8)
24.1
(75.4)
24.2
(75.6)
24.0
(75.2)
22.9
(73.2)
24.3
(75.7)
താഴ്ന്ന റെക്കോർഡ് °C (°F) 17.6
(63.7)
16.1
(61)
19.4
(66.9)
21.0
(69.8)
20.0
(68)
20.6
(69.1)
20.5
(68.9)
20.6
(69.1)
21.1
(70)
18.6
(65.5)
16.1
(61)
16.1
(61)
16.1
(61)
വർഷപാതം mm (inches) 1.6
(0.063)
4.8
(0.189)
14.6
(0.575)
83.5
(3.287)
223.5
(8.799)
782.9
(30.823)
750.0
(29.528)
432.6
(17.031)
273.3
(10.76)
302.6
(11.913)
120.4
(4.74)
21.9
(0.862)
3,011.9
(118.579)
ശരാ. മഴ ദിവസങ്ങൾ 0.1 0.3 1.0 4.1 9.0 23.1 24.3 19.1 12.3 11.6 6.0 1.5 112.3
% ആർദ്രത 65 66 69 71 75 85 87 86 82 78 73 65 75
ഉറവിടം: India Meteorological Department


വ്യവസായങ്ങൾ

  • മര വ്യവസായം-കല്ലായി
  • ഓട്, ഇഷ്ടിക വ്യവസായം-ഫറോക്
  • കൈത്തറി-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമൺവെൽത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്
  • ചെരുപ്പ് നിർമ്മാണം-രാജ്യത്തെ മുൻനിര തുകലിതര ചെരുപ്പ് നിർമ്മാണ മേഖലയാണ് കോഴിക്കോട്. വി.കെ.സി, ഓഡീസിയ തുടങ്ങിയ വലിയ ബ്രാൻഡുകളും ഒട്ടേറേ ചെറുകിട ഇടത്തരം യൂണിറ്റുകളും
  • ഐടി- ഊറാലുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൈബർ പാർക്ക്, കാഫിറ്റ് എന്നിങ്ങനെ ഐടി വ്യവസായ സമുച്ചയങ്ങൾ

മറ്റു പേരുകൾ

പ്രസിദ്ധീകരണങ്ങൾ

മലയാളത്തിലെ പല പ്രധാന വർത്തമാനപ്പത്രങ്ങളുടെയും ജന്മം കോഴിക്കോട് നഗരത്തിലാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണങ്ങൾ ചുവടെ.

ആശുപത്രികൾ

കോഴിക്കോട് 
കോഴിക്കോട് മെഡിക്കൽ കോളേജ്
  • കോഴിക്കോട് മെഡിക്കൽ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്
  • ബേബി മെമ്മോറിയൽ
  • മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മാങ്കാവ്
  • നാഷണൽ ഹോസ്പിറ്റൽ
  • അശോക
  • പി വി എസ്
  • ഇഖ്റ ഹോസ്പിറ്റൽ മലാപ്പറമ്പ്
  • മലബാർ ഹോസ്പിറ്റൽ ആൻഡ്‌ യുറോളജി സെന്റർ
  • ബീച്ചാശുപത്രി
  • കോട്ടപറമ്പ് ആശുപത്രി
  • ഫാത്തിമ ആശുപത്രി YMCA
  • ഗവ: ക്ഷയരോഗ ആശുപത്രി
  • കോംട്രസ്ററ് കണ്ണാശുപത്രി പുതിയറ
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം
  • ഗവർണ്മെന്റ് ഹോമിയോ കോളേജ് കാരപ്പറമ്പ്
  • ഗവർണ്മെന്റ് ഡെന്റൽ കോളേജ്
  • വാസൻ ഡെന്റൽ കെയർ
  • വാസൻ ഐ ഹോസ്പിറ്റൽ പൊറ്റമ്മൽ
  • ഗവർണ്മെന്റ് മൃഗാശുപത്രി
  • നിർമ്മല ഹോസ്പിറ്റൽ വെള്ളിമാട്കുന്ന്
  • മെട്രോ ഹോസ്പിറ്റൽ പാലാഴി
  • അൽ സലാമ കണ്ണാശുപത്രി
  • ചെസ്റ്റ് ഹോസ്പിറ്റൽ
  • ജില്ലാ സഹകരണ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം
  • വിവേക് ഹോസ്പിറ്റൽ YMCA
  • ക്രാഡിൽ ഹോസ്പിറ്റൽ പാലാഴി
  • ആസ്റ്റൻ ഹോസ്പിറ്റൽ പന്തീരാങ്കാവ്
  • ക്രസന്റ് ഹോസ്പിറ്റൽ ഫറോക്ക്
  • കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ
  • മം. ദാസൻ സഹകരണ ഹോസ്പിറ്റൽ വടകര
  • മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മൊടക്കല്ലൂർ ഉള്ളിയേരി
  • മൈത്ര ഹോസ്പിറ്റൽ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മർകസ് നോളജ് സിറ്റി
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാത്തമംഗലം
  • മലബാർ ബോട്ടാണിക്കൽ ഗാർഡൻ, ഒളവണ്ണ
  • കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്.
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് കുന്ദമംഗലം
  • ഗവ. മോഡൽ എൻജിനീയറിങ്ങ് കോളേജ്, വെസ്റ്റ്ഹിൽ
  • ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്
  • ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജ് കാരപ്പറമ്പ്, (ഏഷ്യയിലെ ആദ്യത്തെ ഗ്രാഡുവേറ്റ് ഹോമിയോപതിക് മെഡിക്കൽ കോളേജ്).
  • സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
  • സദ്ഭവന വേൾഡ് സ്കൂൾ വെള്ളിപറമ്പ്,
  • സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്
  • ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, മീഞ്ചന്ത.
  • ഫാറൂഖ് കോളേജ്
  • ഫറോക്ക് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് കോമേഴ്‌സ് കോളേജ് , ഫറോക്ക്.
  • സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
  • ഗവ.ലോ കോളേജ്, മേരിക്കുന്ന്-കോഴിക്കോട്.
  • മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്.
  • പ്രൊവിഡൻസ് വിമൻസ് കോളേജ്
  • മെഡിക്കൽ കോളേജ് ക്യാംപസ് ഹൈസ്കൂൾ
  • കേരളാ ഗവണ്‌മെന്റ് പോളിടെൿനിക്ക് വെസ്റ്റ്‌ഹിൽ
  • ഇൻഡ്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സ്പൈസസ്
  • ബി.ഇ.എം സ്കൂൾ
  • നടക്കാവ് ഗേൾസ് ഇന്റർനാഷണൽ സ്കൂൾ.
  • കേന്ദ്രീയ വിദ്യാലയം.
  • പ്രസന്റേഷൻ സ്കൂൾ ചേവായൂർ.
  • സെന്റ്.ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ബീച്ച്

ആകർഷണ കേന്ദ്രങ്ങൾ

  1. റീജണൽ സയൻസ് സെന്റർ & പ്ലാനെറ്റേറിയം
  2. മാനാഞ്ചിറ സ്ക്വയർ
  3. പഴശ്ശിരാജ മ്യൂസിയം
  4. കോഴിക്കോട് ബീച്ച്
  5. ബേപ്പൂർ തുറമുഖം
  6. കാപ്പാട് ബീച്ച്
  7. മറൈൻ അക്വേറിയം
  8. സരോവരം പാർക്ക്
  9. കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ മെമോറിയൽ
  10. മലബാർ ബോട്ടാണിക്കൽ ഗാർഡൻ
  11. മിഠായിത്തെരുവ്
  12. താമരശ്ശേരി ചുരം
  13. പാറപ്പള്ളി ബീച്ച്
  14. ഐടി പാർക്ക്‌
  15. തിക്കോടി ഡ്രൈവ് ഇൻ ബീച്ച്
  16. തിക്കോടി ലൈറ്റ് ഹൌസ്
  17. സർഗാലയ ക്രാഫ്റ്റ് വില്ലേജ്
  18. വടകര സാൻഡ് ബാങ്ക്സ്
  19. കക്കാടം പൊയിൽ
  20. അരിപ്പാറ വെള്ളച്ചാട്ടം
  21. വെള്ളരിമല
  22. പെരുവണ്ണാമൂഴി
  23. കക്കയം
  24. ജാനകിക്കാട്
  25. വയലട

പ്രധാന ആരാധനാലയങ്ങൾ

  1. കോഴിക്കോട് തളി മഹാദേവ ക്ഷേത്രം
  2. വളയനാട് ഭഗവതി ക്ഷേത്രം, കോഴിക്കോട്
  3. മിശ്കാൽ പള്ളി
  4. വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, വെസ്റ്റ് ഹിൽ
  5. തിരുമണ്ണൂർ മഹാദേവ ക്ഷേത്രം
  6. ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രം, കോഴിക്കോട്
  7. ശ്രീ പിഷാരികാവ് ഭഗവതി ക്ഷേത്രം

ചിത്രശാല

അവലംബം

Tags:

കോഴിക്കോട് സ്ഥലനാമവിശേഷംകോഴിക്കോട് ഐതിഹ്യംകോഴിക്കോട് ചരിത്രംകോഴിക്കോട് കലകൾകോഴിക്കോട് ഗതാഗതംകോഴിക്കോട് കാലാവസ്ഥകോഴിക്കോട് വ്യവസായങ്ങൾകോഴിക്കോട് മറ്റു പേരുകൾകോഴിക്കോട് പ്രസിദ്ധീകരണങ്ങൾകോഴിക്കോട് ആശുപത്രികൾകോഴിക്കോട് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾകോഴിക്കോട് ആകർഷണ കേന്ദ്രങ്ങൾകോഴിക്കോട് പ്രധാന ആരാധനാലയങ്ങൾകോഴിക്കോട് ചിത്രശാലകോഴിക്കോട് അവലംബംകോഴിക്കോട്കോഴിക്കോട് ജില്ലപ്രമാണം:Kozhikode mal.oggസഹായം:IPA for Malayalam

🔥 Trending searches on Wiki മലയാളം:

സ്വർണംദുരവസ്ഥസദ്യഹൃദയംവിദ്യ ബാലൻനവരസങ്ങൾജിമെയിൽകാമസൂത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംകത്തോലിക്കാസഭബീജഗണിതംകാളിമാർക്സിസംമങ്ക മഹേഷ്കോണ്ടംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഇറാൻസാകേതം (നാടകം)കേരള നവോത്ഥാന പ്രസ്ഥാനംഅമ്പലപ്പുഴ വിജയകൃഷ്ണൻആൽബർട്ട് ഐൻസ്റ്റൈൻസജിൻ ഗോപുഹനുമാൻശശി തരൂർആൻ‌ജിയോപ്ലാസ്റ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻകേരള വനിതാ കമ്മീഷൻന്യൂട്ടന്റെ ചലനനിയമങ്ങൾകൊളസ്ട്രോൾതിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംഒരു വിലാപംസ്കിസോഫ്രീനിയഅൻസിബ ഹസ്സൻകുഞ്ഞാലി മരക്കാർഹോട്ട്സ്റ്റാർഐക്യരാഷ്ട്രസഭയോജനഅഞ്ചാംപനിതത്ത്വമസിആർത്തവവിരാമംചന്ദ്രൻദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്എസ്.കെ. പൊറ്റെക്കാട്ട്യേശുഗബ്രിയേൽ ഗർസിയ മാർക്വേസ്സൃന്ദ അർഹാൻമിയ ഖലീഫബിഗ് ബോസ് (മലയാളം സീസൺ 4)ജവഹർലാൽ നെഹ്രുകാലാവസ്ഥപാലക്കാട് ജില്ലപാലക്കാട് കോട്ടതുളസിഎലിപ്പനിശ്രേഷ്ഠഭാഷാ പദവികെ.സി. ഉമേഷ് ബാബുഎം.ആർ.ഐ. സ്കാൻഉദ്ധാരണംഉത്കണ്ഠ വൈകല്യംതൃക്കേട്ട (നക്ഷത്രം)നാറാണത്ത് ഭ്രാന്തൻകൂടിയാട്ടംകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംആർത്തവചക്രവും സുരക്ഷിതകാലവുംശാരീരിക വ്യായാമംകോഴിക്കോട്ജയവിജയന്മാർ (സംഗീതജ്ഞർ)കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനംനോവൽവെബ്‌കാസ്റ്റ്പൗലോസ് അപ്പസ്തോലൻഅനുഷ്ഠാനകലസ്വാതിതിരുനാൾ രാമവർമ്മഅസിത്രോമൈസിൻതൊണ്ടിമുതലും ദൃക്സാക്ഷിയുംയോഗർട്ട്🡆 More