സി.ടി സ്കാൻ

സി.ടി സ്കാൻ ഒരു തരത്തിലുള്ള ടോമോഗ്രാഫി വൈദ്യപരിശോധനയാണ്.

എക്സ്-റേയുടെ കണ്ടുപിടിത്തോട് കൂടി ശരീരത്തിനുള്ളിലെ എല്ലുകൾക്ക് സംഭവിച്ച വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താൻ പറ്റുമായിയിരുന്നെങ്കിലും അതിനു പല ന്യൂനതകളും ഉണ്ടായിരുന്നു. എക്സ്-റേയിൽ ഒരു കോണിൽ നിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സി.ടി സ്കാനിംഗിൽ 360 ഡിഗ്രിയിലുള്ള അഥവാ വ്യത്യസ്ത കോണുകളിൽ നിന്നും എക്സ്-റേ ചിത്രം നമുക്ക് ലഭിക്കുന്നു. രോഗനിർണ്ണയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് ഉപകരിക്കുന്നു.

സി.ടി സ്കാനർ വശത്തിൽ നിന്നുള്ള ദൃശ്യം
സി.ടി സ്കാനർ വശത്തിൽ നിന്നുള്ള ദൃശ്യം
സി.ടി സ്കാനർ നേരെയുള്ള ദൃശ്യം
സി.ടി സ്കാനർ നേരെയുള്ള ദൃശ്യം

പുതിയ പഠന റിപ്പോർട്ട് പ്രകാരം ഒരു സി ടി.സ്കാൻ 300 എക്സ് റേയ്ക്ക് തുല്യമാണെന്ന് പറയുന്നു .അതിനാൽ കാൻസർ പോലെ മാരക അസുഖങ്ങൾ ഇതിൻ്റെ നിരന്തര ഉപയോഗത്താൽ ഉണ്ടാകാം

പ്രധാന ഭാഗങ്ങൾ

സി.ടി സ്കാൻ 
ഭാഗങ്ങൾ

ഒരാൾക്ക് സുഗമമായി കടക്കാൻ തക്കതായ വലിപ്പമുള്ള ഒരു ദ്വാര/സ്ഥലമാണ് ഈ യന്ത്രത്തിന്റെ പ്രധാനഭാഗം. സ്കാനിംഗ് നടത്തേണ്ടയാളെ ഒരു പരന്ന പ്രതലത്തിൽ കിടത്തി പതിയേ ഇതിന്റെ ഉള്ളിലേക്ക് കടത്തുന്നു. ഈ കുഴലിനുള്ളിൽ 360 ഡിഗ്രി കറങ്ങാൻ കഴിവുള്ള ഒരു സംവിധാനമുണ്ട്. ഒരു കറങ്ങുന്ന വളയമാണിത്. വളയത്തിന്റെ ഒരു ഭാഗത്ത് എക്സ്-റേ നിർമ്മിക്കുന്നതിനുള്ള യന്ത്രവും (എക്സ്-റേ സ്രോതസ്)അതിന് നേരേ എതിർവശത്ത് എക്സ്-റേ ചിത്രമെടുക്കുവാനുള്ള (എക്സ്-റേ സ്വീകരിണി) സംവിധാനമുണ്ട്. സ്കാൻ നടത്തേണ്ട ശരീരഭാഗത്തിനു ചുറ്റും എക്സ്-റേ ചിത്രം എടുക്കാൻ കഴിവുള്ള ഈ സംവിധാനം പതിയേ കറങ്ങും. കറങ്ങുന്ന ഓരോ നിമിഷവുംശരീരഭാഗത്തിന്റെ ഓരോ എക്സ്-റേ ചിത്രം വീതം എടുത്തുകൊണ്ടിരിക്കും. 360 ഡിഗ്രി കറങ്ങിത്തീരുമ്പോൾ ശരീരഭാഗത്തിന്റെ വ്യത്യസ്തമായ കോണുകളിൽ നിന്നുള്ള നിരവധി എക്സ്-റേ ചിത്രങ്ങൾ എടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ആളെ അല്പം കൂടി ഉള്ളിലേക്ക് നീക്കിയിട്ട് വീണ്ടും ഇതേ പ്രക്രിയകൾ ആവർത്തിച്ചാൽ അടുത്ത ശരീരഭാഗത്തിന്റെ ചിത്രങ്ങളും ലഭ്യമാകും. ഈ രീതിയിൽ ശരീരം പൂർണ്ണമായും സ്കാൻ ചെയ്യുവാൻ സി.ടി. ക്ക് കഴിയും. ഈ ചിത്രങ്ങൾ ഒരു കംമ്പ്യൂട്ടറിലാണ് ശേഖരിക്കപ്പെടുന്നത്. ഈ ചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കി ഭാഗത്തിന്റെ ഒരു ത്രിമാന എക്സ്-റേ ചിത്രം വളരെ പെട്ടെന്നുതന്നെ കംമ്പ്യൂട്ടർ നിർമ്മിച്ച് തരുന്നു. സ്കാനിംഗ് നടക്കുമ്പോൾ തന്നെ തത്സമയം കമ്പ്യൂട്ടർ മോണീട്ടറിൽ എക്സ്-ചിത്രം കാണാൻ സാധിക്കുന്നു എന്ന പ്രത്യേകതയാണ് എടുത്തു പറയേണ്ട ഇതിന്റെ ഗുണങ്ങളിലോന്ന്.

കംമ്പ്യൂട്ടറുകളുടെ വരവാണ് സി.ടി. സ്കാൻ എന്ന സംവിധാനത്തെ കൂടുതൽ മികവുറ്റതാക്കിയത്. ഒരു കറക്കത്തിൽ പലപ്പോഴും പ്രൊഫൈലുകൾ എന്നറിയപ്പെടുന്ന ആയരിക്കണക്കിന് വിവരങ്ങളെ ഏകോപിപ്പിച്ച് ത്രിമാനചിത്രങ്ങൾ വരയ്ക്കുന്ന ചുമതലയാണ് കംമ്പ്യൂട്ടറിന് ഉള്ളത്.

പക്ഷെ കൂടുതൽ സ്കാനിഗ് ആരോഗ്യത്തിന് നല്ലതല്ലയെനാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Tags:

എക്സ്-റേടോമോഗ്രാഫി

🔥 Trending searches on Wiki മലയാളം:

സച്ചിദാനന്ദൻആദ്യമവർ.......തേടിവന്നു...കേരളത്തിലെ ജാതി സമ്പ്രദായംഇന്ദിരാ ഗാന്ധിമൗര്യ രാജവംശംഅറ്റോർവാസ്റ്റാറ്റിൻഖലീഫ ഉമർറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവൈകുണ്ഠസ്വാമിക്ലിഫ് ഹൗസ്ക്യൂബസ്വലായഹൂദമതംചന്ദ്രയാൻ-3ഉമവി ഖിലാഫത്ത്മദീനയുടെ ഭരണഘടനപെസഹാ (യഹൂദമതം)ഇന്തോനേഷ്യഹൗലാന്റ് ദ്വീപ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഗുരു (ചലച്ചിത്രം)അരവിന്ദ് കെജ്രിവാൾഹെർട്സ് (ഏകകം)Wyomingഗ്രാമ പഞ്ചായത്ത്തൃശൂർ പൂരംബദ്ർ മൗലീദ്വരുൺ ഗാന്ധികേരള നവോത്ഥാന പ്രസ്ഥാനംശുഐബ് നബിഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹെപ്പറ്റൈറ്റിസ്കിലിയൻ എംബാപ്പെമാതളനാരകംഹോളിനസ്ലെൻ കെ. ഗഫൂർപ്രേമം (ചലച്ചിത്രം)പി. ഭാസ്കരൻക്രിക്കറ്റ്ചേരിചേരാ പ്രസ്ഥാനംകോട്ടയംകാമസൂത്രംമാർവൽ സ്റ്റുഡിയോസ്അടിയന്തിരാവസ്ഥസയ്യിദ നഫീസവാഗമൺആർത്തവംരാമൻആഗോളവത്കരണംപിണറായി വിജയൻമേയ് 2009അമ്മഭാരതീയ സ്റ്റേറ്റ് ബാങ്ക്പുതിയ ഏഴു ലോകാത്ഭുതങ്ങൾഇംഗ്ലീഷ് ഭാഷതായ്‌വേര്പപ്പായരാജ്യസഭഅടുത്തൂൺസ്വാഭാവികറബ്ബർകാരീയ-അമ്ല ബാറ്ററിഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്നൈൽ നദിയൂറോളജിടൈഫോയ്ഡ്പലസ്തീൻ (രാജ്യം)കേരളത്തിലെ നദികളുടെ പട്ടികഅണ്ണാമലൈ കുപ്പുസാമിസഞ്ജു സാംസൺമില്ലറ്റ്പ്രധാന താൾസൈദ് ബിൻ ഹാരിഥഇല്യൂമിനേറ്റിമദ്ഹബ്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികമൽ ഹാസൻസുരേഷ് ഗോപി🡆 More