ആര്യവേപ്പ്: ചെടിയുടെ ഇനം

മീലിയേസീ സസ്യകുടുംബത്തിലെ ഒരു മരമാണ്‌ ആര്യവേപ്പ്.

വേപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. വേപ്പ് (വിവക്ഷകൾ)

(ശാസ്ത്രീയനാമം: Azadirachta indica). ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഈ മരം കാണാറുണ്ട്..

ആര്യവേപ്പ്
Neem
ആര്യവേപ്പ്: ചരിത്രം, സവിശേഷതകൾ, രസാദി ഗുണങ്ങൾ
Azadirachta indica, flowers & leaves
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Order:
Family:
Genus:
Azadirachta
Species:
A. indica
Binomial name
Azadirachta indica
Synonyms
  • Azadirachta indica var. minor Valeton
  • Azadirachta indica var. siamensis Valeton
  • Azadirachta indica subsp. vartakii Kothari, Londhe & N.P.Singh
  • Melia azadirachta L.
  • Melia indica (A. Juss.) Brandis
ആര്യവേപ്പ്: ചരിത്രം, സവിശേഷതകൾ, രസാദി ഗുണങ്ങൾ
Azadirachta indica
ആര്യവേപ്പ്: ചരിത്രം, സവിശേഷതകൾ, രസാദി ഗുണങ്ങൾ
മുറിച്ചിട്ട ആര്യവേപ്പ് മരത്തിൻറെ കുറ്റിയിൽ നിന്ന് പുതു നാമ്പ് കിളിർത്ത് വരുന്നു. Neem tree ശാസ്ത്രീയ നാമം Azadirachta indica കുടുംബം Meliaceae.
ആര്യവേപ്പ് (വീഡീയോ)

ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ് ആര്യവേപ്പ്.

ചരിത്രം

പവിത്രമായ മരങ്ങളിലൊന്നായി പുരാതനകാലം മുതലേ കരുതുന്നതിനാലും വീടുകളിൽ വളർത്താൻ യോഗ്യമായതിനാലും ഇവ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. വേപ്പിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടിയെടുക്കാറുണ്ട്. വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിക്കുന്നു. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരം ഔഷധസോപ്പുകളുടേയും ചേരുവയിൽ വേപ്പിന്റെ എണ്ണ ഉപയോഗിക്കുന്നു.

സവിശേഷതകൾ

ഈ സസ്യം ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്നു. ഇല തണ്ടിൽ നിന്നും രണ്ട് വശത്തേക്കും ഒരുപോലെ കാണപ്പെടുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് വേപ്പിലയ്ക്ക്‌ കയ്പ്പുരസമാണ്‌. പൂവിന്‌ മഞ്ഞകലർന്ന വെള്ള നിറമാണുള്ളത്. കായകൾ പാകമാകുമ്പോൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു. ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ തടി, ഇല, കായ്, കായിൽ നിന്നും എടുക്കുന്ന എണ്ണ എന്നിവയാണ്‌.

രസാദി ഗുണങ്ങൾ

രസം:തിക്തം

ഗുണം:ലഘു, സ്നിഗ്ധം

വീര്യം:ഉഷ്ണം

വിപാകം:കടു

ഔഷധയോഗ്യ ഭാഗം

മരപ്പട്ട, ഇല, എണ്ണ

ഉപയോഗങ്ങൾ

വേപ്പിന്റെ തണ്ട് പല്ല് വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്നു. കൂടാതെ ത്വക്ക് രോഗങ്ങൾ, സന്ധിവാതം,വൃണം, ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഔഷധനിർമ്മാണത്തിനായി വേപ്പിന്റെ പല ഭാഗങ്ങളും ഉപയോഗിക്കുന്നു. കൂടാതെ വേപ്പിൽ നിന്നും ജൈവകീടനാശിനിയും ഉത്പാദിപ്പിക്കുന്നുണ്ട്. തടി കൃഷി ഉപകരണങ്ങളും മറ്റും ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു. വേപ്പിൻ പിണ്ണാക്കു് ജൈവ വളമായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾക്കു് ഇടയിൽ ഉണങ്ങിയ ഇലകൾ വച്ചിരുന്നാൽ പ്രാണികളെ അകറ്റും. ആര്യവേപ്പിൻ ഇല വെയിലിൽ ഉണക്കി ചെറുതായി പൊടിച്ച് പുകച്ചാൽ വീടിനകത്തെ കൊതുകുശല്യം ഒഴിവാക്കാം[അവലംബം ആവശ്യമാണ്]

ചിത്രസഞ്ചയം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

ആര്യവേപ്പ് ചരിത്രംആര്യവേപ്പ് സവിശേഷതകൾആര്യവേപ്പ് രസാദി ഗുണങ്ങൾആര്യവേപ്പ് ഔഷധയോഗ്യ ഭാഗംആര്യവേപ്പ് ഉപയോഗങ്ങൾആര്യവേപ്പ് ചിത്രസഞ്ചയംആര്യവേപ്പ് അവലംബംആര്യവേപ്പ് പുറത്തേക്കുള്ള കണ്ണികൾആര്യവേപ്പ്

🔥 Trending searches on Wiki മലയാളം:

മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംനാടകംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിബിഗ് ബോസ് (മലയാളം സീസൺ 4)ചക്കപക്ഷിപ്പനിസ്ഖലനംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)ചരക്കു സേവന നികുതി (ഇന്ത്യ)കെ. അയ്യപ്പപ്പണിക്കർശ്രീ രുദ്രംനായർശാലിനി (നടി)ചേനത്തണ്ടൻതെങ്ങ്തൈറോയ്ഡ് ഗ്രന്ഥിമഞ്ഞുമ്മൽ ബോയ്സ്മുഗൾ സാമ്രാജ്യംവെള്ളരികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികഅങ്കണവാടിമനോജ് കെ. ജയൻഖസാക്കിന്റെ ഇതിഹാസംഇന്ത്യാചരിത്രംസച്ചിൻ തെൻഡുൽക്കർദേശീയ പട്ടികജാതി കമ്മീഷൻതത്ത്വമസിഉർവ്വശി (നടി)തുള്ളൽ സാഹിത്യംകാലാവസ്ഥഉഷ്ണതരംഗംഇംഗ്ലീഷ് ഭാഷവാതരോഗംരാജ്യസഭകഥകളിതിരുവനന്തപുരംമലയാളലിപിനാദാപുരം നിയമസഭാമണ്ഡലംപ്രിയങ്കാ ഗാന്ധിമെറ്റ്ഫോർമിൻപി. കേശവദേവ്പാത്തുമ്മായുടെ ആട്വി.ഡി. സതീശൻആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംമലയാളചലച്ചിത്രംപത്മജ വേണുഗോപാൽഇന്ത്യയുടെ ദേശീയ ചിഹ്നംഅയമോദകംകേരളാ ഭൂപരിഷ്കരണ നിയമംമഹാത്മാ ഗാന്ധിയുടെ കുടുംബം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽബാല്യകാലസഖിനസ്രിയ നസീംഅമേരിക്കൻ ഐക്യനാടുകൾസച്ചിദാനന്ദൻപൃഥ്വിരാജ്ബിരിയാണി (ചലച്ചിത്രം)മാവോയിസംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കൊട്ടിയൂർ വൈശാഖ ഉത്സവംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകേരള ഫോക്‌ലോർ അക്കാദമിബോധേശ്വരൻജാലിയൻവാലാബാഗ് കൂട്ടക്കൊലകൃഷ്ണൻഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾamjc4നവധാന്യങ്ങൾഭാരതീയ ജനതാ പാർട്ടിമലബന്ധംസ്വാതി പുരസ്കാരംപ്രധാന ദിനങ്ങൾകേരളത്തിലെ ജില്ലകളുടെ പട്ടികആനവൃദ്ധസദനംതിരഞ്ഞെടുപ്പ് ബോണ്ട്🡆 More