മെറ്റ്ഫോർമിൻ: രാസ സംയുക്തം

ബൈഗ്വാനൈഡ് വർഗ്ഗത്തിൽ പെടുന്ന ഒരു മരുന്നാണ് മെറ്റ്ഫോർമിൻ. ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാനുള്ള മുൻനിര (first line) ഔഷധമാണിത്.

അമിതവണ്ണവും, പൊണ്ണത്തടിയുമുള്ള രോഗികളുടെ പ്രമേഹനിയന്ത്രണത്തിനാണ് മെറ്റ്ഫോർമിൻ കൂടുതലായും ഉപയോഗിക്കുന്നത്. പ്രസവസമയത്തുള്ള പ്രമേഹത്തിനും മുൻകരുതലോടെ മെറ്റ്ഫോർമിൻ ഉപയോഗിക്കുന്നു. അണ്ഡാശയ സിസ്റ്റ് സിൻഡ്രോം പോലുള്ള ഇൻസുലിൻ-പ്രതിരോധ രോഗമുള്ളവർക്കും മെറ്റ്ഫോർമിൻ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. കരളിന്റെ ഗ്ലൂക്കോസ് നിർമ്മിതി നിയന്ത്രിക്കുന്നതുവഴിയാണ് മെറ്റ്ഫോർമിൻ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഇത് വായിലൂടെ കഴിക്കുന്ന മരുന്നാണ്. 1922 ആണ് കണ്ടുപിടി.ച്ചത്. ഫ്രഞ്ച് ഫിസിഷ്യനായ ജീൻ സ്റ്റേർൺ ആണ് 1950 കളിൽ ആദ്യമായി മനുഷ്യരിൽ ഇത് പരീക്ഷിച്ച് തുടങ്ങിയത്. അവശ്യമരുന്നുകളുടെ കൂട്ടത്തിൽ മെറ്റ്ഫോർമിനും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തീട്ടുണ്ട്. വായിലൂടെ കഴിക്കുന്ന മരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരമുള്ള പ്രമേഹ ഔഷധമാണിത്.

മെറ്റ്ഫോർമിൻ
മെറ്റ്ഫോർമിൻ: രാസഘടനയും പ്രവർത്തനരീതിയും, വൈദ്യോപയോഗങ്ങൾ, പാർശ്വഫലങ്ങൾ
മെറ്റ്ഫോർമിൻ: രാസഘടനയും പ്രവർത്തനരീതിയും, വൈദ്യോപയോഗങ്ങൾ, പാർശ്വഫലങ്ങൾ
Systematic (IUPAC) name
N,N-Dimethylimidodicarbonimidic diamide
Clinical data
Pronunciation/mɛtˈfɔːrm[invalid input: 'ɨ']n/, met-FAWR-min
Trade namesGlucophage, other
AHFS/Drugs.commonograph
MedlinePlusa696005
License data
Pregnancy
category
  • AU: C
  • US: B (No risk in non-human studies)
Routes of
administration
oral
Legal status
Legal status
  • AU: S4 (Prescription only)
  • CA: ℞-only
  • UK: POM (Prescription only)
  • US: ℞-only
Pharmacokinetic data
Bioavailability50–60%
Protein bindingMinimal
MetabolismNot by liver
Biological half-life4-8.7 hours
ExcretionUrine (90%)
Identifiers
CAS Number657-24-9 checkY
ATC codeA10BA02 (WHO)
PubChemCID 4091
IUPHAR/BPS4779
DrugBankDB00331
ChemSpider3949 checkY
UNII9100L32L2N checkY
hydrochloride: 786Z46389E
KEGGD04966 checkY
ChEBICHEBI:6801 checkY
ChEMBLCHEMBL1431 checkY
Chemical data
FormulaC4H11N5
Molar mass129.16364 g/mol
  • CN(C)C(=N)NC(=N)N
  • InChI=1S/C4H11N5/c1-9(2)4(7)8-3(5)6/h1-2H3,(H5,5,6,7,8)
  • Key:XZWYZXLIPXDOLR-UHFFFAOYSA-N checkY

രാസഘടനയും പ്രവർത്തനരീതിയും

മെറ്റ്ഫോർമിൻ: രാസഘടനയും പ്രവർത്തനരീതിയും, വൈദ്യോപയോഗങ്ങൾ, പാർശ്വഫലങ്ങൾ 

ഡൈമീതൈൽ അമീൻ ഹൈഡ്രോക്ലോറൈഡും 2-സയനോഗ്വാനിഡീനും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോഴാണ് മെറ്റ്ഫോർമിൻ ഉണ്ടാകുന്നത്. ഈ രീതിയിലാണ് വ്യാവസായിക അടിസ്ഥാനത്തിൽ മെർഫോർമിൻ നിർമ്മിക്കുന്നത്. ഗുളിക രൂപത്തിൽ കഴിക്കുന്ന മെറ്റ്ഫോർമിനിന്റെ 60 ശതമാനത്തോളം ശരീരത്തിൽ അവശോഷണം ചെയ്യപ്പെടുന്നു. വൃക്കയിലെ ട്യുബുലാർ വിസജനം (tubular secretion) വഴിയാണ് മെറ്റ്ഫോർമിൻ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത്.

കരളിലെ ഗ്ലൂക്കോസ് ഉല്പാദനം തടയുക വഴിയാണ് മെറ്റ്ഫോർമിൻ പ്രവർത്തിക്കുന്നത്. പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് ഉല്പാദനത്തിന്റെ ശരാശരി മൂന്നിലൊന്നു ഭാഗം മെറ്റ്ഫോർമിനു നിയന്ത്രിക്കാൻ സാധിക്കുന്നു.

വൈദ്യോപയോഗങ്ങൾ

ഇൻസുലിനൊപ്പവും, മറ്റ് ഹൈപ്പോഗ്ലൈസീമിക ഔഷധങ്ങൾക്കൊപ്പവും മെറ്റ്ഫോർമിൻ നൽകുന്നു. ടൈപ്പ് 1 പ്രമേഹം ചികിത്സിക്കാൻ മെറ്റ്ഫോർമിൻ ഉപയോഗിക്കപ്പെടുന്നില്ല. പ്രമേഹമുള്ളവരിൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത മെറ്റ്ഫോർമിൽ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീകളിൽ മാസമുറ ക്രമപ്പെടുത്താൻ മെറ്റ്ഫോർമിനു കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പാർശ്വഫലങ്ങൾ

പേശിവേദന, തരിപ്പ്, ശ്വാസതടസ്സം, ഓക്കാനം, ഛർദ്ദി എന്നിവ അപൂർവ്വമായുണ്ടാകുന്ന പാർശ്വഫലങ്ങളാണ്.

ചിത്രശാല

മെറ്റ്ഫോർമിൻ: രാസഘടനയും പ്രവർത്തനരീതിയും, വൈദ്യോപയോഗങ്ങൾ, പാർശ്വഫലങ്ങൾ 
ഗലെഗ ഒഫിഷ്യനാലിസ്,മെറ്റ്ഫോർമിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗലെഗിൻ പ്രകൃതിയിൽ ഈ ചെടിയിൽ നിന്നും ലഭിക്കുന്നു
മെറ്റ്ഫോർമിൻ: രാസഘടനയും പ്രവർത്തനരീതിയും, വൈദ്യോപയോഗങ്ങൾ, പാർശ്വഫലങ്ങൾ 
500 മില്ലിഗ്രാം ഗുളികകളായാണ് സാധാരണയായി മെറ്റ്ഫോർമിൻ ജെനെറിൿ നാമത്തിൽ വിറ്റുവരുന്നത്

അവലംബം

Tags:

മെറ്റ്ഫോർമിൻ രാസഘടനയും പ്രവർത്തനരീതിയുംമെറ്റ്ഫോർമിൻ വൈദ്യോപയോഗങ്ങൾമെറ്റ്ഫോർമിൻ പാർശ്വഫലങ്ങൾമെറ്റ്ഫോർമിൻ ചിത്രശാലമെറ്റ്ഫോർമിൻ അവലംബംമെറ്റ്ഫോർമിൻഅമിതവണ്ണംപ്രമേഹം

🔥 Trending searches on Wiki മലയാളം:

ജനാധിപത്യംഷാഫി പറമ്പിൽവെള്ളെരിക്ക്ഇന്ത്യൻ ചേരകഥകളിജന്മഭൂമി ദിനപ്പത്രംചന്ദ്രയാൻ-3മീനപന്ന്യൻ രവീന്ദ്രൻഅരണഇടതുപക്ഷ ജനാധിപത്യ മുന്നണികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികമാമ്പഴം (കവിത)അറബിമലയാളംകൊൽക്കത്ത നൈറ്റ് റൈഡേർസ്ഭാരതീയ റിസർവ് ബാങ്ക്വൈരുദ്ധ്യാത്മക ഭൗതികവാദംഇൻസ്റ്റാഗ്രാംഓസ്ട്രേലിയരാഷ്ട്രീയ സ്വയംസേവക സംഘംഒ.വി. വിജയൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംവിശുദ്ധ സെബസ്ത്യാനോസ്തൃശൂർ പൂരംമലയാളംചില്ലക്ഷരംജ്ഞാനപ്പാനഒരു കുടയും കുഞ്ഞുപെങ്ങളുംരാജ്‌മോഹൻ ഉണ്ണിത്താൻകൊച്ചി വാട്ടർ മെട്രോചക്കസംഘകാലംഅമ്മകേരളത്തിലെ നദികളുടെ പട്ടികഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരളകലാമണ്ഡലംമാവ്ബെന്നി ബെഹനാൻഅബ്ദുന്നാസർ മഅദനിദുൽഖർ സൽമാൻസുഗതകുമാരിഇംഗ്ലീഷ് ഭാഷകേരള സംസ്ഥാന ഭാഗ്യക്കുറിവൈക്കം മുഹമ്മദ് ബഷീർഎം.ടി. വാസുദേവൻ നായർസഹോദരൻ അയ്യപ്പൻസുബ്രഹ്മണ്യൻഅരവിന്ദ് കെജ്രിവാൾആനന്ദം (ചലച്ചിത്രം)പ്രധാന ദിനങ്ങൾബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിദേശാഭിമാനി ദിനപ്പത്രംനെൽവയൽ-നീർത്തട സംരക്ഷണ നിയമംകെ.ഇ.എ.എംട്രാഫിക് നിയമങ്ങൾഋതുഗൗതമബുദ്ധൻറിയൽ മാഡ്രിഡ് സി.എഫ്വേദംഇന്ത്യൻ നാഷണൽ കോൺഗ്രസ്ഏകീകൃത സിവിൽകോഡ്പത്മജ വേണുഗോപാൽനവധാന്യങ്ങൾപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)എം.പി. അബ്ദുസമദ് സമദാനികേരള സാഹിത്യ അക്കാദമിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകേരളാ ഭൂപരിഷ്കരണ നിയമംപത്ത് കൽപ്പനകൾപ്രേമം (ചലച്ചിത്രം)ഹെപ്പറ്റൈറ്റിസ്-എടി.എം. തോമസ് ഐസക്ക്ഹൃദയംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഉലുവ🡆 More