എം.ടി. വാസുദേവൻ നായർ

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.

വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15 ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ
എം.ടി. വാസുദേവൻ നായർ
തൂലികാ നാമംഎം.ടി
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്രസംവിധായകൻ
ദേശീയതഎം.ടി. വാസുദേവൻ നായർ ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം
വിഷയംസാമൂഹികം
അവാർഡുകൾജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ്
പങ്കാളിപ്രമീള (1965 മുതൽ 1976 വരെ )
കലാമണ്ഡലം സരസ്വതി (1977 മുതൽ)

ബാല്യവും വിദ്യാഭ്യാസവും

പുന്നയൂർക്കുളത്തുക്കാരനായ തെണ്ട്യേത്ത് നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നു. ഈ പെൺ കുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛന് പ്രഭാകരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു.

കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു.

വ്യക്തി ജീവിതം

എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും.കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്.

രചനകൾ

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.

’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

പ്രമാണം:എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ.jpg
എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ

കർമ്മ മണ്ഡലങ്ങൾ

എം.ടി. വാസുദേവൻ നായർ 
എം.ടി

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.

പുരസ്കാരങ്ങൾ

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു.

മറ്റു പുരസ്കാരങ്ങൾ

  • 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം)
  • മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
  • മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്‌)
  • മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
  • മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
  • എഴുത്തച്ഛൻ പുരസ്കാരം (2011)
  • ജെ.സി. ദാനിയേൽ പുരസ്കാരം - 2013
  • മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 (നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി-എൻഎംസിഎസ്)
  • ദേശാഭിമാനി സാഹിത്യ പുരസ്കാരം
  • ജ്ഞാനപീഠ പുരസ്ക്കാരം (1995) ലഭിച്ചു.

പ്രധാന കൃതികൾ

നോവലുകൾ


കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗ്ഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ
  • നിന്റെ ഓർമ്മയ്ക്ക്
  • വിത്തുകൾ
  • കർക്കിടകം
  • വില്പന
  • ചെറിയ,ചെറിയ ഭൂകമ്പങ്ങൾ
  • പെരുമഴയുടെ പിറ്റേന്ന്
  • കല്പാന്തം
  • കാഴ്ച
  • ശിലാലിഖിതം
  • കുപ്പായം

തിരക്കഥകൾ

എം.ടി. വാസുദേവൻ നായർ 
എംടി

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.

ചിത്രങ്ങൾ

കുറിപ്പുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

എം.ടി. വാസുദേവൻ നായർ ബാല്യവും വിദ്യാഭ്യാസവുംഎം.ടി. വാസുദേവൻ നായർ വ്യക്തി ജീവിതംഎം.ടി. വാസുദേവൻ നായർ രചനകൾഎം.ടി. വാസുദേവൻ നായർ കർമ്മ മണ്ഡലങ്ങൾഎം.ടി. വാസുദേവൻ നായർ പുരസ്കാരങ്ങൾഎം.ടി. വാസുദേവൻ നായർ പ്രധാന കൃതികൾഎം.ടി. വാസുദേവൻ നായർ ചിത്രങ്ങൾഎം.ടി. വാസുദേവൻ നായർ കുറിപ്പുകൾഎം.ടി. വാസുദേവൻ നായർ അവലംബംഎം.ടി. വാസുദേവൻ നായർ പുറത്തേക്കുള്ള കണ്ണികൾഎം.ടി. വാസുദേവൻ നായർഅധ്യാപകൻചലച്ചിത്രംചലച്ചിത്രസംവിധായകൻജ്ഞാനപീഠംതിരക്കഥകൾനോവലിസ്റ്റ്‌പത്മഭൂഷൺ

🔥 Trending searches on Wiki മലയാളം:

ചിഹ്നനംകേരളനിയമസഭയിലെ സ്പീക്കർമാരുടെ പട്ടികസ്വയംഭോഗംസ്വഹാബികൾദൃശ്യംപാർക്കിൻസൺസ് രോഗംമുഹമ്മദ്സെറ്റിരിസിൻമലിനീകരണംയശസ്വി ജയ്‌സ്വാൾപ്രാചീനകവിത്രയംഇളയരാജജോഷിവോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽസവിശേഷ ദിനങ്ങൾഒന്നാം ലോകമഹായുദ്ധംഇലഞ്ഞിതിരുവനന്തപുരംചരക്കു സേവന നികുതി (ഇന്ത്യ)ക്രിസ്തീയ വിവാഹംജനയുഗം ദിനപ്പത്രംതിരുവനന്തപുരം ലോക്സഭാമണ്ഡലംനീർമാതളംഇന്ത്യയുടെ രാഷ്‌ട്രപതിമാപ്പിളപ്പാട്ട്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഹരപ്പഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻകേരളംക്രിസ്റ്റ്യാനോ റൊണാൾഡോഅറ്റോർവാസ്റ്റാറ്റിൻഅനശ്വര രാജൻനോട്ടശ്രീനിവാസൻപൂച്ചതെങ്ങ്വെള്ളെരിക്ക്ബ്ലോക്ക് പഞ്ചായത്ത്ഇബ്രാഹിംചാത്തൻശ്യാം പുഷ്കരൻരതിമൂർച്ഛഇന്ത്യൻ നാഷണൽ കോൺഗ്രസ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംവാഗമൺഅൽ ഫാത്തിഹപനിരാജീവ് ഗാന്ധികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഅപ്പോസ്തലന്മാർആഗോളവത്കരണംജാലിയൻവാലാബാഗ് കൂട്ടക്കൊലഭാരതീയ റിസർവ് ബാങ്ക്തിരുവിതാംകൂർപി. വത്സലസമസ്ത കേരള ജംഇയ്യത്തുൽ ഉലമഇസ്‌ലാംവിവരാവകാശനിയമം 2005സാഹിത്യംആടുജീവിതം (ചലച്ചിത്രം)ചെറുശ്ശേരികാസർഗോഡ് ജില്ലശീതയുദ്ധംതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരളത്തിലെ നാടൻ കളികൾദാവീദ്കേരാഫെഡ്തൃശ്ശൂർ നിയമസഭാമണ്ഡലംമംഗളാദേവി ക്ഷേത്രംബാല്യകാലസഖിആർട്ടിക്കിൾ 370കേരളത്തിലെ നദികളുടെ പട്ടികവിക്കിസ്ത്രീ സുരക്ഷാ നിയമങ്ങൾകേരള നവോത്ഥാനംവള്ളത്തോൾ നാരായണമേനോൻനവോദയ അപ്പച്ചൻകേരള ബാങ്ക്രാജീവ് ചന്ദ്രശേഖർ🡆 More