നോവൽ

ഒരു ഗദ്യസാഹിത്യവിഭാഗമാണ് നോവൽ.

ജീവിതത്തിന്റെ ആഴവും പരപ്പും വൈരുദ്ധ്യങ്ങളും പ്രശ്‌നങ്ങളും മൂർത്തമായി അവതരിപ്പിക്കാൻ നോവലിൽ കഴിയുന്നു. മനുഷ്യജീവിതം സമസ്തശക്തി ചൈതന്യങ്ങളോടും കൂടി ആവിഷ്‌കരിക്കാൻ കഴിയുന്ന സാഹിത്യ മാധ്യമമാണിത്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും എല്ലാം ഉൾപെടുത്താൻ പറ്റിയ ചട്ടക്കൂടാണ് നോവലിൻ്റേത്.

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്) · പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

നോവൽ എന്ന വാക്ക് പുതിയത് എന്ന് അർത്ഥം ഉള്ള വാക്കിൽ നിന്നും ആണ് ഉണ്ടായത്. ചരിത്രനോവൽ, സാമൂഹ്യ നോവൽ, രാഷ്ട്രീയ നോവൽ, കുറ്റാന്വേഷണ നോവൽ എന്നിങ്ങനെ പല തരത്തിലുള്ള നോവലുകൾ ഉണ്ട്

ചരിത്രം

ലോകത്ത് ആദ്യമായെഴുതപ്പെട്ട നോവൽ 50 എ.ഡി. -ക്കും 150 എ.ഡി. -ക്കും ഇടയിൽ ജപ്പാൻഭാഷയിൽ ലേഡി മുറസാക്കി ഷിക്കിബു രചിച്ച ഗെഞ്ചിയുടെ കഥ ആണെന്നു കരുതുന്നു. നോവലിന്റെ യഥാർത്ഥ പേര് (Genji monogatari) എന്നായിരുന്നു.

പദോല്പത്തി

പുതിയത് എന്ന അർത്ഥം വരുന്ന Novus എന്ന ലത്തീൻപദവും Novella (പുതിയ വസ്തുക്കൾ) എന്ന ഇറ്റാലിയൻ പദവും ചേർന്നുണ്ടായതാണ് നോവൽ (Novel) എന്ന പദംസംസ്കൃത മൂപ്സ്. സ്കൂൾ

നിർവ്വചനം‍

എല്ലാവർക്കും സ്വീകാര്യമായ ഒരു നിർവചനം നോവലിന്റെ കാര്യത്തിലില്ലെങ്കിലും പ്രമേയം, കഥാപാത്രങ്ങൾ, സംഭാഷണം, പ്രവൃത്തി നടക്കുന്ന സ്ഥലകാലങ്ങൾ, പ്രതിപാദനശൈലി, കഥയിൽ അന്തർഭവിച്ചിരിക്കുന്ന ജീവിതദർശനം എന്നിവ നോവലിന്റെ പ്രധാന ഘടകങ്ങളാണ്.

ചെറുകഥയും നോവലും തമ്മിൽ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയിൽ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വർണനം മാത്രമായാലും മതി. എന്നാൽ നോവലിൽ ഉൾക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ലു നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്. ഇവയെല്ലാം ചേർന്നുണ്ടാകുന്ന രൂപശില്പത്തിനും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഭാവസത്തയ്ക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാംസ്‌കാരികമായ പുതുവെളിച്ചം നൽകാനും കഴിയുമെങ്കിൽ അത് നോവലാകുന്നു.

നോവൽ പ്രസ്ഥാനം

പതിനെട്ടാം നൂറ്റാണ്ടോടുകൂടി പ്രചാരത്തിലായ നോവൽ പ്രസ്ഥാനം ജീവിത പ്രശ്‌നങ്ങൾ കൊണ്ടു സങ്കീർണ്ണമായ വ്യാവസായിക യുഗത്തിന്റെ സന്തതിയാണ്.


പാശ്ചാത്യസാഹിത്യത്തിലെ ആദ്യനോവൽ സ്പാനിഷ് ഭാഷയിൽ സെർവാന്റീസ് എഴുതിയ ഡോൺ ക്വിക്‌സോട്ട് (ക്രി.പി. 1601) ആണ്. ഇംഗ്ലീഷില് ‍1740 ൽ റിച്ചാഡ്‌സൻ എഴുതിയ പമീല, ദാനിയൽ ഡിഫോയുടെ റോബിൻസൺ ക്രൂസോ (1719), ജോനാഥൻ സ്വിഫ്റ്റ് 1726 ൽ രചിച്ച ഗളിവേഴ്‌സ് ട്രാവൽസ് എന്നിവ ആദ്യരചനകളാണ്.

ചെറുകഥ

ചെറിയ നോവൽ.ഇതിൽ നോവലിലെന്ന പോലെ കഥ വേണം.എന്നാൽ, ചെറുകഥ നോവലുപോലെ സങ്കീർണ്ണമല്ല.ചെറുകഥയും നോവലും തമ്മിൽ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയിൽ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വർണനം മാത്രമായാലും മതി. എന്നാൽ നോവലിൽ ഉൾക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ലു നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്. ഇവയെല്ലാം ചേർന്നുണ്ടാകുന്ന രൂപശില്പത്തിനും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഭാവസത്തയ്ക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാംസ്‌കാരികമായ പുതുവെളിച്ചം നൽകാനും കഴിയുമെങ്കിൽ അത് നോവലാകുന്നു.

ഇന്ത്യയിൽ

ആംഗലേയസാഹിത്യവുമായുള്ള സമ്പർക്കം മൂലമാണു മലയാളത്തിൽ നോവലുകൾ കടന്നുവന്നത്. മലയാളത്തിലെ ആദ്യത്തെ നോവൽ അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ്. എന്നാൽ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ 1889 ൽ ഒ. ചന്തുമേനോൻ രചിച്ച ഇന്ദുലേഖയാണ്. 1892 ൽ പോത്തേരി കുഞ്ഞമ്പു സരസ്വതീവിജയം രചിക്കുകയുണ്ടായി സി വി രാമൻപിള്ളയുടെ ചരിത്രാഖ്യായികകൾ പ്രശസ്തമാണു. ആധുനികമലയാള നോവൽ പ്രസ്ഥാനം വളരെ ശക്തമാണു. എം. ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ബഷീർ, എം മുകുന്ദൻ, കെ.പി. രാമനുണ്ണി തുടങ്ങി അനുഗൃഹീതരായ ഒട്ടനവധി നോവലിസ്റ്റ്കൾ മലയാളത്തിലുണ്ട്.

അവലംബം

..

Tags:

നോവൽ ചരിത്രംനോവൽ പ്രസ്ഥാനംനോവൽ അവലംബംനോവൽ

🔥 Trending searches on Wiki മലയാളം:

കേരള സംസ്ഥാന ഭാഗ്യക്കുറിഫ്രഞ്ച് വിപ്ലവംവാഴപരവൻഭാരതീയ സ്റ്റേറ്റ് ബാങ്ക്അമേരിക്കൻ സ്വാതന്ത്ര്യസമരംവുദുവാർദ്ധക്യംമദ്ഹബ്വെള്ളാപ്പള്ളി നടേശൻമാലിന്യ സംസ്ക്കരണംനാഴികരതിസലിലംസഹോദരൻ അയ്യപ്പൻഖദീജBoard of directorsഉള്ളൂർ എസ്. പരമേശ്വരയ്യർകോളനിവാഴ്ചആഗ്നേയഗ്രന്ഥിലൈംഗിക വിദ്യാഭ്യാസംചെറുകഥഅധ്യാപകൻഅമ്മബ്രസീൽ ദേശീയ ഫുട്ബോൾ ടീംആമാശയംസാങ്കേതികവിദ്യവിലാപകാവ്യംമലങ്കര ഓർത്തഡോക്സ് സുറിയാനി സഭഅങ്കോർ വാട്ട്തുഞ്ചത്തെഴുത്തച്ഛൻയേശുക്രിസ്തുവിന്റെ കുരിശുമരണംവേലുത്തമ്പി ദളവആനി രാജവ്യവസായവിപ്ലവംകെ.ആർ. മീരതോമാശ്ലീഹാഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾനന്തനാർജോൺസൺജാലിയൻവാലാബാഗ് കൂട്ടക്കൊലദലിത് സാഹിത്യംഡെങ്കിപ്പനിഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ജല സംരക്ഷണംആറാട്ടുപുഴ പൂരംഉർവ്വശി (നടി)അർബുദംകല്ലേൻ പൊക്കുടൻഖുർആൻവടക്കൻ പാട്ട്തണ്ണീർത്തടംഗണിതംഅടോപിക് ഡെർമറ്റൈറ്റിസ്സി.എൻ. ശ്രീകണ്ഠൻ നായർഉപ്പുസത്യാഗ്രഹംസ്തനാർബുദംഅനീമിയമലപ്പുറം ജില്ലദിലീപ്മുടിയേറ്റ്ശിവൻകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻകണിക്കൊന്നആൽമരംഇന്ദിരാ ഗാന്ധിനാരായണീയംവാഗ്‌ഭടാനന്ദൻആധുനിക കവിത്രയംഗദ്ദാമആയുർവേദംഒന്നാം ലോകമഹായുദ്ധംപെട്രോളിയംമനഃശാസ്ത്രംഹരിതകേരളം മിഷൻലൈലത്തുൽ ഖദ്‌ർകരിമ്പുലി‌കുമ്പസാരം🡆 More