സാഹിത്യം

സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു.

സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം . ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്.അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്.

സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്) · പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

ചരിത്രം

സാഹിത്യം 
ഓക്സ്ഫോഡിലെ മെർട്ടൺ കോളേജിലെ ഗ്രന്ഥശാലയിലെ പഴയ പുസ്തകങ്ങൾ

അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിലൊന്നാണ് ഗിൽഗാമേഷിന്റെ ഇതിഹാസം. സുമേറിയൻ ഭാഷയിലെ കഥകളിൽ നിന്നാണ് ഈ ബാബിലോണിയൻ ഇതിഹാസ കാവ്യം രചിക്കപ്പെട്ടത്. സുമേറിയൻ കഥകൾ വളരെ പഴയതാണെങ്കിലും (ഒരുപക്ഷേ ബി.സി. 2100) ഇതിഹാസം എഴുതപ്പെട്ടത് ബി.സി. 1900-നോടടുത്താണ്. വീരകൃത്യങ്ങൾ, സൗഹൃദം, നഷ്ടം, എക്കാലത്തും ജീവിക്കുവാനുള്ള ശ്രമം എന്നിവയാണ് കഥയുടെ പ്രമേയങ്ങൾ.

പല ചരിത്ര കാലഘട്ടങ്ങളിലെയും സാഹിത്യകൃതികൾ ലഭ്യമാണ്. ദേശീയ വിഷയങ്ങളും ഗോത്രവർഗ്ഗങ്ങളുടെ കഥകളും ലോകം ആരംഭിച്ചതു സംബന്ധിച്ച കഥകളും മിത്തുകളും ചിലപ്പോൾ നൈതികവും ആത്മീയവുമായ സന്ദേശങ്ങളുള്ളവയായിരിക്കും. ഹോമറിന്റെ ഇതിഹാസങ്ങൾ ഇരുമ്പുയുഗത്തിന്റെ ആദ്യകാലം മുതൽ മദ്ധ്യകാലം വരെയുള്ള സമയത്താണ് നടക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങൾ ഇതിനേക്കാൾ അല്പം കൂടി താമസിച്ചുള്ള സമയത്താണ് നടക്കുന്നത്.

നാഗരിക സംസ്കാരം വികസിച്ചതോടുകൂടി ആദ്യകാലത്തെ തത്ത്വചിന്താപരവും ഊഹങ്ങളിൽ അധിഷ്ടിതവുമായ സാഹിത്യം കൈമാറാനുള്ള പുതിയ സാഹചര്യങ്ങൾ നിലവിൽ വന്നു. പുരാതന ചൈനയിലും, പുരാതന ഇന്ത്യയിലും, പേർഷ്യയിലും പുരാതന ഗ്രീസിലും റോമിലും മറ്റും സാഹിത്യമേഖല വികസിച്ചു. ആദ്യകാലത്തുള്ള പല കൃതികളിലും (വാചികരൂപത്തിലുള്ളതാണെങ്കിൽ പോലും) ഒളിഞ്ഞിരിക്കുന്ന നൈതികസന്ദേശങ്ങളുള്ളവയായിരുന്നു. സംസ്കൃതത്തിലെ പഞ്ചതന്ത്രം ഉദാഹരണം.

പുരാതന ചൈനയിൽ ആദ്യകാല സാഹിത്യം തത്ത്വചിന്ത, ചരിത്രം, സൈനികശാസ്ത്രം, കൃഷി, കവിത എന്നിവയെപ്പറ്റിയായിരുന്നു. ആധുനിക പേപ്പർ നിർമ്മാണവും തടി അച്ചുപയോഗിച്ചുള്ള അച്ചടിയും ചൈനയിലാണ് ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ അച്ചടിസംസ്കാരം ഇവിടെയാണ് ഉത്ഭവിച്ചത്. period that occurred during the കിഴക്കൻ ഷൗ രാജവംശത്തിന്റെ (ബി.സി. 769-269) കാലത്തുണ്ടായിരുന്ന നൂറ് ആശയധാരകളുടെ കാലത്താണ് ചൈനയിലെ സാഹിത്യ മേഖല വളർച്ച നേടിയത്. കൺഫ്യൂഷ്യാനിസം, ഡാവോയിസം, മോഹിസം, ലീഗലിസം എന്നിവ സംബന്ധിച്ച കൃതികൾ, സൈനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ (ഉദാഹരണത്തിന് സൺ സുവിന്റെ ദി ആർട്ട് ഓഫ് വാർ) ചരിത്രം (ഉദാഹരണത്തിന് സിമാ ക്വിയെന്റെ റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ) എന്നിവ പ്രധാനമാണ്.

സാഹിത്യ വിഭാഗങ്ങൾ

    സാഹിത്യശാഖ - കാലഘട്ടം എന്നിവ പ്രതിപാദിച്ചുകൊണ്ട്‌ മലയാളം സാഹിത്യത്തെയും സാഹിത്യകാരൻമാരെയും കുറിച്ച്‌ ദീർഘമായൊരു ആമുഖം.
  • ലോക സാഹിത്യം

സാഹിത്യ പോഷക സംഘടനകൾ

പ്രമുഖ അവാർഡുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Tags:

സാഹിത്യം ചരിത്രംസാഹിത്യം സാഹിത്യ വിഭാഗങ്ങൾസാഹിത്യം സാഹിത്യ പോഷക സംഘടനകൾസാഹിത്യം പ്രമുഖ അവാർഡുകൾസാഹിത്യം അവലംബംസാഹിത്യം പുറത്തേയ്ക്കുള്ള കണ്ണികൾസാഹിത്യംകവിതഗദ്യംനാടകംസംസ്കൃതംസാഹിത്യദർപ്പണം

🔥 Trending searches on Wiki മലയാളം:

കൂവളംമലിനീകരണംസജിൻ ഗോപുമധുര മീനാക്ഷി ക്ഷേത്രംകാമസൂത്രംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ടെസ്റ്റോസ്റ്റിറോൺകൗമാരംകേരളത്തിലെ പാമ്പുകൾനർമ്മദ ബചാവോ ആന്ദോളൻകേരളത്തിലെ തനതു കലകൾമുക്തകംസ്ത്രീ ഇസ്ലാമിൽഗുൽ‌മോഹർഉർവ്വശി (നടി)രാജീവ് ഗാന്ധിവയലാർ രാമവർമ്മദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ശാക്തേയംതുഞ്ചത്തെഴുത്തച്ഛൻസീതാറാം യെച്ചൂരിചിത്രം (ചലച്ചിത്രം)പൂന്താനം നമ്പൂതിരിഎം. മുകുന്ദൻമലയാള മനോരമ ദിനപ്പത്രംഉലുവചേരസാമ്രാജ്യംബിലിറൂബിൻജീവചരിത്രംഎബ്രഹാം ലിങ്കൺനോട്ട്ബുക്ക് (ചലച്ചിത്രം)നിവിൻ പോളിഇന്ത്യൻ നാഷണൽ ലീഗ്ബുദ്ധമതം കേരളത്തിൽവ്യാകരണംയോഗർട്ട്നയൻതാരപി. ഭാസ്കരൻഭൂമിഗിരീഷ് എ.ഡി.ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികമാമ്പഴം (കവിത)സുകന്യ സമൃദ്ധി യോജനകുംഭം (നക്ഷത്രരാശി)ചിയ വിത്ത്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഒരു കുടയും കുഞ്ഞുപെങ്ങളുംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻഹെപ്പറ്റൈറ്റിസ്കൊളസ്ട്രോൾഗണപതികണ്ണൂർ ജില്ലസ്വാതി പുരസ്കാരംശാരീരിക വ്യായാമംഇറാൻശകവർഷംഇന്ദുലേഖഗണിതംകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർരക്താതിമർദ്ദംഐശ്വര്യ റായ്മോഹിനിയാട്ടംവൈകുണ്ഠസ്വാമിമാത്യു തോമസ്എഫ്.സി. ബാഴ്സലോണഇടശ്ശേരി ഗോവിന്ദൻ നായർമങ്ക മഹേഷ്ഇന്ത്യയിലെ നദികൾവി.ടി. ഭട്ടതിരിപ്പാട്കേരളീയ കലകൾവടകര ലോക്‌സഭാ നിയോജകമണ്ഡലംസ്വർണവും സാമ്പത്തിക ശാസ്ത്രവുംഎഫ്. സി. ബയേൺ മ്യൂണിക്ക്ഉണ്ണുനീലിസന്ദേശംഉപ്പ് (ചലച്ചിത്രം)കമ്യൂണിസംഅസ്സലാമു അലൈക്കുംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടിക🡆 More