ജ്ഞാനപീഠ പുരസ്കാരം

ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം.

ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന്  ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് .

ജ്ഞാനപീഠ പുരസ്കാരം
വ്യക്തിഗത സാഹിത്യ സംഭാവനകൾക്കുള്ള പുരസ്കാരം
1961-ൽ നിലവിൽ വന്നത്
ജ്ഞാനപീഠ പുരസ്കാരം
തകഴി സ്മാരകത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ജ്ഞാനപീഠ പുരസ്കാരം
SponsorBharatiya Jnanpith
പ്രതിഫലം11 ലക്ഷം (equivalent to 12 lakh or US$18,000 in 2016)
നിലവിലെ ജേതാവ്അക്കിത്തം അച്ചുതൻ നമ്പൂതിരി (2019)
ഔദ്യോഗിക വെബ്സൈറ്റ്jnanpith.net

ചരിത്രം

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരും വ്യവസായപ്രമുഖരുമായ സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനും സഹധർമ്മിണി രമാജയിനും ചേർന്ന് സംസ്‌കൃതം, പാലി, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള അപ്രകാശിതമായ പ്രാചീന കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി 1944 ൽ ഭാരതീയ ജ്ഞാനപീഠം എന്ന സ്ഥാപനം ആരംഭിച്ചു.

വിവിധ ഭാഷകളിലെ ഉപദേശക സമിതികൾ അവാർഡ് തിരഞ്ഞെടുപ്പ് ബോർഡ് മുമ്പാകെ അവരുടെ നിർദ്ദേശം സമർപ്പിക്കുകയും അതിൽ നിന്നു തിരഞ്ഞെടുത്തയാൾക്ക് പുരസ്ക്കാരം നൽകുകയും ചെയ്യും.

18-മത്തെ പുരസ്ക്കാരം വരെ നല്ല കൃതികൾക്കായിരുന്നു. അതിനുശേഷം പുരസ്ക്കാരം കൊടുക്കുന്നതിനു മുമ്പത്തെ 20 വർഷത്തെ പ്രവർത്തനത്തെ മുൻ‌നിർത്തിയാണ് പുരസ്ക്കാരം നല്കുന്നത്.

തിരഞ്ഞെടുപ്പു ബോർഡിൽ കുറഞ്ഞത് 7 പേരും കൂടിയത് 11 പേരുമാണ്. ആദ്യത്തെ തിരഞ്ഞെടുപ്പു ബോർഡിനെ നിശ്ചയിച്ചത് ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്. പിന്നീട് വന്ന ഒഴിവുകൾ തിരഞ്ഞെടുപ്പ് ബോർഡിന്റെ ശുപാർശപ്രകാരം നികത്തുകയുമാണ് ചെയ്യുന്നത്. ഒരു അംഗത്തിന്റെ കാലാവധി 3 വർഷമാണ്. എന്നാൽ രണ്ട് ടേം കൂടി നീട്ടി നൽകാവുന്നതാണ്.

പിന്നീട് ഇന്ത്യയിലെ അംഗീകൃത ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന സാഹിത്യകൃതികളിൽ ഏറ്റവും മികച്ചതെന്നു നിർണയിക്കപ്പെടുന്ന കൃതിക്ക് 1965 മുതൽ ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്ന പേരിൽ സമ്മാനം നൽകിത്തുടങ്ങി. ആദ്യ പുരസ്‌കാരം 1965 ൽ ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തിനാണ് ലഭിച്ചത്. 1965 ൽ ഒരു ലക്ഷമായിരുന്ന സമ്മാനത്തുക ഇന്ന് 11 ലക്ഷമാണ്.

ഏറ്റവും മികച്ച കൃതിക്കായിരുന്നു ആദ്യകാലങ്ങളിൽ പുരസ്കാരം നൽകിയിരുന്നത് . 1982 മുതൽ സാഹിത്യകാരന്റെ സമഗ്ര സാഹിത്യസംഭാവനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്നത്. ഇതുവരെ ഹിന്ദിയിൽ 11 തവണയും കന്നഡയിൽ എട്ടു പ്രാവശ്യവും ബംഗാളിയിലും മലയാളത്തിലും ആറു പ്രാവശ്യം വീതവും ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .

പുരസ്‌കാര ജേതാക്കൾ

മലയാളികളായ പുരസ്‌കാര ജേതാക്കൾ

ഈ പുരസ്കാരം [[1965] ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ ജി.ശങ്കരക്കുറുപ്പിനാണ് ‌]]. അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980) തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ് (2007), അക്കിത്തം അച്യുതൻ നമ്പൂതിരി (2019) എന്നിവരും മലയാള സാഹിത്യത്തിലെ സംഭാവനകൾക്ക് ജ്ഞാനപീഠപുരസ്കാരം കരസ്ഥമാക്കി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ജ്ഞാനപീഠ പുരസ്കാരം ചരിത്രംജ്ഞാനപീഠ പുരസ്കാരം പുരസ്‌കാര ജേതാക്കൾജ്ഞാനപീഠ പുരസ്കാരം അവലംബംജ്ഞാനപീഠ പുരസ്കാരം പുറത്തേക്കുള്ള കണ്ണികൾജ്ഞാനപീഠ പുരസ്കാരംഇന്ത്യദ ടൈംസ്‌ ഓഫ്‌ ഇന്ത്യ

🔥 Trending searches on Wiki മലയാളം:

മാത്യു തോമസ്ആരോഗ്യംനവധാന്യങ്ങൾഖലീഫ ഉമർഅന്തരീക്ഷമലിനീകരണംതൃശൂർ പൂരംനീർമാതളംഹോർത്തൂസ് മലബാറിക്കൂസ്ടി.എൻ. ശേഷൻകോട്ടയംസച്ചിൻ തെൻഡുൽക്കർസൈലന്റ്‌വാലി ദേശീയോദ്യാനംകേരളാ ഭൂപരിഷ്കരണ നിയമംഉമ്മൻ ചാണ്ടിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)മനഃശാസ്ത്രംകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ലോകഭൗമദിനംപി. വത്സലഅരിമ്പാറശക്തൻ തമ്പുരാൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംസവിശേഷ ദിനങ്ങൾകവിത്രയംമോണ്ടിസോറി രീതികാനഡമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികനെൽ‌സൺ മണ്ടേലജി സ്‌പോട്ട്കാസർഗോഡ് ജില്ലഎഴുത്തച്ഛൻ പുരസ്കാരംമരപ്പട്ടിവട്ടവടതൃശ്ശൂർ ജില്ലരതിമൂർച്ഛദേശീയ വനിതാ കമ്മീഷൻഎം.ടി. വാസുദേവൻ നായർഅറ്റോർവാസ്റ്റാറ്റിൻശംഖുപുഷ്പംകമ്യൂണിസംസാറാ ജോസഫ്നി‍ർമ്മിത ബുദ്ധിതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾചലച്ചിത്രംതോമസ് ആൽ‌വ എഡിസൺഓണംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവാഴപ്രസവംഹനുമാൻഒരണസമരംതേനീച്ചഎ.പി.ജെ. അബ്ദുൽ കലാംവി. ശിവൻകുട്ടികല്ലുരുക്കിപുസ്തകംസി. രവീന്ദ്രനാഥ്മാർത്താണ്ഡവർമ്മ (നോവൽ)ഹനുമാൻ ചാലിസക്രിയാറ്റിനിൻഅമോക്സിലിൻനവരസങ്ങൾപാത്തുമ്മായുടെ ആട്പിത്താശയംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകേരള നവോത്ഥാന പ്രസ്ഥാനംഅഡോൾഫ് ഹിറ്റ്‌ലർഅങ്കണവാടിബിരിയാണി (ചലച്ചിത്രം)കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഅനീമിയഓട്ടൻ തുള്ളൽപഴുതാരസ്വാതിതിരുനാൾ രാമവർമ്മസിംഗപ്പൂർകടൽത്തീരത്ത്🡆 More