ശ്രീലാൽ ശുക്ല: ഇന്ത്യന്‍ രചയിതാവ്

പ്രശസ്തനായ ഒരു ഹിന്ദി സാഹിത്യകാരനാണ് ശ്രീലാൽ ശുക്ല (ഇംഗ്ലീഷ്:Shrilal Shukla, ഹിന്ദി:श्रीलाल शुक्‍ल) (31 ഡിസംബർ 1925 - 28 ഒക്ടോബർ 2011).

ജ്ഞാനപീഠവും പദ്മഭൂഷണും അടക്കമുള്ള ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ശ്രീലാൽ ശുക്ല
ശ്രീലാൽ ശുക്ല: ഇന്ത്യന്‍ രചയിതാവ്
ജനനം31 ഡിസംബർ 1925
അത്രൗലി, ലക്നൗ ജില്ല, ഉത്തർപ്രദേശ്
മരണം28 ഒക്ടോബർ 2011 (വയസ്:86)
ലക്നൗ, ഉത്തർപ്രദേശ്
തൊഴിൽനോവലിസ്റ്റ്, കഥാകൃത്ത്
ദേശീയതഇന്ത്യ
Genreആക്ഷേപഹാസ്യം
അവാർഡുകൾജ്ഞാനപീഠ പുരസ്കാരം
സാഹിത്യ അക്കാദമി പുരസ്കാരം
പത്മഭൂഷൺ

ജീവിതരേഖ

1925-ൽ ഉത്തർപ്രദേശിലെ ലക്നൗ ജില്ലയിൽ പെട്ട അത്രൗലി ഗ്രാമത്തിൽ ജനിച്ച ശ്രീലാൽ 1947-ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1949-ൽ ഉത്തർപ്രദേശിലെ പ്രവിശ്യാ സിവിൽ സർവ്വീസിൽ (PCS) ജോലിയിൽ പ്രവേശിച്ച ശുക്ലക്ക് പിന്നീട് ദേശീയ സിവിൽ സർവ്വീസിലേക്ക് (IAS) സ്ഥാനക്കയറ്റം ലഭിച്ചു. 1983-ൽ ഔദ്യോഗിക രംഗത്ത് നിന്ന് വിരമിച്ചു.

25-ലധികം കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അവയിലെ ആക്ഷേപഹാസ്യമാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷമുള്ള ഇന്ത്യൻ പൊതുസമൂഹത്തിന്റെ മൂല്യച്യുതികൾ ശുക്ല തന്റെ കൃതികളിലൂടെ എടുത്തുകാട്ടുന്നുണ്ട്. 1957-ലാണ് സൂനി ഘാട്ടി ക സൂരജ് എന്ന നോവൽ പുറത്തു വരുന്നത്. ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി രാഗ് ദർബാരി ഇംഗ്ലീഷിലും 15 ഇന്ത്യൻ ഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്മി ക സഹർ , മക്കാൻ, രാഗ് വിരാഗ് തുടങ്ങിയ നോവലുകളും അഗദ് കി പർവ്വ്, ആവോ ബേയ്ത്ത് ലെയ്ൻ കുച്ചി ദേർ , ഉമ്രാവോനഗർ മേം കുച്ച് ദിൻ തുടങ്ങിയ ആക്ഷേപഹാസ്യകൃതികളും യേ ഗർ മേരാ നഹി, ഇസ്സ് ഉമ്ര് മേം തുടങ്ങിയ കഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

2009-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിനും മറ്റൊരു ഹിന്ദി നോവലിസ്റ്റായ അമർകാന്തിനും സംയുക്തമായി നൽകപ്പെട്ടു. 2011 സെപ്തംബർ 19-നാണ് അവാർഡ് പ്രഖ്യാപനമുണ്ടായത്. ദീർഘകാലമായി രോഗബാധിതനായിരുന്ന ശ്രീലാൽ ശുക്ലക്ക് ഒക്ടോബർ18-ന് ആശുപത്രിക്കിടക്കയിൽ വെച്ചാണ് ജ്ഞാനപീഠ പുരസ്കാരം കൈമാറപ്പെട്ടത്. 2011 ഒക്ടോബർ 28-ന് ഇദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ

അവലംബം

Tags:

ഇംഗ്ലീഷ്ജ്ഞാനപീഠ പുരസ്കാരംപത്മഭൂഷൺഹിന്ദി

🔥 Trending searches on Wiki മലയാളം:

ഝാൻസി റാണിചണ്ഡാലഭിക്ഷുകി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽശ്വാസകോശ രോഗങ്ങൾദേശാഭിമാനി ദിനപ്പത്രംപത്മജ വേണുഗോപാൽസുഗതകുമാരിവൈകുണ്ഠസ്വാമികെ. കരുണാകരൻഉപ്പുസത്യാഗ്രഹംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസുകന്യ സമൃദ്ധി യോജനവിചാരധാരഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്പൂയം (നക്ഷത്രം)ഋതുനാഷണൽ കേഡറ്റ് കോർകെ.ഇ.എ.എംഅരവിന്ദ് കെജ്രിവാൾവെള്ളരിചേനത്തണ്ടൻടൈഫോയ്ഡ്വീണ പൂവ്പ്രധാന ദിനങ്ങൾഅടൽ ബിഹാരി വാജ്പേയിപത്താമുദയംരാജീവ് ഗാന്ധിസി. രവീന്ദ്രനാഥ്വൃദ്ധസദനംഅമൃതം പൊടിതൃശ്ശൂർ ജില്ലശുഭാനന്ദ ഗുരുക്രിക്കറ്റ്ഭൂമികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവി.എസ്. സുനിൽ കുമാർദേശീയപാത 66 (ഇന്ത്യ)ലോക്‌സഭകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ചിങ്ങം (നക്ഷത്രരാശി)സോണിയ ഗാന്ധിസേവനാവകാശ നിയമംഇ.പി. ജയരാജൻകേരള ശാസ്ത്രസാഹിത്യ പരിഷത്ത്പൂരിabb67മഞ്ജു വാര്യർസ്വയംഭോഗംഡീൻ കുര്യാക്കോസ്ചെറുകഥവി. മുരളീധരൻആറ്റിങ്ങൽ ലോക്സഭാമണ്ഡലംവെള്ളെഴുത്ത്ഹെലികോബാക്റ്റർ പൈലോറിചന്ദ്രയാൻ-3ഭരതനാട്യംരാമൻപാമ്പ്‌സഹോദരൻ അയ്യപ്പൻമെറ്റ്ഫോർമിൻമലയാളംഹോം (ചലച്ചിത്രം)മലയാള സാഹിത്യകാരന്മാരുടെ പട്ടികനാഴികമഞ്ഞുമ്മൽ ബോയ്സ്ഹനുമാൻഎ.കെ. ആന്റണിപൊയ്‌കയിൽ യോഹന്നാൻകയ്യൂർ സമരംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംകൂടൽമാണിക്യം ക്ഷേത്രംബാബസാഹിബ് അംബേദ്കർഅബ്ദുന്നാസർ മഅദനിഉമ്മൻ ചാണ്ടികേന്ദ്രഭരണപ്രദേശം🡆 More