ആരിഫ് മുഹമ്മദ് ഖാൻ: കേരള ഗവർണർ

ഇന്ത്യയിലെ മുൻ കാബിനറ്റ് മന്ത്രിയും കേരളാ ഗവർണറുമാണ് ആരിഫ് മുഹമ്മദ് ഖാൻ.

1951 ൽ ഉത്തർ പ്രദേശിലാണ് അദ്ദേഹം ജനിച്ചത്.

ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ: ജീവിതരേഖ, രാഷ്ട്രീയ ജീവിതം, കേന്ദ്രമന്ത്രി പദവി രാജിവച്ച സംഭവം
ആരിഫ് മുഹമ്മദ് ഖാൻ
22th Governor of Kerala
പദവിയിൽ
ഓഫീസിൽ
1 September 2019
നിയോഗിച്ചത്Ram Nath Kovind
Chief MinisterPinarayi Vijayan
മുൻഗാമിP. Sathasivam
വ്യക്തിഗത വിവരങ്ങൾ
ജനനം1951 (വയസ്സ് 72–73)
Bulandshahr, Uttar Pradesh, India

ജീവിതരേഖ

1951 ൽ ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറിൽ ആരിഫ് മുഹമ്മദ് ഖാൻ ജനിച്ചു. അലിഗഢ് സർവകലാശാല, ഷിയാ കോളേജ്, ലഖ്‍നൗ സർവകലാശാലഎന്നിവിടങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കി. വിദ്യാർഥി നേതാവായാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഉത്തർ പ്രദേശ് നിയമസഭയിലേക്ക് ഭാരതീയ ക്രാന്തി ദൾ പാർട്ടി സ്ഥാനാർഥിയായി സിയാന മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

രാഷ്ട്രീയ ജീവിതം

സ്വതന്ത്രാ പാർട്ടിസ്ഥാപകനായ ഭാരതീയ ലോക് ദൾ നേതാവ് ചരൺസിങ്ങിന്റെയും അനുയായിയായി അദ്ദേഹം സജീവ രാഷ്‌ട്രീയത്തിൽവന്നു. തുടക്കത്തിൽ അദ്ദേഹം, ജനതാപാർട്ടിക്കാരനായിരുന്നു. പിന്നീട്, കോൺഗ്രസിലെത്തിയെങ്കിലും ബോഫോഴ്സ് അഴിമതിമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവെച്ച വി.പി. സിംഗ്, അരുൺ നെഹ്രു, മുഫ്തി മുഹമ്മദ്‌ സെയ്ദ്, വി. സി. ശുക്ല, രാംധൻ, രാജ് കുമാർ റായി, സത്യപാൽ മാലിക് എന്നിവരുമായിച്ചേർന്ന് ജനമോർച്ച എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു. തുടർന്ന് ജനമോർച്ച ജനതാദളായി പരിണമിച്ചു. പിന്നീട് ബിഎസ്പിയിലും, ശേഷം ബിജെപിയിലും പ്രവർത്തിച്ചു. 2007ൽ അദ്ദേഹം ബിജെപിയിൽനിന്ന് അകന്നു. എന്നാൽ മുത്തലാക്ക് വിഷയത്തോടെ മോദി സർക്കാരുമായി അദ്ദേഹം അടുക്കുകയുണ്ടായി.

കേന്ദ്രമന്ത്രി പദവി രാജിവച്ച സംഭവം

1986ൽ രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ ഊർജ്ജമന്ത്രിയായിരിക്കേ, മുസ്‌ലിം സ്ത്രീകൾക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനായ് ലോക്‌സഭയിൽ അവരിപ്പിച്ച ബില്ലിനോടു പ്രതിഷേധിച്ച് അദ്ദേഹം രാജിവച്ചത് അക്കാലത്തെ വലിയ വർത്തപ്രാധാന്യം നേടിയ സംഭവമായിരുന്നു. സെഡ്.ആർ.അൻസാരിയടക്കം പല പ്രമുഖരും ബില്ലിനെ പ്രകീർത്തിച്ചപ്പോൾ ബില്ലുമായി മുന്നോട്ടുപോകുന്നതു കോൺഗ്രസിന്റെ മതേതരസ്വഭാവത്തിന് എതിരാണെന്നു പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ രാജീവ്‌ ഗാന്ധിയോടു ചൂണ്ടിക്കാട്ടാനും വഴങ്ങില്ലെന്നു കണ്ടപ്പോൾ മന്ത്രിപദം രാജിവയ്‌ക്കുകയും ചെയ്തു അദ്ദേഹം.

ഇസ്ലാം നവീകരണം

ആരിഫ് മുഹമ്മദ്‌ ഖാൻ എല്ലായ്പ്പോഴും മുസ്ലീങ്ങൾക്കുള്ളിലെ നവീകരണത്തെ പിന്തുണച്ചിട്ടുണ്ട്. 1986 ൽ ഷാബാനു കേസിൽ രാജീവ് ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് അദ്ദേഹം സഹമന്ത്രി സ്ഥാനം രാജിവയ്ക്കുകയുണ്ടായി. മുത്താലാഖ്നെ എക്കാലവും എതിർത്ത അദ്ദേഹം, കുറ്റവാളികൾക്ക് 3 വർഷം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. വിവാഹമോചിതരായ മുസ്ലീം ഭാര്യയെ പരിപാലിക്കാനുള്ള അവകാശം നിയമപരമാക്കണമെന്ന ഷാബാനു കേസിലെ സുപ്രീം കോടതിയുടെ വിധിയെ ആരിഫ് മുഹമ്മദ് ഖാൻ പിന്തുണയ്ക്കുകയുണ്ടായി. നയരൂപീകരണത്തിലും ഇസ്ലാം നവീകരണത്തിലും സജീവമായി ഏർപ്പെട്ട അദ്ദേഹം അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് നിർത്തലാക്കണമെന്ന പക്ഷക്കാരനായിരുന്നു. അദ്ദേഹം നിരവധി പുസ്തകങ്ങൾ രചിക്കുകയും ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

സമർപ്പൺ

ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫും ചേർന്ന് സമർപ്പൺ എന്ന സന്നദ്ധ സംഘടന നടത്തുന്നു.

പുസ്തകങ്ങൾ

  • പാഠവും സന്ദർഭവും: ഖുറാനും സമകാലിക വെല്ലുവിളികളും.

കേരളാ ഗവർണർ പദവിയിലേക്ക്

സെപ്റ്റംബർ നാലിനാണു സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് അദ്ദേഹത്തെ 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. 6 സെപ്തംബർ 2019 ന് പി സദാശിവത്തിൽ നിന്ന് ഗവർണ്ണർ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങി.

ഇതും കാണുക

അവലംബം

Tags:

ആരിഫ് മുഹമ്മദ് ഖാൻ ജീവിതരേഖആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ ജീവിതംആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രമന്ത്രി പദവി രാജിവച്ച സംഭവംആരിഫ് മുഹമ്മദ് ഖാൻ ഇസ്ലാം നവീകരണംആരിഫ് മുഹമ്മദ് ഖാൻ സമർപ്പൺആരിഫ് മുഹമ്മദ് ഖാൻ പുസ്തകങ്ങൾആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിലേക്ക്ആരിഫ് മുഹമ്മദ് ഖാൻ ഇതും കാണുകആരിഫ് മുഹമ്മദ് ഖാൻ അവലംബംആരിഫ് മുഹമ്മദ് ഖാൻഉത്തർ‌പ്രദേശ്

🔥 Trending searches on Wiki മലയാളം:

അസ്സലാമു അലൈക്കുംകേരളംജൂലിയ ആൻജാലിയൻവാലാബാഗ് കൂട്ടക്കൊലഇന്ത്യയുടെ ഭരണഘടനരാമചരിതംആയിരത്തൊന്നു രാവുകൾഐക്യരാഷ്ട്രസഭമാപ്പിളപ്പാട്ട്കൊട്ടാരക്കര ശ്രീധരൻ നായർവിഭക്തിസൗരയൂഥംമോഹിനിയാട്ടംകേരളത്തിലെ നദികളുടെ പട്ടികകേരളകലാമണ്ഡലംപൊൻകുന്നം വർക്കിജൈവവൈവിധ്യംതിരക്കഥഅവിഭക്ത സമസ്തഇന്ദുലേഖതിരുമല വെങ്കടേശ്വര ക്ഷേത്രംപാട്ടുപ്രസ്ഥാനംഖലീഫഅയമോദകംപാലക്കാട്വേലുത്തമ്പി ദളവനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾകുചേലവൃത്തം വഞ്ചിപ്പാട്ട്യോഗാഭ്യാസംകാക്കാരിശ്ശിനാടകംപ്രാചീനകവിത്രയംഓണംഅടൂർ ഭാസിശുക്രൻചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രംകൃഷ്ണകിരീടംജ്ഞാനപ്പാനഎം.എൻ. കാരശ്ശേരിഗുരുവായൂരപ്പൻഗുളികൻ തെയ്യംലിംഫോസൈറ്റ്വാസ്കോ ഡ ഗാമമഹാകാവ്യംവിദ്യാഭ്യാസംബജ്റവലിയനോമ്പ്മാർത്തോമ്മാ സഭശ്രുതി ലക്ഷ്മിആനആറ്റിങ്ങൽ കലാപംവിരലടയാളംനെടുമുടി വേണുഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികഅപ്പൂപ്പൻതാടി ചെടികൾഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഋതുമൂസാ നബിയുണൈറ്റഡ് കിങ്ഡംപൂരോൽസവംഉത്തരാധുനികതഫുട്ബോൾവയലാർ രാമവർമ്മഭാവന (നടി)ക്രിസ്തുമതംസ്വഹാബികളുടെ പട്ടികസൂര്യൻഹരേകള ഹജബ്ബവെള്ളായണി ദേവി ക്ഷേത്രംസ്മിനു സിജോരാഹുൽ ഗാന്ധിഋഗ്വേദംമാമുക്കോയമലനാട്ജഗതി ശ്രീകുമാർഇന്ത്യയിലെ ജാതി സമ്പ്രദായംഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടികയഹൂദമതംകൃഷ്ണൻ🡆 More