തിരക്കഥ

ചലച്ചിത്രത്തിനായോ , ടെലിവിഷൻ പ്രോഗ്രാമുകൾക്കായോ , ഹ്രസ്വചിത്രത്തിനായോ ദൃശ്യങ്ങളുടെ എഴുതുന്ന രേഖകളെയാണ്‌ തിരക്കഥ എന്നു പറയുന്നത്.

ഒരു ദൃശ്യത്തിൽ അടങ്ങിയിട്ടുള്ള സ്ഥലം, സമയം, കഥാപാത്രങ്ങൾ, ശബ്ദം, അംഗചലനങ്ങൾ തുടങ്ങി അതിലെ അന്തർനാടക സ്വഭാവം വരെ ഒരു തിരക്കഥയിൽ ഉൾക്കൊണ്ടിരിക്കുന്നു. തിരക്കഥകൾ ചിലപ്പോൾ സ്വതന്ത്രമായവയോ അല്ലെങ്കിൽ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം. ചലച്ചിത്രത്തിന്റെ രൂപരേഖ. തിരക്കഥ, അതിനെ ആശ്രയിച്ചു നിർമ്മിക്കേ സിനിമയ്ക്കു വേണ്ടിയാണ് തയ്യാറാക്കുന്നത്. ബെർഗ്മാൻ, ഫെല്ലിനി, കുറസോവ, അന്റെണിയോണി തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകൾ സാഹിത്യഗുണം ഉള്ളവയാണ്. തിരക്കഥ ചലച്ചിത്രത്തിന്റെ അസ്ഥിവാരമാണ്. ഒരു കഥ സിനിമാ മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചു പറയുമ്പോൾ തിരക്കഥയാകും. അത് ചലച്ചിത്രകാരന്മാരുടെ മാർഗരേഖയും അധ്യേതാക്കളുടെ പാഠ്യസാമഗ്രിയും ആണ്. ചലച്ചിത്രസാഹിത്യത്തിന്റെ പ്രമുഖമായ ഒരു ശാഖയാണ് തിരക്കഥകൾ. നല്ലൊരു സിനിമയ്ക്കടിസ്ഥാനം നല്ല തിരക്കഥയാണ്. തിരക്കഥയില്ലാതെ സിനിമയെടുക്കുന്ന സംവിധായകരുമുണ്ട്.

തിരക്കഥ
തിരക്കഥയുടെ ഒരു ഏട്

ഘടന

ഒരു തിരക്കഥ നിരവധി അങ്കങ്ങൾ (scene) ആയി വിഭജിച്ചിരിക്കും. അങ്കങ്ങളെ തിരചിത്രങ്ങൾ(Shot)ആയി വിഭജിച്ചിരിക്കും. സാധാരണയായി സീൻ എഴുതി തീർന്നതിനുശേഷമാണ് ഓരോന്നിനെയും ഷോട്ടുകൾ ആയി വിഭജിക്കുന്നത്.

ഒരു കഥയിൽ അന്തർഭവിച്ചിട്ടുള്ള കഥയുടെ ദൃശ്യാവിഷ്കാരത്തെ സംബന്ധിച്ച വിശദീകരണത്തോടൊപ്പം കഥയുടെ ക്രമാനുഗതവും അടുക്കും ചിട്ടയുമാർന്ന വളർച്ചയും വികാസവും തിരക്കഥയിൽ പ്രതിഫലിക്കുന്നു.

തിരക്കഥ ഒരുസാഹിത്യ രൂപമല്ല. ചിത്രീകരിക്കപ്പെടേണ്ട സംഭവങ്ങളുടെ വിശദീകരണങ്ങൾ ആണ്. എന്നാൽ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന പുസ്തകരൂപത്തിലുള്ള തിരക്കഥകൾക്ക് ഇപ്പോൾ സാഹിത്യസ്വഭാവം കൈവന്നിട്ടുണ്ട്.

തിരക്കഥകൾ മലയാളസാഹിത്യത്തിൽ

മലയാള സാഹിത്യത്തിലെ പല പ്രമുഖരും തിരക്കഥകൾ, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ സിനിമ എന്ന മാധ്യമത്തിന്റെ വളർച്ചക്ക്‌ സഹായമായി പ്രവർത്തിച്ചിട്ടുണ്ട്‌. എം ടി വാസുദേവൻ നായർ, പി. പത്മരാജൻ, ലോഹിതദാസ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ, മധു മുട്ടം, രഞ്ജിത്ത്, വേണു നാഗവള്ളി എന്നിവർ മലയാളത്തിലെ പ്രമുഖരായ തിരക്കഥാകൃത്തുകളാണ്.അനേകം മികച്ച തിരക്കഥകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.

മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കൾ

പത്മരാജൻ

Tags:

ചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

വൃദ്ധസദനംമാർക്സിസംഗർഭഛിദ്രംമണ്ണാർക്കാട്പൂയം (നക്ഷത്രം)മാർഗ്ഗംകളിരാമായണംകെ. സുധാകരൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾസൂര്യൻമലയാളലിപിഭാരതീയ റിസർവ് ബാങ്ക്സച്ചിൻ തെൻഡുൽക്കർആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവട്ടവടമമത ബാനർജിമതേതരത്വംമുലയൂട്ടൽഏകീകൃത സിവിൽകോഡ്ബദ്ർ യുദ്ധംപൃഥ്വിരാജ്കടുവ (ചലച്ചിത്രം)കൂദാശകൾകൊടിക്കുന്നിൽ സുരേഷ്നായർന്യുമോണിയഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംപി. വത്സലമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ലോകപുസ്തക-പകർപ്പവകാശദിനംപുന്നപ്ര-വയലാർ സമരംഎസ്.എൻ.സി. ലാവലിൻ കേസ്ആലപ്പുഴ ജില്ലകാസർഗോഡ്ടി.എം. തോമസ് ഐസക്ക്മുകേഷ് (നടൻ)കൂവളംതിരുവാതിരകളിനെഫ്രോട്ടിക് സിൻഡ്രോംമഹാത്മാ ഗാന്ധിയുടെ കുടുംബംകെ.കെ. ശൈലജവെള്ളിവരയൻ പാമ്പ്എ.കെ. ഗോപാലൻമോണ്ടിസോറി രീതിഹംസആൽബർട്ട് ഐൻസ്റ്റൈൻഇസ്രയേൽസംഗീതംകൂടിയാട്ടംഅഖിലേഷ് യാദവ്പ്രേമലുഡെൽഹി ക്യാപിറ്റൽസ്കമല സുറയ്യഅണലിരാഹുൽ മാങ്കൂട്ടത്തിൽജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികവീട്ജയൻചിയ വിത്ത്പൂച്ചഒന്നാം കേരളനിയമസഭമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈചന്ദ്രൻഇങ്ക്വിലാബ് സിന്ദാബാദ്അയ്യങ്കാളിഹെർമൻ ഗുണ്ടർട്ട്ഹനുമാൻതിരുവനന്തപുരംനിർമ്മല സീതാരാമൻഗൂഗിൾചെമ്പോത്ത്വിമോചനസമരംആനി രാജആന്റോ ആന്റണിസ്വാതി പുരസ്കാരംമലയാള മനോരമ ദിനപ്പത്രംവേദവ്യാസൻഹരപ്പ🡆 More