മുഹമ്മദ്‌ മുഹ്സിൻ പി.

പ്രമുഖ വിദ്യാർത്ഥിനേതാവും ജെ.എൻ.യു വിദ്യാർത്ഥി പ്രക്ഷോഭത്തിലെ ഉപനായകനും നേതാവും പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് മുഹമ്മദ്‌ മുഹ്‌സിൻ.

സി.പി.ഐ. പാർട്ടിയുടെ സ്ഥാനാർത്ഥിയായിനിന്ന അദ്ദേഹം കോൺഗ്രസ് (ഐ.) യു.ഡി.എഫ്. സ്ഥാനാർത്ഥി സി. പി. മുഹമ്മദിനെയാണ് തോൽപ്പിച്ചത്. ഭൂരിപക്ഷം: 7404. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് മുഹമ്മദ്‌ മുഹ്സിൻ.

മുഹമ്മദ്‌ മുഹ്‌സിൻ പി.
മുഹമ്മദ്‌ മുഹ്സിൻ പി.
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിസി.പി. മുഹമ്മദ്
മണ്ഡലംപട്ടാമ്പി
വ്യക്തിഗത വിവരങ്ങൾ
ജനനം (1986-02-17) ഫെബ്രുവരി 17, 1986  (38 വയസ്സ്)
പട്ടാമ്പി
രാഷ്ട്രീയ കക്ഷിസി.പി.ഐ.
മാതാപിതാക്കൾ
  • അബൂബക്കർ (അച്ഛൻ)
  • ജമീല ബീഗം (അമ്മ)
വസതികാരക്കാട്
As of ജൂലൈ 13, 2020
ഉറവിടം: നിയമസഭ

ജെ.എൻ.യു. പ്രക്ഷോഭത്തിൽ കനയ്യകുമാറിന്റെയും മറ്റും സഹപ്രക്ഷോഭകാരിയായിരുന്ന അദ്ദേഹം സി.പി.ഐ.യുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ്.ന്റെ നേതാവാണ്. ഇപ്പോൾ എ.ഐ.എസ്.എഫ്.ന്റെ ജെ.എൻ.യു.വിലെ വൈസ് പ്രസിഡന്റും ആയി പ്രവർത്തിക്കുന്നു.

ജീവിതരേഖ

ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട് പുത്തൻ പീടിയക്കൽ അബൂബക്കർ ഹാജിയുടെയും, ജമീല ബീഗത്തിന്റെയും ഏഴ് മക്കളിൽ രണ്ടാമനാണ് മുഹമ്മദ് മുഹ്‌സിൻ. ഇസ്‌ലാംമതപണ്ഡിതനായ കെ ടി മാനുമുസല്യാരുടെ പൗത്രനുമാണ്. കേരള സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ഇലക്ട്രോണിക്‌സും എംഎസ്ഡബ്ല്യുവും പൂർത്തിയാക്കിയാണ് മുഹ്‌സിൻ ജെ.എൻ.യുവിൽ എത്തുന്നത്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ മുഹമ്മദ്‌ മുഹ്സിൻ, മുതിർന്നവരുടെ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ആണ് ഗവേഷണം നടത്തുന്നത്.

പട്ടാമ്പിയിലെ പ്രധാന സ്ഥാനാർത്ഥികളുടെ വോട്ടിങ് നില

പേര് കിട്ടിയ വോട്ട് ശതമാനം പാർട്ടി
മുഹമ്മദ്‌ മുഹ്‌സിൻ 64025 - സി.പി.ഐ.എൽ.ഡി.എഫ്.
സി. പി. മുഹമ്മദ് 56621 - കോൺഗ്രസ് (ഐ.)യു.ഡി.എഫ്.
ആഡ്വ. പി. മനോജ് 14824 - ബി.ജെ.പി.എൻ.ഡി.എ.

പട്ടാമ്പി

ഒരു കാലത്ത് പട്ടാമ്പിയിൽ സി. പി. ഐയുടെ പ്രമുഖ നേതാക്കന്മാരായ ഇ എം എസ്, ഇ. പി. ഗോപാലൻ തുടങ്ങിയവർ മത്സരിച്ചു ജയിച്ച മണ്ഡലമാണ്. 2001ലെയും 2006ലെയും ഇലക്ഷനിൽ സി.പി.ഐ. നേരിയ വോട്ടിനാണ് തോറ്റത്. പക്ഷെ, 2011ലെ തിരഞ്ഞെടുപ്പിൽ സി. പി. മുഹമ്മദ് 12000 വോട്ടിനു വിജയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മുഹമ്മദ്‌ മുഹ്സിൻ 7404 വോട്ടിനാണ് സി. പി. മുഹമ്മദിനെ തോൽപ്പിച്ചത്.

അവലംബം

Tags:

മുഹമ്മദ്‌ മുഹ്സിൻ പി. ജീവിതരേഖമുഹമ്മദ്‌ മുഹ്സിൻ പി. പട്ടാമ്പിയിലെ പ്രധാന സ്ഥാനാർത്ഥികളുടെ വോട്ടിങ് നിലമുഹമ്മദ്‌ മുഹ്സിൻ പി. പട്ടാമ്പിമുഹമ്മദ്‌ മുഹ്സിൻ പി. അവലംബംമുഹമ്മദ്‌ മുഹ്സിൻ പി.കോൺഗ്രസ് (ഐ.)ജവഹർലാൽ നെഹ്രു സർവകലാശാലപട്ടാമ്പി നിയമസഭാമണ്ഡലംയു.ഡി.എഫ്.സി.പി.ഐ.

🔥 Trending searches on Wiki മലയാളം:

വളയം (ചലച്ചിത്രം)മദീനകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഹെപ്പറ്റൈറ്റിസ്ഓം നമഃ ശിവായനറുനീണ്ടിമാതൃഭൂമി ദിനപ്പത്രംമിഖായേൽ ഗോർബച്ചേവ്കണ്ണ്സൗദി അറേബ്യതുഹ്ഫത്തുൽ മുജാഹിദീൻസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഇസ്റാഅ് മിഅ്റാജ്പൃഥ്വിരാജ്കലാഭവൻ മണിറോബർട്ട് ബേൺസ്ഉലുവജൂതൻഅമേരിക്കവി.ഡി. സാവർക്കർപൗലോസ് അപ്പസ്തോലൻവിവർത്തനംപൂയം (നക്ഷത്രം)ഹോം (ചലച്ചിത്രം)2020 ലെ ചൈന - ഇന്ത്യ ഏറ്റുമുട്ടൽകൂദാശകൾമിറാക്കിൾ ഫ്രൂട്ട്നി‍ർമ്മിത ബുദ്ധികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾതത്ത്വചിന്താപരമായ യാഥാർത്ഥ്യവാദംഅമോക്സിലിൻചിക്കൻപോക്സ്ഉമവി ഖിലാഫത്ത്അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ആറാട്ടുപുഴ പൂരംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)അണ്ണാമലൈ കുപ്പുസാമിഉഹ്‌ദ് യുദ്ധംഅമ്മവള്ളിയൂർക്കാവ് ക്ഷേത്രംജീവചരിത്രംആർത്തവചക്രംയോഗർട്ട്വിമോചനസമരംവൈകുണ്ഠസ്വാമികഥകളിമഹേന്ദ്ര സിങ് ധോണികേരളത്തിലെ നാടൻ കളികൾചാത്തൻകോഴിക്കോട്ജ്യോതിർലിംഗങ്ങൾഭഗവദ്ഗീതമാപ്പിളത്തെയ്യംലാ നിനാഅവൽഇന്തോനേഷ്യതിരുവിതാംകൂർ ഭരണാധികാരികൾസ്വരാക്ഷരങ്ങൾകാൾ മാർക്സ്കൃഷ്ണഗാഥരക്തസമ്മർദ്ദംഹുനൈൻ യുദ്ധംAlgeriaഅബൂസുഫ്‌യാൻVirginiaഇന്ത്യയിലെ ഹരിതവിപ്ലവംറുഖയ്യ ബിൻത് മുഹമ്മദ്വി.പി. സിങ്വജൈനൽ ഡിസ്ചാർജ്യാസീൻചോറ്റാനിക്കര ഭഗവതിക്ഷേത്രംതൊണ്ടിമുതലും ദൃക്സാക്ഷിയുംഎം. മുകുന്ദൻരക്തപ്പകർച്ചഉസ്‌മാൻ ബിൻ അഫ്ഫാൻപ്രധാന താൾ🡆 More