കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ

അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, 1960-ൽ അംഗീകരിച്ച ദശാംശാടിസ്ഥാത്തിലുള്ള ആധുനിക ഏകകസമ്പ്രദായമാണ്‌ അന്താരാഷ്ട്ര ഏകകവ്യവസ്ഥ.

ഇത് M.K.S.System(Metre-Kilogram-Second System) എന്നും അറിയപ്പെടുന്നു. അളവുകൾ തൂക്കങ്ങൾ എന്നിവക്കുള്ള പൊതു മാനദണ്ഡങ്ങൾ നിലവിൽ വന്നത് മുതൽക്കാണു നമ്മുടെ സ്വന്തമായ പല അളവുകളും തൂക്കങ്ങളും ഉപയോഗത്തിൽ ഇല്ലാതായി തുടങ്ങിയത്. ഇന്ത്യയിൽ, 1962 ഏപ്രിൽ 1 -ൽ അന്താരാഷ്ട്രഏകകവ്യവസ്ഥ പൂർണ്ണമായും നടപ്പിലാക്കി. മറ്റെല്ലാ വ്യവസ്ഥകളുടെയും പ്രയോഗം നിയമം മൂലം (Standards of Weights and Measures Act, 1976) നിരോധിച്ചിരിക്കുകയാണ്. അതു പ്രകാരം നീളം, തൂക്കം, വ്യാപ്തം എന്നിവയ്ക്ക് മുൻപ് ഉപയോഗിച്ചു വന്ന യഥാക്രമം അടി, റാത്തൽ, നാഴി എന്നിവയ്ക്ക് പകരം മീറ്റർ , കിലോഗ്രാം, ലിറ്റർ എന്നിവയാണുപയോഗിക്കേണ്ടത്. ചില ഏകകങ്ങളും സമാനമായ മറ്റ് ഏകകങ്ങളുമായുള്ള താരതമ്യം താഴെ ചേർത്തിരിക്കുന്നു.

വ്യാപ്തം

നാഴി

ഇടങ്ങഴി

നാരായം

ബന്ദു

  • 1 ബന്ദു = 1/15 മില്ലി ലിറ്റർ=0.0666...

മാറ്റപട്ടിക

  • 2 ഉഴക്ക്‌ = 1 ഉരി
  • 2 ഉരി = 1 നാഴി
  • 4 നാഴി = 1 ഇടങ്ങഴി
  • 6നാഴി= 1 നാരായം)
  • 10 ഇടങ്ങഴി = 1 പറ
  • 8 പറ = 1 ചാക്ക്
  • 10 ചാക്ക് = 1 വണ്ടി

1 കിലോഗ്രാം അരി= ഏകദേശം 1 ഇടങ്ങഴി എന്നിങ്ങനെ കണക്കാക്കും. 50 കിലോ ചാക്കും 100 കിലോ ചാക്കും ഉണ്ട്. പഴം മുതലായവ പടല, കുല കണക്കിനാണ് ഇന്നും വാങ്ങുക. ചോറ് ഒരു പിടി, ഒരു ചട്ടുകം, ഒരു കോരിക, ഒരു ചെമ്പ് എന്നൊക്കെയല്ലേ കണക്ക്.പായസം കയ്യിൽ, കോരിക, ചരക്ക് അളവിലും.

സമയം

30 അൽപ്പകാലം 1 ത്രുടി
30 ത്രുടി 1 കല
30 കല 1 കാഷ്ഠം
30 കാഷ്ഠം 1 നിമിഷം
4 നിമിഷം 1 ഗണിതം
10 ഗണിതം 1 നെടുവീർപ്പ്
2 ക്ഷണം 1 ലവ
2 ലവ 1 നിമേഷം
3 നിമേഷം 1 കാഷ്ഠ 4.66 സെക്കന്റ്
1ഘടി 24 മിനിറ്റ്
30 കാഷ്ഠ് 1 കല 2 മിനിറ്റ് 20 സെ.
20 കല +3 കാഷ്ഠ് 1 മുഹൂർത്തം 48 മി.
30 മുഹൂർത്തം 1 അഹോരാത്രം 24 മണിക്കൂർ
15 അഹോരാത്രം 1 പക്ഷം 15 ദിവസം
2 പക്ഷം 1 മാസം 30 ദിവസം
2 മാസം 1 ഋതു 60 ദിവസം
3 ഋതു 1 അയനം 6 മാസം
2 അയനം 1 സംവൽസരം 1 വർഷം
5 സംവൽസരം 1 യുഗം 5 വർഷം

നാഴിക

  • 1 നാഴിക = 24 മിനുട്ട്
  • 1 ദിവസം=60 നാഴിക
  • 1 നാഴിക =60 വിനാഴിക
  • 2.5 നാഴിക = 1 മണിക്കൂർ

തൂക്കം

സ്വർണം മുതലായ വിലയേറിയ ലോഹങ്ങൾ തൂക്കുന്നതിന് സൂക്ഷ്മതയുള്ള ത്രാസും ചെറിയ തൂക്കപ്പടികളും ഉപയോഗത്തിലിരുന്നു. നെന്മണി, കുന്നിക്കുരു, മഞ്ചാടിക്കുരു, കാൽപ്പണമിട, അരപ്പണമിട, ഒരുപണമിട, കാൽപ്പവൻ, അരപ്പവൻ, ഒരു പവൻ, ഒരു ഉറുപ്പിക എന്നീ ഭാരക്കട്ടികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. (മെട്രിക് രീതിയിലെ 8 ഗ്രാം ആണ് ഒരു പവൻ തൂക്കം അഥവാ 21 പണമിട.)

പട്ടിക 1

1 കഴഞ്ച് 4 ഗ്രാം 1/12 പലം
3 കഴഞ്ച് 1 തോല
1 ആഴക്ക് 2 തോല
1 ഉഴക്ക് 2 ആഴക്ക് 1 പലം
1 തുടം 1 പലം
1 ഉരിയ 1 പ്രസൃതി 2 പലം
1 നാഴി 1 കുഡുവം 4 പലം
1 ഇടങ്ങഴി 1 പ്രസ്ഥം 16 പലം
4 ഇടങ്ങഴി 1 ആഢകം 64 പലം
10 ഇടങ്ങഴി 1 പറ 160 പലം
1 കുറ്റി 192 മി.ഗ്രാം
5 കുന്നിയിട 625 മി.ഗ്രാം
1റാത്തൽ 445 ഗ്രാം
1കാണം 0.1 കഴഞ്ച് 0.4 ഗ്രാം

പട്ടിക 2

1 രത്തി(ഗുഞ്ജ) 125 മി.ഗ്രാം
8 രത്തി 1 മാഷം 1 ഗ്രാം
12 മാഷം 1 കർഷം(തോല) 12 ഗ്രാം
2 കർഷം 1 ശുക്തി 24 ഗ്രാം
2 ശുക്തി 1 പലം 48 ഗ്രാം
2 പലം 1 പ്രസൃതി 96 ഗ്രാം
2 പ്രസൃതി 1 കുഡവം 192 ഗ്രാം
2 കുഡവം 1 മാനിക 384 ഗ്രാം
2 മാനിക 1 പ്രസ്ഥം 768 ഗ്രാം
2 പ്രസ്ഥം 1 ആഢകം 3 കി.ഗ്രാം72ഗ്രാം
4 ആഢകം 1 ദ്രോണം 12 കി.ഗ്രാം 288ഗ്രാം
2 ദ്രോണം 1 ശൂർപ്പം 24 കി.ഗ്രാം 576ഗ്രാം
2 ശൂർപ്പം 1 ദ്രോണി 49 കി.ഗ്രാം 152ഗ്രാം
1 പലം 48 ഗ്രാം
100 പലം 1 തുലാം 4 കി.ഗ്രാം 800 ഗ്രം
1 തുലാം 1 ഭാരം 11 കി.ഗ്രാം

കഴഞ്ച്

  • 1 കഴഞ്ച് = ഒരു കഴഞ്ചി കുരുവിനു തുല്യമായ തൂക്കം = 5 ഗ്രാം

പലം

  • 1 പലം = 48 ഗ്രാം = 12 കഴഞ്ച്

നീളം

പ്രധാന ലേഖനങ്ങൾ. തച്ചുശാസ്ത്രം,വാസ്തു

  • 1 അംഗുലം = 3 സെ.മീ.
  • 24അംഗുലം = 1 കോല്‌(72സെ.മീ.,28.346457ഇഞ്ച്)
1 യവോദരം 0.25 സെ.മീ
1 അംഗുലം 1.95 സെ.മീ
1 വീതഹസ്തി 22.86 സെ.മീ
1 ആരതനി 41.91 സെ.മീ
1 ഹസ്തി 45.72 സെ.മീ
1 രാജഹസ്ത 55.88 സെ.മീ
1 വ്യോമം 182.88 സെ.മീ

രാമായണകാലത്തെ നീളഅളവുകൾ

1 അംഗുലം .75 ഇഞ്ച് 1.7 സെമീ
4 അംഗുലം 1 ധനുഗ്രഹ വില്ലിലെ പിടി
8 അംഗുലം 1ധനുർമുഷ്ടി തള്ളവിരൽ ഉയർത്തിയ മുഷ്ടി
12അംഗുലം വിതഷ്ടി ചാൺ(തള്ളവിരലറ്റം മുതൽ ചെരുവിലലറ്റം
2 വിതഷ്ടി 1ആരത്നി ക്യുബിറ്റ്
4 ആരത്നി 1 ദണ്ഡ/ധനുസ് 6 അടി
10 ദണ്ഡം 1 രജ്ജു 60 അടി
2 രജ്ജു 1 പരിദേശം 120 അടി
100 പരിദേശം/2000 ദണ്ഡം 1 ക്രോശം/ഗോരത 12000 അടി/3.66 കിമി /2.27മൈൽ
4 ക്രോശം 1 യോജന 14.634 കിമി/9 മൈൽ

നാണയം

ചക്രം

തിരുവിതാംകൂറിൽ നില നിന്നിരുന്ന ചെമ്പ് നാണയം(16 കാശ്)

  • സർക്കാർ രൂപ =28 ചക്രം
  • ബ്രിട്ടീഷ് രൂപ =ഇരുപത്തെട്ടര ചക്രം
  • ഒരു സർക്കാർ രൂപ = 7 പണം
  • ഒരു പണം = 4 ചക്രം
  • ഒരു ചക്രം = 16 കാശ്
  • ഒരു ബ്രിട്ടീഷ് രൂപ = 16 അണ
  • ഒരു അണ = 6 പൈസാ
  • 448 കാശ് = ഒരു സർക്കാർ രൂപ
  • 456 കാശ് = ഒരു ബ്രിട്ടീഷ് രൂപ
  • 192 പൈസ = ഒരു ബ്രിട്ടീഷ് രൂപ

അവലംബം

12 കാശ് (ശില്ലി) = 1അണ. 3 ശില്ലി = 1 ഓട്ട മുക്കാൽ.

പുറത്തേക്കുള്ള കണ്ണികൾ

ചിത്രശാല

Tags:

കേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ വ്യാപ്തംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ സമയംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ തൂക്കംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ നീളംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ രാമായണകാലത്തെ നീളഅളവുകൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ നാണയംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ അവലംബംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ പുറത്തേക്കുള്ള കണ്ണികൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾ ചിത്രശാലകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഅന്താരാഷ്ട്ര ഏകകവ്യവസ്ഥഅന്താരാഷ്ട്രഏകകവ്യവസ്ഥഇന്ത്യ

🔥 Trending searches on Wiki മലയാളം:

പി. വത്സലടെസ്റ്റോസ്റ്റിറോൺപാണ്ഡവർകൃസരിയെമൻസജിൻ ഗോപുനായമൗലിക കർത്തവ്യങ്ങൾപി. കേശവദേവ്മുരിങ്ങകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകണ്ണൂർ ജില്ലആനി രാജകഞ്ചാവ്ലോക മലമ്പനി ദിനംഅയ്യപ്പൻഎം.വി. ഗോവിന്ദൻഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽഇടുക്കി ജില്ലഓട്ടൻ തുള്ളൽദേശീയ വനിതാ കമ്മീഷൻഎലിപ്പനിവയലാർ പുരസ്കാരംമണിപ്രവാളംദ്രൗപദി മുർമുശ്രീനാരായണഗുരുപ്രസവംഹൃദയാഘാതംസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻതാമരപൊന്നാനി നിയമസഭാമണ്ഡലംപോത്ത്പനികുവൈറ്റ്ദൃശ്യംസുമലതഅതിരപ്പിള്ളി വെള്ളച്ചാട്ടംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)സമത്വത്തിനുള്ള അവകാശംപാർക്കിൻസൺസ് രോഗംസിംഗപ്പൂർഇന്ത്യൻ നാഷണൽ ലീഗ്കുണ്ടറ വിളംബരംഎം.എസ്. സ്വാമിനാഥൻവെള്ളരികൊച്ചിആഗ്നേയഗ്രന്ഥിഹെപ്പറ്റൈറ്റിസ്ശിവൻകേരളകലാമണ്ഡലംവി.ടി. ഭട്ടതിരിപ്പാട്മുപ്ലി വണ്ട്ഇംഗ്ലീഷ് ഭാഷലക്ഷദ്വീപ്ഇങ്ക്വിലാബ് സിന്ദാബാദ്പ്രോക്സി വോട്ട്ഒ.വി. വിജയൻഉർവ്വശി (നടി)വൃദ്ധസദനംഅനശ്വര രാജൻനിക്കോള ടെസ്‌ലകൂടൽമാണിക്യം ക്ഷേത്രംneem4മാറാട് കൂട്ടക്കൊലവീഡിയോസുപ്രഭാതം ദിനപ്പത്രംഎ. വിജയരാഘവൻട്രാൻസ് (ചലച്ചിത്രം)ബാഹ്യകേളിതെയ്യംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവയലാർ രാമവർമ്മഅഞ്ചാംപനിഹെപ്പറ്റൈറ്റിസ്-എ🡆 More