പോവിഡോൺ-അയഡിൻ

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ചർമ്മത്തെ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ആന്റിസെപ്റ്റിക് ആണ് ബെറ്റാഡിൻ എന്നുകൂടി അറിയപ്പെടുന്ന പോവിഡോൺ-അയഡിൻ (PVP-I) അഥവാ ഐഡോപോവിഡോൺ.

ചെറിയ മുറിവുകൾക്കും ഇത് ഉപയോഗിക്കാറുണ്ട്. ഇത് ചർമ്മത്തിൽ ദ്രവരൂപത്തിലോ അല്ലെങ്കിൽ പൊടിരുപത്തിലോ പ്രയോഗിക്കാം.

പോവിഡോൺ-അയഡിൻ
പോവിഡോൺ-അയഡിൻ
Povidone-iodine applied to an abrasion using a cotton swab.
Systematic (IUPAC) name
2-Pyrrolidinone, 1-ethenyl-, homopolymer
Clinical data
Trade namesBetadine, Wokadine, Pyodine, others
AHFS/Drugs.com
License data
Routes of
administration
Topical
Legal status
Legal status
  • US: OTC / Rx-only
Identifiers
CAS Number25655-41-8 checkY
ATC codeD08AG02 (WHO)
PubChemCID 410087
DrugBankDB06812 checkY
ChemSpidernone
UNII85H0HZU99M checkY
KEGGD00863
ChEBICHEBI:8347
ChEMBLCHEMBL1201724 checkY
Synonymspolyvidone iodine, iodopovidone
Chemical data
Formula(C6H9NO)n·xI
Molar massvariable
  (verify)

പാർശ്വഫലങ്ങളിൽ ത്വക്ക് അലർജി ഉൾപ്പെടുന്നു. വലിയ മുറിവുകളിൽ ഉപയോഗിക്കുകയാണെങ്കിൽ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധന, മെറ്റബോളിക് അസിഡോസിസ് എന്നിവ ഉണ്ടാകാം. 32 ആഴ്ചയിൽ താഴെയുള്ള ഗർഭിണികളോ ലിഥിയം മരുന്ന് ഉപയോഗിക്കുന്നവരോ ഇത് ഉപയോഗിക്കരുത്. തൈറോയ്ഡ് പ്രശ്നമുള്ളവരിൽ പതിവായി ഉപയോഗിക്കുന്നത് ശുപാർശ ചെയ്യപ്പെടുന്നില്ല.

പോവിഡോൺ -അയഡിൻ ഒരു കെമിക്കൽ കോംപ്ലക്സ് ആണ് . ഇതിൽ 9% മുതൽ 12% വരെ അയോഡിൻ അടങ്ങിയിരിക്കുന്നു. ഇത് പുറത്തുവിടുന്ന അയോഡിൻ സൂക്ഷ്മാണുക്കളുടെ നാശത്തിന് കാരണമാകുന്നു.

1955 ൽ പോവിഡോൺ അയഡിൻ വാണിജ്യപരമായ ഉപയോഗത്തിലേക്ക് വന്നു. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുന്ന ഔഷധമാണിത്. ബെറ്റാഡൈൻ ഉൾപ്പെടെ നിരവധി ബ്രാൻഡ് നാമങ്ങളിൽ ഇത് വിൽക്കുന്നു.

മെഡിക്കൽ ഉപയോഗങ്ങൾ

പോവിഡോൺ-അയഡിൻ 
പോവിഡോൺ-അയഡിൻ പൊതിഞ്ഞ മുറിവ്.

മുറിവ് അണുബാധ തടയുന്നതിനും പ്രതിരോധിക്കുന്നതിനും വിശാലമായ സ്പെക്ട്രം ആന്റിസെപ്റ്റിക് ആണ് പോവിഡോൺ-അയഡിൻ. ചെറിയ മുറിവുകൾ, ചതവ്, പൊള്ളൽ, ഉരച്ചിലുകൾ, പൊട്ടലുകൾ എന്നിവയ്ക്കുള്ള പ്രഥമശുശ്രൂഷയിൽ ഇത് ഉപയോഗിക്കാം. മൃദുവായ ടിഷ്യു വഴി സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ പോവിഡോൺ-അയഡിൻ കൂടുതൽ കാലം നിലനിൽക്കുന്ന ആന്റിസെപ്റ്റിക് ഇഫക്റ്റുകൾ കാണിക്കുന്നു. ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോവ, യീസ്റ്റ്, വൈറസ് എന്നിവയ്‌ക്കെതിരായ വിശാലമായ മൈക്രോബൈസിഡൽ പ്രവർത്തനം പ്രദർശിപ്പിക്കുന്നു. ലായനിയിൽ നിന്ന് അയോഡിൻ സാവധാനത്തിൽ പുറത്തുവിടുന്നത് സസ്തന കോശങ്ങളിലേക്കുള്ള അയോഡിൻ വിഷാംശം കുറയ്ക്കുന്നു.

ഇതരമാർഗങ്ങൾ

ശസ്ത്രക്രിയയ്ക്ക് മുമ്പ് ചർമ്മം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലോറെക്സിഡൈൻ, ഡിനേച്ചേഡ് ആൽക്കഹോൾ എന്നിവ പോവിഡോൺ-അയഡിൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ് എന്നതിന് തെളിവുകളുണ്ട്

രസതന്ത്രം

പോവിഡോൺ-അയഡിൻ 
കെമിക്കൽ മോഡൽ

പൊവിഡോൺ, ഹൈഡ്രജൻ അയോഡൈഡ്,മൂലക അയഡിൻ എന്നിവ അടങ്ങിയ ഒരു കെമിക്കൽ സമുച്ചയം ആണ് പോവിഡോൺ -അയഡിൻ. തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം, എഥനോൾ, ഐസോപ്രോപൈൽ ആൽക്കഹോൾ, പോളിയെത്തിലീൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ എന്നിവയിൽ ഇത് പൂർണ്ണമായും ലയിക്കുന്നു.

ചരിത്രം

1955 ൽ ഫിലാഡൽഫിയയിലെ ഇൻഡസ്ട്രിയൽ ടോക്സിക്കോളജി ലബോറട്ടറികളിൽ എച്ച്എ ഷെലാൻസ്കിയും എംവി ഷെലാൻസ്കിയും പോവിഡോൺ -അയഡിൻ കണ്ടെത്തി. ബാക്ടീരിയ വിരുദ്ധ പ്രവർത്തനം തെളിയിക്കാൻ അവർ പരിശോധനകൾ നടത്തി. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇത് മറ്റ് അയോഡിൻ ഫോർമുലേഷനുകളേക്കാൾ മികച്ചതാണെന്ന് കണ്ടെത്തി.

1811 ൽ ബെർണാഡ് കോർട്ടോയിസ് അയോഡിൻ കണ്ടെത്തിയതിനെത്തുടർന്ന്, ചർമ്മ അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും മുറിവുകളുടെ ചികിത്സയ്ക്കും ഇത് വ്യാപകമായി ഉപയോഗിച്ചു. അയോഡിൻ ഫലപ്രദമായ ബ്രോഡ്-സ്പെക്ട്രം ബാക്ടീരിയനാശിനിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് യീസ്റ്റ്, പൂപ്പൽ, ഫംഗസ്, വൈറസ്, പ്രോട്ടോസോവൻ എന്നിവയ്ക്കെതിരെയും ഫലപ്രദമാണ്. ജലീയ ലായനികളുടെ രൂപത്തിൽ അതിന്റെ ഉപയോഗത്തിലെ പോരായ്മകൾ അലർജി, വിഷാംശം, ചുറ്റുമുള്ള ടിഷ്യൂകളുടെ കറ എന്നിവ ഉൾപ്പെടുന്നു. പോവിഡോൺ -അയഡിൻ കണ്ടെത്തലും ഉപയോഗവും ഈ കുറവുകളെ മറികടന്നു. ഉൽപ്പന്നം ഒരു അയോഡോഫോറായി വർത്തിക്കുന്നു.

ഇതും കാണുക

അവലംബം

Tags:

പോവിഡോൺ-അയഡിൻ മെഡിക്കൽ ഉപയോഗങ്ങൾപോവിഡോൺ-അയഡിൻ രസതന്ത്രംപോവിഡോൺ-അയഡിൻ ചരിത്രംപോവിഡോൺ-അയഡിൻ ഇതും കാണുകപോവിഡോൺ-അയഡിൻ അവലംബംപോവിഡോൺ-അയഡിൻമുറിവ്ശസ്ത്രക്രിയ

🔥 Trending searches on Wiki മലയാളം:

അല്ലാഹുതത്ത്വമസിഅപസ്മാരംഎലീനർ റൂസ്‌വെൽറ്റ്ആർത്തവചക്രംകൽക്കി (ചലച്ചിത്രം)ആഗോളതാപനംചെറൂളഅന്വേഷിപ്പിൻ കണ്ടെത്തുംആധുനിക കവിത്രയംജൂതവിരോധംകേരളചരിത്രംCoimbatore districtവുദുഗർഭഛിദ്രംകാളിദാസൻപ്ലീഹഒ. ഭരതൻപ്രഫുൽ പട്ടേൽകയ്യൂർ സമരംഓടക്കുഴൽ പുരസ്കാരംവൈകുണ്ഠസ്വാമിമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈറോസ്‌മേരിഭാരതീയ സ്റ്റേറ്റ് ബാങ്ക്നെൽവയൽ-നീർത്തട സംരക്ഷണ നിയമംമഴAlgeriaജന്മഭൂമി ദിനപ്പത്രംഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻവൈക്കം സത്യാഗ്രഹംആഇശവാസ്കോ ഡ ഗാമഭഗവദ്ഗീതതിരുവിതാംകൂർവിഷുക്ലാരൻസ് സീഡോർഫ്ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഓം നമഃ ശിവായജാമിഅഃ നൂരിയ്യ അറബിക് കോളേജ്ഫ്രാൻസിസ് ഇട്ടിക്കോരഅൽ ഗോർബി.സി.ജി വാക്സിൻശൈഖ് അബ്ദുൽ ഖാദിർ ജീലാനിമെസപ്പൊട്ടേമിയപുതിനശിവൻപലസ്തീൻ (രാജ്യം)ആർത്തവചക്രവും സുരക്ഷിതകാലവുംഅഴിമതിവിവാഹമോചനം ഇസ്ലാമിൽലളിതാംബിക അന്തർജ്ജനംഅബൂസുഫ്‌യാൻബിലാൽ ഇബ്നു റബാഹ്വേദഗ്രന്ഥങ്ങൾ (ഇസ്ലാം)നികുതിധനുഷ്കോടിമനുസ്മൃതിസംസ്ഥാനപാത 59 (കേരളം)വദനസുരതംഹബിൾ ബഹിരാകാശ ദൂരദർശിനിഇസ്റാഅ് മിഅ്റാജ്കണ്ണ്അക്കാദമി അവാർഡ്കാവേരിവിശുദ്ധ വാരംഭാവന (നടി)മണ്ണാറശ്ശാല ക്ഷേത്രംഹൗലാന്റ് ദ്വീപ്ഇക്‌രിമഃഅസിത്രോമൈസിൻഗുവാംദന്തപ്പാലമക്ക🡆 More