ഓടക്കുഴൽ പുരസ്കാരം

മലയാളകവി ജി.

ശങ്കരക്കുറുപ്പ്">ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം. 1968-ൽ ജി. ശങ്കരക്കുറുപ്പ്, അദ്ദേഹത്തിന് ലഭിച്ച ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത്. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

ഓടക്കുഴൽ പുരസ്കാരം
അവാർഡ്മലയാളത്തിലെ ഏറ്റവും നല്ല കൃതി
സ്ഥലംകേരളം
നൽകുന്നത്ഗുരുവായൂരപ്പൻ ട്രസ്റ്റ്
ആദ്യം നൽകിയത്1968

ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

വർഷം സാഹിത്യകാരൻ കൃതി
1968 ബാലകവി രാമൻ നാരായണീയം
1969 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുളസീദാസ രാമായണം (വിവർത്തനം)
1970 ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം (നോവൽ)
1971 വൈലോപ്പിള്ളി വിട
1972 എൻ. കൃഷ്ണപിള്ള തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ
1973 അക്കിത്തം നിമിഷക്ഷേത്രം
1974 കെ. സുരേന്ദ്രൻ മരണം ദുർബ്ബലം
1975 വി.കെ. ഗോവിന്ദൻ നായർ വി.കെ. ഗോവിന്ദൻനായരുടെ കൃതികൾ
1976 നാലാങ്കൽ കൃഷ്ണപിള്ള കൃഷ്ണതുളസി
1977 ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി
1978 കൈനിക്കര കുമാരപിള്ള നാടകീയം
1979 എം. ലീലാവതി വർണ്ണരാജി
1980 പി. ഭാസ്കരൻ ഒറ്റക്കമ്പിയുള്ള തംബുരു (കവിത)
1981 വിലാസിനി അവകാശികൾ
1982 സുഗതകുമാരി അമ്പലമണി (കാവ്യ സമാഹാരം)
1983 വിഷ്ണുനാരായണൻ നമ്പൂതിരി മുഖമെവിടെ
1984 ജി. കുമാരപിള്ള സപ്തസ്വരം (കവിത‌)
1986 കടവനാട് കുട്ടികൃഷ്ണൻ കളിമുറ്റം
1987 യൂസഫലി കേച്ചേരി കേച്ചേരിപ്പുഴ
1988 ഒളപ്പമണ്ണ നിഴലാന
1989 എം.പി. ശങ്കുണ്ണി നായർ ഛത്രവും ചാമരവും
1990 ഒ.എൻ.വി. കുറുപ്പ് മൃഗയ
1991 പി. നാരായണക്കുറുപ്പ് നിശാഗന്ധി (കവിത)
1992 തിക്കോടിയൻ അരങ്ങു കാണാത്ത നടൻ
1993 എം.ടി. വാസുദേവൻ നായർ വാനപ്രസ്ഥം
1994 എൻ.എസ്‌. മാധവൻ ഹിഗ്വിറ്റ (ചെറുകഥാ സമാഹാരം)‌
1996 ആനന്ദ്‌ ഗോവർദ്ധനന്റെ യാത്രകൾ
1997 എം.പി. വീരേന്ദ്രകുമാർ ആത്മാവിലേക്കൊരു തീർത്ഥയാത്ര
1999 ചന്ദ്രമതി റെയിൻഡിയർ
2000 കെ. സച്ചിദാനന്ദൻ സച്ചിദാനന്ദന്റെ തെരഞ്ഞെടുത്ത കവിതകൾ
2001 കെ. അയ്യപ്പപ്പണിക്കർ അയ്യപ്പണിക്കരുടെ കവിതകൾ 1990-1999
2002 മുണ്ടൂർ കൃഷ്ണൻകുട്ടി എന്നെ വെറുതെ വിട്ടാലും
2003 സക്കറിയ സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
2004 പി. സുരേന്ദ്രൻ ചൈനീസ് മാർക്കറ്റ് (ചെറുകഥാസമാഹാരം)
2005 ഞായത്ത് ബാലൻ &
കലാമണ്ഡലം പത്മനാഭൻ നായർ
നാട്യാചാര്യന്റെ ജീവിതമുദ്രകൾ
2006 സി. രാധാകൃഷ്ണൻ തീക്കടൽ കടഞ്ഞ് തിരുമധുരം
2007 എൻ.കെ. ദേശം മുദ്ര
2008 കെ.ജി. ശങ്കരപ്പിള്ള കെ.ജി.എസ്. കവിതകൾ
2009 ശ്രീകുമാരൻ തമ്പി അമ്മയ്ക്ക് ഒരു താരാട്ട്
2010 ഉണ്ണികൃഷ്ണൻ പുതൂർ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ
2011 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖം (നോവൽ)
2012 സേതു മറുപിറവി (നോവൽ)
2013 കെ.ആർ. മീര ആരാച്ചാർ (നോവൽ)
2014 റഫീഖ് അഹമ്മദ് റഫീഖ് അഹമ്മദിന്റെ കൃതികൾ
2015 എസ്. ജോസഫ് ചന്ദ്രനോടൊപ്പം
2016 എം.എ. റഹ്‌മാൻ ഓരോ ജീവനും വിലപ്പെട്ടതാണ്‌
2017 അയ്മനം ജോൺ അയ്മനം ജോണിന്റെ കഥകൾ
2018 ഇ.വി. രാമകൃഷ്ണൻ മലയാള നോവലിൻ്റെ ദേശകാലങ്ങൾ
2019 എൻ. പ്രഭാകരൻ മായാമനുഷ്യർ
2021 സാറാ ജോസഫ് ബുധിനി (നോവൽ)
2022 അംബികാസുതൻ മാങ്ങാട് പ്രാണവായു
2023 പി.എൻ. ഗോപീകൃഷ്ണൻ കവിത മാംസഭോജിയാണ്

കുറിപ്പുകൾ

^ 1995-ൽ ടി. പത്മനാഭന്റെ കടൽ എന്ന കൃതിക്ക് ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പുരസ്കാരം നിരസിച്ചു.

^ 2020-ൽ അവാർഡ് നിർണയം ഉണ്ടായില്ല.

അവലംബം:

Tags:

19681978ജി. ശങ്കരക്കുറുപ്പ്ജ്ഞാനപീഠ പുരസ്കാരംഫെബ്രുവരി 2മലയാളം

🔥 Trending searches on Wiki മലയാളം:

ഇൻഡോർ ജില്ലകൊടുങ്ങല്ലൂർ ഭരണികൗ ഗേൾ പൊസിഷൻജെ.സി. ഡാനിയേൽ പുരസ്കാരംദന്തപ്പാലഫ്രാൻസിസ് ഇട്ടിക്കോരകേരള സാഹിത്യ അക്കാദമിവിവേകാനന്ദൻഇന്ത്യൻ പാർലമെന്റ്വോട്ടിംഗ് മഷിലോക മലേറിയ ദിനംആയില്യം (നക്ഷത്രം)പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഇസ്‌ലാംമാങ്ങഎം.കെ. രാഘവൻആരാച്ചാർ (നോവൽ)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ജയൻനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പശ്ചിമഘട്ടംകാലൻകോഴിഅഞ്ചകള്ളകോക്കാൻസച്ചിൻ തെൻഡുൽക്കർഹരപ്പടിപ്പു സുൽത്താൻഅർബുദംകാശിത്തുമ്പആന്തമാൻ നിക്കോബാർ ദ്വീപുകൾഓന്ത്ആർത്തവംഅരിമ്പാറദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഎൽ നിനോസഹോദരൻ അയ്യപ്പൻഇന്ത്യയുടെ ദേശീയപ്രതിജ്ഞശ്വസനേന്ദ്രിയവ്യൂഹംആറ്റിങ്ങൽ കലാപംചാർമിളഇന്ത്യൻ പ്രധാനമന്ത്രിവിഭക്തിഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഅന്തർമുഖതകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)ഇന്ത്യൻ പൗരത്വനിയമംനോട്ടഭരതനാട്യംറേഡിയോവൈക്കം മഹാദേവക്ഷേത്രംദാനനികുതിഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഅനിഴം (നക്ഷത്രം)വാസ്കോ ഡ ഗാമപൊറാട്ടുനാടകംഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംവയലാർ രാമവർമ്മരാശിചക്രംമലയാള മനോരമ ദിനപ്പത്രംദൃശ്യം 2ചൈനനിസ്സഹകരണ പ്രസ്ഥാനംജി സ്‌പോട്ട്ഖുർആൻവിവാഹംകൂവളംതിരുവാതിര (നക്ഷത്രം)വൈക്കം സത്യാഗ്രഹംചെറുകഥഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമതേതരത്വംഉർവ്വശി (നടി)തകഴി ശിവശങ്കരപ്പിള്ളദൈവംമങ്ക മഹേഷ്വയലാർ പുരസ്കാരംവില്യം ഷെയ്ക്സ്പിയർയെമൻ🡆 More