ഇന്ത്യൻ പൗരത്വനിയമം

ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ്‌ ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ്‌ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ്‌ നൽകിയിരുന്നത്. ഇതനുസരിച്ചത് 1955-ലെ പൗരത്വനിയമമാണ്‌ ഏതെല്ലാം ഗണത്തിൽപ്പെടുന്നവർ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും വിദേശികൾക്ക് എങ്ങനെ പൗരത്വം നേടാമെന്നും മറ്റും വിശദീകരിക്കുന്നത്.

The Citizenship Act, 1955
ഇന്ത്യൻ പൗരത്വനിയമം
An Act to provide for acquisition and determination of Indian citizenship.
സൈറ്റേഷൻAct No 57 of 1955
നിയമം നിർമിച്ചത്Parliament of India
അംഗീകരിക്കപ്പെട്ട തീയതി30 December 1955
ഭേദഗതികൾ
The Citizenship (Amendment) Act, 1986,
The Citizenship (Amendment) Act, 1992,
the Citizenship (Amendment) Act, 2003,
The Citizenship (Amendment) Act, 2005, and
The citizenship (Amendment) Act, 2019
സംഗ്രഹം
Along with the Constitution of India, the Citizenship Act, 1955, is the exhaustive law relating to citizenship in India.

ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം. ഫെഡറൽ ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയിൽ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറൽ ഭരണസം‌വിധാനം നിലനിൽക്കുന്ന അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ഫെഡറൽ, നാഷണൽ എന്നിങ്ങനെ രണ്ടുതരം പൗരത്വം നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്. 1955-ൽ ഉണ്ടാക്കിയ പൗരത്വ നിയമമാണ് ഈ വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവികമായി പൗരത്വം ലഭിച്ചവരെ ഇങ്ങനെ നിർ‌‌വ്വചിക്കാം.

  • അച്ഛനമ്മമാർ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയിൽ ജനിക്കുകയും വാസമുറപ്പിക്കുകയും ചെയ്തവർ. (ആർട്ടിക്കിൾ - 5a)
  • പൗരത്വമില്ലാത്തതും എന്നാൽ ഇന്ത്യയിൽ ജനിച്ച അച്ഛനമ്മാരുടെ കുട്ടികൾ; വിദേശത്താണ് ജനിച്ചതെങ്കിൽ പോലും ഇന്ത്യയിൽ സ്ഥിരതാമസമാണെങ്കിൽ അവരും പൗരന്മാരാണ്. (ആർട്ടിക്കിൾ - 5b)
  • ഭരണഘടന നിലവിൽ വരുന്നതിന് അഞ്ചുവർഷം മുൻപുമുതൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ. അവരുടെ അച്ഛനമ്മമാർ വിദേശത്ത് ജനിച്ചവരാണെങ്കിൽ പോലും പൗരന്മാരാണ്. (ആർട്ടിക്കിൾ‍ - 5c)


ഇന്ത്യൻ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നതിനെ ഇങ്ങനെ നിർവ്വചിക്കാം.

  • 1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
  • ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത് മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ പൗരൻ ആണ്.
  • ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.
  • വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
  • ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേർക്കുകയാണെങ്കിൽ അവിടെ ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.

ഓവർസീസ് സിറ്റിസൺഷിപ്പ്

കേന്ദ്രസർക്കാർ നൽകുന്ന പൗരത്വത്തിൽ, ഏകദേശം സമാനമായ രേഖയാണിത്. ഈ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുന്ന വ്യക്തി ; ഇന്ത്യയിൽ ജനിച്ചതും ഇരട്ട പൗരത്വമുള്ള രാജ്യത്തെ പൗരനുമായിരിക്കണം. കൂടാതെ, 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യൻ പൗരനായിരിക്കണം. അല്ലെങ്കിൽ അന്നേ ദിവസം ഇന്ത്യൻ പൗരൻ ആയിരിക്കാൻ യോഗ്യതയുള്ള ആളായിരിക്കണം അപേക്ഷകൻ. അതുമല്ല എങ്കിൽ സ്വാതന്ത്ര്യത്തോടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശത്തുനിന്നുള്ള ആളായിരിക്കണം അപേക്ഷകൻ. ഇങ്ങനെയുള്ള വിഭാഗത്തിൽ പെടുന്നവരുടെ കുട്ടിക്കോ , പേരക്കുട്ടിക്കോ ഓവർസീസ് പൗരത്വം ലഭിക്കാം. എന്നാൽ ആ വ്യക്തി പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരനായിരിക്കരുത്. ഇത്തരം രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയിൽ നിന്നും പാസ്സ്പോർട്ട് നൽകില്ല. പക്ഷേ, കൃഷി, തോട്ടം മേഖലയിലെ നിക്ഷേപം എന്നിവയ്ക്ക് അവകാശങ്ങൾ ലഭിക്കും. ഓവർസീസ് പൗരത്വം ലഭിക്കുന്ന വ്യക്തിക്ക് രാഷ്ട്രപതി, ഉപരാഷ്ട്രപതി, സുപ്രീംകോടതി ജഡ്ജി ഹൈക്കോടതി ജഡ്ജി ലോകസഭയിലോ, നിയമസഭയിലേയോ അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള അവകാശം , വോട്ടവകാശം എന്നിവ ഉണ്ടായിരിക്കുന്നതല്ല.

പൗരന്മാരുടെ അവകാശങ്ങൾ

മൗലികാവകാശങ്ങളിൽ തന്നെ ഒരു പൗരന് ലഭിക്കുന്നതും അല്ലാത്തതുമായ അവകാശങ്ങളുണ്ട്.

  • ആർട്ടിക്കിൾ 15-ൽ പറയുന്ന ജാതി, മതം, വർഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരിൽ വേർതിരിച്ച് കാണാതിരിക്കാനുള്ള അവകാശം, മൗലിക സ്വാതന്ത്ര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
  • പാർലമെന്റ്, നിയമസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനുമുള്ള അവകാശം തുടങ്ങിയവ ഒരു പൗരന് മാത്രം ലഭിക്കുന്ന അവകാശങ്ങളാണ്.

പൗരത്വം നഷ്ടപ്പെടൽ

മൂന്നുതരത്തിൽ ഒരു ഇന്ത്യൻ പൗരന് തന്റെ പൗരത്വം നഷ്ടപ്പെടാം.

  • സ്വമേധയാ പൗരത്വം ഉപേക്ഷിക്കാം.
  • മറ്റൊരു രാജ്യത്ത് പൗരത്വം നേടുന്നതു വഴി നഷ്ടപ്പെടാം.
  • നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ചില സന്ദർഭങ്ങളിൽ സർക്കാരിന് ഒരു പൗരന്റെ പൗരത്വം നിഷേധിക്കാം.

അവലംബം

Tags:

ഇന്ത്യൻ പൗരത്വനിയമം ഓവർസീസ് സിറ്റിസൺഷിപ്പ്ഇന്ത്യൻ പൗരത്വനിയമം പൗരന്മാരുടെ അവകാശങ്ങൾഇന്ത്യൻ പൗരത്വനിയമം പൗരത്വം നഷ്ടപ്പെടൽഇന്ത്യൻ പൗരത്വനിയമം അവലംബംഇന്ത്യൻ പൗരത്വനിയമംഇന്ത്യൻ ഭരണഘടനജനുവരി 26ഭാരതം

🔥 Trending searches on Wiki മലയാളം:

പത്തനംതിട്ട ജില്ലപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവള്ളത്തോൾ പുരസ്കാരം‌ഇന്ത്യൻ ശിക്ഷാനിയമം (1860)കുറിച്യകലാപംമാമ്പഴം (കവിത)ഹൈബി ഈഡൻപനിക്കൂർക്കഓമനത്തിങ്കൾ കിടാവോആൻ‌ജിയോപ്ലാസ്റ്റിപ്രസവംഒന്നാം ലോകമഹായുദ്ധംഇടവം (നക്ഷത്രരാശി)ശിവം (ചലച്ചിത്രം)മിഷനറി പൊസിഷൻപ്ലാസ്സി യുദ്ധംചന്ദ്രൻമുഗൾ സാമ്രാജ്യംസോണിയ ഗാന്ധിപ്രാചീന ശിലായുഗംഹരപ്പമരണംവാഗ്‌ഭടാനന്ദൻചിയകൊല്ലംരക്തസമ്മർദ്ദംമൂസാ നബിപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മകം (നക്ഷത്രം)ചാന്നാർ ലഹളപാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥചങ്ങമ്പുഴ കൃഷ്ണപിള്ളപന്ന്യൻ രവീന്ദ്രൻആത്മഹത്യക്ഷേത്രപ്രവേശന വിളംബരം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽനിയോജക മണ്ഡലംവൈശാഖംപുലയർഹെർമൻ ഗുണ്ടർട്ട്ചിക്കൻപോക്സ്ചെറുശ്ശേരിപ്ലീഹമാധ്യമം ദിനപ്പത്രംപൊറാട്ടുനാടകംഎളമരം കരീംക്രിയാറ്റിനിൻചലച്ചിത്രംകേരളത്തിലെ പൊതുവിദ്യാഭ്യാസംസൂര്യാഘാതംഎം.ആർ.ഐ. സ്കാൻകടുക്കഗുരുവായൂരപ്പൻപിറന്നാൾകമ്യൂണിസംഫ്രാൻസിസ് ജോർജ്ജ്ആവേശം (ചലച്ചിത്രം)ലൈംഗികന്യൂനപക്ഷംചതിക്കാത്ത ചന്തുആന്റോ ആന്റണിഷാഫി പറമ്പിൽകാമസൂത്രംഅപ്പോസ്തലന്മാർയാസീൻപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്കരുനാഗപ്പള്ളിതെങ്ങ്സ്ത്രീ ഇസ്ലാമിൽവജൈനൽ ഡിസ്ചാർജ്ഭരതനാട്യംസ്വയംഭോഗംകൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കെ. സുധാകരൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)പുന്നപ്ര-വയലാർ സമരംഫിഖ്‌ഹ്നരേന്ദ്ര മോദിമഹാത്മാ ഗാന്ധിയുടെ കുടുംബം🡆 More